13/01/2021
നട്ടെല്ല് വേദന എന്നത് കഴുത്ത് വേദനയായോ ,നടുവേദനയുടെ രൂപത്തിലോ ഭൂരിഭാഗം ജനങ്ങളും എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടാകും... എന്താണതിൻ്റെ കാരണം?
മനുഷ്യനെ നിവർന്ന് നിൽക്കുവാനും ചലിക്കുവാനും സഹായിക്കുന്ന വളരെ സങ്കീർണ്ണമായ ഘടനയുള്ള ശരീര ഭാഗമാണ് നട്ടെല്ല് .ഇതിനെ ഇങ്ങനെ താങ്ങി നിർത്തുന്നതും സുഗമമായ ചലനം സാധ്യമാക്കുന്നതും ഒരു കൂട്ടം പേശികളാണ് .ഇത്തരം പേശികളിൽ വരുന്ന ചെറിയ ചലനവ്യത്യാസം പോലും ഗുരുതരമായ നട്ടെല്ല് വേദനയിലേക്കും, ശാരീരിക വിഷമതകളിലേക്കും നയിക്കും .
തലയോട്ടിയുടെ താഴെ ഭാഗത്ത് നിന്ന് തുടങ്ങി നടുവിൻ്റെ താഴെ വരെ എത്തി നിൽക്കുന്ന 33 കശേരുക്കൾ ചേർന്നതാണ് നമ്മുടെ നട്ടെല്ല് . കശേരുക്കൾ ഒരുക്കിയ സുരക്ഷിതത്വത്തിലാണ് തലച്ചോറിൽ നിന്നും തുടർന്നു താഴോട്ട് വരുന്ന സുഷ്മന നാഡിയുടെ പ്രവർത്തനം .രണ്ട് കശേരുകൾക്കിടയിൽ ഒരു ഷോക്ക് അബ്സോർബർ പോലെ പ്രവർത്തിക്കുന്ന ജെല്ലി പോലെയുളള കുഷ്യനാണ് ഡിസ്ക്. വളരെ ആരോഗ്യകരമായ ഡിസ്ക് ഓരോ നട്ടെല്ലിൻ്റെയും മേൽ പ്രയോഗിക്കപ്പെടുന്ന സമ്മർദ്ദവും ബലവും തുല്യമായി താങ്ങി നിർത്തുകയും അടുത്ത തിലേക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.
പക്ഷേ ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ മനുഷ്യ പേശികളുടെ തെറ്റായ ക്രമീകരണത്തിലേക്കും ,തെറ്റായ ചലനത്തിലേക്കും അത് വഴി നട്ടെല്ലിൻ്റ മുകളിൽ അമിത സമ്മർദ്ദത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു . അത് ഡിസ്കിൻ്റെ തള്ളലിന് കാരണമാകുകയും തത്ഫലമായി സുഷ്മനാ നാഡിയെയോ അതിൽ നിന്നും പുറപ്പട്ടു കൈ - കാലുകളിലേക്ക് വരുന്ന ഞരമ്പുകളെയോ ക്ഷതമേൽപിക്കുവാനും കാരണമാകുന്നു .
⚫ലക്ഷണങ്ങൾ :
➡️കഴുത്തിനോ ,നടുവിനോ ചുറ്റുമുള്ള ശക്തമായ വേദന
➡️നീർക്കെട്ട്
➡️കൈകളിലോ , കാലുകളിലോ വേദന വരിക
➡️കൈകളിലോ ,കാലുകളിലോ തരിപ്പ് വരിക
⚫ചികിത്സ:
ശാരീരിക ചലന പരിശോധനയിലൂടെയും മറ്റ് ടെസ്റ്റുകളുടെയും സഹായത്തോടെ ഡിസ്ക് തകരാറുകളുടെ മൂലകാരണത്തെ കണ്ടെത്തി യഥാർത്ഥ രോഗാവസ്ഥ നിർണയിച്ച് ഫിസിയോതെറാപ്പി ചികിത്സയിലൂടെ പരിഹരിക്കാം.ശരീരത്തിലെ സന്ധികൾ,കശേരുക്കൾ, ഫേഷ്യകൾ തുടങ്ങിയ ഭാഗങ്ങളുടെ ചലന സംബന്ധിയായ തകരാറുകളാണ് ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. മാനുവൽതറാപ്പി, ഫേഷ്യൽമാനിപുലേഷൻ ചികിത്സ ,കൈനറ്റിക് കൺട്രോൾ തുടങ്ങിയ നൂതന ഫിസിയോ ചികിത്സാ മാർഗങ്ങളിലൂടെ നട്ടെല്ല് വേദനയിൽ നിന്ന് ശാശ്വത മോചനം സാധ്യമാണ് .
"Move Your Spine ... move on with your life"
📞9605577030; 04602240800
ഫിസിയോതെറപ്പി വിഭാഗം,
KLIC ഹോസ്പിറ്റൽ,
കമ്പിൽ