
21/09/2025
ലോക അൽഷിമേഴ്‌സ് ദിനം.
ഓർമ്മശക്തിയെയും ചിന്താശേഷിയെയും സാവധാനമായി നശിപ്പിക്കുന്ന ഒരു തരം രോഗാവസ്ഥയാണ് അൽഷിമേഴ്‌സ്. പ്രായമായവരിലാണ് ഇത് സാധാരണയായി കണ്ടുവരുന്നതെങ്കിലും ചെറുപ്പക്കാരെയും ഇത് ബാധിക്കാം. ഓർമ്മശക്തി നഷ്ടപ്പെടുക, ചിന്തിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും ഉണ്ടാവുന്ന ബുദ്ധിമുട്ട്, സാധാരണ ചെയ്യാറുള്ള ദിനചര്യകൾ പോലും ചെയ്യാൻ പറ്റാതെ വരുക, സ്ഥലകാല ബോധം നഷ്ട്ടപ്പെടുക തുടങ്ങിയവയാണ് അൽഷിമേഴ്‌സിന്റെ പ്രധാന ലക്ഷണങ്ങൾ.