16/01/2026
*"ജീവിത പ്രശ്നങ്ങളുമായി പോരാടാതെ, ജീവിതം അർത്ഥവത്തായും സന്തോഷത്തോടെയും എങ്ങനെ ജീവിക്കാം"* എന്ന വിഷയം എന്താ ഉദ്ദേശിക്കുന്നത് എന്ന് വളരെ സംക്ഷിപ്‌തമായി പറയുകയാണെങ്കിൽ👇
പ്രതിസന്ധികൾ എല്ലാം നിലനിൽക്കവേ തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന ലക്ഷ്യം കേന്ദ്രീകരിച്ച് അർത്ഥവത്തായ ജീവിതം മുന്നോട്ട് നയിക്കാൻ Acceptance and Commitment Therapy (ACT) അടിസ്ഥാനമാക്കിയുള്ള പ്രായോഗിക മാർഗ്ഗങ്ങൾ ആണ് ഈ 3 മണിക്കൂർ ശില്പശാലയിൽ പരിശീലിപ്പിക്കുന്നത്.
നാം എല്ലാവരും ജീവിതം ലക്ഷ്യബോധത്തോടെ തന്നെയാണ് ജീവിക്കാൻ തുടങ്ങുന്നത്. പക്ഷെ മിക്ക ആൾക്കാരും അവർ ആഗ്രഹിക്കുന്ന ലക്ഷ്യത്തിൽ എത്താൻ സാധിക്കാതെ പാതിവഴിയിൽ ലക്ഷ്യത്തെ ഉപേക്ഷിക്കുന്നതായിട്ട് കാണാം. നമ്മുടെ ചിന്തകൾ തന്നെയാണ് ഇവിടെ വില്ലനായി വരുന്നത്. ഏതൊരു ലക്ഷ്യത്തിലേക്ക് എത്താനുള്ള വഴിയിലും തടസ്സങ്ങൾ ഉണ്ടാകും എന്നത് സ്വാഭാവികമാണ്. പക്ഷെ മിക്ക തടസ്സങ്ങളും മനസ്സിൽ മാത്രമാണെന്ന യാഥാർത്ഥ്യം പലരും തിരിച്ചറിയാതെ മനസ്സിൽ വരുന്ന ചിന്തകളുമായി നിരന്തരം മല്ലിട്ടുകൊണ്ടിരിക്കും. നാം ഉത്കണ്ഠയുടെ വലയത്തിൽ (Anxiety loop) പെടുമ്പോൾ പ്രശ്നങ്ങൾ നമ്മുടെ മനസ്സിൽ മാത്രമാണ് ഉള്ളത് എന്നും അതിന് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന വാസ്തവം നമുക്ക് തിരിച്ചറിയാൻ സാധിക്കില്ല.
നമ്മുടെ ലക്ഷ്യത്തിലേക്ക് എത്താനുള്ള പരിശ്രമത്തിൻ്റെ ഭാഗമായിട്ടാണ് നാം ഈ ടെൻഷൻ അനുഭവിക്കുന്നത് എന്ന് തെറ്റിദ്ധരിച്ച് ജീവിതത്തിൽ എനിക്ക് ഈ ടെൻഷൻ താങ്ങാൻ കഴിയില്ല എനിക്ക് സന്തോഷം മതി എന്ന ഉദ്ദേശത്തോടെ തൻ്റെ ലക്ഷ്യം പാതി വഴി ഉപേക്ഷിക്കുന്നു. സന്തോഷത്തിൻ്റെ പുറകെ പോകുന്നതിൽ യാതൊരു തെറ്റുമില്ല - പക്ഷെ മിക്ക ആൾക്കാരും സന്തോഷവും ആനന്ദവും (Happiness vs Pleasure) തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെ - സന്തോഷം ആണെന്ന് കരുതി ആനന്ദത്തിൻ്റെ ട്രാപ്പിൽ പെട്ട് പോകുന്നു. ആനന്ദത്തിന് വേണ്ടി പലരും ഫോണും സോഷ്യൽ മീഡിയയും വീഡിയോ ഗെയിം പോലുള്ള കാര്യങ്ങളിൽ അഡിക്റ്റ് ആയി പൊന്നു - മറ്റ് ചിലരാണെങ്കിൽ junk food, മദ്യം, പുകവലി, കഞ്ചാവ്, M**A യും മറ്റ് ലഹരികളുടെയും അടിമയായി സന്തോഷം കണ്ടെത്താൻ നോക്കുന്നു. എന്നാൽ ഇത് ആനന്ദം മാത്രമാണ്, താൻ തേടി നടന്ന സന്തോഷം ഇത് അല്ല എന്ന തിരിച്ചറിവ് പലർക്കും ഏറെ വൈകിയാണ് ഉണ്ടാകുന്നത്.
നാം ആഗ്രഹിക്കുന്ന ജീവിത ലക്ഷ്യത്തിൽ എത്താൻ വേണ്ടി പ്രയത്‌നിക്കുമ്പോൾ സംഘർഷം സ്വാഭാവികമാണ്. പക്ഷെ ആ സംഘർഷങ്ങൾ നമ്മെ മാനസികമായി ബാധിക്കാൻ അനുവദിക്കാതെ ലക്ഷ്യത്തിലേക്ക് എത്താൻ വേണ്ടി പ്രയത്‌നിക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് യഥാർത്ഥ സന്തോഷം. അങ്ങനെ ജീവിക്കുമ്പോൾ ആണ് നമ്മുടെ ജീവിതം അർത്ഥവത്തായ ജീവിതം ആകുന്നത്. അത് എങ്ങനെ സാധിക്കും എന്നുള്ളതിൻ്റെ ഉത്തരമാണ് ഈ ശില്പശാല.
*പ്രായഭേദമന്യേ ഏവർക്കും ഗുണം ചെയ്യുന്ന ഈ ശില്പശാല ഉറപ്പായും പങ്കെടുക്കാൻ നോക്കുക,* എന്തെന്നാൽ ഈ വിഷയത്തിൽ ഇനി എപ്പോഴാ ക്ലാസ്സ് ഉണ്ടാവുക എന്ന് ചോദിച്ചാൽ എനിക്കും അറിയില്ല - ഇത് ഇപ്പൊ 6 വർഷത്തിന് ശേഷമാണ് ഈ വിഷയത്തിൽ രണ്ടാമതും ക്ലാസ്സ് നടക്കുന്നത്🙂🙏