Good Health 4U

Good Health 4U രോഗങ്ങൾ ഇല്ലാത്തൊരു ജീവിതം നിങ്ങൾക്?

യോഗം കഴിഞ്ഞു  കാറിൽ മടങ്ങുമ്പോൾ ഏതാണ്ട് അഞ്ചു മണി നേരമായി കാണും. ആദ്യമായിട്ടാണ് ഇൗ പ്രദേശത്ത് വന്നു പോകുന്നത്. റോഡി നിരു...
30/06/2024

യോഗം കഴിഞ്ഞു കാറിൽ മടങ്ങുമ്പോൾ ഏതാണ്ട് അഞ്ചു മണി നേരമായി കാണും. ആദ്യമായിട്ടാണ് ഇൗ പ്രദേശത്ത് വന്നു പോകുന്നത്. റോഡി നിരുവ ശ വും നിറയെ ചെറു കടകൾ.

പെട്ടന്ന് ഒരു വൃദ്ധയായ സ്ത്രീ വഴിയരികിൽ ഒരു തുണി വിരിച്ച് രണ്ടോ മൂന്നോ അണ്ണാ റ ചക്കകൾ വില്പനയ്ക്ക് വെച്ചത് കണ്ണിൽ പെട്ടു. നിമിഷ നേരം കൊണ്ട് കാർ പത്തിരുപത് മീറ്റർ മുന്നിൽ എത്തിയിരുന്നു. കാർ ഞാൻ അവരുടെ അടുക്കലേക്ക് പുറകോട്ടു എടുത്തു.

'ചക്ക എന്താ വില. '

'ഇരുപത്തഞ്ചു രൂപ സാറേ. '

'അത് എത്ര എണ്ണം ഉണ്ട്.'

'മൂന്നെണ്ണം സാറേ.'

'അത് മൂന്നും ഇങ്ങ് എടുത്തോളൂ.'

അവർ ഒന്ന് പരുങ്ങി. ചുറ്റുപാടും എന്തോ തേടുന്ന പോലെ.

'പൊതിയാൻ... '

'സാരമില്ല..ഞാൻ സീറ്റിൽ വെച്ചോളാം.'

ചക്ക വാങ്ങി ഞാൻ ഡോ ര്‍ തുറന്നു പിൻസീറ്റിൽ വെച്ചു. പേഴ്സ് തുറന്നു ഒരു നൂറു രൂപ നോട്ട് അവർക്ക് നീട്ടി. വീണ്ടും അവരുടെ മുഖത്ത് ഒരു ദുഃഖ ഭാവം.

' ചില്ലറ ഇല്ലായിരിക്കാം അല്ലേ. സാരമില്ല .ബാക്കി ഇരിക്കട്ടെ. '

അവർ മനസ്സില്ലാ മനസ്സോടെ വിറയ്ക്കുന്ന കൈകളോടെ അത് വാങ്ങി. ഞാൻ കാറിലേക്ക് കയറി.

തൊട്ടടുത്ത് ഇരുന്നിരുന്ന ഭാര്യ ' എന്തിനാ ഇപ്പൊൾ ഇൗ ചക്ക അതും മൂന്നെണ്ണം വാങ്ങിയത്. പിള്ളേർക്ക് രണ്ടിനും ഒട്ടും ഇഷ്ടമില്ല. ഇതൊക്കെ ആര് തിന്നു തീർക്കും.' എന്ന് പറഞ്ഞു മുഖം വീർപ്പി ക്കുന്നുണ്ടായിരുന്നൂ.

ഇത് പോലെ വീട്ടു വളപ്പിലെ ചക്കയും മാങ്ങയും വഴിയരികിലെ വീട്ടു മുറ്റത്ത് ഇട്ടു വിറ്റു കിട്ടിയ പണം കൊണ്ടാണ് എന്റെ അമ്മ എന്നെ ഇൗ നിലയിൽ എത്തിച്ചത് എന്ന് ഞാൻ അവളോട് പറയാൻ നിന്നില്ല. ധനിക കുടുംബത്തിൽ പിറന്നു വളർന്ന അവൾക്ക് അത് ഉൾകൊള്ളാൻ കഴിയില്ല എന്ന് എനിക്കറിയാം.
കടപ്പാട്

"""തെറ്റിദ്ധരിച്ചതാര് ???????വർഷങ്ങൾക്കു മുമ്പു്  മലയാളമനോരമ  ആഴ്ച്ചപ്പതിപ്പിൽജോൺ  ആലുങ്കൽ  എന്ന  കഥാകൃത്ത്  എഴുതിയ  ഒരു...
30/06/2024

"""തെറ്റിദ്ധരിച്ചതാര് ???????വർഷങ്ങൾക്കു മുമ്പു് മലയാളമനോരമ ആഴ്ച്ചപ്പതിപ്പിൽ
ജോൺ ആലുങ്കൽ
എന്ന കഥാകൃത്ത് എഴുതിയ ഒരു ചെറുകഥ.. ഈ കഥയിലെ കഥാപാത്രങ്ങൾ നമ്മുടെ തന്നെ അലമാരയിലെ കണ്ണാടിയിൽ കാണുന്ന പ്രതിബിംബങ്ങൾ ആണോ????

നന്നായി ആലോചിക്കേണ്ടി വരും...

കഥയിതാണ് .

അപരിചിതമായ സ്ഥലത്തെത്തിയ ഒരു സ്ത്രീ തൻ്റെ വിശന്നിരിക്കുന്ന കുഞ്ഞു മായി ഒരു സ്കൂളിൻ്റെ സ്റ്റാഫ് റൂമിലേക്ക് ചെല്ലുന്നിടത്തു് കഥയാരംഭിക്കുന്നു . കുഞ്ഞിന് ഭക്ഷണം വേണം , നാട്ടിലെത്താൻ ചെറിയൊരു സഹായവും വേണം . ആരുടേയും മുന്നിൽ കൈ നീട്ടി ശീലമില്ല . മടിച്ചു മടിച്ചാണെങ്കിലും വിദ്യാലയത്തിലേയ്ക്കാണല്ലോ, അദ്ധ്യാപകരാണല്ലോ ,
അപമാനിക്കില്ല ,
സഹായം കിട്ടും എന്ന ധൈര്യമാണ് കാലുകളെ അങ്ങോട്ടു നയിച്ചതു് .
മടിച്ചു മടിച്ച് ആവശ്യം ഒരു വിധം പറഞ്ഞൊപ്പിച്ചു. ചിലർ ഇതൊന്നും ശ്രദ്ധിക്കാതെ അവരവരുടെ ലോകങ്ങളിലാണ് . ചിലർക്ക് ഒരു പുച്ഛം . ചിലർക്ക് ഇതെത്ര കണ്ടിരിക്കുന്നു എന്ന ഭാവം . ബുദ്ധിജീവികൾ അവരുടെ കഴിവു പ്രകടിപ്പിച്ചു . കുട്ടിയുടെ അച്ഛൻ ഉപേക്ഷിച്ചതാണോ, അതോ അച്ഛനില്ലേ ?പണിയെടുത്തു ജീവിച്ചുകൂടേ , വീട്ടിൽ നിന്നും ഇറക്കി വിട്ടതായിരിക്കും , ഇത്രയുമൊക്കെയായപ്പോഴേക്കും കൂടുതൽ കേൾക്കാൻ നിൽക്കാതെ ആ സ്ത്രീ അവിടെ നിന്നും രക്ഷപ്പെടുകയാണ് . സമയം കടന്നു പോകുകയാണ് . അവസാനം അവർ രണ്ടും കൽപ്പിച്ച് അടുത്തുകണ്ട കള്ളുഷാപ്പിനെ ലക്ഷ്യമാക്കി നടന്നു . കുടിച്ചു സമ നില തെറ്റിയ ആളുകൾ , ഉടുത്ത മുണ്ടഴിച്ചു തലയിൽക്കെട്ടി നിക്കർമാത്രമിട്ടു നിൽക്കുന്ന കൊമ്പൻ മീശക്കാരൻ. അകത്തിരുന്നു എന്തൊക്കെയോ ഉച്ചത്തിലും , നാവു കുഴഞ്ഞു സംസാരിച്ച് കള്ളുമോന്തുന്ന മുഷിഞ്ഞതും കീറിയതുമായ വസ്ത്രം ധരിച്ചവർ .

എന്താ പെങ്ങളെ പെങ്ങൾക്ക് കള്ളുഷാപ്പിൽ കാര്യം . ചോദ്യം കൊമ്പൻ മീശക്കാരൻ്റെതാണ് . സ്ത്രീ പേടിച്ചു വിറച്ച് ആവശ്യം പറഞ്ഞു .
കൊമ്പൻ മീശക്കാരൻ്റെ ഭാവം മാറി . കണ്ണുകളിലെ രോഷം കാരുണ്യത്തിനു വഴിമാറി . കൊമ്പൻ മീശ പെങ്ങളുടെ സുരക്ഷാ കവചമായി . അയാൾ വിവരം ഉച്ചത്തിൽത്തന്നെ ഷാപ്പിലുള്ളവരുമായി പങ്കുവെച്ചു, പങ്കുവെയ്ക്കലിൻ്റെ ഇടമാണല്ലോ ഷാപ്പ് . മുഷിഞ്ഞു നാറിയ പോക്കറ്റുകളിൽ നിന്ന് ചില്ലറത്തുട്ടുകളും , നോട്ടുകളും ഡസ്ക്കിൽ കൂട്ടംകൂടി . അമ്മയ്ക്കും കുഞ്ഞിനും വയറുനിറയെ ഭക്ഷണം വാങ്ങിക്കൊടുത്തു, ബസ് സ്റ്റോപ്പുവരെ കൊമ്പൻ മീശക്കാരനടക്കം ഒന്നുരണ്ടു പേർ അനുഗമിച്ചു . ആ സ്ത്രീക്കു പോകേണ്ട സ്ഥലത്തേക്കുള്ള ബസ്സ്‌ വന്നു നിന്നപ്പോൾ കണ്ടക്ടറോട് പറഞ്ഞു് ഉത്തരവാദിത്വപ്പെടുത്തി.

കൂട്ടത്തിൽ ഒരുപദേശവും,

പെങ്ങളേ ഇങ്ങനത്തെ ഒരാവശ്യമൊക്കെ വരുമ്പോൾ വല്ല സ്കൂളിലോ, സർക്കാരാപ്പിസിലോ ഒക്കെയേ ചെല്ലാവൂ, ഷാപ്പിലൊന്നും കേറരുത് , അതൊക്കെ മോശപ്പെട്ട സ്ഥലമാ.
അത് പറഞ്ഞ ആ ആൾ ഞാനാണ് കേട്ടോ 😄😄®✍️ copy🙏

കാസർകോട്: പെറ്റമ്മ പോസ്റ്റ്‌മോർട്ടം ടേബിളിൽ. 37 ദിവസം പ്രായമുള്ള കുഞ്ഞിന്‌ മുലയൂട്ടി നഴ്‌സ്‌. അമ്മയുടെ വേർപാടറിയാതെ മുലപ...
14/06/2024

കാസർകോട്: പെറ്റമ്മ പോസ്റ്റ്‌മോർട്ടം ടേബിളിൽ. 37 ദിവസം പ്രായമുള്ള കുഞ്ഞിന്‌ മുലയൂട്ടി നഴ്‌സ്‌. അമ്മയുടെ വേർപാടറിയാതെ മുലപ്പാലിനായി നിലവിളിച്ച പിഞ്ചുകുഞ ചൊവ്വാഴ്ച രാത്രിയിലാണ് യുവതിയെ ഛർദിയെ തുടർന്ന് കാസർകോട് ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. മെറിൻ ബന്തടുക്കയിലെ ബിപിൻ തോമസിന്റെ ഭാര്യയാണ്. അസം സ്വദേശിന...
കുണിയയിൽ വാടകയ്ക്ക് താമസിക്കുന്ന രാജേഷ് ബർമന്റെ ഭാര്യയാണ്. റിയാ ബർമൻ എന്നാണ് കുട്ടിയുടെ പേര്. നിർണായക സമയത്ത് കുടുംബത്തിന് തുണയായ മെറിനെ കാസർകോട് ജനറൽ...

14/06/2024
എന്റെ മൂത്ത മകനെ  സ്കൂളിൽ ചേർത്ത് ഒരു മാസം കഴിഞ്ഞപ്പോൾ അവിടുത്തെ ഒരു ടീച്ചർ പറയുകയുണ്ടായി:“ഇവന് ഒന്നും അറിയില്ല.”“അതുകൊണ...
11/06/2024

എന്റെ മൂത്ത മകനെ സ്കൂളിൽ ചേർത്ത് ഒരു മാസം കഴിഞ്ഞപ്പോൾ അവിടുത്തെ ഒരു ടീച്ചർ പറയുകയുണ്ടായി:

“ഇവന് ഒന്നും അറിയില്ല.”

“അതുകൊണ്ടാണ് സ്കൂളിൽ ചേർത്തത്” - ഞാൻ.

“നിങ്ങൾ കൂടി ശ്രദ്ധിക്കണം.”
“എന്നു പറഞ്ഞാൽ?”

“എന്നുപറഞ്ഞാൽ സ്കൂളിൽ പഠിപ്പിച്ച ഭാഗങ്ങൾ വീട്ടിലുരുത്തി പഠിപ്പിക്കണം.”

“സ്കൂളിൽ പഠിപ്പിച്ചെങ്കിൽ പിന്നെ വീണ്ടും പഠിപ്പിക്കുന്നത് എന്തിന്?”

“കുട്ടി പഠിക്കാത്തതു കൊണ്ട്.”

“അപ്പോൾ സ്കൂളിൽ പഠിപ്പിച്ചെന്നു പറഞ്ഞതോ?”

“അത് ഞങ്ങൾ പഠിപ്പിച്ചത്.”

“പിന്നെ ഞങ്ങളും പഠിപ്പിക്കണോ?”

“അതെ. എങ്കിലേ പൂർണ്ണമാകൂ.”

“ഞങ്ങൾക്ക് പഠിപ്പിക്കാൻ അറിയാത്തതുകൊണ്ടാണ് സ്കൂളിൽ വിടുന്നത്.”

“നിങ്ങൾ നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കില്ല എന്നാണോ?”

“അല്ല. കുട്ടികളെ പഠിപ്പിക്കാൻ അറിയാത്തതുകൊണ്ടും അതിനുള്ള സമയം ഇല്ലാത്തതുകൊണ്ടും നമ്മൾ എല്ലാം ചേർന്ന് സ്കൂളുകൾ ഉണ്ടാക്കി. കുറച്ചുപേരെ പരിശീലിപ്പിച്ച് അധ്യാപകരാക്കി.”

“എന്നുകരുതി?.”

“ഉദാഹരണത്തിന്,
നമുക്ക് ഇലക്ട്രിക്കൽ പണി അറിയാത്തതുകൊണ്ട് നമ്മൾ ഇലക്ട്രീഷ്യന്മാരെ ഉണ്ടാക്കിയിട്ടുണ്ട്. അവരെ നമ്മൾ പണി ഏൽപ്പിക്കുന്നു. അവർ പറയുകയാണ്

‘ഞങ്ങൾ ഫേസ് കണക്ട് ചെയ്തിട്ടുണ്ട്. ന്യൂട്രൽ നിങ്ങൾ വീട്ടുകാര് തന്നെ കണക്ട് ചെയ്തോ.’
നമ്മൾ എന്തോ പറയും?”

“ഇതു നല്ല കൂത്ത്.”

“അറിയാൻ പാടില്ലാത്തവർ കറണ്ടിൽ തൊട്ടാൽ കറണ്ടടിക്കും. കുട്ടികളുടെ മന:ശാസ്ത്രമറിഞ്ഞ് പഠിപ്പിക്കാൻ എനിക്കറിയില്ല.

കുറച്ച് പഠിപ്പിക്കുമ്പോഴേക്ക് എന്റെ ക്ഷമ കെടും.
പിന്നെ
മുരൾച്ചയായി
അലർച്ചയായി
അടിയായി
പിടിയായി
കുടുംബത്ത് പക്ഷം ചേരലായി വാക്കുതർക്കമായി
ആകെപ്പാട് ബഹളമായി.”

“അവനോട് ‘പോയിരുന്ന് പഠിക്കാനെ’ങ്കിലും പറയാൻ പറ്റുമോ?”

“തോന്നൂല്ല.”
“തോന്നൂല്ലേ? അതെന്ത്?”

“നമ്മളെപ്പോലെ ഒരു ജോലി കഴിഞ്ഞ് വരുന്നവനല്ലേ അവനും.
രാവിലെ ആറു മണിക്ക് ഭാണ്ഡവുമായി വണ്ടിയിൽ കയറുന്നതാണ്.

രണ്ടുമണിക്കൂറോളം അതിന്റെ കറക്കം. ഓരോ മീറ്ററിലും നിർത്തി നിർത്തി ആളെയെടുത്ത് അതിന്റെ പോക്ക്.

സ്കൂളിൽ പോയിരുന്ന് താല്പര്യമില്ലാത്തതെല്ലാം കേൾക്കണം. നോട്ടുകൾ എഴുതിക്കൂട്ടണം.

ഏറ്റവും തിരക്കുള്ള ഒരു എൽ ഡി ക്ലാർക്ക് പോലും ഒരു സ്കൂൾപ്പയ്യന്റെ അത്ര എഴുതുന്നുണ്ടാവില്ല.

ഇതിനിടെ ഉറക്കം വരും.

മാഷ് എഴുന്നേൽപ്പിച്ചു നിർത്തും,

ശിക്ഷകൾ
കുത്തുവാക്കുകൾ
ഭീഷണികൾ.

ഇതെല്ലാം കഴിഞ്ഞ് നാലുമണിയാകുമ്പോൾ വീണ്ടും വണ്ടിയിൽ കറക്കം.

ഇങ്ങെത്തുമ്പോൾ
അഞ്ചുമണിയാകും.

7മുതൽ 5വരെ 10മണിക്കൂർ ജോലി ചെയ്യുന്ന തൊഴിലാളിയാണ് വിദ്യാർഥി!

അവന് താല്പര്യമില്ലാത്ത,
ഒരുപാട് മേൽനോട്ടക്കാരുള്ള,
വിരസവും കഠിനവുമായ ജോലി!

അവനോട് പിന്നെയും എങ്ങനെ പറയും ‘പോയിരുന്ന് പഠിക്കെടാ'-ന്ന്?”

“ചുമ്മാതല്ല അവന് ഒന്നും അറിയാത്തത്?”

“അതുകൊണ്ടാണ് സ്കൂളിൽ ചേർത്തത്”

“നിങ്ങൾ കൂടി ശ്രദ്ധിക്കണം.”

“എന്നു പറഞ്ഞാൽ?”

“എന്നുപറഞ്ഞാൽ സ്കൂളിൽ പഠിപ്പിച്ച ഭാഗങ്ങൾ വീട്ടിലുരുത്തി പഠിപ്പിക്കണം.”

"സ്കൂളിൽ പഠിപ്പിച്ചെങ്കിൽ പിന്നെ……

എഴുതിയത് : Shefeek Musthafa

(Courtesy Job Guinness Winner )

🔴for feeding mother *Georget  feeding kurthis with complete crepe lining**Very light weight Material* 👌👌👌*Attached flora...
21/07/2023

🔴for feeding mother
*Georget feeding kurthis with complete crepe lining*
*Very light weight Material* 👌👌👌

*Attached floral coat*

*Three fourth sleeve*

*Complete interlock including zip portion*

*₹695+ship*

*Size available*👇👇👇
Bm 1201, Bm 1202
*M 38*
*L 40*
*XL 42*
*Xxl 44*

*Bm 1203 vine color available in M and XL only*🙏

Length 47-48

Slub silk      L Slit Lining attached Rs 590+s
21/07/2023

Slub silk
L
Slit
Lining attached
Rs 590+s

Address

Kuthuparamba
Kannur

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Alerts

Be the first to know and let us send you an email when Good Health 4U posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram