House Surgeons of GAVC Kannur

House Surgeons of  GAVC Kannur OFFICIAL PAGE OF HSA GAVC KANNUR

Alappuzha ജില്ലയിലെ കായംകുളം എന്ന അതിമനോഹരമായ ഗ്രാമം. ടു ടു ട്ടു.. ട്ടു ട്ടു ടു ടു.🥁🥁അവിടെ സുശീല ബാബു ദമ്പതികളുടെ മകളായി...
26/07/2025

Alappuzha ജില്ലയിലെ കായംകുളം എന്ന അതിമനോഹരമായ ഗ്രാമം. ടു ടു ട്ടു.. ട്ടു ട്ടു ടു ടു.🥁🥁
അവിടെ സുശീല ബാബു ദമ്പതികളുടെ മകളായി നമ്മുടെ കഥനായികാ ജന്മം കൊണ്ടു 👶. കുട്ടിക്കാലത്തു തന്റെ സ്വഭാവം കൊണ്ട് വീട്ടുകാരെ വട്ടം കറക്കിയ ടിയാൻ 😵‍💫 വളർന്നപ്പോൾ അന്തർമുഖിയായി മറിയാതെങ്ങനെ എന്നു ഇപ്പോഴും വ്യക്തമല്ല 🤐 ( that introvert pro max).
Doctor ആകണം എന്ന ആഗ്രഹവുമായി ടിയാൻ gujarath ത്തിലേക്ക് വണ്ടി കയറി 🚃.
പക്ഷെ വിധി അവളെ kannur GAVC 🛬ൽ എത്തിച്ചു. അങ്ങനെ 3 sandra - മാർക്കിടയിൽ Amarokz ന്റെ സ്വന്തം kunji ആയി മാറി 🤗.
Class ൽ front bench ൽ ഇരുന്നും colour pen use ചെയ്തു note ഉണ്ടാക്കിയും teacher ന്റെ favourite list ൽ കേറി കൂടി 😍.ആരോടും NO പറയാൻ അറിയാത്ത that introvert girl വഴിയേ പോകുന്ന വയ്യാവേലി ഒക്കെ ഏറ്റുവാങ്ങും 😬 . Study leave ന് തന്റെ Stress 🤯 കുറക്കാനായി രാത്രി 11 മണിക്ക് Noodles🍝 ഉണ്ടാക്കി കഴിക്കുകയാണ് പതിവ്.
Sweets ന്റെ കാര്യത്തിൽ ഒരു Compromise നു൦ ടിയാൻ തയ്യാറല്ല. പ്രത്യേകിച്ച് cakes,Jilebi, Laddu 😋 . അതുകൊണ്ട് തന്നെ ഇതെല്ലാം കിട്ടികഴിഞ്ഞാൽ ആരും കാണാതെ ഒളിപ്പിച്ചു വെക്കലാണ് പതിവ് 😎.Slow race വച്ചാൽ 1st price ഇവൾക്ക് തന്നെ 🐌. Netflix ൽ കേറി Cinema കണ്ട് പൊട്ടി ചിരിച്ച് ബാക്കി ഉള്ളവരെ ഞെട്ടിക്കുകയാണ് രാത്രി വിനോദ൦. വൃത്തി ഇത്തിരി കൂടുതൽ ഉള്ളതുകാരണ൦ വീട് വൃത്തിയാക്കാൻ മുൻകൈ എടുക്കുന്നതിൽ മിടുക്കിയാണ് ഇവൾ 🧹. എത്ര തണുപ്പായാലു൦ 🥶 രാവിലെത്തെ കുളി Must ആണ്. ശരീരം പുഷ്ടിപെടുത്താനായിട്ട് എന്നു൦ ഒരു പുഴുങ്ങിയ മുട്ട നിർബന്ധാാ🥚. ടിയാൻ വീട്ടിലൊട്ടുപോവത്തുമില്ല പോയാലോ തിരിച്ചുവരത്തുമില്ലാ. അതുകൊണ്ടു തന്നെ തന്റേതല്ലാത്ത കാരണത്താൽ Department ൽ Extension വാങ്ങിച്ചു കൂട്ടിയ വ്യക്തി കൂടിയാണ്.
kunji ക്ക് ജീവിതത്തിൽ എല്ലാ ആഗ്രഹങ്ങളും നേടാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു.
"Let her genuine and sincere self remains the same as always😊. "

അത്തോളിയിൽ നിന്നാദ്യം അഡ്മിഷന് കൊല്ലത്തേക്ക് വണ്ടി കയറിയെങ്കിലും വിധി ഇവളെ കൊണ്ടെത്തിച്ചത് കണ്ണൂരിലായിരുന്നു. ക്ലാസ്സിലെ...
26/07/2025

അത്തോളിയിൽ നിന്നാദ്യം അഡ്മിഷന് കൊല്ലത്തേക്ക് വണ്ടി കയറിയെങ്കിലും വിധി ഇവളെ കൊണ്ടെത്തിച്ചത് കണ്ണൂരിലായിരുന്നു. ക്ലാസ്സിലെ ആതിരമാരുടെ ആധിക്യം മൂലം അവൾ തൻ്റെ അച്ഛൻ്റെ പേരിൽ അറിയപ്പെട്ടു
"Amarokz ൻ്റെ സ്വന്തം മോഹൻ!! "
ആദ്യകാലങ്ങളിൽ കക്ഷിയുടെ പതിഞ്ഞ ശബ്ദം കാരണം ആളവിടെയുണ്ടോ എന്ന് ഭൂമി പോലും അറിയാത്ത സ്ഥിതി ആയിരുന്നെങ്കിലും പിന്നീട് 'ഹോസ്റ്റൽ & ഹോസ്പിറ്റൽ BBC ' ആയിട്ടുള്ള വളർച്ചയാണ് ജനം കണ്ടത്.
കാര്യപ്രാപ്തിയാണ് കക്ഷിയുടെ മെയിൻ🔥
തന്നെ കൊണ്ട് കഴിയുന്ന സഹായം മറ്റുള്ളവർക്ക് ചെയ്ത് കൊടുക്കാൻ ഈ നല്ലവളായ ഉണ്ണി മറക്കാറില്ല.

LH ലെ ' മോഹൻ്റെ റൂം ' ബാച്ച് ഭേദമന്യേ എല്ലാവർക്കും ഒരു അഭയകേന്ദ്രമായിരുന്നു ( തിന്നാ ഉറങ്ങാ...).
പതിവായി ക്ലാസ് നോട്ട് എഴുതുന്നവരുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ മഹതി.
കൊറിയൻ സീരീസ് addict ആണെങ്കിലും എക്സാം ടൈംടേബിൾ വന്നാൽ പിന്നെ systematic പഠിപ്പി ആയി മാറുകയായി ഇവൾ.
കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തെ വെല്ലുന്ന രീതിയിൽ കാലാവസ്ഥ പ്രവചനം നടത്തുന്ന ഇവൾ അവർക്ക് ഒരു ഭീക്ഷണിയായി ഇന്നും തൻ്റെ പ്രവചനം തുടർന്നുകൊണ്ടേയിരിക്കുന്നു. Cosmetic റിവ്യൂ ആണ് ഇവളുടെ എടുത്തു പറയേണ്ട മറ്റൊരു കഴിവ്.

തന്നെക്കാൾ തൻ്റെ പല്ല് വളർന്നെന്ന് തോന്നിയപ്പോൾ അതിനെ കമ്പി ഇട്ടു വർക്കാൻ പോവുകയാണ് കക്ഷി.
HS കാലഘട്ടത്തിലും തൻ്റെ കർത്തവ്യങ്ങൾ കാര്യപ്രാപ്തിയോടെ ചെയ്ത് തീർക്കുന്ന Dr ആതിര മോഹനു തുടർജീവിതത്തിലും എല്ലാ നന്മകളും കൈവരട്ടെ!✨

Meet our graduate Dr. Raveena R അയ്യപ്പൻറെ നാട്ടിൽ നിന്നും train പിടിച്ചു GAVC യുടെ മണ്ണിൽ വന്നിറങ്ങിയ Dr. Raveena. R......
21/07/2025

Meet our graduate Dr. Raveena R


അയ്യപ്പൻറെ നാട്ടിൽ നിന്നും train പിടിച്ചു GAVC യുടെ മണ്ണിൽ വന്നിറങ്ങിയ Dr. Raveena. R.... That all rounder
Master chef 👩‍🍳, saree draper ,hair stylist💇‍♀️, singer👩‍🎤, lyricist, dancer💃,painter 🖌️.... എന്നീ നിലകളിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചെങ്കിലും അതിന്റ യാതൊരു അഹങ്കാരവും അവൾക്കില്ല 😌 . എന്നിരുന്നാലും തന്റെ ബുദ്ധി വൈഭവം കൊണ്ട് അവൾക്ക് Space 🚀 ൽ നിന്ന് ഇറങ്ങാൻ സമയം കിട്ടുന്നില്ലത്രേ...
വഴിയേ പോയ വയ്യാവേലി ഏണി 🪜വെച്ച് പിടിക്കുന്നതും ടിയാന് ഒരു ഹരം ആണ്.
Trip planning ൽ അവൾക്കു പ്രതേക കഴിവുണ്ട്. "എടി നമുക്ക് hambi ൽ പോയാലോ? നമുക്ക് മണാലിയിൽ പോയാലോ? " അങ്ങനെ എത്രയെത്ര നടക്കാത്ത trip plannigs ആണ് ഇവളെ കൈയിൽ ഭദ്രമായിട്ടുള്ളത് (പക്ഷെ അത് ഇന്നല്ലെങ്കിൽ നാളെ നടത്തിയിരിക്കും....🥴)
ആൾ ഒരു movie lover കൂടി ആണ്, telegram ൽ വരുന്ന എല്ലാ സിനിമയും കണ്ട് തീർക്കാൻ പറ്റുമോ സക്കിർഭായിക്ക്? but she can..🌚
Study leave ന്റെ pressure ൽ നിന്ന് രക്ഷപെടാൻ food 🍲 കഴിക്കുക, അതാണ് ടിയാന്റെ policy. ടിയാന്റെ വീട്ടിൽ നിന്നും കൊണ്ട് വരുന്ന മീൻ അച്ചാറിനും ചിക്കൻ അച്ചാറിനും special fans ഉണ്ട് 😋.
തന്റെ കൈയിൽ ഉള്ള കമ്മൽ collections കൊണ്ട് LH ൽ mini fancy shop 💅 ഉണ്ടാക്കിയവളാണ് ഇവൾ. പല introvert കളെയും extrovert ആക്കിയ ഈ മൊതല്
തന്റെ extrovert സ്വഭാവം കൊണ്ട് patientsന്റെ favourite HS ആയി മാറി 🥰. Opകളിൽ ഇവൾ last bus 🚎 ആണെങ്കിലും ചില പ്രത്യേക കാര്യങ്ങളിൽ ഇവൾ fast passenger 🚅 ആണ്.
ഉറക്കത്തിന്റെ കാര്യത്തിൽ കു൦ഭകർണ്ണന് ഇവൾ ഒരു വെല്ലുവിളിയാണ് 😴. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും തന്റെ പ്രിയതമൻ തുക്കുടു🧸 അവൾക്കെന്നും കൂടെ വേണം. സ്വന്തമായി വരികളെഴുതി ഈണം പകർന്ന് തന്റെ മധുര ശബ്ദ🤣 ത്തിലൂടെ പ്രേഷകരിലേക്ക് എത്തിക്കുന്ന junior Santhosh Pandit 😎ആയ ഇവൾ മലയാള സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ്. ആറന്മുള നാടൻപാട്ട്🎶 കലാകാരികളുടെ കൂട്ടത്തിലും ഇവൾ സ്ഥാനം പിടിച്ചിട്ടുണ്ട്.
കലാസാഹിത്യ സാംസ്കാരിക രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കാൻ ഇനിയും ഇവൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.🙌
May your journey ahead continue to inspire, heal, and uplift all those you encounter 😊

Meet our graduate Dr. B Lakshmi പാലക്കാട്‌ നെന്മാറയിൽ നിന്ന് ചൈനീസ് കണ്ണുകളുമായി വന്ന B Lakshmi അഥവാ Blue Lakshmi. Amork...
20/07/2025

Meet our graduate Dr. B Lakshmi


പാലക്കാട്‌ നെന്മാറയിൽ നിന്ന് ചൈനീസ് കണ്ണുകളുമായി വന്ന B Lakshmi അഥവാ Blue Lakshmi. Amorkz ന്റെ Blue lady ആണിവൾ. പണ്ഡിതയും സൽസ്വഭാവിയും നല്ലവളായ ഉണ്ണിയുമായിട്ടാണ് first year ൽ ഇവൾ അവതരിച്ചതെങ്കിലും പിന്നീടാണ് ഇവളുടെ കുൽസിത പ്രവർത്തനങ്ങൾ ഓരോന്നോരോന്നായി പുറത്തു വന്നത്.
പ്രണയത്തിന്റെ പ്രതീകമായി ലോകം ആഘോഷിക്കുന്ന Valentine's Day ഇന്നും ഇവൾക്കൊരു പേടിസ്വപ്നനമാണ്.
ആദ്യമായി മനസ്സിൽ സൂക്ഷിച്ചുവെച്ച പ്രണയം കാക്ക കൊത്തികൊണ്ട് പോയെങ്കിലും ഇന്നും ഒരു chance ന് വേണ്ടി ആ കാക്കയുടെ വായും നോക്കി ഇരിക്കുക ആണിവൾ.പഠനത്തിൽ മാത്രമല്ല കലോത്സവങ്ങളിലെ offstage സംസ്കൃത ഇനങ്ങളിലും ഇവൾ ഒരു നിറ സാനിധ്യമായിരുന്നു. ഭാവിയിൽ ഒരു premarriage counsellor
ആവണമെന്നാണ് ഇവളുടെ ആഗ്രഹം. അതിനുള്ള തയാറെടുപ്പുകൾ ഇവൾ തുടങ്ങിയിട്ടുമുണ്ട്. രഹസ്യങ്ങൾ ഇവൾക്ക് പലതുമുണ്ടെങ്കിലും ആ ' moments' പരസ്യമാക്കാനുള്ള 'magic' കൂട്ടുകാർക്കറിയാം എന്നാണ് കേട്ടറിവ്.
ടിയാൻ ഇങ്ങനൊക്കെ ആണെങ്കിലും പരീക്ഷ സമയത്ത് ഇവളുടെ കൃത്യമായ നോട്ടുകളണ് Amarokz ന്റെ പല ഗ്രൂപ്പുകളിലും സഞ്ചരിച്ചിരുന്നത്. ഉത്തരവാദിത്വത്തോടെ trip കൾ plan ചെയ്യാനും അത് പ്രാവർത്തികമാക്കാനും കക്ഷി മുന്നിലാണ്. പട്ടിയും ഫുഡും എന്നും ഇവൾക്കൊരു weakness ആണ്.
ഹൌസ് സർജൻസിയിൽ അരയന്ന നടത്തവുമായി വാർഡുകൾ കേറി ഇറങ്ങിയ ഇവൾ patients ന്റെയും teachers ന്റെയും പ്രിയപെട്ടവളാണ്. ഭാവിയിൽ ഇഷ്ട pg സ്വന്തമാക്കി ഉയരങ്ങൾ കീഴടക്കുവാനും വീഴ്ചകളിൽ തളരാതെ മുന്നേറുവാനും ഇവൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Meet our graduate Dr. GayathryChandran Vപേരിൽ ഒരു ചന്ദ്രനേം കൊണ്ട് അങ്ങ് എറണാകുളത്ത് നിന്ന് ഇൻ്റർസിറ്റി എക്സ്പ്രസ് പിടിച...
20/07/2025

Meet our graduate Dr. Gayathry
Chandran V

പേരിൽ ഒരു ചന്ദ്രനേം കൊണ്ട് അങ്ങ് എറണാകുളത്ത് നിന്ന് ഇൻ്റർസിറ്റി എക്സ്പ്രസ് പിടിച്ച് നേരത്തേ കാലത്തെ കണ്ണൂർ വന്നിറങ്ങി കോളേജ് ൻ്റെ യും പ്രൊഫസർ മരുടേം കണ്ണിൽ ഉണ്ണി (കുറച്ച് വലിയ ഉണ്ണി ആണ്) ആയവൾ. 😇കോഴി കൂവുന്നതിന് മുന്നേ അതിനെ തോല്പിക്കാൻ ഉറക്കം ഉണർന്ന് കോഴിക്ക് വരേ വെല്ലുവിളി ആയി മാറിയവൾ.

സ്വന്തം ഇഷ്ടങ്ങളെക്കാൾ മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് സ്ഥാനം കൊടുക്കുന്നത് ടിയാന്റെ ശീലമാണ്. 😛നീ എന്ത് വാങ്ങുന്നോ, അത് മതി എനിക്ക് എന്ന ഡയലോഗ് റേഡിയോ പോലെ പറയാൻ ഇവൾ കഴിഞ്ഞേ ബാച്ചിൽ വേറെ ആളുള്ളൂ.

ശ്വാസകോശം സ്പോഞ്ച് പോലെ ആണെങ്കിലും...ശ്വാസം മുട്ടുമെങ്കിലും ദിവസേന ഉള്ള തണുത്ത വെള്ളത്തിലെ കുളി ഇവൾ മുടക്കാറില്ല. അതുപോലെ തന്നെ എക്സാം ദിവസങ്ങളിൽ പോലും മുടക്കാത്ത തുണി അലക്കൽ മഹാമഹം.

8 മണിക്ക് തുടങ്ങുന്ന ഒപി യിൽ 7 മണിക്ക് തന്നെ ചെല്ലുന്ന പ്രത്യേക കൃത്യ നിഷ്ഠതയുള്ള കുട്ടിയാണ്.

എങ്കിൽ എനിക്ക് ഒരു schezwan ഫ്രഡ്രൈസ് ഇതാണ് മെയിൻ ഡയലോഗ് എന്നിട്ടോ അത് ആരുടെ എങ്കിലും തലയിൽ കെട്ടിവെക്കും. ആ ബാക്കി വന്നത് കഴിച്ചു കൂടെയുള്ളവർ തടിച്ചു എന്നതാണ് ഒരു തുണിയുടുക്കാത്ത സത്യം.

Asthma വന്നു വീണാലും താൻ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന പഴംചൊല്ലിനോട് 100% നീതി പുലർത്തുമിവൾ.

ആളൊരു typical അമ്പലവാസി ആണ്. കണ്ണൂരിൽ ഇനി പോയി തീർക്കാൻ ഒരു അമ്പലവും ബാക്കിയില്ല.


ലൗഡ് സ്പീക്കറിനെ വെല്ലുന്ന ഫോണിങ് പ്രോഗ്രാം നടത്താൻ ഇവൾ കേമിയാണ്.
എങ്കിലും ആളൊരു വലിയ സഹായമനസ്കയാണ്. പക്ഷെ ഈ സ്വഭാവം കൊണ്ട് ആകാശത്തൂടെ പോവുന്ന പണികൾ എല്ലാം തോട്ടി വെച്ചു വലിച്ചു സ്വന്തം നെഞ്ചത്തേക്ക് ഏറ്റു വാങ്ങുന്ന ശീലവും ഇവൾക്കുണ്ട്.

കുമ്പിടിയെ അനുസ്മരിപ്പിക്കും വിധം എവിടെ നോക്കിയാലും ഇവളുടെ നിഴൽ എങ്കിലും കാണാൻ കഴിയും.
ബാച്ചിലെ മുഴുവൻ പേരുടെയും സുഖവിവരങ്ങൾ അറിയാൻ ഇവളെ സമീപിക്കുന്ന പരിപാടി അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നു.ഫ്രണ്ട്സിന്റെ വീട്ടിലും നാട്ടിലും നല്ലവളായ ഉണ്ണി കൂടിയാണ് ഈ കുട്ടി.

എല്ലാ മാസവും ഒരു ഡ്രസ്സ്‌ വാങ്ങിക്കുക എന്നത് mandatory ആണ്. അതുകൊണ്ട് trends ലെ ഏകദേശം എല്ലാ ടോപ്പും ഇവളുടെ കൈയിൽ ഭദ്രം.
മെറ്റീരിയൽ വാങ്ങാൻ കയറി, കട മുഴുവനും വാങ്ങിച്ചു കടക്കാരെ സഹായിക്കാൻ ഇവൾ മിടുക്കി. Parag ന് ഒരു മുതൽക്കൂട്ടാണ് ഇവൾ.
23000 ന്റെ botox ചെയ്ത മുടി ഇവൾക്ക് മാത്രം സ്വന്തം.


എക്സാമിന് ഒന്നും പഠിച്ചില്ല എന്നൊക്കെ പറഞ്ഞു ബാക്കിയുള്ളവരെ കൂടെ ടെൻഷൻ അടിപ്പിക്കുമെങ്കിലും റിസൾട്ട്‌ വരുമ്പോൾ ആള് ഫുൾ പാസ്സ് ആയിരിക്കും.

Keratoconus ഉണ്ടെങ്കിലും ഗ്ലാമർ പോകുമെന്ന ഒറ്റ കാരണം കൊണ്ട് കണ്ണട ഒഴിവാക്കിയവൾ.

ഇവളുടെ പറയാതെ പോയ പ്രണയത്തിന്റെ കഥകൾ ഇടയ്ക്കിടെ പറഞ്ഞു പറഞ്ഞു കൂടെ ഉള്ളവരെ വെറുപ്പിക്കുന്നത് കുട്ടിയുടെ ഒരു ടൈംപാസ്സ്‌ മാത്രം.

തന്നെ പോലെ തന്റെ അയൽക്കാരെയും സ്നേഹിക്കുക എന്ന ക്രിസ്തു വചനം മനസിലുറപ്പിച്ചു കൊണ്ട് ജീവിക്കുന്നു.
അതിനാൽ മിക്കവാറും സമയത്തും ആളെ വീട്ടില് മഷിയിട്ട് നോക്കിയാൽ പോലും കാണാറില്ല.

പേരിലെ പോലെ തന്നെ പ്രകാശിച്ചു കൊണ്ട് ജീവിതത്തിൽ ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.


Meet our graduate Dr. FathimathShibila Pപെരിന്തൽമണ്ണയുടെ മടിത്തട്ടിൽ നിന്നും പരിയാരത്തിൻ്റെ കുന്നിൻ പുറത്തേക്ക് ട്രെയിനി...
18/07/2025

Meet our graduate Dr. Fathimath
Shibila P

പെരിന്തൽമണ്ണയുടെ മടിത്തട്ടിൽ നിന്നും പരിയാരത്തിൻ്റെ കുന്നിൻ പുറത്തേക്ക് ട്രെയിനിൽ കിടന്നുറങ്ങി വന്ന , മൂന്ന് ആങ്ങളമാരുടെ ഒരേയൊരു പെങ്ങൾ.
പഠിക്കാൻ വന്നതെന്ന വ്യാജേന ഹോസ്റ്റൽ കയറിയവൾ പിന്നീട് ആർക്കും ശല്യമില്ലാതെ ഒന്ന് വീതം നാല് നേരം വെട്ടിയിട്ട ചേനത്തണ്ട് പോലെ കിടന്നുറങ്ങിക്കൊണ്ടേയിരുന്നു..
സുനാമി വന്നാലും രക്ഷപ്പെടാൻ നേരം " നമുക്കൊരു ഓട്ടോ വിളിച്ചാലോ.." ന്ന് ചോദിക്കുന്ന that extreme kapha person.
1st year ൽ മലപ്പുറം മൊഞ്ചത്തിയായി വന്നവൾ , braces ഉം കൊറിയൻ ഔട്ട്‌ഫിറ്റും install ചെയ്ത് അടിമുടി മാറിയത് അധോലോകത്തിലെ ആരുമറിയാത്ത രഹസ്യങ്ങൾ.
Nice ആയി കള്ളത്തരങ്ങൾ ചെയ്യാനും പിടിക്കപ്പെട്ടാൽ ' ഞാനോ, എപ്പോ?' എന്ന് നിഷ്കളങ്കത അഭിനയിക്കാനും ഇവളെക്കഴിഞ്ഞേ വേറാരുമുള്ളൂ.
കാശ് ചിലവാക്കാൻ മടിയാണേലും ക്യൂട്ട് തിങ്‌സ് കണ്ടാൽ price tag നോക്കാതെ വാങ്ങിക്കുന്ന , ഇനിയും ലോകമറിയാത്ത ഒരു BTS ഫാൻ.
കാര്യം exam വന്നാലും ഭൂമി കുലുങ്ങിയാലും കക്ഷി കുലുങ്ങില്ലെങ്കിലും , വല്ല കൊതുക് കടിച്ച പാടും കണ്ടാൽ op കളിലേക്ക് ഓടുന്നവൾ.
കൂടെയുള്ളവർ റീലുകളിൽ മുങ്ങിത്തപ്പുമ്പോൾ ഗൂഗിളിൽ തൻ്റെ പുതിയ symptoms അപ്‌ലോഡ് ചെയ്ത് സ്വയം diagnosis നടത്തുന്ന ഒരു പ്രത്യേകതരം മനോരോഗത്തിനുടമ. അങ്ങനെയാണ് തൻ്റെ ' പശു നക്കിയ മുടി ' യും 'strawberry ക്കാലുകളും ' കൊണ്ട് പുള്ളിക്കാരി batchmates ന് പുതിയ അറിവുകൾ പകർന്നു നൽകുന്ന സേവനമാരംഭിച്ചത്.

ൻ്റുപ്പൂപ്പാക്കൊരാനേണ്ടാർ ന്നെന്ന് പറയും പോലെയാണിവൾ തനിക്ക് Trypophobia ആണെന്ന് പറഞ്ഞു നടക്കുന്നത്.

കിട്ടാത്ത 5g network തേടി അലഞ്ഞ് ഹോസ്പിറ്റലിലെ മുക്കും മൂലയും explore ചെയ്യുന്നതും download ആക്കുന്ന സീരീസുകൾ ആത്മാർഥതയോടെ കണ്ടു തീർക്കുന്നതുമാണ് ഇവളുടെ ഹോബി.

അകാലത്തിൽ കൈമോശം വന്നുപോയ തൻ്റെ artistic & creativity സ്കില്ലുകൾ വീണ്ടെടുത്ത്, career ലും Life ലും പുതിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ


Meet our graduate Dr. Alokha Anilസൂര്യനുദിക്കുന്നതിന് മുന്നെ എഴുന്നേറ്റ് താഴെ ചൊവ്വയിൽ നിന്നും പാട്ട് വെക്കുന്ന പ്രൈവറ്റ...
18/07/2025

Meet our graduate Dr. Alokha Anil

സൂര്യനുദിക്കുന്നതിന് മുന്നെ എഴുന്നേറ്റ് താഴെ ചൊവ്വയിൽ നിന്നും പാട്ട് വെക്കുന്ന പ്രൈവറ്റ് ബസ്സുകൾ തേടിപ്പിടിച്ച് ഏർളി മോർണിംഗ് Kilometres&Kilometers താണ്ടി കോളേജിലെത്തുന്ന അലോഖ അനിൽ.പ്രായം പത്തിരുപത്തിനാല് കഴിഞ്ഞെങ്കിലും വീട്ടിൽ അവളെന്നും 'വാവ' ആണ്.അവളുടെ
കാൽപാദം പരിയാരത്ത് പതിഞ്ഞതിൽ പിന്നെ പ്രദേശത്തെ കാട്ടുകോഴികൾ ഒളിവിൽ പോയെന്നാണ് കേട്ടുകേൾവി.വീട്ടിൽ നിന്ന് കോളേജിലേക്കും കോളേജിൽ നിന്ന് വീട്ടിലേക്കുമുള്ള യാത്രയിൽ കോഴിത്തരങ്ങൾ പുറത്തെടുക്കാനുള്ള ഒരവസരവും ഇവൾ പാഴാക്കിയില്ല.ഹോസ്റ്റലർ ആയപ്പോഴും ഈ പതിവ് അവൾ തുടർന്നു.തന്റെ വടിവൊത്ത കൈയ്യക്ഷരവും ഭംഗിയുള്ള presentationഉം കൊണ്ടും ആദ്യത്തെ test paper കഴിഞ്ഞപ്പൊ തന്നെ 'പഠിപ്പി' എന്ന പട്ടം ഏറ്റുവാങ്ങി.
ഒരു സ്വയം പ്രഖ്യാപിത introvert.അത് തെളിയിക്കാനെന്നോണം ഫോൺ വിളിച്ചാലുള്ള താല്പര്യമില്ലാത്ത പോലുള്ള ടിയാന്റെ സംസാരം സുഹൃത്തുക്കളെ depressionലാക്കി.മുഖത്തെ പ്രകടമായ നിർവികാരത മൂലം പലരും അവളെ വില്ലത്തി എന്ന് തെറ്റിദ്ധരിച്ചു.Amarokz ന്റെ pro Essay writer. കോളിംഗ്ബെല്ല് പോലുള്ള ചിരിയാണ് identification feature.ഏത് ആൾക്കൂട്ടത്തിനിടയിലും അവളെ കണ്ടെത്താൻ അത് സഹായിച്ചു.Function ഏതുമായിക്കോട്ടെ friendsന് eyeliner വരച്ച് കൊടുക്കുന്ന that Chunkathi.തന്റെ spot anchoring skills കൊണ്ട് stageനെ മുഴുവൻ അവൾ വിറപ്പിച്ചു.Stalkingൽ പത്ത് തലയാ ഇവൾക്ക് ...തനി രാവണൻ!.ഒരു നിമിഷം ദൃഷ്ടിയില്‍ പതിഞ്ഞവരുടെ insta id നിമിഷ നേരം കൊണ്ട് ഇവൾ കണ്ടെത്തി.കാണം വിറ്റും മിൽക്ക് ഷേക്ക് കുടിക്കണം എന്നാണ് ഇവൾടെ പറച്ചില്‍.ഒഴിവ് സമയങ്ങൾ ആനന്ദകരമാക്കാൻ നടക്കാത്ത കുറേ ട്രിപ്പുകൾ പ്ലാൻ ചെയ്യലാണ് മെയിൻ പരിപാടി.വർഷം മുഴുവൻ കളിച്ച് നടന്നാലും എക്സാം ആയാൽ ഉത്തരവാദിത്ത ബോധമുളള പഠിപ്പി അലോഖ പുറത്തിറങ്ങും.അത് അവൾ തന്റെ HS കാലങ്ങളിലും തുടർന്ന് പോന്നു.
To the responsible and hard working Vice president of HSA 24-25,We wish you all the very best.May all your dreams come true

Meet our graduate Dr. Nikhila KGAVC hospital RMO -യുടെ പൊന്നോമനയായ അനന്തരവൾ Dr. Nikhila.K.😊 കുടുംബപരമായി ആയുർവേദ🌱 പാരമ്പ...
16/07/2025

Meet our graduate Dr. Nikhila K

GAVC hospital RMO -യുടെ പൊന്നോമനയായ അനന്തരവൾ Dr. Nikhila.K.😊 കുടുംബപരമായി ആയുർവേദ🌱 പാരമ്പര്യത്തിൽ നിന്നു൦ വന്നവൾ അതിന്റെ അറിവും ബുദ്ധിയും കാണിക്കുക തന്നെ ചെയ്തു.ഡൽഹിയിൽ പഠിക്കണമെന്ന മോഹവുമായി നടന്ന അവൾ എത്തിപ്പെട്ടത് കണ്ണൂരിന്റെ പുലിമടയിലാണ് 🐆. ആദൃ൦ ഒന്ന് പകച്ചെങ്കിലു൦ പിന്നീട് അവളുടെ കളികളായിരുന്നു. CID🕵️ പണി എടുക്കാൻ ഒരു പ്രത്യേക ബുദ്ധി ആണ് ഇവൾക്ക്, പക്ഷെ രഹസ്യങ്ങൾ പരസ്യമായതിനു ശേഷമേ അവളതു അറിയത്തുള്ളൂതാനും. Mood swings👻തുടങ്ങിയാൽ അവളുടെ മുന്നിൽ വന്നു നിൽക്കാൻ ഒറ്റക്കൊമ്പൻ🐘 പോലും ഒന്നു പതറും ( Mood Swings Rani 👑). ഉറങ്ങി കിടക്കുന്ന അവളെ വിളിക്കാൻ പോകുന്നവർ ഒരു Helmet👩‍🏭 വെച്ചില്ലെങ്കിൽ അടി, ചവിട്ട്, കുത്ത്,ചീത്ത ഇവയൊക്കെ കേൾക്കാൻ സജ്ജരായിട്ട് വേണം പോകാൻ ☠️. അങ്ങനെ ഇവളുടെ മുന്നിൽ പെട്ട് ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ 🤕 ഒരുപാടു പേരുണ്ട്. എല്ലാ പരിപാടികൾക്കും Convince ചെയ്യാൻ മുന്നിൽ നിന്നിട്ട്, ആദ്യം മുങ്ങുന്നതും🏃‍♀️ ഇവൾ തന്നെ ( Convincing Star 😁 ). Fashion show -കളിലെ 👯 നിറസാന്നിധ്യമായിരുന്ന ഇവൾ ഓന്തിനേക്കാൾ🦎 വേഗത്തിൽ സ്വഭാവം മാറും. ബ്രഹ്മ മുഹൂർത്തത്തിൽ ആണ് ഉറക്കമെങ്കിലും😴, കൃത്യം 8 മണിക്ക് തന്നെ കുളിച്ചില്ലേലും makeup 🤡 ഒക്കെ ഇട്ടു ഹാജരായിരിക്കും. ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം അതാണ് കക്ഷിന്റെ Policy 😌 .എന്നും ഇനിയെങ്കിലും നന്നാവണം Health ഒക്കെ ശ്രദ്ധിക്കണം പഠിക്കണം എന്നൊക്കെ Plan ചെയ്യുമെങ്കിലും ഇതു വരെ ഒന്നും തുടങ്ങിയിട്ടില്ല എന്നാതാണ് സത്യം. നന്നാവുന്നില്ലേ എന്ന് തിരിച്ചു ചോദിച്ചാൽ "ആര്?🤷 എപ്പോ?🤦"ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന ഒരു ഭാവവും.
Reels👩‍💻 കണ്ട് പിച്ചും പെയ്യും പറയുക, അട്ടഹസിക്കുക😆 എന്നിട്ടു പാതിരാത്രി കൂട്ടുകാരെ ഉറക്കം ഞെട്ടിക്കുക ഇതൊക്കെയാണ് അവളുടെ വിനോദം. ഒറ്റനോട്ടത്തിൽ കണ്ടാൽ Jaada 😒, Attitude Queen👸 എന്നൊക്ക തോന്നുമെങ്കിലും She is a Cool Person 😎.
"Your education is a dress rehearsal for a life that is yours to lead."
തന്റെ സ്വപ്നങ്ങൾ ഒക്കെ സഫലമായി ആഗ്രഹിച്ച മേഖലയിൽ തിളങ്ങട്ടെ എന്ന് ആശംസിക്കുന്നു 😍.

...

Meet our graduate Dr. Shine Mathewആലക്കോട് ഇടവകപ്പള്ളിയിൽ നിന്ന് വൈദ്യം പഠിക്കാനായി GAVC യുടെ മണ്ലേക്ക് വന്നിറങ്ങിയ ഉണ്ണ...
15/07/2025

Meet our graduate Dr. Shine Mathew

ആലക്കോട് ഇടവകപ്പള്ളിയിൽ നിന്ന് വൈദ്യം പഠിക്കാനായി GAVC യുടെ മണ്ലേക്ക് വന്നിറങ്ങിയ ഉണ്ണിശേയു SHINE (തിളക്കം).
തൻ്റെ തിളക്കം BAMS ൽ മാത്രം ഒതുങ്ങി നിൽക്കരുതെന്ന് കരുതി Neet എക്സാം രണ്ടാമൂഴത്തിന് അങ്കം കുറിക്കാനാണെന്ന വ്യാജേന MHലെ Mess വർക്കും റാഗിങ്ങും ഭയന്ന് Day Scholar ആയി മാറി, ഇക്കാലയളവിൽ ബാക്കിയുള്ള Day scholar girls ൻ്റെ രക്ഷനുമായി നാഥനുമായിമാറി. മറ്റുള്ള Boys Mess വർക്കിൻ്റെ ഭാരം ചുമന്ന് നടന്നപ്പോൾ ടിയാൻ girls ൻ്റെ ചുമലിൽ കയ്യിട്ടു നടക്കുകയായിരുന്നു. Neet result വന്നതിന് ശേഷം തൻ്റെ തിളക്കം GAVC വിട്ട് പോകില്ലെന്ന് മനസിലാക്കിയ ടിയാൻ MH ലേക്ക് ചേക്കേറി.GAVC യിലെ സ്ത്രീകളുടെ ഭാരം ചുമന്ന് മതിയായപ്പോൾ കൂടുതൽ ഭാരം ചുമക്കാനായി NSS ൻ്റെ പേരിൽ ബാംഗ്ലൂരിൽ ചെന്ന് അറഞ്ചം പുറഞ്ചം വിളയാടി. സ്ത്രികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മിടുക്കു കാണിച്ച ടിയാൻ Streeroga exam പാസ്സാവാൻ മറന്നു പോയി. പാവങ്ങളുടെ മാർക്ക് സുക്കർബർഗായ ഇവനെ തേടി കോളേജിൽ എന്ത് സാങ്കേതിക പ്രശ്നമുണ്ടെങ്കിലും എല്ലാരും ഓടി ഇവൻ്റെ മുന്നിലെത്തും .Tork കൂടിയ വണ്ടികളോടാണ് താൽപര്യമെങ്കിലും പിന്നീട് tork കിട്ടാതായപ്പോൾ മറ്റുള്ള വണ്ടികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.വസ്തി ചെയ്യാൻ Female വാർഡിൽ നിന്ന് വിളി വരാത്തതുകൊണ്ട് ഹോസ്പിറ്റലിലെ ഒരു വസ്തിയും ചെയ്യില്ലെന്ന് ശപതമെടുത്ത മനസ്സാണയാളുടേത്. നൃത്തകലയിൽ തുറുപ്പുഗുലാലിനെ മമ്മൂട്ടിയാണെങ്കിലും GAVC യ്ക്ക് രണ്ട് വട്ടം കപ്പ് നേടികൊടുത്ത സ്കിറ്റിൽ വക്കീലായി നിറഞ്ഞാട്ടിയിരുന്നു. ഇനി തൻ്റെ ഈ തിളക്കം ഭാവിയിൽ സ്ത്രീരോഗ PG യിലേക്ക് എത്തുമാറാകട്ടെയെന്ന് ഉണ്ണിയേശുവിനോട് പ്രാർത്ഥിക്കുന്നു.

Meet our graduate Dr Parvathy S Nairപാമ്പാടി രാജൻെ മണ്ണിൽ നിന്നും ഇന്ദുകല മിസിൻ്റെയും രാധിക മിസിൻ്റെയും അകമ്പടിയോടെ LH ല...
15/07/2025

Meet our graduate Dr Parvathy S Nair

പാമ്പാടി രാജൻെ മണ്ണിൽ നിന്നും ഇന്ദുകല മിസിൻ്റെയും രാധിക മിസിൻ്റെയും അകമ്പടിയോടെ LH ലെ first year dormetry എൻട്രി, അവിടുന്ന് തുടങ്ങി Orientation Class കളിൽ ഇവളുടെ Energy കൊണ്ട് ടിയാൻ എല്ലാരേയും ഞെട്ടിച്ചു.

അക്ഷരനഗരിയാണ് തൻ്റെ സ്വദേശം എന്ന് പുട്ടിൽ തേങ്ങയിടുന്ന പോലെ ടിയാൻ അഭിമാനം കൊള്ളുമെങ്കിലും ചില മലയാള വാക്കുകൾ പുള്ളിയുടെ നാവിൽ വഴങ്ങാറില്ല (സമ്മതിച്ചു തരാറില്ല).
തൻ്റെ ഊർജ്ജസ്വലത കൊണ്ട് 2nd year Rep ആയി തിരഞ്ഞെടുക്കപ്പെട്ട് Online class കളിലേ ഏക ശബ്ദ സാനിധ്യമായി മാറിയവൾ.
GAVC യിൽ പെൺകരുത്തിൻ്റെ സാന്നിധ്യമറിയിച്ച് Chairperson ആയി സ്ഥാനമലങ്കരിച്ച് Teachers ൻ്റെ കണ്ണിലുണിയായി മാറിയവൾ.
കോട്ടിൻ്റെ Pockets Bakery Storage ആക്കി മാറ്റി class കളിൽ വിതരണം ചെയ്ത് തൻ്റെ കൂട്ടുകാരെ ഉറക്കത്തിൽ നിന്ന് സംരംക്ഷിച്ചു സ്വയം Back bench ൽ ഉറങ്ങുമായിരുന്നു കക്ഷി.
താൻ Back bencher ആണെങ്കിലും അതിൻ്റെ യാതൊരു അഹങ്കാരമില്ലാതെ class entertain ചെയ്യാനും teachers ൻ്റെ നോട്ടപ്പുള്ളിയാവാനും ഭാഗ്യം ലഭിച്ചവൾ.
വേദികളിൽ എന്നും ഒരേ പാട്ടുപാടി പ്രേക്ഷകരെ കൈയിലെടുത്ത ടിയാൻ്റെ തട്ട് താഴ്ന്ന് ഇരിക്കും ഇവിടെ (നീ ഹിമ മഴയായി വരൂ).
പ്രതിക്ഷേധങ്ങൾ വകവക്കാതെ LH intime 9:30 pm ലേക്ക് ഉയർത്താനായി ആരോഗ്യ മന്ത്രിയുടെ മുന്നിൽ ചെന്ന് ഒറ്റക്ക് പൊരുതി നേടിയടുത്തവൾ.
HS Period ൽ സേവനങ്ങൾക്കിടയിൽ സനേഹാദരവായി കിട്ടുന്ന ഉപഹാരങ്ങൾ മറ്റുള്ളവരുമായി പങ്കുവച്ച് മാതൃകയായി.

നന്ദനം movie യിലെ ബാലാമണിയേക്കാൾ ഗുരുവായൂരപ്പൻ fan താൻ ആണെന്നും ഗുരുവായൂരിലേക് കൂടിയേറുമെന്നും പറയപ്പെടുന്നു.(So ഗുരുവായൂർ ൽ നിന്നുള്ള ചെക്കൻമാർക്ക് മുൻഗണന)
എല്ലാ കാര്യത്തിലും തൻ്റെ അഭിപ്രായം തുറന്നു പറയാനും തൻ്റെ Leadership quality യും Boldness ടിയാൻ്റെ Uniqueness ആണ് എന്നും.
ഇതെല്ലാം മുറുകെ പിടിച്ച് എറ്റവും ഉയരങ്ങളിലേക്കെത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.


Meet our graduate Dr Gayathri O Pപേര് ഗായത്രി.ഒ.പി എന്നാണെങ്കിലും സ്വയം ഗായത്രി ദേവി എന്ന് വിളിച്ച് പുളകം കൊണ്ട് , സൂര്യ...
12/07/2025

Meet our graduate Dr Gayathri O P

പേര് ഗായത്രി.ഒ.പി എന്നാണെങ്കിലും സ്വയം ഗായത്രി ദേവി എന്ന് വിളിച്ച് പുളകം കൊണ്ട് , സൂര്യനുദിക്കാത്ത അഥവാ പേരുകേട്ട 'കരേക്കാട്' നിന്നും നേരം വെളുക്കും മുന്നേ വണ്ടി പിടിച്ച് GAVC യുടെ മണ്ണിൽ കാലുകുത്തിയവൾ.
കോളേജ്ലെ ആദ്യ ദിനം തന്നെ 'ഫസ്റ്റ് ഓപ്ഷൻ ബി എ എം എസ്' ടാഗ് സ്വന്തമാക്കിയ ഇവൾ ,പിന്നീടങ്ങോട്ട് ക്ലാസുകളിൽ 'Gayathri O.P first option Bams' എന്ന വിളിപ്പേരിൽ ഒന്ന് പച്ച പിടിച്ചു വരുമ്പോഴാണ് കൊറോണ വന്ന് എല്ലാവരെയും വീട്ടിൽ പറഞ്ഞു വിട്ടത്.
ലോക്ക്ഡൗണിൽ ഡിപ്രെഷൻ ആവാതിരിക്കാൻ വീട്ടിലെ പാടം,പശു,പച്ചക്കറികൃഷി എന്നിവയിൽ തൻ്റേതായ കൈകടത്തലുകൾ നടത്തി അച്ഛൻ്റെ സാമ്പത്തികഭദ്രതയ്ക്ക് വിള്ളൽ വീഴ്ത്തിയെന്നാണ് കേട്ടുകേൾവി.

Online ക്ലാസ്സിന്റെ ആഘാതത്തിൽ നീളൻ വിളിപ്പേര് മറന്ന്,കൂട്ടുകാർ സമ്മാനിച്ച,op യെന്ന ഓമനപ്പേരിൽ op കളിലൊക്കെ കയറിയിറങ്ങി , ഒടുക്കം op യെക്കുറിച്ചാണോ OPD യെക്കുറിച്ചാണോ പറയുന്നതെന്ന് അധ്യാപകർക്കും സഹപാഠികൾക്കുമിടയിൽ കൺഫ്യൂഷൻ സൃഷ്ടിച്ച് ടിയാൻ ഇന്നും വിലസുന്നു.

തൻ്റെ സ്വന്തം ഫോണിൽ മാസ്മരിക ഷോട്ടുകളെടുത്ത് GAVCയുടെ unofficial photographer ആയി അറിയപ്പെട്ടും,Media committee കളിൽ ആദ്യത്തെ പേരായും,Poster making ൽ അവാർഡുകൾ വാരിക്കൂട്ടിയും,സീനിയേഴ്സിൻ്റെ graduation profile pics ക്യാമറക്കണ്ണുകളിൽ മനോഹരമായി ഒപ്പിയെടുത്തും വൈഭവം തെളിയിച്ച one of the gems in gavcian history !

ഫോണിൽ തോണ്ടിക്കൊണ്ടിരിക്കെ, വെളിപാട് കിട്ടിയപോലെ നട്ടപാതിരാക്കും ചാടിയെണീറ്റ് "ഒന്ന് productive ആയിക്കൂടെ " ന്നും വിളിച്ച്‌കൂവി ഉറങ്ങുന്നവരെ ഉണർത്തുകയും , പെയിൻ്റും ബ്രഷും കൊണ്ട് ചുമരുകളും,college ൻ്റെ മതിലുകൾ വരെ തൻ്റെ കലാവാസനകൾ കോറിയിട്ട് തനിക്ക് വഴങ്ങാത്ത മേഖലകളില്ലെന്നു കാണിച്ചുതന്ന സകലകലാവല്ലഭ!

ജനിച്ചത് മുതൽ ഡാൻസ് കളിക്കാൻ തുടങ്ങിയെന്ന തള്ളലുകൾ കൊണ്ട് മഡോണയ്ക്ക് താനൊരെതിരാളിയാണെന്ന് തെളിയിച്ചെങ്കിലും,അരങ്ങിലേറിയാൽ അസാമാന്യ നൃത്തച്ചുവടുകളാൽ കാണികളെ വിസ്മയിപ്പിക്കുമെന്നതിൽ സംശയമില്ല. തൻ്റെ കലാവൈഭവത്താൽ Arts secretary സ്ഥാനം ഭംഗിയായലങ്കരിക്കുകയും,അതേ സമയം തന്നെ
Gavc യുടെ ഓഡിറ്റോറിയത്തിൽ തേച്ചുമിനുക്കിയെടുത്ത് , Northzone ൽ രണ്ടാം സ്ഥാനവും നേടി Interzone ൻറെ അരങ്ങിൽ തകർത്താടിയ ' പറ പറ ഡാൻസ് ' gavc യുടെ കലാചരിത്രത്തിലെ പൊൻതൂവലുകളിലൊന്നാണ്.


സ്വർണ്ണ വില കൂടുമെന്ന് വർഷങ്ങൾക്കു മുൻപേ കവടി നിരത്തി കണ്ടുപിടിച്ച കക്ഷി 101 പവൻ വാങ്ങിവെച്ച് ഇപ്പൊ തന്റെ നിയർ ആൻഡ് ഡിയർ രജിസ്റ്റർമാരേജ് കാത്തിരിപ്പാണ്.

" Gym ൽ പോയി Fit ആവണം" എന്ന് നാഴികയ്ക്ക് നാല്പതു വട്ടം ചുറ്റുമുള്ളവരെ motivate ചെയ്തു കൊണ്ടിരിക്കെ, oru സുപ്രഭാതത്തിൽ കളരിക്ക് പോയി സകലരെയും ഞെട്ടിച്ചെന്നാണ് വാർത്ത.

എന്നും കുളിച്ചാൽ വെള്ളം പാഴാവുമെന്ന സാമൂഹ്യ ബോധത്താൽ (സസ്‌റ്റൈനബിൾ ഡെവലപ്പ്മെന്റ് ) കുളിക്കാതെ പൊട്ട് തൊട്ട് ഡ്യൂട്ടിക്ക് വരുന്നത് ഇവളുടെ സേവനങ്ങളിലൊന്ന് മാത്രം. കിട്ടാതെ പോയ തിയറ്ററിലെ മിഡിൽ സീറ്റ്നു വേണ്ടി പാവം ഇന്നും സമരത്തിലാണ്.

ആയുർവേദത്തെ സ്നേഹിച്ച് യോഗാസനങ്ങളിലും തൻ്റെ പാടവം തെളിയിച്ച , op യെന്ന ഗായത്രി ദേവിയ്ക്ക് ഇനിയും ഒരുപാട് മേഖലകൾ കീഴടക്കാൻ കഴിയട്ടെയെന്നാശംസിക്കുന്നു.

Meet our graduate Dr Muhsina Majeed പൊന്നാന്നിയിൽ നിന്നും കുടുകുടാ ചിരിയുമായി GAVC യുടെ മണ്ണിലേക്ക് വന്നവളാണ് നമ്മുടെ സ...
12/07/2025

Meet our graduate Dr Muhsina Majeed


പൊന്നാന്നിയിൽ നിന്നും കുടുകുടാ ചിരിയുമായി GAVC യുടെ മണ്ണിലേക്ക് വന്നവളാണ് നമ്മുടെ സ്വന്തം മുഹ്‌സു .
കണ്ണടയുടെ മറവിൽ ക്ലാസിൽ കണ്ണടച്ചുറങ്ങുവാനും, വെട്ടിയിട്ട വാഴതണ്ടു പോലെ കിടന്നുറങ്ങുവാനും മുഹ്സുവിന് പ്രത്യേക കഴിവുണ്ട് .


first physiology internal exam കാലത്ത് എല്ലാവരും Sembulingam അന്വേഷിച്ചപ്പോൾ മുഹ്സുവിന് പ്രണയം 'Singabalam' ത്തോട് ആയിരുന്നു.
LH ൽ തൻ്റെ റൂം മുകളിലായിരുന്നെങ്കിലും ടിയാൻ താഴെ എത്തുന്നത് എല്ലാവരെയും തൻ്റെ Step ലൂടെ ഉള്ള കാലടികൾ കൊണ്ട് അറിയിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

ദിവസവും 10-15 തവണ നിറത്തിലെ വർഷയെ തോൽപ്പിക്കും വിധം വീഴുമെങ്കിലും Heels ൻ്റെ Height ന് കുറവൊന്നുമില്ല. Amarkoz അടിച്ചു പൊളിച്ച് കൂടിയ ആദ്യത്തെ കല്യാണത്തിലെ വധു.
മലബാറിൻ്റെ പല മധുരപലഹാരങ്ങളും ഞങ്ങളിലേക്കെത്തിയത് ഇവളുടെ കരങ്ങളിലൂടെയാണ് .
ഭക്ഷണം കൊണ്ടുവരികമാത്രമല്ല നല്ലൊരു ഭക്ഷണ ആസ്വാദകയും അത് നീറ്റായി കഴിക്കുന്നതും ടിയാൻ്റെ കഴിവുകളിലൊന്നാണ് .
ഇവളുടെ Birthday ക്കും വേണ്ടി ഇവളെക്കാൾ എറേ കാത്തിരിക്കുന്നത് കൂട്ടുകാരാണ് ,കാരണം മുഹ്സുവിൻ്റെ പ്രിയതമൻ അയക്കുന്ന Cake LH ൽ famous ആയിരുന്നു.
ചൂടുപിടിച്ച Exam ദിനങ്ങളിൽ എല്ലാവരും തെക്കും വടക്കും നടന്ന് പഠിക്കുമ്പോഴും പഴയ കോമഡി പടങ്ങൾ കണ്ട് പൊട്ടിച്ചിരിക്കുന്ന മുഹ്‌സു ഞങ്ങൾ ക്കെന്നും ഒരു കൗതുകമായിരുന്നു .

പ്രഥമ ദൃഷ്ടിയിൽ മിണ്ടാപ്പൂച്ച ആയി തോന്നുമെങ്കിലും ആസ്ഥാനത്ത് കേറി തഗ്ഗ് അടിച്ച മറ്റുള്ളവരുടെ വായ അടപ്പിക്കാൻ ആളൊരു മിടുക്കിയാണ്.
ടിയാൻ്റെ Bucket list ൽ work out ഉം Sugar cut ഉം ആണ് പണ്ടു മുതൽക്കേ മുൻപന്തിയിൽ. ദൈവകൃപയാൽ Gym ൽ പോകാൻ തുടങ്ങി എന്നാണ് ഇപ്പോൾ അറിയാൻ സാധിച്ചത്. ഇതുപോലെ തൻ്റെ Bucket list ലെ എല്ലാ ലക്ഷ്യങ്ങളിലേക്കും സന്തോഷത്തോടു കൂടി എത്താൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.

Address

Govt.ayurveda College Kannur, Pariyaram, Medical College P.o
Kannur
670503

Telephone

+917558881945

Website

Alerts

Be the first to know and let us send you an email when House Surgeons of GAVC Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to House Surgeons of GAVC Kannur:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram