PARIYARAM MEDICAL COLLEGE NEWS Academic/Hospital

PARIYARAM MEDICAL COLLEGE NEWS Academic/Hospital ഹോസ്പിറ്റൽ

14/11/2023

ലോക പ്രമേഹദിനത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തി
----------------------------------------------------------------------------
പരിയാരം : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തി. ആശുപത്രിയിലെ ലക്ചർ തീയ്യേറ്ററിൽ നടന്ന പരിപാടി ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് ഉദ്ഘാടനം ചെയ്തു. ആർ എം ഒ ഡോ എസ് എം സരിൻ അധ്യക്ഷനായിരുന്നു.

"ഭക്ഷണക്രമം പാലിക്കാം ; പ്രമേഹത്തെ പരാജയപ്പെടുത്താം" എന്ന വിഷയത്തിൽ സീനിയർ ഡയറ്റീഷ്യൻ ഡോ ശ്രീദേവി ക്ലാസെടുത്തു. പ്രമേഹ രോഗികളുടെ ഉൾപ്പടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. ആശുപത്രിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവനങ്ങൾ സംബന്ധിച്ച് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ എം വി ബിന്ദു സംസാരിച്ചു. വിദ്യാർത്ഥികൾ, ജീവനക്കാർ, ആശുപത്രി ഒ. പി വിഭാഗത്തിലെത്തിയ രോഗികൾ, ഒ. പി, ഐ. പി രോഗികളുടെ കൂട്ടിരിപ്പുകാർ തുടങ്ങിയവർ പങ്കെടുത്തു.

മെഡിക്കൽ പീഡ്സ് സെല്ലിന്റെ നേതൃത്വത്തിൽ ജീവനക്കാർക്ക് പ്രമേഹ രോഗ നിർണ്ണയ ക്യാമ്പും മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർമാർക്ക് പ്രമേഹ ചികിത്സയിലെ നൂതന പ്രവണതകളെക്കുറിച്ചുള്ള ശില്പശാലയും സംഘടിപ്പിച്ചു.

08/11/2023

*ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്*
പരിയാരം : കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്. എസ്.ബി.എം.ആർ സ്‌കീമിലും വി.ആർ.ഡി.എൽ വിഭാഗത്തിലുമാണ് ഒഴിവുള്ളത്. നവംബർ 10 ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർ വ്യൂ മുഖേനയാണ് നിയമനം. ബി.സി.എ അല്ലെങ്കിൽ ബിരുദത്തിന് പുറമേ ഡി.സി.എ / പി.ജി.ഡി.സി.എ കഴിഞ്ഞിരിക്കണം എന്നതാണ് യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. താത്പ്പര്യമുള്ളവർ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർ വ്യൂവിന് അരമണിക്കൂർ മുമ്പ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിയമനം താത്‌ക്കാലികമായിരിക്കും. കൂടുതൽ വിവരങ്ങൾ https://-gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Sd /-
പ്രിൻസിപ്പാൾ

30/10/2023

പ്രസിദ്ധീകരണത്തിന്
30-10-2023

MSc നേഴ്സിംഗ് കോഴ്സിൽ
സ്പോട്ട് അഡ്മിഷൻ 31 ന്
----------------------------------------------------
പരിയാരം : കണ്ണൂർ ഗവ. നേഴ്സിംഗ് കോളേജിൽ എം എസ് സി നേഴ്സിംഗ് കോഴ്സിൽ ഏതാനും ഒഴിവുകളുണ്ട്. ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി, മെഡിക്കൽ സർജറി വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. ഒഴിവുകളിലേക്ക് ചൊവ്വാഴ്ച (31-10-2023) രാവിലെ 10 മണിക്ക് നടക്കുന്ന സ്പോട്ട് അഡ്മിഷൻ മുഖാന്തിരമാണ് പ്രവേശനം. സി ഇ ഇ റാങ്ക് ലിസ്റ്റിൽ പേരുള്ള താത്പര്യമുള്ളവർക്ക്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാവുന്നതാണ്. ഒഴിവുകളേക്കാൾ കൂടുതൽ വിദ്യാർത്ഥികൾ എത്തുന്നപക്ഷം, CEE റാങ്ക് ലിസ്റ്റിലെ മുൻഗണന പരിശോധിച്ചായിരിക്കും അഡ്മിഷൻ നൽക്കുകയെന്നും കണ്ണൂർ ഗവ. നേഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു.

Sd/-
പ്രിൻസിപ്പാൾ

പരിയാരം : ഫാക്കൽട്ടി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടത്തിയ ഏകദിന ശില്പശാല മെഡിക്കൽ ...
29/10/2023

പരിയാരം : ഫാക്കൽട്ടി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടത്തിയ ഏകദിന ശില്പശാല മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ ടി കെ പ്രേമലത ഉദ്ഘാടനം ചെയ്തു. ഫാക്കൽട്ടി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം നോഡൽ ഓഫീസർ ഡോ കെ ടി മാധവൻ അധ്യക്ഷനായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ്, എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ ജി സുരേഷ്, ഡോ കെ രമേശൻ എന്നിവർ സംസാരിച്ചു. അക്കാദമിക് വിഷയങ്ങൾക്ക് പുറമേ, കേരളാ സർവീസ് റൂൾസ് സംബന്ധിച്ച് ഹരിദാസ് കോഴിക്കോടും, വിവരാവകാശ നിയമം വിഷയത്തിൽ ലളിത് ബാബുവും സംസാരിച്ചു.വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി സംസാരിച്ചവർക്ക് പ്രിൻസിപ്പാൾ ഡോ ടി കെ പ്രേമലത ഉപഹാരം നൽകി. ഡോക്ടർമാർ, നേഴ്‌സുമാർ ഉൾപ്പടെ തിരഞ്ഞെടുക്കപ്പെട്ട 100 പേരാണ് ശില്പശാലയിൽ പങ്കെടുത്തത്.

12/10/2023
ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവത്തിന് ഇന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ തുടക്കമായി. സ്റ്റേജിതര ഇനങ്ങളുടെ മത്സരമാണ് ...
09/10/2023

ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവത്തിന് ഇന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ തുടക്കമായി. സ്റ്റേജിതര ഇനങ്ങളുടെ മത്സരമാണ് ഇന്ന് നടന്നത് .

സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കമാവുന്ന ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ബഹു. പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിക്കും. ചടങ്ങിൽ, ചലച്ചിത്ര താരങ്ങളായ ഉണ്ണിരാജ് ചെറുവത്തൂർ, അഫ്‌സാന ലക്ഷ്മി എന്നിവർ വീശിഷ്ടാതിഥികളായിരിക്കും. എം വിജിൻ MLA അധ്യക്ഷനാകും. ആറ് വേദികളിലായാണ് സ്റ്റേജ് മത്സരങ്ങൾ നടക്കുക.

ആരോഗ്യ സർവകലാശാലയ്ക്ക് കീഴിൽ വരുന്ന, കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അയ്യായിരത്തോളം പ്രതിഭകളാണ്, 103 ഇനങ്ങളിലായി നടക്കുന്ന നോർത്ത് സോൺ കലോത്സവത്തിൽ മത്സരിക്കുന്നത്.

🌹ഏവർക്കും സ്വാഗതം 🌹

21/09/2023

പരിയാരം : മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ സിന്തറ്റിക് ട്രാക്കിന്റെയും , ഫുട്‌ബോൾ മൈതാനത്തിന്റേയും പ്രചാരണമുയർത്തി വിളംബര ജാഥ നടത്തി. മെഡിക്കൽ കോളേജ് അക്കാദമി ബിൽഡിംഗിന് മുന്നിൽ നിന്നും ആരംഭിച്ച് പരിയാരം ബസ് സ്റ്റോപ്പ് ചുറ്റി മെഡിക്കൽ കോളേജ് പ്രവേശന കവാടത്തിന് മുന്നിൽ സമാപിച്ചു. സംഘാടക സമിതി ചെയർമാൻ എം വിജിൻ എം.എൽ.എ, പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ ഷീബാ ദാമോദർ , ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് , ആർ എം.ഒ ഡോ സരിൻ എസ് .എം , ഡന്റൽ കോളേജ് പ്രിൻസിപ്പാൾ ഡോ പി സജി, നേഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രീത എം.കെ, സംഘാടക സമിതി ഓർഗനൈസിംഗ് സെക്രട്ടറി ഡോ പി പി ബിനീഷ്, വിവിധ സബ്കമ്മിറ്റി ഭാരവാഹികൾ, കോളേജ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. 24 ന് രാവിലെ 11 മണിക്കാണ്, ഖേലോ ഇന്ത്യാ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കിന്റേയും, കല്യാശ്ശേരി എം.എൽ.എയുടെ ഫണ്ടിൽ നിർമ്മിച്ച ഫിഫ നിലവാരത്തിലുള്ള ഫുട്‌ബോൾ മൈതാനത്തിന്റേയും ഉദ്ഘാടനം. വിളംബരറാലിയിൽ ജീവനക്കാരും വിദ്യാർത്ഥികളും അണിനിരന്നു.

സിന്തറ്റിക് ട്രാക്കും ഫുട്‌ബോൾ മൈതാനവും 24 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുംകണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സംഘാടക സമിതി ര...
19/09/2023

സിന്തറ്റിക് ട്രാക്കും ഫുട്‌ബോൾ മൈതാനവും
24 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സംഘാടക സമിതി രൂപീകരിച്ചു.
---------------------------------------------------------------------------------
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ, ഖേലോ ഇന്ത്യാ പദ്ധതിയാൽ നിർമ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കും, കല്യാശ്ശേരി MLA യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് തയ്യാറാക്കിയ ലോക നിലവാരത്തിലുള്ള ഫുട്ബോൾ പുൽമൈതാനിയും 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഉദ്ഘാടനച്ചടങ്ങ് വിജയിപ്പിക്കുന്നതിനായി, എം വിജിൻ MLA ചെയർപേഴ്സണും മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ ടി കെ പ്രേമലത ജനറൽ കൺവീനറുമായി 501 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. വിവിധ സബ്കമ്മിറ്റി കൾക്കും യോഗം രൂപം നൽകി.

മെഡിക്കൽ കോളേജിലെ മെഡിക്കൽ എഡ്യൂക്കേഷൻ ഹാളിൽ തിങ്കളാഴ്ച നടന്ന സംഘാടക സമിതി രൂപീകരണയോഗം എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇൻചാർജ് ഡോ കെ പി ഷീബാ ദാമോദർ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത്‌ അംഗം തമ്പാൻ മാസ്റ്റർ, കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ് ടി സുലജ, ഡന്റൽ കോളേജ് പ്രിൻസിപ്പാൾ ഡോ പി സജി തുടങ്ങിയവർ സംസാരിച്ചു.

ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ ഡി കെ മനോജ്‌ സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് സ്വാഗതവും മെഡിക്കൽ കോളേജ് കായിക വിഭാഗം മേധാവി ഡോ പി പി ബിനീഷ് നന്ദിയും പറഞ്ഞു.

*അനുശോചനയോഗം ചൊവ്വാഴ്ച 11.30 മണിക്ക് ലക്‌ചർ തീയ്യേറ്ററിൽ*കണ്ണൂർ ഗവ. ഡന്റൽ കോളേജിലെ അസിസ്റ്റന്റ് മാനേജർ കെ ബാബുവിന്റെ   ആ...
04/09/2023

*അനുശോചനയോഗം ചൊവ്വാഴ്ച 11.30 മണിക്ക് ലക്‌ചർ തീയ്യേറ്ററിൽ*

കണ്ണൂർ ഗവ. ഡന്റൽ കോളേജിലെ അസിസ്റ്റന്റ് മാനേജർ കെ ബാബുവിന്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ക്യാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം, ഇന്നലെ രാത്രിയോടെ നമ്മളെയെല്ലാം ദുഖത്തിലാഴ്ത്തി ഈ ലോകത്തോട് വിടപറഞ്ഞു. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ സഹപ്രവർത്തകനോടുള്ള ആദരസൂചകമായി, *05-09-2023 ന് രാവിലെ 11.30 മണിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നാലാം നിലയിലുള്ള ലക്ചർ തീയ്യേറ്ററിൽ അനുശോചനയോഗം* നടക്കും. മുഴുവൻ ജീവനക്കാരും വിദ്യാർത്ഥികളും അനുശോചനയോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Sd /-
പ്രിൻസിപ്പാൾ
ഗവ. മെഡിക്കൽ കോളേജ്, കണ്ണൂർ

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാളായിഡോ ടി കെ പ്രേമലത ചുമതലയേറ്റുപരിയാരം : കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസി...
15/06/2023

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാളായി
ഡോ ടി കെ പ്രേമലത ചുമതലയേറ്റു

പരിയാരം : കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസിപ്പാളായി ഡോ ടി കെ പ്രേമലത ചുമതലയേറ്റു. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിലെ പ്രൊഫസറും ഫിസിയോളജി വിഭാഗം മേധാവിയുമായിരുന്നു. പ്രൊമോഷനായാണ് പരിയാരത്ത് പ്രിൻസിപ്പാളായി നിയമിതയായിരിക്കുന്നത്.

സ്ഥാപനം സർക്കാർ ഏറ്റെടുത്തശേഷമുള്ള അഞ്ചാമത്തെ പ്രിൻസിപ്പാളും ആദ്യ വനിതാ പ്രിൻസിപ്പാളുമാണ് ഡോ. പ്രേമലത. കോട്ടയം ഗവ.മെഡിക്കൽ കോളേ ജിൽ നിന്നും എം.ബി.ബി.എസ്സും, തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിൽ നിന്നും പി.ജി ബിരുദവും നേടിയ ഡോക്ടർ, 1993 ലാണ് സർക്കാർ സർവീസിൽ പ്രവേശിച്ചത്. ഇതിനോടകം, തൃശ്ശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം മെഡി ക്കൽ കോളേജുകളിൽ സേവനമനുഷ്ഠിച്ചശേഷമാണ്, കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രിൻസിപ്പാളായി ചുമതലയേറ്റെടുത്തത്. ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിനിയാണ്.

*കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ എല്ലാ നിലകളിലും വാട്ടർപ്യൂരിഫയർ സ്ഥാപിക്കും : എം വിജിൻ എം.എൽ.എ*കണ്ണൂർ ഗവ.മെഡിക്ക...
18/05/2023

*കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ എല്ലാ നിലകളിലും വാട്ടർപ്യൂരിഫയർ സ്ഥാപിക്കും : എം വിജിൻ എം.എൽ.എ*

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ എല്ലാ നിലകളിലും എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി വാട്ടർപ്യൂരിഫയർ സ്ഥാപിക്കുമെന്ന് എം.വിജിൻ എം.എൽ.എ അറിയിച്ചു. ക്ലീൻ കേരള നേതൃത്വത്തിൽ, കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് ബോട്ടിലുകൾ ഉൾപ്പടെ ക്യാമ്പസിൽ വലിച്ചെറിയാതിരിക്കാൻ ഓരോരുത്തരും ഇടപെടണം. ബോട്ടിൽ ബൂത്തുകൾ ക്യാമ്പസ്സിനുള്ളിലെ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുമെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചത്. ഇത് ഉപയോഗപ്പെടുത്തണം. താമസസ്ഥലത്തെ ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെയുള്ള ജൈവമാലിന്യം, അവരവരുടെ ഉത്തരവാദിത്തമായിക്കണ്ട് നിലവിലുള്ള പദ്ധതി ഉപയോഗപ്പെടുത്തി നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കണമെന്നും വലിച്ചെറിയൽ വിമുക്ത ക്യാമ്പസ്സായി കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ക്യാമ്പസ്സിനെ മാറ്റണമെന്നും എം വിജിൻ എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളേജിൽ നാല് ബോട്ടിൽ ബൂത്തുകൾ അനുവദിക്കുമെന്ന്, ചടങ്ങിൽ മുഖ്യാതിഥിയായ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി സുലജ അറിയിച്ചു.

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ എസ് പ്രതാപ് അധ്യക്ഷനായിരുന്നു. ജില്ലാ ശുചിത്വമിഷൻ ഡയരക്ടർ കെ.എം സുനിൽ കുമാർ, ക്ലീൻ കേരള ജില്ലാ മാനേജർ ആശംസ് ഫിലിപ്പ്, മുഹമ്മദ് ഹർഷാദ്, കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് തുടങ്ങിയവർ സംസാരിച്ചു. ഇ-വേസ്റ്റുകൾ, കാർഡ്‌ബോർഡുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ തുട ങ്ങിയ പാഴ്‌വസ്തുക്കളും അജൈവ മാലിന്യങ്ങളും തരം തിരിച്ച് സൂക്ഷിക്കുന്ന തിനുള്ള കേന്ദ്രമാണ് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കെട്ടിടം. മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി ക്ലീൻ കേരളാ മിഷൻ നേതൃത്വത്തിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ രൂപപ്പെടുത്തിയതാണിത്.

04/05/2023

*കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജ് പോര്‍ട്ടിക്കോയില്‍ കാറില്‍ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ അപകടനില തരണം ചെയ്തു.*

പരിയാരം: ഗുരുതരാവസ്ഥയില്‍ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തിന്റെ പോര്‍ട്ടിക്കോയില്‍ കാറില്‍ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ചിറക്കല്‍ സ്വദേശിനിയായ 28 കാരിയാണ് 33 ആഴ്ചകള്‍ മാത്രം വളര്‍ച്ചയെത്തിയ ഇരട്ടക്കുട്ടികളെ ഉദരത്തിൽ പേറി മെയ് 1 ന് പുലര്‍ച്ചെ 3.30 ന് കാറില്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. കാറില്‍ തന്നെ പ്രസവിച്ച ആദ്യത്തെ കുട്ടിയുടെ പൊക്കിള്‍കൊടി കഴുത്തിന് ചുറ്റിയനിലയിലായിരുന്നു. അത്യാഹിതവിഭാഗം ഡോക്ടര്‍മാര്‍ ഉടന്‍തന്നെ ആദ്യത്തെ കുട്ടിയെ പുറത്തെടുത്ത ശേഷമാണ് രണ്ടാമത്തെ കുട്ടി അപകടകരമായ നിലയില്‍, തലയ്ക്ക് പകരം പൃഷ്ടഭാഗം പുറത്തുവന്ന നിലയില്‍ കണ്ടത്. തൂക്കക്കുറവുണ്ടായിരുന്ന രണ്ട് കുട്ടികളേയും പിന്നീട് ന്യൂബോണ്‍ ഐ.സി.യുവില്‍ വെന്റിലേറ്ററിലേക്ക് മാറ്റി. ഇപ്പോൾ വെന്റിലേറ്ററില്‍ നിന്നും മാറ്റിയ കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡോ ഷൈമ, ഡോ മമത , ഡോ ശങ്കർ , ഡോ കീർത്തന , സ്റ്റാഫിനേഴ്സുമാരായ സിനി, രഘു എന്നിവരാണ് ഇരുകുട്ടികളേയും അമ്മയെയും രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത്.

ഡോക്ടര്‍മാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണമാണ് രണ്ട് കുട്ടികളുടെയും അമ്മയുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച എമർജൻസി മെഡിസിൻ - ഗൈനക്കോളജി- പീഡിയാട്രിക് വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും പ്രിന്‍സിപ്പാള്‍ ഡോ.എസ്.പ്രതാപും മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപും അഭിനന്ദിച്ചു.

14/04/2023

14-04-2023, 9.45 PM
മെഡിക്കൽ ബുള്ളറ്റിൻ
---------------------------------------

പരിയാരം : തളിപ്പറമ്പിനടുത്ത് തിരുവട്ടൂരിൽ പൊളിച്ചു മാറ്റുന്നതിനിടെ പഴയ വീടിന്റെ ചുമർ ഇടിഞ്ഞുവീണു അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ച് വയസുകാരി ജസ മരണത്തിന് കീഴടങ്ങിയതായി പ്രത്യേക മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചു. തലയിലും ദേഹമാസകലവും പരിക്കേറ്റ് അങ്ങേയറ്റം ഗുരുതരാവസ്ഥയിലാണ് രാവിലെ ഈ 5 വയസുകാരിയെ ഉൾപ്പടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയസ്തംഭനം സംഭവിച്ച്, അബോധാവസ്ഥയിലായിരുന്നു കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. മരുന്നുകളോട് ശരീരം പ്രതികരിക്കാത്ത അവസ്ഥയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിപ്പോന്നിരുന്നത്.
ആരോഗ്യ വകുപ്പ് മന്ത്രി ഓഫീസിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്.

പരിക്കേറ്റ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചും മൂന്നും വയസുള്ള മറ്റ് രണ്ട് കുട്ടികളുടെ ചികിത്സ പ്രത്യേക മെഡിക്കൽ ബോർഡിന് കീഴിൽ തുടരുന്നതായും പ്രിൻസിപ്പാൾ ഡോ എസ് പ്രതാപ് അറിയിച്ചു. ചികിത്സയിലുള്ള അഞ്ച് വയസുകാരന് വയറിലും മൂന്ന് വയസുകാരിക്ക് കാലിലുമാണ് ഗുരുതര പരിക്കുള്ളത്. ഇവരുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുള്ളതായി മെഡിക്കൽ ബോർഡ് വിലയിരുത്തി.

ആശുപത്രി സൂപ്രണ്ടും ജനറൽ മെഡിസിൻ വിഭാഗത്തിലെ പ്രൊഫസറുമായ ഡോ കെ സുദീപ് ചെയർമാനും, ഡോ.മനോജ്‌ ഡി കെ ( ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട്, ശ്വാസകോശ വിഭാഗം മേധാവി), ഡോ എം ടി പി മുഹമ്മദ് (പീഡിയാട്രിക് വിഭാഗം മേധാവി ), ഡോ കെ വി പ്രേംലാൽ (ന്യൂറോ സർജറി വിഭാഗം മേധാവി), ഡോ വി സുനിൽ (ഓർത്തോപ്പഡിക്സ് വിഭാഗം മേധാവി), ഡോ എസ് എം അഷ്‌റഫ്‌ (കാർഡിയോളജി വിഭാഗം മേധാവി ), ഡോ ബിജു ടി പി (അസോസിയേറ്റ് പ്രൊഫസർ, സർജറി വിഭാഗം ) എന്നിവർ അംഗങ്ങളുമായ മെഡിക്കൽ ബോർഡാണ് ചികിത്സാർത്ഥം രൂപീകരിച്ചത്.

ആരോഗ്യവകുപ്പ് മന്ത്രി ഓഫീസിൽ നിന്ന് ഫോൺ മുഖേനയും മുൻ മന്ത്രിയും തളിപ്പറമ്പ് MLA യുമായ എം വി ഗോവിന്ദൻ മാസ്റ്റർ, കല്യാശേരി MLA എം വിജിൻ, മെഡിക്കൽ കോളേജ് മുൻ ചെയർമാൻമാരായ എം വി ജയരാജൻ, ടി കെ ഗോവിന്ദൻ മാസ്റ്റർ, മെഡിക്കൽ കോളേജ് ആശുപത്രി വികസന സോസൈറ്റി അംഗം കെ സന്തോഷ്‌ എന്നിവർ നേരിട്ടെത്തിയും കുട്ടികളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കൽ ബോർഡ് ചെയർമാനുമായി നേരത്തെ സംസാരിച്ചു. ചികിത്സ പൂർണമായും സൗജന്യമായി നൽകുന്നതിന് ആരോഗ്യവകുപ്പ് മന്ത്രി നിർദ്ദേശിച്ചതായും പ്രിൻസിപ്പാൾ അറിയിച്ചു.

Sd/-
പ്രിൻസിപ്പാൾ

25/03/2023

25-03-2023
പ്രസിദ്ധീകരണത്തിന്
*കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ ഒഴിവ്*

പരിയാരം : കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ്, ജൂനിയർ റസിഡന്റ് തസ്തികകളിൽ ഒഴിവുണ്ട്. മാർച്ച് 29 ന് രാവിലെ 11 മണിക്ക് പ്രിൻസി പ്പാൾ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് ഇരു തസ്തിക കളിലേയും നിയമനം. ജനറൽ സർജറി, പീഡിയാട്രിക്‌സ് വിഭാഗങ്ങളിലാണ് സീനിയർ റസിഡന്റിന്റെ ഒഴിവുള്ളത്. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്‌ട്രേഷനുശേഷം അതത് വിഭാഗത്തിൽ പി.ജി ഡിഗ്രി നേടിയിരിക്കണം എന്നതാണ് സീനിയർ റസിഡന്റ് തസ്തികയിലെ യോഗ്യത. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്‌ട്രേഷൻ നേടിയവർക്ക് ജൂനിയർ റസിഡന്റ് തസ്തികയിലെ ഇന്റർവ്യൂവിന് പങ്കെടുക്കാൻ സാധിക്കും. താത്പ്പര്യമുള്ളവർ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർ വ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പാൾ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിയമനം കരാർ അടിസ്ഥാനത്തിൽ താത്ക്കാലികമായിരിക്കും. വിശദാംശങ്ങൾ, https://gmckannur.edu.in/ എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Sd/-
പ്രിൻസിപ്പാൾ
ഗവ.മെഡിക്കൽ കോളേജ്, കണ്ണൂർ.

20/03/2023

പ്രസിദ്ധീകരണത്തിന്
2023 മാർച്ച് 20

പുതുതായി പണിത ആശുപത്രിയിലെ ടോയ്‌ലറ്റുകൾ നശിപ്പിച്ച സാമൂഹ്യദ്രോഹികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണം
- സൂപ്രണ്ട്

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതുതായി പണിത ടോയ് ലറ്റുകൾ നശിപ്പിക്കാൻ ശ്രമിച്ച സാമൂഹ്യദ്രോഹികളെ കണ്ടെത്തി, പൊതുമുതൽ നശിപ്പിച്ചതിനെതിരെ നിയമനടപടി കൈക്കൊള്ളണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പരാതി പരിയാരം പോലിസ് സ്റ്റേഷനിൽ സമർപ്പിച്ചു.

സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം, കിഫ്ബി ഫണ്ടുപയോഗിച്ച് ആശുപത്രി യിലെ വിവിധ ബ്ലോക്കുകൾ നവീകരിച്ച് വരികയാണ്. ഇതിന്റെ ഭാഗമായാണ്, ആശുപത്രിയിലെ വിവിധ നിലകളിലുള്ള പൊതുശൗചാലയങ്ങളും വാർഡുകളിലെ ശൗചാലയങ്ങളുമെല്ലാം പുതുക്കിപ്പണിതത്. ഇത്തരത്തിൽ പുതുക്കിപ്പണിത ഏഴാം നിലയിലേയും മൂന്നാം നിലയിലേയും ശൗചാലയങ്ങളിലാണ് സാമൂഹ്യവിരുദ്ധ അക്രമം നടന്നതായി കഴിഞ്ഞദിവസം ശ്രദ്ധയിൽപ്പെട്ടത്. ക്ലോസറ്റിന് മുകളിലെ ഫൈബർ സീറ്റ്കവർ ഇളക്കിമാറ്റി അപഹരിക്കുകയും, ബാത്ത് റൂം ഉപയോഗിക്കുന്നവർക്ക് വെള്ളം ഉറപ്പാക്കുന്ന പൈപ്പ്‌വയർ പൊട്ടിച്ച് അവിടെത്തന്നെ കെട്ടി തൂക്കിയിട്ട നിലയിലുമാണ് കണ്ടത്.

ദിനംപ്രതി ആയിരത്തിലധികം പേർ ഒ.പിയിൽത്തന്നെ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ, അഡ്മിറ്റായവരുടെ ഒപ്പമുള്ളവരും ഒ.പിയിൽ എത്തുന്നവരും കൂടെ എത്തുന്നവരുമെല്ലാം പ്രയോജനപ്പെടുത്തുന്ന ശൗചാലയങ്ങളാണ് ഇത്തരത്തിൽ കേടാക്കിയിരിക്കുന്നത്. സാമൂഹ്യപ്രതിബദ്ധത മനുഷ്യലക്ഷണമാണെന്നിരിക്കെ, അതില്ലാത്തവർക്കേ ഇത്തരത്തിൽ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നും, കുറ്റം ചെയ്തയാൾക്കെതിരെ കടുത്തനടപടി കൈക്കൊള്ളണമെന്നും ആശുപത്രി സൂപ്രണ്ട് ആവശ്യപെട്ടു. പൊതുമുതൽ നശിപ്പിക്കുന്നത് തടയാൻ, ആശുപത്രിയിലെത്തുന്ന പൊതുജനങ്ങളുടെ ശ്രദ്ധയുണ്ടാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Sd/-
ഡോ കെ സുദീപ്
സൂപ്രണ്ട്
കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി

17/03/2023

2023 മാർച്ച്‌ 17

വാക്ക് ഇൻ ഇന്റർവ്യൂ 24 ന്
ECG ടെക്‌നിഷ്യൻ തസ്തികയിൽ ഒഴിവ്
-------------------------------------------------------------
പരിയാരം : കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇ.സി.ജി ടെക് നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. 24.03.2023 ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖേന, ദിവസവേതനാടിസ്ഥാന ത്തിൽ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിലാണ് നിയമനം.ഡി.സി.വി.ടി അല്ലെങ്കിൽ ഇ.സി.ജി ആഡിയോമെട്രി കോഴ്‌സ് കഴിഞ്ഞിരിക്കണം എന്നതാണ് യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. സർക്കാർ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ബാധകമായിരിക്കും. താത്പ്പര്യമുള്ളവർ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർ വ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും സൂപ്രണ്ട് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. വിശദാംശങ്ങൾ, www.mcpariyaram.com എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Sd/-
സൂപ്രണ്ട്
ഗവ.മെഡിക്കൽ കോളേജ് ആശുപത്രി, കണ്ണൂർ.

13/02/2023

13-02-2023
------------------
ജലക്ഷാമം ഇന്ന് പരിഹരിക്കും

പരിയാരം : കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജലക്ഷാമം ഇന്ന് രാത്രിയോടെ പരിഹരിക്കാൻ സാധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് അറിയിച്ചു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട്, അവിടെ സ്ഥാപിച്ചിരുന്ന മെഡിക്കൽ കോളേജിലേക്കുള്ള വെള്ളത്തിന്റെ പൈപ്പ്‌ലൈൻ, നാഷണൽ ഹൈവേ അതോറിറ്റി നേതൃത്വത്തിൽത്തന്നെ മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുകയായിരുന്നു. ആയത് 5 മണിക്കൂർക്കൊണ്ട് പൂർത്തിയാക്കും എന്നാണ് എൻ.എച്ച് വികസന അതോറിറ്റി അധികൃതർ അറിയിച്ചത്. അതുപ്രകാരം ബദൽമാർഗം മെഡിക്കൽ കോളേജ് ഒരുക്കിയെങ്കിലും, 48 മണിക്കൂർ കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിയാകാത്തത് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവർ, വിദ്യാർത്ഥികൾ, ജീവനക്കാർ ഉൾപ്പടെയുള്ളവർക്ക് സാധാരണപോലെ നേരിട്ട് പൈപ്പിൽ വെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ടാക്കിയിട്ടുണ്ട്. ദേശീയപാതാ അധികൃതർ മാറ്റിസ്ഥാപിച്ച പൈപ്പ്‌ലൈൻ വഴി ഇന്നലെ വൈകുന്നേരത്തോടെ വെള്ളം പമ്പുചെയ്‌തെങ്കിലും, വെള്ളത്തിന്റെ ശക്തികാരണം പൈപ്പിലെ ബെന്റ് പൊട്ടിയതാണ് ജലക്ഷാമത്തിന് വീണ്ടും ഇടയാക്കിയത്. ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച് അത്യാവശ്യകാര്യങ്ങൾക്ക് ഉപകാരപ്പെടും വിധം വെള്ളം ലഭ്യമാക്കിയാണ് ഈ പ്രതിസന്ധി താത്ക്കാലികമായി പരിഹരിക്കാൻ ശ്രമിച്ചത്. ഇന്ന് രാത്രിയോടെ ജലലഭ്യത ഉറപ്പാക്കാൻ സാധിക്കുമെന്നാണ് എൻ.എച്ച് വികസന അതോറിറ്റി എഞ്ചിനീയർമാർ വ്യക്തമാക്കിയതെന്നും, എത്രയും വേഗം പരിഹാരമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

Sd/-
ഡോ സുദീപ് കെ
(സൂപ്രണ്ട്)

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സർക്കാർ തീരുമാനിച്ച വികസന പ്രവർത്തനങ്ങളുടെ പുരോഗതി എം വിജിൻ എം. എൽ. എ വിലയിരുത്തി. പ്രവർത്തി...
30/01/2023

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സർക്കാർ തീരുമാനിച്ച വികസന പ്രവർത്തനങ്ങളുടെ പുരോഗതി എം വിജിൻ എം. എൽ. എ വിലയിരുത്തി. പ്രവർത്തി അവസാന ഘട്ടത്തിലെത്തിയ റോഡ് വികസനമാണ് എം.എൽ എ നേതൃത്വത്തിൽ പരിശോധിച്ചത്. പ്രിൻസിപ്പാൾ ഡോ എസ് പ്രതാപ്, ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ്, കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ KIIFB പ്രവൃത്തികളുടെ നോഡൽ ഓഫീസർ ഡോ വിമൽ റോഹൻ, HS ഒബ്രോയ് ബിൽഡ് ടെക് വൈസ് ചെയർമാൻ അപ്രേഷ് ബാനർജി തുടങ്ങിയവർ ഒപ്പമുണ്ടായി.

രണ്ട് ലെയർ ആയാണ് റോഡ് താറിംഗ് നടത്തിവരുന്നത്. ബിറ്റുമിനസ് മെക്കാഡം താറിംഗ് ആദ്യം ചെയ്തശേഷം രണ്ടാം ഘട്ടത്തിൽ ബിറ്റുമിൻ കോൺഗ്രീറ്റ് രീതിയും നടപ്പാക്കിയാണ് റോഡ് പുതുക്കിപ്പണിയുന്നത്. അടുത്തദിവസത്തോടെ മെഡിക്കൽ കോളേജിന് മുന്നിലെ റോഡ്പണി പൂർത്തിയാവും. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോവാൻ ഉൾപ്പടെയായി ഓവുചാലും പുതുതായി പണിതുവരികയാണ്. മാത്രമല്ല, റോഡിന്റെ അരികിൽ നടപ്പാതയ്ക്കൊപ്പം പൂന്തോട്ടവും വികസന പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് എം വിജിൻ എം.എൽ.എ അറിയിച്ചു.

മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ പെയിന്റിംഗ് പ്രവൃത്തികൾ സമീപദിവസങ്ങളിൽ പൂർത്തിയാക്കാൻ സാധിച്ചേക്കുമെന്നും ആശുപത്രിയിലെ വാർഡ്‌ നവീകരണ പ്രവൃത്തികളും ടോയ്‌ലറ്റുകൾ പുതുക്കിപണിയുന്ന പ്രവർത്തികളും ഓരോ നിലകളിലായി പൂർത്തിയാക്കി വരികയാണെന്നും, പരമാവധി വേഗത്തിൽ പണി പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയതായും എം വിജിൻ എം.എൽ എ അറിയിച്ചു.

28/01/2023

പ്രസിദ്ധീകരണത്തിന്
2022 ജനുവരി 28

കാലിൽ പുഴുവരിച്ച നിലയിൽ പേരാവൂർ ആശുപത്രിയിൽ നിന്നും റഫർ ചെയ്‌തെത്തിയ, പ്രമേഹബാധിതയായ 65 വയസ്സുകാരിക്ക്, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതുമുതൽ മതിയായ ചികിത്സ ലഭ്യമാക്കി യിരുന്നുവെങ്കിലും, ഡോക്ടർമാരുടെ നിർദ്ദേശത്തിന് വിരുദ്ധമായി 48 മണിക്കൂർ കഴിയുമ്പോഴേക്കും നിർബന്ധിത ഡിസ്ചാർജ്ജ് വാങ്ങിപ്പോവുകയാണുണ്ടാ യതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് അറിയിച്ചു. ഇവർക്ക് പരിയാരത്ത് സാമ്പത്തിക ബാധ്യതയുണ്ടായി എന്ന ചില മാധ്യമ കണ്ടെത്തൽ ശരിയല്ല. അർഹമായ ആരോഗ്യ ഇൻഷുറൻസ് വേണ്ടെന്ന് എഴുതി നൽകിയാണ് ചികിത്സ പൂർണമാക്കാതെ രോഗിയുടെ മകൾ നിർബന്ധമായും ഡിസ്ചാർജ് നൽകണമെന്ന് അറിയിച്ചത്.

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ സർജറി വിഭാഗ ത്തിൽ ജനുവരി 10 നു അഡ്മിറ്റായ ഇവരെ, ഈ വിഭാഗത്തിലെ പ്രൊഫസർ ഉൾപ്പടെയുള്ള സീനിയർ ഡോക്ടർമാരാണ് പരിശോധിച്ചത്. രോഗത്തിന്റെ തീവ്രത കണക്കിലെടുത്ത് മികച്ച ആന്റിബയോട്ടിക്കുകൾ അടക്കമുള്ള മരുന്നുകളാണ് ഇവർക്ക് നൽകിയത്. പ്രമേഹ രോഗിയായ ഇവരുടെ കാലിലെ ഗുരുതരമായ പഴുപ്പ് ജീവന് ഭീഷണിയാവാതിരിക്കാൻ, ചികിത്സാർത്ഥം പഴുപ്പ് ബാധിച്ച കാലിന്റെ മുട്ടിന് മീതേവരെയുള്ള ഭാഗം മുറിച്ചുമാറ്റേണ്ടിവരുമെന്ന് ഡോക്ടർ അറിയിച്ചതും, സർജറിക്കായി സമ്മതപത്രം ഒപ്പിട്ട് നൽകുന്നതിന് നിർദ്ദേശിച്ചതുമാണ്. ആരോഗ്യ ഇൻഷൂറൻസിന് അർഹയാണ് എന്നതിനാൽ ചികിത്സ പൂർണമായും സൗജന്യമാണെന്നതും അവരെ അറിയിക്കുകയുണ്ടായി. എന്നാൽ ചികിത്സ പൂർത്തിയാക്കാതെ, ഡോക്ടറുടെ നിർദ്ദേശത്തിന് വിരുദ്ധമായി ബൈസ്റ്റാൻഡർ കൂടിയായ മകൾ എഴുതിനൽകി നിർബന്ധിത ഡിസ്ചാർജ്ജ് വാങ്ങിപ്പോവുകയാണുണ്ടായത്. വസ്തുത ഇതായിരിക്കെ യാഥാർത്ഥ്യം അന്വേഷിക്കാൻപോലും തയ്യാറാകാതെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചില മാധ്യമങ്ങൾ വാർത്തനൽകിയത് ഒട്ടും ഉചിതമായില്ലെന്നും ആശുപത്രി സൂപ്രണ്ട് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Sd/
സൂപ്രണ്ട്, GMCH കണ്ണൂർ

27/12/2022

27 ഡിസംബർ 2022

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാസ്‌ക് കർശനമാക്കി
--------------------------------------------------------------------
കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമാക്കിയതായി ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് അറിയിച്ചു. ഇതനുസരിച്ച്, ആശുപത്രിയിലെത്തുന്നവർ മാസ്‌ക് ധരിച്ചിരിക്കണം. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുകയും വേണം. ആശുപത്രിയിലെത്തുന്ന ആർക്കെങ്കിലും പുതിയ സാഹചര്യത്തിൽ കോവിഡ്ബാധയുണ്ടെങ്കിൽ, ആയത് രോഗികളേയും മറ്റുള്ളവരേയും പ്രതികൂലമായി ബാധിക്കുന്നത് തടയുന്നതിനും കോവിഡ് വ്യാപനം ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലിന്റേയും ഭാഗമായാണ് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ വീണ്ടും കർശനമാക്കുന്നതെന്നും സൂപ്രണ്ട് അറിയിച്ചു.

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാസൗജന്യം ലഭ്യമാകുന്നില്ലെന്ന പ്രചരണം അടിസ്ഥാനമുള്ളതല്ലെന്നും, ഇതര സർക്കാർ മെഡിക്കൽ കോളേജുകളിലെ ചികിത്സാസൗജന്യം ഇവിടേയും ലഭ്യമാണെന്നും ഡോ സുദീപ് അറിയിച്ചു. ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ വരുന്ന ലാബ് ടെസ്റ്റുകൾ ഉൾപ്പടെയുള്ളവയ്ക്ക് കുറഞ്ഞനിരക്ക് എല്ലായിടത്തുമെന്നതുപോലെ ഇവിടേയും ഈടാക്കുന്നുണ്ട്. സർക്കാർ വിതരണം ചെയ്യുന്ന മരുന്നുകൾ, വാർഡുകളിലെ രോഗികൾക്ക് സൗജന്യമായാണ് നൽകിവരുന്നത്. വിവിധ സർക്കാർ ചികിത്സാപദ്ധതികൾ പ്രകാരം ചികിത്സ നടത്തുന്നതിന് അതത് രോഗി/ കൂട്ടിരിപ്പുകാരാണ് അപേക്ഷിക്കേണ്ടത്. അങ്ങനെ അപേക്ഷിക്കുന്നമുറയ്ക്ക് ആശുപത്രി ഭാഗത്തുനിന്ന് തുടർനടപടി സ്വീകരിക്കുന്നുണ്ട്. ഒന്നിലേറെ അസുഖങ്ങളുമായി ചികിത്സ തേടുന്നവർക്ക്, ചികിത്സാപദ്ധതി പ്രകാരം ബ്ലോക്ക് ചെയ്ത അസുഖത്തിന് സർജറി/പ്രൊസീജർ നടത്തുംമുമ്പേ, അത്തരമാൾക്കുള്ള മറ്റ് അസുഖത്തിന് അടിയന്തിരസർജറി വേണ്ടിവരുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഇത്തരം ഘട്ടങ്ങളിൽ ചികിത്സാ പദ്ധതിയനുസരിച്ച് ബ്ലോക്ക് ചെയ്ത സ്‌കീം മാറ്റേണ്ടി വരുന്നതിന് ചെറിയ സമയമെടുക്കുന്നത് സ്വാഭാവികമാണ്. ആയത് ഇൻഷുറൻസ് കമ്പനിയെ ബോധ്യപ്പെടുത്തുന്നതിന് ആവശ്യമായിവരുന്ന സമയമാണെന്നത് മനസ്സിലാക്കണം.

സർക്കാർ സ്ഥാപനമായതോടെ ആശുപത്രിയിൽ ദിനേനയെത്തുന്ന രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനയാണ് ഉള്ളത്. ആശുപത്രി നവീകരണ പ്രവൃത്തികൾ നിർത്തിവെയ്ക്കാനും സാധിക്കില്ല. ഈ സാഹചര്യത്തിൽ വർദ്ധിച്ചുവരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉണ്ടാകുന്ന പ്രയാസം കണക്കിലെടുത്ത്, അടിയന്തിര പ്രാധാന്യം നൽകി നവീകരണ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

Sd /-
സൂപ്രണ്ട്
കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി
പരിയാരം

13/12/2022

അവനെ അനുസ്മരിക്കുന്ന ചടങ്ങായിരുന്നു അത്... അത്രമേൽ വൈകാരികമായിരുന്നു ഓരോ നിമിഷങ്ങളും.... കണ്ണീർ പൊഴിക്കാതെ ആരെങ്കിലും ആ നേരത്ത് അവിടെയുണ്ടായിരുന്നോ എന്നത് സംശയകരം...

അകാലത്തിൽ വിട്ടുപിരിഞ്ഞ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് 2019 ബാച്ച് MBBS വിദ്യാർത്ഥിയും മികച്ച ഫുട്‌ബോൾ താരവുമായിരുന്ന മിഫ്‌സാലു റഹ്മാന്റെ വിയോഗത്തിൽ അനുശോചിക്കുന്നു..

(കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടന്ന അനുശോചനയോഗത്തിൽ നിന്ന്)

12-12-2022പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മൂന്നാം വർഷ MBBS വിദ്യാർത്ഥി മിഫ്സാലു റഹ്മാൻ  വാഹനാപകടത്തിൽ മരണപ്പെട്ടു. സ...
12/12/2022

12-12-2022
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളജ്
മൂന്നാം വർഷ MBBS വിദ്യാർത്ഥി മിഫ്സാലു റഹ്മാൻ വാഹനാപകടത്തിൽ മരണപ്പെട്ടു. സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിനായുള്ള കേരള ആരോഗ്യ സർവ്വകലാശാല ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിനായുള്ള യാത്രാ മദ്ധ്യേ തളിപ്പറമ്പ് വച്ചാണ് അപകടം സംഭവിച്ചത്. രണ്ടുമാസം മുമ്പ് കോഴിക്കോട് നടന്ന കേരള ആരോഗ്യ സർവകലാശാല ഡി സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മികച്ച കളിക്കാരനായി മിഫ്സാലു റഹ്മാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.അന്ന്, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മൂന്നാം സ്ഥാനത്തെത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത് ടീമിലെ പ്രധാന കളിക്കാരനായ ഈ മെഡിക്കൽ വിദ്യാർത്ഥി ആയിരുന്നു.

മിഫ്സാലു റഹ്മാന്റെ ആകസ്മിക വിയോഗത്തെത്തുടർന്ന് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച പ്രിൻസിപ്പാൾ അവധി നൽകി. ഉച്ചയ്ക്ക് 1 മണി മുതൽ മെഡിക്കൽ കോളേജ് അക്കാദമിക് ബ്ലോക്കിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. മുൻ എം.എൽ.എ ടി വി രാജേഷ് പ്രിൻസിപ്പാൾ ഡോ എസ് പ്രതാപ്, വൈസ് പ്രിൻസിപ്പാൾ ഡോ ഷീബാ ദാമോദർ, ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ്, , ഡന്റൽ കോളേജ് പ്രിൻസിപ്പാൾ ഡോ പി സജി, മെഡിക്കൽ കോളേജ് പി.ടി.എ ഭാരവാഹികൾ, വിവിധ കോളേജ് യൂണിയൻ ഭാരവാഹികൾ, ജീവനക്കാരുടെ സംഘടനകൾ തുടങ്ങിയവർ മൃതദേഹത്തിൽ പുഷ്പചക്രമർപ്പിച്ചു. നൂറുകണക്കിന് വിദ്യാർത്ഥി കളും ജീവനക്കാരുമാണ് അക്കാദമിക് ബ്ലോക്കിലെത്തി അന്തിമോപചാരമർപ്പിച്ചത്.

അകാലത്തിൽ വിടപറഞ്ഞ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥി മിഫ്സാലു റഹ്മാന്റെ വിയോഗത്തിൽ എം വിജിൻ എം.എൽ.എ, പ്രിൻസിപ്പാൾ ഡോ എസ് പ്രതാപ്, ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് തുടങ്ങിയവർ അനുശോചിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജിലെ മെഡിക്കൽ എഡ്യുക്കേഷൻ ഹാളിൽ അനുശോചനയോഗം നടക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Sd/-
പ്രിൻസിപ്പാൾ

08/12/2022

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവീകരണ പ്രവൃത്തികൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കുന്നതിനാണ് പരിശ്രമിക്കുന്നതെന്ന് ആശുപ ത്രി സൂപ്രണ്ട് ഡോ സുദീപ് പറഞ്ഞു. വാർഡുകളിലെ ഇലക്ട്രിക്കൽ പ്രവൃത്തി കൾ, പെയിന്റിംഗ് മുതൽ ശുചിമുറികൾ മാറ്റിപ്പണിയുന്നതുവരെ നവീകരണ പ്രവൃത്തിയുടെ ഭാഗമാണ്. പ്രവൃത്തി പൂർത്തിയായ വാർഡുകൾ ചികിത്സ തേടിയെത്തുന്നവർക്കായി തുറന്നുകൊടുക്കുകയും ചെയ്തു.

ദിവസത്തിലെ 24 മണിക്കൂറുമെന്നോണം ചികിത്സതേടി ആളുകളെത്തുന്ന മെഡി ക്കൽ കോളേജ് ആശുപത്രിയായതിനാൽത്തന്നെ, ഒറ്റയടിക്ക് താഴത്തെ നില മുതൽ എട്ടാം നിലവരെ അടച്ചിട്ട് നിർമ്മാണ-നവീകരണ പ്രവർത്തനങ്ങൾ ഏറ്റെ ടുക്കാൻ സാധിക്കുകയില്ല എന്നത് സാമാന്യയുക്തിയാണ്. ശുചിമുറി ഉൾപ്പടെ മാറ്റിപ്പണിയുമ്പോൾ നിലവിലുള്ളത് പൊളിച്ചുമാറ്റേണ്ടി വരുമെന്നതും പ്രത്യേകം പറയേണ്ടതായിട്ടില്ല. ഇക്കാര്യം ഉയർത്തിക്കാണിച്ച്, ശുചിമുറികൾ പൊട്ടിപ്പൊളി ഞ്ഞ് കിടക്കുന്നു എന്നെല്ലാം പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം ആശുപത്രിയെ മിക വുറ്റതാക്കുക എന്നതല്ലെന്നത് വ്യക്തമാണ്. നവീകരണ പ്രവൃത്തികൾ പൂർത്തീക രിച്ച് തുറന്നുകൊടുത്ത വാർഡുകളിൽ പരാതിയുണ്ടാവാൻ സാധ്യതയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

മെഡിക്കൽ കോളേജ് കോംപൗണ്ടിലെ റോഡുകൾ വീതികൂട്ടി മാറ്റിപ്പണിയുക യാണ്. കല്യാശ്ശേരി എം.എൽ.എയുടെ ഫണ്ടിൽ നിന്നുള്ള പുതിയ ഹൈമാസ്റ്റ്-ലോമാസ്റ്റ് ലൈറ്റുകൾക്ക് പുറമേ, ആശുപത്രി പരിസരങ്ങളിൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും നിലവിലെ നവീകരണ പ്രവർത്തനങളിൽ വരുന്നതാണ്. മെഡിക്കൽ കോളേജ് ആശുപത്രി ഫാർമസിയിൽ മരുന്നില്ലെന്ന വാദവും ശരിയല്ല. സർക്കാർ വിതരണം ചെയ്യുന്ന എല്ലാ മരുന്നുകളും ആശുപത്രി ഫാർമസിയിൽ ലഭ്യമാണ്. ഇതിനുപുറമേ, ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിലുള്ള കുറഞ്ഞനിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്ന ഫാർമസിയും ഒപ്പം കാരുണ്യാ ഫാർമസിയും മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഭാഗമായിത്തന്നെ പ്രവർത്തിക്കുന്നുണ്ട്. ചികിത്സതേടിയെത്തു ന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് ഇത്തരം സൗകര്യങ്ങളെല്ലാം ഒരുക്കിയത്. നിരന്തരം പുറത്തുപോയി മരുന്ന് വാങ്ങിക്കേണ്ടിവരുന്ന സാഹചര്യം ആർക്കെങ്കിലും ഉണ്ടെങ്കിൽ, അക്കാര്യം ശ്രദ്ധയിൽ പ്പെടുത്തിയാൽ പ്രസ്തുത മരുന്നുകളും എച്ച്.ഡി.എസ് ഫാർമസിയിൽ ലഭ്യമാക്കുന്നതിന് തയ്യാറാണ്. വാർഡുകളിലെ നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നതുകൊണ്ടാണ് കട്ടിലുകൾ പുറത്ത് വരാന്തയിൽ സൂക്ഷിക്കേണ്ടി വന്നിരിക്കുന്നത്. അതാവട്ടെ, കേടായ കട്ടിലുകൾ വരാന്തകളിൽ തള്ളിയിരിക്കുന്നു എന്നെല്ലാമാണ് ഇത്തര ക്കാർ പ്രചരിപ്പിച്ചിരിക്കുന്നത്.

ഏതാനും മാസങ്ങൾക്കുള്ളിൽ നവീകരണ പ്രവൃത്തികൾ പൂർത്തിയാവുന്നതോടെ ആശുപത്രിയുടെ മുഖച്ഛായതന്നെ മാറുന്ന സ്ഥിതിയുണ്ടാകും. സമീപഭാവിയിൽ ത്തന്നെ ട്രോമാകെയറും മറ്റ് അനുബന്ധ പദ്ധതികളും നടപ്പിലാവുക കൂടിയാ വുമ്പോൾ ഉത്തരമലബാറിൽ സർക്കാർ മേഖലയിലുള്ള മികച്ച തൃതീ യ ചികിത്സാ കേന്ദ്രമായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മാറുന്നതാണ്. ഇതര മെഡിക്കൽ കോളേജുകളിലെപ്പോലെ പാർക്കിംഗ് സിസ്റ്റം നടപ്പാക്കിയതും ചിലർ വിമർശിക്കു കയാണ്. ജില്ലാ കുടുംബശ്രീ മിഷനുമായി സഹകരിച്ചാണ് പാർക്കിംഗ് സിസ്റ്റം നടപ്പിലാക്കിവരുന്നത്. ആശുപത്രിയിലെത്തുന്ന വാഹനങ്ങളുടെ കാര്യത്തിൽ ഒരു വ്യവസ്ഥയുണ്ടാവണം എന്നതിന്റെകൂടി ഭാഗമാണിത്. ഇതിൽ നിന്നും ആശുപത്രി വികസന സൊസൈറ്റിക്ക് ലഭിക്കുന്ന വരുമാനം പാവപ്പെട്ട രോഗികളുടെ ചികി ത്സാവശ്യത്തിനായാണ് വിനിയോഗിക്കുന്നത്. കുടുംബശ്രീ മിഷനുകീഴിൽ ഇവിടെ പ്രവർത്തിക്കുന്ന 9 ജീവനക്കാരികളുടെ ഉപജീവനമാർഗം കൂടിയാണിത് എന്നതും കാണണം.

നവീകരണ പ്രവൃത്തി നടക്കുമ്പോൾത്തന്നെ ചികിത്സതേടിയെത്തുന്നവരുടെ എണ്ണം മുമ്പത്തേതിനേക്കാൾ വർദ്ധിക്കുന്നു എന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് റിപ്പയർ ജോലികൾ നട ത്തുന്നത് എന്നതിനാൽ അതിന്റേതായ ബുദ്ധിമുട്ടുകൾ വേറേയുമുണ്ട്. ഇതെല്ലാം നേരിട്ടാണ് നിർമ്മാണ-നവീകരണ പ്രവൃത്തി പുരോഗമിക്കുന്നത്. ഈ സാഹചര്യം നവീകരണ പ്രവൃത്തിയുടെ തുടക്കഘട്ടത്തിൽത്തന്നെ സൂചിപ്പിച്ചതു മാണ്. പ്രവൃത്തികൾ പൂർണമായും പൂർത്തിയാവുന്നതോടെ ഈ പ്രതിസന്ധി മാറുമെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും ആശുപത്രി സൂപ്രണ്ട് അഭ്യർത്ഥിച്ചു.

01/12/2022

സന്ദർശക പാസ് ഏർപെടുത്തി

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് ഡിസംബർ ഒന്ന് മുതൽ സന്ദർശക പാസ്സ് നിലവിൽ വന്നു. സംസ്ഥാനത്തെ ഇതര ഗവ. മെഡിക്കൽ കോളേജുകളിലെന്ന പോലെ ആശുപത്രി വികസന സമിതിക്കാണ് ഇതിന്റെ മേൽനോട്ടം. ഉച്ചക്ക് 1 മണി മുതൽ 4 മണി വരെ സന്ദർശനപാസ്സ് ലഭ്യമാണ്. അത്യാഹിത വിഭാഗം, ഐ.സി.യു., ഓപ്പറേഷൻ തിയേറ്റർ, ലേബർ റൂം, കാർഡിയോളജി എന്നിവിടങ്ങളിലൊഴികെയാണ് സന്ദർശക പാസ് മുഖാന്തിരം പ്രവേശനം അനുവദിച്ചിട്ടുള്ളത്. വൈകുന്നേരം 4 മണി മുതൽ 6 മണി വരെ പാസ് ഇല്ലാതെയും സന്ദർശനം അനുവദിക്കുന്നതാണ് എന്ന് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥ്‌, ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് എന്നിവർ അറിയിച്ചു.

ഭരണഘടനാ ദിനത്തിൽ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ നടന്ന ഭരണ ഘടനയുടെ ആമുഖം വായിക്കുന്ന ചടങ്ങിൽ നിന്ന്
26/11/2022

ഭരണഘടനാ ദിനത്തിൽ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ നടന്ന ഭരണ ഘടനയുടെ ആമുഖം വായിക്കുന്ന ചടങ്ങിൽ നിന്ന്

18/11/2022

വാക്ക് ഇൻ ഇന്റർവ്യൂ റദ്ദാക്കി

പരിയാരം : കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാരുണ്യാ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ക്ക് കീഴിൽ, ദിവസവേതാനാടിസ്ഥാനത്തിൽ ആറു മാസത്തേക്ക് നിയമനം നടത്തുന്നതിന് നിശ്ചയിച്ച ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സ്റ്റാഫ് നേഴ്‌സ്, നേഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളിലെ വാക്ക് ഇൻ ഇന്റർവ്യൂ റദ്ദുചെയ്തു. യഥാക്രമം ഈ മാസം 22,23,24 തീയ്യതികളിലായി നിശ്ചയിച്ച വാക്ക് ഇൻ ഇന്റർവ്യൂവാണ് റദ്ദുചെയ്തത്.

Sd/-
സൂപ്രണ്ട്

Address

PARIYARAM
Kannur

Telephone

+4972882100

Website

Alerts

Be the first to know and let us send you an email when PARIYARAM MEDICAL COLLEGE NEWS Academic/Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Hospitals in Kannur

Show All