Acupuncture Kannur അക്യുപങ്ചർ കണ്ണൂർ

  • Home
  • India
  • Kannur
  • Acupuncture Kannur അക്യുപങ്ചർ കണ്ണൂർ

Acupuncture Kannur അക്യുപങ്ചർ കണ്ണൂർ (Prof) C.UNNIKRISHNAN
Govt.Registered Acupuncture Practitioner,YogaTherapist & Sidda Marma Therapist

എല്ലാവർക്കും അക്യുപങ്ചർ കണ്ണൂരിന്റെ ഓണാശംസകൾ!                              -Prof.C.Unnikrishnan
14/09/2024

എല്ലാവർക്കും അക്യുപങ്ചർ കണ്ണൂരിന്റെ
ഓണാശംസകൾ!

-Prof.C.Unnikrishnan

07/09/2024
31/08/2024

കാർപൽടണൽ സിൻഡ്രോം സർജറി ഒഴിവാകുന്നത് എങ്ങിനെ?
7 തവണ ചികിത്സ നൽകിയ ശേഷമുള്ള ഒരു കേസ് റിവ്യൂ കാണാം.
NB ഈ കേസിന്റെ ചികിത്സ തുടങ്ങും മുമ്പ് ഉള്ള വീഡിയോ കുറച്ച് ദിവസം മുമ്പ് ഷെയർ ചെയ്തത് ഈ പേജിൽ ഉണ്ട് കൂടാതെ ലിങ്ക് തൊട്ടുതാഴെയും കമന്റ് ബോക്സിലും ഉണ്ട്.

https://fb.watch/uiEqGIme-I/?mibextid=Nif5oz

Traditional Chinese Acupuncture -Moxibustion System for Rheumatoid Arthritis
02/08/2024

Traditional Chinese Acupuncture -Moxibustion System for Rheumatoid Arthritis

റ്യൂമറ്റോയിഡ് ആർത്രൈറ്റിസ് ( Rheumatoid Arthritis) ബാധിച്ച് രൂപത്തിനും ഘടനക്കും മാറ്റങ്ങൾ സംഭവിച്ച കാൽമുട്ട് ട്രെഡീഷണൽ ചൈനീസ് അക്യുപങ്ചർ-മോക്സിബ്യൂഷൻ (Traditional Chinese Acupuncture-Moxibustion System) ചികിത്സയിലൂടെ സാവകാശം സ്വഭാവികാവസ്ഥയിലേക്കുള്ള തിരിച്ചു പോക്കിനിടയിൽ.

കുഞ്ഞു എന്ന ചരിത്ര പുരുഷൻ :ഇന്ത്യയിലെ ആദ്യത്തെ വെറ്റിനറി അക്യുപങ്ചർ.(വീഡിയോ ലിങ്ക് കമന്റിൽ)
17/07/2024

കുഞ്ഞു എന്ന ചരിത്ര പുരുഷൻ :
ഇന്ത്യയിലെ ആദ്യത്തെ വെറ്റിനറി അക്യുപങ്ചർ.
(വീഡിയോ ലിങ്ക് കമന്റിൽ)

Old is gold.3
വർഷങ്ങൾക്കു മുൻപ് വീട്ടിൽ വളർത്തിയിരുന്ന കുഞ്ഞു എന്ന പൂച്ച.

കുഞ്ഞു ഒരു ചരിത്ര പുരുഷൻ ആണ്. ചൈനീസ് അക്യുപങ്ചർ ഉപയോഗിച്ച് ഇന്ത്യയിൽ നടന്ന ആദ്യത്തെ മൃഗ ചികിത്സയിലെ പേഷ്യന്റ് കുഞ്ഞുവാണ്.

കോവിഡ് കാലത്താണ് സംഭവം. നാട് ചുറ്റാൻ ഇറങ്ങിയപ്പോൾ എവിടെയോ വച്ച് ആരോ തല്ലി കൈ ഒടിച്ചു വിട്ടു. വേദനമൂലം കൈ നിലത്തു കുത്താനാവാതെ ഞൊണ്ടി കൊണ്ടായി പിന്നത്തെ നടത്തം. തന്നെ ശരിയാകുമോ എന്ന് നോക്കാൻ 2 പകലുകൾ അങ്ങിനെ തന്നെ വിട്ടു.

ഒടുവിൽ ചൈനീസ് അക്യുപങ്ചർ പ്രയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.
മകളുടെ സഹായത്തോടെ പിടിച്ചു വച്ച് ഒരു സൂചി ചികിത്സ നൽകി.

എല്ലാവരെയും അദ്‌ഭുത പ്പെടുത്തികൊണ്ട് കുറച്ചു നേരത്തിനകം വേദന മാറി കുഞ്ഞു പാഞ്ഞു നടന്നു. അവന്റെ ആഹ്ലാദ പ്രകടനവും നന്ദി പ്രകടനവുമെല്ലാം ഞങ്ങൾ വീഡിയോയിൽ പകർത്തി പോസ്റ്റ്‌ ചെയ്തു. അതിന്റെ ലിങ്ക് ഈ പോസ്റ്റിന്റെ കമന്റിലും ഇടാം. താല്പര്യം ഉള്ളവർക്ക് കാണാമല്ലോ.

14/07/2024

അക്യുപങ്ചർ കണ്ണൂർ

ചൈനീസ് ചികിത്സാരീതി ആയ അക്യു പങ്ചറിനെ അതിന്റെ തനത് രൂപത്തിൽ മലയാളികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1980 കളുടെ രണ്ടാം പാതിയിൽ കണ്ണൂർ ജില്ല കേന്ദ്രീകരിച്ച് ആരംഭിച്ച ഒരു ജനകീയ മൂവ്മെന്റ് ആണ് അക്യുപങ്ചർ കണ്ണൂർ.

ഈ നീണ്ട ദശകകാലങ്ങൾ കൊണ്ട് ഇവിടെ നിന്നും. കണ്ണൂർ ജില്ലയിലെയും കേരളത്തിലെ ഇതര ജില്ലകളിലെയും പതിനായിരങ്ങൾ നാനാതരം അസുഖങ്ങൾ സുഖപ്പെട്ട് പോയിട്ടുണ്ട്. കുറഞ്ഞ തോതിലെങ്കിലും രാജ്യത്തിന്റെയും ലോകത്തിന്റെതന്നെയും ഇതര ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിത്സതേടി വരാറുണ്ട് എന്നതും എടുത്തു പറയേണ്ടതാണ്.

ചൈനീസ് അക്യുപങ്ചർ :

ഒരു ചൈനീസ് ചികിത്സാരീതി ആയാണ് അക്യുപങ്ചർ ലോകമെമ്പാടും അറിയപ്പെടുന്നത്. അലോപ്പതി കഴിഞ്ഞാൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ചികിത്സാരീതി ചൈനീസ് അക്യുപങ്ചർ ആണ്.

മാത്രമല്ല ആധുനിക ചികിത്സാസമ്പ്രദായം കഴിഞ്ഞാൽ ഏറ്റവും അധികം രാഷ്ട്രങ്ങളിൽ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടുള്ള ചികിത്സാരീതിയും ഈ അക്യുപങ്ചർ രീതി ആണ്.

ചൈനീസ് അക്യുപങ്ചർ ചികിത്സ പ്രചാരത്തിലില്ലാത്ത ഒരു രാജ്യവും ലോകത്തിൽ ഇല്ല എന്നത് ഇതിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നു.

ലോകാരോഗ്യ സംഘടന(WHO):

ചൈനീസ് അക്യുപങ്ചർ ചികിത്സാ രീതിയുടെ പ്രയോജനം തിരിച്ചറിയുകയും ഇത് ലോകജനതയ്ക്ക് മൊത്തം ഉപകാരപ്പെടുകയും ചെയ്യേണ്ടതാണെന്ന് മനസ്സിലാക്കുകയും ചെയ്ത സംഘടനയുടെ പ്രവർത്തനങ്ങളും ശക്തമായ ഇടപെടലുകളുമാണ് വാസ്തവത്തിൽ ചൈനീസ് അക്യുപങ്ചർ ചികിത്സാരീതിയെ ഇന്ന് ലോകം അറിയപ്പെടുന്ന ഒരു ചികിത്സാ രീതി ആക്കി വളർത്തുന്നതിൽ വളരെ നിർണ്ണായക പങ്ക് വഹിച്ചത്.

ഇന്ത്യാ ഗവർമെന്റ് :

അക്യുപങ്ചർ ചികിത്സാ രീതിയുടെ മഹത്വം ഭാരതത്തിൽ ആദ്യമായി തിരിച്ചറിഞ്ഞതും നിയമസഭയിൽ പ്രതേകം ബില്ല് അവതരിപ്പിച്ചുകൊണ്ട് അതിനെ ഒരു തെറാപ്പി ആയി അംഗീകരിക്കാൻ മുന്നോട്ടു വന്നതും CPM നേതൃത്വത്തിലുള്ള വെസ്റ്റ് ബം ഗാളിലെ ഇടതുപക്ഷ സർക്കാർ ആണ്.

പിന്നീട്, ബംഗാളിലെ പോലെ ബില്ല് ഒന്നും അവതരിപ്പിച്ചുകൊണ്ട് അല്ലെങ്കിലും ഗവർമെന്റ് ഉത്തരവ് ഇറക്കിക്കൊണ്ട് അക്യുപങ്ചർ ചികിത്സയെ പിൻ തുണക്കാൻ കരുണാനിധിയുടെ DMK സർക്കാർ ഏതാണ്ട് 2000 ആണ്ടോടെ തമിഴ് നാട്ടിൽ മുന്നോട്ടുവന്നു.

2003 നവംബറോട് കൂടി ശ്രീമതി സുഷമ സ്വരാജ് ആരോഗ്യ മന്ത്രി ആയിരിക്കവേ അന്നത്തെ BJP സർക്കാർ പ്രത്യേക ഉത്തരവിലൂടെ അക്യുപങ്ചറിനെ തെറാപ്പി രീതി എന്നനിലയിൽ അംഗീകരിച്ചതോടെ ഭാരതത്തിൽ എല്ലായിടത്തും ഇതിന് നിയമപരമായ അംഗീകാരം ആയി.

വെസ്റ്റ്‌ ബംഗാൾ സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും നീക്കങ്ങളുടെ ചുവട് പിടിച്ചുകൊണ്ട് മഹാരാഷ്ട്ര സർക്കാർ പ്രത്യേകം ബില്ല് അവതരിപ്പിച്ചുകൊണ്ട് പ്രാക്ടീഷണർമാർക്ക് രെജിസ്റ്റർ ചെയ്യാനുള്ള ഇന്ത്യയിലെ രണ്ടാമത്തെ കൗൺസിൽ സ്ഥാപിച്ചുകൊണ്ട് രജിസ്ട്രേഷൻ അനുവദിച്ചു.

അലോപ്പതി ലോബിയുടെ മടിശീല കിലുക്കിയുള്ള കരാള ഹസ്തങ്ങളുടെ പിടിയിൽ പെട്ടുപോയതിനാൽ ആവാമെന്ന് തോന്നുന്നു, അലോപ്പതി ഇതര ചികിത്സാ രീതികളോട് ഒന്നിനോടും ഒട്ടും അനുകൂലമല്ലാത്ത സമീപനമാണ് കേരളത്തിലെ CPM നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ ദീർഘകാലമായി കൈകൊണ്ടു പോന്നിട്ടുള്ളത് എന്നു കാണാം.

തങ്ങളുടെ തന്നെ പശ്ചിമ ബംഗാളിലെ ഇടതുപക്ഷ ഗവർമെന്റ് ഇന്ത്യക്ക് മൊത്തം മാതൃകയായി ചെയ്തു കാട്ടിയ ആരോഗ്യ സേവനരംഗത്തെ തിളക്കമേറിയ മാതൃകയ്ക്ക് കടക വിരുദ്ധമാണ് പിണറായിസർക്കാരിന്റെ അറുവഷളൻ ആരോഗ്യ മാതൃക.

ഒന്നാം പിണറായി സർക്കാറിലെ ആരോഗ്യ മന്ത്രി ആയിരുന്ന ശൈലജയെ പലരും അനർഹമായി പുകഴ്ത്തുന്നത് കേൾക്കുമ്പോൾ എനിക്ക് ചിരി പൊട്ടാറുള്ളത് മാവോയും,ചൈനയും ചേർന്ന് ലോകാരോഗ്യ സംഘടനയ്ക്കും ലോകരാഷ്ട്രങ്ങൾക്ക് മൊത്തത്തിലും കാണിച്ചു കൊടുത്ത ആരോഗ്യ രംഗത്തെ കമ്യുണിസ്റ്റ് മാതൃക, ജ്യോതിബസുവും ബംഗാളിലെ ഇടതുപക്ഷ സർക്കാരും ചേർന്ന് ഇന്ത്യാ ഗവർമെന്റിനും ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങൾക്കും കാണിച്ചു തന്ന കമ്യുണിസ്റ്റ് ആരോഗ്യ മാതൃക ഇവയെ കുറിച്ചൊന്നും കേട്ടറിവുപോലും ഇല്ലാത്ത വെറും ഒരു അലോപ്പതി മൂടുതാങ്ങിയായ കമ്യുണിസ്റ്റ് മന്ത്രി എന്നതിനാലാണ്.

അക്യുപങ്ചർ തരികിടകൾ :

ഭാരതത്തിൽ അക്യുപങ്ച്ചറിന് ഔദ്യോഗികമായി അംഗീകാരം സിദ്ധിച്ചതോടെ ചില വ്യാജ ചികിത്സാ രീതികൾ തങ്ങളുടേതും അക്യുപങ്ചർ ആണെന്ന് അവകാശപ്പെട്ടുകൊണ്ട് പുതപ്പിനടിയിലേക്ക് നുഴഞ്ഞു കയറുന്ന അവസ്ഥ ഉണ്ടായി.

1.സുജോക്ക്
2. ഇന്ത്യൻ അക്യുപങ്ചർ
3.അക്യുപ്രഷർ
എന്നീ മൂന്ന് മുറിവൈദ്യങ്ങൾ ആണ് അവ.

സുജോക്കിനെ എങ്ങിനെ തിരിച്ചറിയാം?

കൈപ്പത്തിയിലും കാൽപ്പത്തിയിലും മാത്രം ചികിത്സനൽകുന്ന ഒരു രീതി ആണ് ഇത്.ഇതിനായി വളരെ ചെറിയതും നേരിയതുമായ സൂചികൾ തറക്കുകയോ നേരിയ തടിക്കഷണമോ തീപ്പെട്ടി കമ്പോ മറ്റ് ഉപകാരണമോ ഉപയോഗിച്ച് പ്രസ്സ് ചെയ്യുക യോ വിത്തുകൾ,ധാന്യ മണികൾ,ഇലകൾ തുടങ്ങിയവ ഒട്ടിച്ചു വയ്ക്കുകയോ ചെയ്യുന്നു.
ഇതു വഴി രോഗങ്ങൾ സുഖപ്പെടുത്താം എന്നാണ് അവർ വിശ്വസിക്കുന്നത്.
എന്തു തന്നെ ആയാലും ഈ ചികിത്സ മൂലം അപകടങ്ങൾ എന്തെങ്കിലും ഉണ്ടായതായി ശ്രദ്ധയിൽ പെട്ടിട്ടില്ല.

ഇന്ത്യൻ അക്യുപങ്ചർ എന്ന ഭൂലോക തരികിട :

പൊതുജനാരോഗ്യത്തിന് വളരെ ആ പത് കരമായ ഒരു ചികിത്സാരീതി ആണ് ഇത് എന്ന് എടുത്തു പറയേണ്ടതാണ്.വളരെ പ്രായം ചെന്നവരിൽ ചിലർക്ക് ഉണ്ടാകാറുള്ള അത്തും പിത്തും എന്ന അവസ്ഥ പോലെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ കുത്തി നിറച്ചതാണ് ഇതിന്റെ തത്വങ്ങൾ.

ഇന്ത്യൻ അക്യുപങ്ചർ എന്ന് സ്വയം വിശേഷിപ്പിക്കുമ്പോൾ തന്നെ ചൈനീസ് ക്‌ളാസിക്കൽ അക്യുപങ്ച്ചർ ആണ് എന്നും അവകാശപ്പെടാറുണ്ട്.ഒരേസമയം ഇന്ത്യനും ചൈനീസും എങ്ങിനെ ആവും എന്ന് ചോദിച്ചാൽ ഉത്തരമില്ല.

ക്‌ളാസിക്കൽ എന്നൊക്കെ തള്ളിമറിക്കുമ്പോഴും 1986 ഇൽ തമിഴ് നാട്ടുകാരൻ ആയ ഫസ്ലൂർ റഹ്മാൻ എന്നൊരു മുസ്ലിം നിർമ്മിച്ചതാണ് ഇത് എന്ന് അവകാശപ്പെടുന്നു.ഇതിന്റെ ഫാദർ ഓഫ് മെഡിസിൻ ആയി ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.

സുജോക്കിൽ കൈപ്പത്തിയിലും കാൽ പത്തിയിലുമാണ് ചികിത്സ നൽകുന്നതെങ്കിൽ കൈ -കാലുകളുടെ വിരലുകളുടെ തുമ്പ് മുതൽ കൈകാൽ മുട്ടുവരെ യുള്ള സ്ഥാനങ്ങളിൽ ആണ് ഇവർ ചികിത്സ നൽകുന്നത്.

ജലദോഷം മുതൽ കാൻസർ വരെ ഏതു രോഗവും ചികിൽസിക്കാം എന്നാണ് ഇവർ അവകാശപ്പെടുന്നത്.

പരമാവധി 60 സ്ഥാനങ്ങൾ ഓർ ത്തുവച്ചാൽ ആർക്കും ആരെയും ചികിൽസിക്കാം എന്നതിനാൽ ഇതിന്റെ ചികിത്സാരംഗത്തേക്ക് ആളുകൾ തള്ളിക്കയറുകയും വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു.

ഇവർ പൊതുവെ തങ്ങളുടെ ചികിത്സയുടെ പേര് ഇന്ത്യൻ അക്യുപങ്ചർ ആണ് എന്ന് പറയാറില്ല.പകരം അക്യുപങ്ചർ എന്ന് മാത്രം ഉപയോഗിച്ച് ആളുകളെ പറ്റിക്കുന്നു.ചൈനീസ് ജനതയുടെ ചികിത്സ ആണ് എന്ന് തെറ്റിധരിച്ചു ആളുകൾ ഇതിൽ ചെന്ന് ചാടുന്നു.

പരിശീലനത്തിന്റെ കുറവും വൈദ്യശാസ്ത്രത്തെ കുറിച്ചുള്ള പ്രാഥമിക അറിവുപോലും ഇല്ലാത്ത അവസ്ഥയും ഉള്ള ആളുകൾ ഏത് രോഗവും ചികിൽസിക്കാൻ ഇറങ്ങി പുറപ്പെട്ടാൽ എന്താവുമോ സ്ഥിതി- അതുതന്നെ സംഭവിക്കുന്നു:

ചില ലിങ്കുകൾ :

ഇന്ത്യൻ അക്യുപങ്ചർ ഉപയോഗിച്ച് പ്രസവം എടുക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും മരിച്ചു ചികിത്സക്കാരൻ പിടിയിൽ ആയപ്പോൾ അത് ചൈനീസ് ചികിത്സ അല്ല എന്ന് വിശദമാക്കി ഞങ്ങൾ ചെയ്ത വീഡിയോ.വീഡിയോ കണ്ടശേഷം കമന്റിൽ കൊടുത്തിട്ടുള്ള ലിങ്കുകൾ കൂടി കാണുക.
https://fb.watch/tjxqTir2fP/?mibextid=Nif5oz



എന്തുകൊണ്ട് ഈ ലേഖനത്തിൽ ചൈനീസ് അക്യുപങ്ചർ എന്ന് ഇടക്കിടെ എടുത്തു പറയുന്നു, അക്യുപങ്ചർ എന്ന് മാത്രം ഉപയോഗിച്ചാൽ പോരെ,അതാണല്ലോ ലോകമെമ്പാടും പൊതുവെയുള്ള രീതി എന്നൊക്കെ ഈ ലേഖനം വായിക്കുന്ന ചിലരെങ്കിലും ഒരു പക്ഷെ ചിന്തിച്ചിട്ടുണ്ടാവാം.

കേരളത്തിലെ സവിശേഷമായ സാഹചര്യത്തിൽ അങ്ങിനെ തന്നെ വിശേഷിപ്പിച്ചാൽ മാത്രമേ ആളുകൾക്ക് കാര്യം മനസ്സിലാകൂ എന്നതിനാൽ ആണ് ഇപ്രകാരം ചെയ്യേണ്ടി വരുന്നത്.
അത്രമേൽ അധികമാണ് അക്യുപങ്ചർ എന്ന പേര് ഉപയോഗിച്ച് കേരളത്തിൽ നടക്കുന്ന ലജ്ജാകരമായ തട്ടിപ്പുകൾ.

ആർത്തവ വേദന (Menstrual pain).ഞാൻ എഴുതിയ ലേഖനം വായിക്കാം:
06/07/2024

ആർത്തവ വേദന (Menstrual pain).
ഞാൻ എഴുതിയ ലേഖനം വായിക്കാം:

ആർത്തവ വേദനക്ക് ചൈനീസ് ചികിത്സ :

നമ്മുടെ ചുറ്റുമുള്ള പെൺകുട്ടികളുടെയും സ്ത്രീജനങ്ങളുടെയും ജീവിതത്തിലെ ഒരു ഉത്തരം കിട്ടാത്ത സമസ്യയാണ് ഓരോ ആർത്തവചക്രത്തോടും അനുബന്ധിച്ച് അവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം ബുദ്ധിമുട്ടുകൾ.

ഇത് Dysmenorrhea (ഡിസ് മെനോറിയ ) എന്ന പേരിൽ ആണ് വൈദ്യശാസ്ത്ര വൃത്തങ്ങളിൽ അറിയപ്പെടുന്നത്.

മെൻസ്‌ട്രുവൽ ക്രാമ്പ് ( Menstual cramp ), മെൻസ്‌ട്രുവൽ പെയിൻ (Menstual pain ),മെൻ സ്‌ട്രുവാൾ ജിയ(Menstrualgia) അഥവാ ആർത്തവവേദന (Period pain) എന്നൊക്കെ ലളിതമായി പറയുമെങ്കിലും അനുഭവിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒരുകൂട്ടം അസ്വസ്ഥതകളുടെ ഒരു കൂട്ടുചേർന്നുള്ള ആക്രമണമായി അത് പലപ്പോഴും അനുഭവപ്പെടാറുണ്ട്.

1. അടിവയർ വേദന :

ആർത്തവകാല അസ്വസ്ഥകളുടെ കൂട്ടത്തിൽ ഏറ്റവും മുന്നിട്ടു നിൽക്കാറുള്ളത് ആർത്തവത്തിന് തൊട്ടു മുൻപോ ആർത്തവ നാളുകളിലോ അടിവയറ്റിൽ അനുഭവപ്പെടുന്ന അതിശക്തമായ വേദനയാണ്. ഇത് ചിലപ്പോൾ 1മുതൽ 3 ദിവസങ്ങൾ വരെ മുമ്പ് ആകാം. ഈ സമയത്തു പലരും കിടന്നു പുളയുന്നത് കാണാം.

ജോലി സ്ഥലത്തുനിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അവധി എടുത്തു വീട്ടിൽ അടച്ചുപൂട്ടി കിടക്കുന്നവരുണ്ട്. അപൂർവമായിട്ടാണെങ്കിലും ആർത്തവനാലളുകൾ ഏതെങ്കിലും ആശുപത്രിയിൽ ചെന്ന് അഡ്മിറ്റായി കഴിച്ചുകൂട്ടുന്നവരെയും കാണാം.

വേദനയും മറ്റ് അസ്വസ്ഥതകളും പൊതുവെ 2-3 ദിവസങ്ങൾക്കുള്ളിൽ കുറഞ്ഞു കുറഞ്ഞു വന്ന് തീർത്തും അപ്രത്യക്ഷമാകുന്നു.വീണ്ടും അടുത്ത മാസമുറയോടൊപ്പം രംഗത്ത് വരുകയും ചെയ്യുന്നു.

2. നടുവേദന :

ആർത്തവ നാളുകളിൽ സ്ത്രീകൾ അനുഭവിച്ചുവരുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് നടുവേദന.ഇത് നടുവേദനയായോ ഇടുപ്പ് വേദന (Pelvic pain ) ആയോ കാണപ്പെടാം. മിക്കവരിലും പൊതുവെ അടിവയർ വേദനക്ക് ഒപ്പം തന്നെ കണ്ടുവരുന്നു. എന്നാൽ ചിലർക്ക് നടുവേദന മുഖ്യമായും അടിവയർ വേദന സ്വല്പം കുറവായും കാണപ്പെടാറുണ്ട്. വേറെ ചിലരിൽ മറിച്ചും ആകാം.

3. കാലുവേദന :

ആർത്തവ നാളുകളിലെ മറ്റൊരു സ്ഥിരം വില്ലൻ ആണ് കാലുകളുടെവേദന. വേദന എന്നതിനേക്കാൾ കഴപ്പ്,കടച്ചിൽ എന്നോ കഴപ്പ് എന്നോ ഒക്കെയുള്ള വാക്കുകൾ ആണ് ഇതിനെ വിശേഷിപ്പിക്കാൻ കൂടുതൻ അനുയോജ്യം എന്ന് തോന്നുന്നു.

ചിലർക്ക് തുടയുടെ ഉൾവശത്തു മാത്രമായി വേദന ഒതുങ്ങുമ്പോൾ ചിലർക്ക് മുട്ടുകൾക്ക് താഴെ കാഫ് മസിലോളം വ്യാപിച്ചു പ്രത്യക്ഷപ്പെടുന്നു.എന്നാൽ അടിവയറും നടുഭാഗവും കാലിൽ ആകമാനവും വേദനയുമായി ബുദ്ധിമുട്ടുന്നവരും കുറവല്ല.

4.സ്തനങ്ങളിൽവേദന :

ആർത്തവകാലത്തെ മറ്റ് അസ്വസ്ഥതകൾക്കൊപ്പം സ്തനങ്ങളിൽ വേദന അനുഭവപ്പെടാറുണ്ട്.മിക്കവർക്കും ആർത്തവ നാളുകൾ അടുത്തു വരുമ്പോഴേ സ്തനങ്ങളിൽ വേദന തുടങ്ങും.ഇതാവട്ടെ ഓരോ തവണയും ആർത്തവം കഴിഞ്ഞു സാവധാനത്തിൽ അപ്രത്യക്ഷമാവുകയും ചെയ്യുന്നു.

5.തലവേദന :

ആർത്തവ നാളുകളെ അസ്വസ്ഥ മാക്കാൻ അടിവയർ വേദനക്കൊപ്പം പതിവായി എത്തിച്ചേരാറുള്ള മറ്റൊരു പ്രതിഭാസമാണ് തലവേദന. മൈഗ്രൈൻ പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് തലവേദന കൂടെ രംഗത്ത് എത്തുന്നത്തോടെ രംഗം കൊഴുക്കുന്നു.തലവേദനയോടൊപ്പം ഓക്കാനമോ ഛർദ്ദിയോ കാണാം.

6.മാനസിക പിരിമുറുക്കം :

പ്രയാസ പൂർണ്ണമായ ആർത്തവ നാളുകൾ സ്ത്രീകളിൽ കടുത്ത മാനസിക പിരിമുറുക്കം ഉണ്ടാക്കാറുണ്ട്.ചിലർക്ക് തൊട്ടതിനും പിടിച്ചതിനുമെല്ലാം കടുത്ത ദേഷ്യവും അകാരണമായ പൊട്ടിത്തെറിക്കലുകളും ഒക്കെ പതിവാണ്.

7.മറ്റു ലക്ഷണങ്ങൾ :

മലം അയഞ്ഞു പോകുകയോ വയറിളക്കം ഉണ്ടാവുകയോചെയ്യുക, തലകറക്കം,ക്ഷീണം തുടങ്ങിയവ മറ്റ് ലക്ഷണങ്ങൾ ആണ്.

പ്രോസ്റ്റാഗ്ലാൻഡിൻസ് (Prostsa glandins ):

ഹോർമോൺ പോലുള്ള ഒരു വസ്തു ആണ് ഇത്. ആർത്തവത്തോട് അനുബന്ധിച്ച് ഗർഭാശയ മസിലുകളെ ചുരുങ്ങാനും അതുവഴി അതിന്റെ ലൈനിങ്ങുകളെ പുറം തള്ളാനും സഹായിക്കുക യാണ് ഇവിടെ ഇതിന്റെ ധർമ്മം.എന്നാൽ ഉയർന്ന തോതിലുള്ള പ്രൊസ്റ്റാ ഗ്ലാൻഡിൻസിന്റെ സാന്നിധ്യം തീവ്ര തോതിൽ ഉള്ള ആർത്തവ വേദനക്കും കാരണമായി തീരുന്നു. ഗർഭാശയ മസിലുകളുടെ കൂടിയ തോതിലുള്ള ചുരുക്കം അതിനു ചുറ്റുമുള്ള രക്തക്കുഴലുകളെകൂടി സമ്മർദ്ദത്തിലാക്കുന്നു.

തരം തിരിവുകൾ :

ആർത്തവ വേദനയെ പൊതുവെ 2ആയി തരം തിരിക്കാറുണ്ട്.അവ താഴെ പറയുന്നു :

1. പ്രൈമറി ഡിസ്മെനോറിയ :
(Primary Dysmenorrhea)

ഇത് ആർത്തവത്തിന്റെ ദിവസങ്ങളിലോ തൊട്ടു മുൻ ദിവസങ്ങളിലോ ഒക്കെ ആയി കാണപ്പെടുന്നു.

2. സെക്കന്ററി ഡിസ്മെനോറിയ :
(Secondary Dysmenorrhea)

ഒരു വ്യക്തിക്ക് മുൻപ് സ്ഥിരമായി സാധാരണ ആർത്തവം നടന്നു കൊണ്ടിരിക്കുകയും പിൽകാലത്ത് ആർത്തവ വേദന ആരംഭിക്കുകയും ചെയ്യുക യാണെങ്കിൽ അത് സെക്കന്ററി ഡിസ്മെനോറിയ ആവാം.ഇത് ഗർഭ പാത്രത്തിന്റെയോ പെൽവിക് ഓർഗനു കളുടെയോ അസുഖം മൂലം ആവാം.

ഉദാ :

1.Endometriosis (എൻഡോമെട്രിയോസിസ്):

ഗർഭാശയത്തിനകത്തെ ലൈനിങ്ങിനു സമാനമായി പുറത്തും ടിഷ്യുകൾ വളരുന്നത് മൂലം പെൽവിസിൽ ശക്തമായ വേദന ഉളവാക്കുന്നു.കൂടാതെ ഗർഭ ധാരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യാറുണ്ട്.ചില ആളുകളിൽ ഈ അസുഖം അവരുടെ ആദ്യത്തെ മെൻസസ് മുതൽ ആരംഭിച്ചു ആർത്തവം പൂർണ്ണമായി നിലക്കുന്നത് വരെയും തുടരാറുണ്ട്.

Uterine fibroids (ഗർഭാശയ മുഴകൾ):

ഗർഭാശയത്തിനകത്തു കാണപ്പെടുന്ന ചില വളർച്ചകൾ ആണ് ഇത്.മിക്ക സ്ത്രീ കളിലും ആർത്തവപ്രായം മുഴുവനും ഇത്തരം മുഴകൾ കാണപ്പെടാറുണ്ടെങ്കിലും അവ പൊതുവെ ഗർഭ ധാരണത്തിനോ പ്രസവത്തിനോ തടസ്സം ആകാറില്ല.(വളരെ അപൂർവമായി കാൻസർ ആയി മാറാറും ഉണ്ട്.)

സ്വയം ചികിത്സകൾ :

ചില സ്ത്രീകൾ വേദനയെ നിയന്ത്രിക്കാനായി സ്വന്തമായി പാരാസെറ്റമോൾ (Paracetamol), ഇബുപ്രൂഫെൻ(Ibuprofen)
തുടങ്ങിയ ഔഷധങ്ങൾ ഉപയോഗിക്കാറുണ്ട്.
ചിലരാകട്ടെ ഹീറ്റിംഗ് പാടുകൾ ഉപയോഗിച്ച് അടിവയറ്റിലും ഇടുപ്പിലുമൊക്കെ ചൂടുവയ്ക്കാറും ഉണ്ട്.

വൈദ്യ സഹായം തേടേണ്ടത് എപ്പോൾ? :

1. വേദന എല്ലാ ആർത്തവചക്രത്തിലും നിങ്ങളെ ശല്യപ്പെടുത്താൻ എത്തി ച്ചേരുമ്പോൾ.

2.ഓരോ മാസവും വേദനയുടെ തോത് കൂടിക്കൂടി വരികയാണെങ്കിൽ.

3. ആർത്തവവേദന നിങ്ങൾക്ക് പ്രത്യക്ഷപ്പെടുന്നത് നിങ്ങളുടെ 25 വയസ്സിനു ശേഷം ആണെങ്കിൽ.

ചൈനീസ് വൈദ്യശാസ്ത്രം :

മനുഷ്യ ജീവന്റെ നിലനിൽപ് ശ്വസനം രക്ത ചംക്രമണം എന്നീ രണ്ട് പ്രക്രിയകളെ അടിസ്ഥാനമാക്കി ആണ് എന്നാണ് ചൈനീസ് വൈദ്യശാസ്ത്രം വിശദീകരിക്കുന്നത്.

ചൈനീസ് അക്യുപങ്ചർ നിങ്ങളുടെ ശരീരത്തിലെ രക്ത ചംക്രമണത്തെ പുന:ക്രമീകരിക്കാൻ സഹായിക്കുന്നു. ശാരീരിക ഊർജ്ജസാന്നിധ്യം കുറവായിക്കിടക്കുന്ന ഭാഗങ്ങളിൽ പ്രാണ സാന്നിധ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.ഇതാണ് ചികിത്സയിൽ സ്വീകരിക്കുന്ന ആദ്യത്തെ ചുവടുവയ്പ്.

മൂന്ന് സമീപനങ്ങൾ :

ആർത്തവ വേദനക്കുള്ള ചികിത്സയിൽ ചൈനീസ് വൈദ്യ ശാസ്ത്രം മൂന്ന് വ്യത്യസ്ത സമീപനങ്ങൾ ആണ് കൈക്കൊള്ളുന്നത്:

1. ഒന്നാമതായി രോഗിക്ക് അടിയന്തിരമായി ആശ്വാസം എത്തിക്കുക.

2. രണ്ടാമതായി രോഗത്തെ അടിസ്ഥാനപരമായി ചികിൽസിച്ചു കൊണ്ട് രോഗിക്ക് പൂർണമായ രോഗ വിമുക്തി നൽകുക.

3. ഇങ്ങനെ വിട്ടുമാറിയ അസുഖം വീണ്ടും തിരിച്ചു വരാനുള്ള സാഹചര്യം പോലും ഇല്ലാതാക്കുക.

ലോകാരോഗ്യ സംഘടന :

പ്രൈമറി മെൻസ്‌ട്രുവൽ പെയിൻ ചികിത്സക്ക് ചൈനീസ് അക്യുപങ്ചർ ചികിത്സ (Chinese Acupuncture therapy) ഫലപ്രദം ആണെന്നാണ് ലോകാരോഗ്യ സംഘടന (WHO) പറയുന്നത്.

സയന്റിഫിക് റിസർച്ച് സംബന്ധിച്ചവ :

ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് സ്റ്റീരോയിഡ് ഒഴികെയുള്ള ഔഷധ ചികിത്സയെക്കാളും അക്യുപങ്ചർ ചെറിയ കാലയളവുകളിലുള്ള ആർത്തവ വേദന ചികിത്സയിൽ ഫലപ്രദം ആണെന്നാണ്.

വ്യായാമത്തിന്റെ പ്രാധാന്യം :

ചൈനീസ് വൈദ്യശാസ്ത്രവും പടിഞ്ഞാറൻ വൈദ്യശാസ്ത്രവും ഒരുപോലെ ശുപാർശ ചെയ്യുന്നതാണ് വ്യായമശീലം.
എയിറോബിക്,
ജമിനീഷിയവ്യായാമങ്ങൾ,
യോഗ
തായ്ചി
ഇവയിൽ ഏതെങ്കിലും സ്ഥിരമായി പ്രാക്ടീസ് ചെയ്യുന്നത് വളരെ സഹായകരംആയിരിക്കും.

ഭക്ഷണശീലങ്ങൾ :

ആർത്തവനാളുകൾ കഴിയുവോളം ഐസ്, ഐസ് ക്രീം, മറ്റു തണുത്ത ആഹാര - പാനീയങ്ങളും ഒഴിവാക്കാൻ ചൈനീസ് വൈദ്യശാസ്ത്രം ശുപാർശ ചെയ്യുന്നു.

കൂടാതെ ഈ ദിവസങ്ങളിൽ വേവിക്കാത്ത ഭക്ഷണം, ജങ്ക്ഫുഡ്‌ ഇവയും ഒഴിവാക്കേണ്ടതാണ്.

ശരീരം ഊഷ്മളമാക്കി സൂക്ഷിക്കുക :

ചൈനീസ് വൈദ്യശാസ്ത്രം ഉപദേശിക്കുന്നത് ആർത്തവനാളുകൾ കഴിയും വരെ യോനിഭാഗം,അടിവയർ,നടു ഇടുപ്പ് എന്നിവ ഊഷ്മളമാക്കി സൂക്ഷിക്കാനാണ്.



-Prof.C.Unnikrishnan,
Talap, Kannur.
Mob: 9400212242

05/05/2024

ചൈനീസ് ട്രെഡീഷണൽ അക്യുപങ്ചർ -മോക്സിബ്യുഷൻ ചികിത്സ (Chinese Traditional Acupuncture -Moxibustion System):

ചൈനക്കാരുടെ അഭിമാനകരമായ പരമ്പരാഗത ചികിത്സാ (Traditional Medicine) രീതി ആണ് ഇത്.

ഇത് രണ്ട് രീതികളുടെ ഒരു കോമ്പിനേഷൻ ആണ്. പരസ്പര പൂരകങ്ങൾ ആയ(Yin -Yang) ഈ രണ്ട് വ്യത്യസ്ത മെത്തേഡുകൾ ഒന്നിച്ചാണ് ഉപയോഗിച്ച് വരുന്നത്.

മാവോ സേതൂങ്ങിന്റെ നേതൃത്വത്തിൽ ഉണ്ടായ കമ്യുണിസ്റ്റ് വിപ്ലവത്തിനു മുൻപ് നിലനിന്നിരുന്ന വിവിധ ശൈലികളിൽ പ്രാമുഖ്യം ഈ കോമ്പിനേഷന് ആയിരുന്നു.

5000 ഇൽ പരം വർഷങ്ങളായി ചൈനീസ് ജനതയുടെ ആരോഗ്യ സംരക്ഷണ മേഖലയുടെ കാവലാളായി അന്നാട്ടിലെ തനത് ചികിത്സാരീതികൾ നിലക്കൊണ്ടു പോരുന്നു.

വിപ്ലവനാന്തരം പുതിയ ഭരണകൂടം വരുത്തിയ പരിഷ്കാരങ്ങളെ തുടർന്ന് അന്നാട്ടിലെ മറ്റു പരമ്പരാഗതരീതികളും ഹെർബൽ മെഡിസിൻ രീതിയും ഒക്കെ ചേർത്ത് ഒറ്റക്കെട്ടാക്കി അതിനെ ചൈനീസ് പരമ്പരാഗത ചികിത്സ (Traditional Chinese Medicine) എന്നപേരിലാണ് അന്നാട്ടിൽ ഉപയോഗിച്ചു പോരുന്നത്. ഇതേ മട്ടിലാണ് ചില പാശ്ചാത്യ നാടുകളിലും പ്രയോഗത്തിലു ള്ളത്.

അക്യുപങ്ചർ കണ്ണൂർ :

വൈവിധ്യ മാർന്ന നിഗൂഢ ചൈനീസ് വൈദ്യശാസ്ത്രങ്ങളുടെ മേഖലയിൽ മൂന്നര പതിറ്റാണ്ടുകൾക്ക്‌ മേൽ കാലം തുടർച്ചയായി പഠനഗവേഷണങ്ങളും ആതുര സേവനവും ഒന്നിച്ചു നടത്തിവരുന്നു.

കേരളത്തിന്റെ ചരിത്രത്തിൽ എങ്ങും സമാനതകൾ ഇല്ലാതെ നിലക്കൊള്ളുന്ന ഒരു മഹാ പ്രസ്ഥാനത്തിന്റെ, ജനവിശ്വാസം ആർജ്ജിച്ച ബ്രാൻഡ്നേം ആണ് അക്യുപങ്ചർ കണ്ണൂർ എന്ന് വിശേഷിപ്പിക്കാം.

ചികിത്സ ഏതൊക്കെ രോഗങ്ങൾക്ക്?

1. നട്ടെല്ല് -ഞരമ്പ് -സന്ധി ഇവയുമായി ബന്ധപ്പെട്ടവ :

വിട്ടുമാറാത്ത നടുവേദന, കഴുത്തു വേദന, കശേരുക്കളുടെ തേയ് മാനം, ഇടുപ്പ് വേദന, ഇടുപ്പിൽ നിന്നും കാലിലേക്ക് വ്യാപിക്കുന്ന വേദന, കൈമുട്ട് -കാൽ മുട്ട് വേദനകൾ, ചുമൽ വേദന, ചുമലിൽ നിന്ന് കയ്യിലേക്ക് വ്യാപിക്കുന്ന വേദന,കൈ ഉയർത്താൻ പറ്റായ്ക, എഴുതാനോ ഒപ്പിടാനോ സാധിക്കാതെ വരുക.കാൽ മടമ്പ് വേദന.

2. ശസ്ത്രക്രിയകൾ ഒഴിവാക്കാം :

നട്ടെല്ല് ഡിസ്ക് തെന്നൽ, ഡിസ്ക് ഹെർണി യേഷൻ, സ്കോളിയോസിസ്, സാക്രലൈ സേഷൻ, ലംബാറൈസേഷൻ, കാൽമുട്ട് തേയ്മാനം, കാർപൽ ടണൽ സിൻഡ്റോം, ട്രിഗർ ഫിംഗർ രോഗം തുടങ്ങിയവയിൽ സർജറികൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു വലിയ അനുഗ്രഹമാണ്. കാരണം അത്തരം മിക്ക കേസുകളിലും ശസ്ത്രക്രിയകൾ അനായാസമായി ഒഴിവാക്കാൻ ആളുകളെ സഹായിക്കാനാവും.

3. കൂടാതെ മറ്റു കാരണങ്ങളാൽ ഉണ്ടാകുന്ന എല്ലാവിധ ശാരീരിക വേദനകൾ, ശരീരം നീരുവെക്കൽ, ഇവക്കും വളരെ നന്ന്. ചൈനീസ് അക്യുപങ്ചർ ലോകത്തിലെ ഏറ്റവും മികച്ച വേദനസംഹാരി എന്നാണ് അറിയപ്പെടുന്നത്.

4. വിട്ടുമാറാത്ത ജലദോഷം,തുമ്മൽ, ആസ്ത് മാ,അലർജി രോഗങ്ങൾ, എക്സിമ അടക്കമുള്ള വിവിധ ചർമ്മരോഗങ്ങൾ, ടീനേജിന് ഉള്ളിലുള്ളതും ശേഷം ഉള്ളതുമായ മുഖക്കുരു ഇവയ്ക്കും മികച്ച ഫലം ലഭിക്കും.

5. വിട്ടുമാറാത്ത തലവേദന, തലകറക്കം, ചെവി മൂളൽ, മൈഗ്രൈയ്ൻ, സൈനസൈറ്റിസ്, ഞരമ്പുകളുടെ തകരാർ മൂലമുള്ള കാഴ്ചക്കുറവ്,

6.ആർത്തവ കാലത്തെ അസഹ്യമായ അടിവയർ വേദന- കാല് വേദന അടക്കമുള്ള പ്രയാസങ്ങൾ, സ്ത്രീകളെ ബാധിക്കുന്ന ഇതര രോഗങ്ങൾ,

ഇവയ്ക്കും ചികിത്സ ലഭിക്കും.

(NB. പ്രത്യേകം ശ്രദ്ധിക്കാൻ : ഇതിൽ പരാമർശിക്കുന്നത് ചൈനക്കാരുടെ പുരാതനകാലം മുതൽക്കുള്ള അക്യുപങ്ചർ രീതിയെ ക്കുറിച്ച് ആണ്. എന്നാൽ വളരെ അടുത്ത നാളുകളിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള മൂന്ന് മുറിവൈദ്യങ്ങൾ കേരളത്തിൽ എമ്പാടും ഇതേ പേരിലോ സാദൃശ്യമുള്ള പേരിലോ ആളുകളെ തെറ്റിദ്ധരിപ്പിച്ചു പ്രചരിച്ചു വരുന്നു.
പ്രസ്തുത 3 രീതികൾക്കും ഇതിൽ പറയുന്ന ചികിത്സയുമായി യാതൊരു ബന്ധവും ഇല്ല എന്ന് അറിയിക്കുന്നു.
അവയുടെ പേരുകൾ താഴെ :

1.സുജോക് അക്യുപങ്ചർ
2. ഇന്ത്യൻ അക്യുപങ്ചർ,
3. അക്യുപ്രഷർ )

ഞങ്ങളുടെ ഫോൺ നമ്പർ :
9400212242

(Prof) C.UNNIKRISHNAN
Govt.Registered Acupuncture Practitioner,YogaTherapist & Sidda Marma Therapist

04/04/2024

ഡിസ്ക് ഹെർണിയേഷൻ (Disc herniation) സർജറി ഒഴിവായി.

( A case from Irinav, Kannur Districts )

അസുഖം മൂലം ജോലി ചെയ്യാനാവാതെ വന്നപ്പോൾ ഗൾഫിൽ നിന്നും നാട്ടിലേക്ക് മടക്കം. വൻകിട ആശുപത്രികളിലെ പരിശോധന. ശസ്ത്രക്രിയ അല്ലാതെ മറ്റു വഴികൾ ഇല്ല എന്ന് വിദഗ്ദ്ധ ഡോക്ടർ മാരുടെ വിധി എഴുത്ത്.

ഒടുവിൽ ചൈനീസ് അക്യുപങ്ചർ കണ്ണൂരിൽ!

ഇന്ന് ചികിത്സ കഴിഞ്ഞു വീണ്ടും തിരികെ ഗൾഫിലേക്ക് തിരിക്കുന്നു. യാത്ര തുടങ്ങുന്നതിനു ഏതാനും മണിക്കൂറുകൾ ക്ക് മുൻപ് ഇട്ട വീഡിയോ കാണാം.

ഒരു തരി പോലും മരുന്ന് അകത്തോ പുറത്തോ ഉപയോഗിക്കാതെ, ആശുപത്രിവാസം ഇല്ലാതെ,
കഷായമോ പത്ഥ്യമോ ഉഴിച്ചിൽ പിഴിച്ചിലോ കൂടാതെ,
തലമുടിയോളം നേർത്ത ഏതാനും അക്യുപങ്ചർ സൂചികൾ കൊണ്ട് സൃഷ്ടിച്ച വിസ്മയകരമായ രോഗശാന്തിയേ പറ്റി അദ്ദേഹം വിശദീകരിക്കുന്നു.

- Prof. C. UNNIKRISHNAN
Govt. Registered Acupuncturist, Qualified Yogatherapist, Sidha Marma Therapist & Thokkanam Massage therapist

PG Dip (Acupuncture), Dip (Acupuncture Science ),MSc (Acupuncture), MSc (Yoga ), MSc (Yogatherapy), MSc (Marma & Massage Sciences), MA (Literature), MA (History ), MA (Philosophy ), MA(Political Science ), MA (Human Rights)

NB: ഞങ്ങളുടെ യൂട്യൂബ് ചാനൽ പിന്തുടരാനുള്ള ലിങ്ക് :
https://youtube.com/?si=h0huSKinxpsB0_ഴ്ച

മുൻപ് ചികിത്സ എടുത്തവരിൽ ചിലരുടെ അനുഭവ വിവരണങ്ങൾ കാണാം :

നട്ടെല്ല് സർജറി ഒഴിവായി :

https://youtu.be/CrKdSTfidW4?si=6sL0idBuJw2HRQ3g

ഡയബറ്റിക് ന്യൂറോപതി :

https://youtu.be/fGTHHm3ZuPg?si=2uW5Rd3m6Lo2vjpY

https://youtu.be/XQuSUyC-C2c?si=QE2ZODFg3t7L2lc8

കാൽമുട്ട് തേയ്മാനം:
https://youtu.be/xWKYwTwpKjg?si=DP8Hb7L7Sd3iUQG9

നട്ടെല്ല് ശസ്ത്രക്രിയ ഒഴിവായി :
https://youtu.be/KrUA-Ek-84k?si=54YLv9OUf2qD1QtE

ഡയബറ്റിക് ന്യൂറോപതി: https://youtu.be/kj9icgxYwZM?si=6ZKZeXCWdkPXihXb

മണവും രുചിയും തിരികെ ലഭിച്ചു: https://youtu.be/8i2CnEzuasg?si=kxL0j0g5j98അസിജയ്

Mrs. Manjula, Kannur
https://youtu.be/lK8j4_3Jkjk?si=yrB1nWVZdOBfnRv_

Mrs. ലതാമണി
https://youtu.be/xnoio4NEsEY?si=HmWBp_W4Y2D4ബ്വുഫ്

Mrs. രെജ്മ
https://youtu.be/BO_ouYri_T0?si=3A1lDwRXHDWt9യൻറ്

Mr. നാരായണൻ, പള്ളിക്കുന്ന്, കണ്ണൂർ
https://youtu.be/jcKPJ4dSjJ0?si=EHI1CMgHnH5K29Jg

Address

Kannur

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm

Telephone

+91 94002 12242

Alerts

Be the first to know and let us send you an email when Acupuncture Kannur അക്യുപങ്ചർ കണ്ണൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Acupuncture Kannur അക്യുപങ്ചർ കണ്ണൂർ:

Share