Firsto Heal

Firsto Heal 09400150661

02/03/2025
അഞ്ചാം പനി അഥവാ മീസൽസ്കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മീസിൽസ് അഥവാ അഞ്ചാംപനി. കുഞ്ഞുങ്ങളുടെ മരണത്തിനോ അംഗവൈകല്യത...
02/03/2025

അഞ്ചാം പനി അഥവാ മീസൽസ്

കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മീസിൽസ് അഥവാ അഞ്ചാംപനി. കുഞ്ഞുങ്ങളുടെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന രോഗമാണിത്. രണ്ട് മണിക്കൂർ വായുവിൽ തങ്ങിനിൽക്കാൻ കഴിയും. മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുകയോ വായുവിലെ വൈറസ് ശ്വസിക്കുകയോ ചെയ്താൽ രോ​ഗം പകരാം.

വളരെ വേഗം പകരാൻ സാധ്യതയുള്ള രോഗമാണിത്. കുട്ടികൾക്ക്‌ ഈ രോഗബാധയുണ്ടാവാതിരിക്കാനായി ഒമ്പത് മാസം പൂർത്തിയാകുമ്പോൾ മീസിൽസ്‌ പ്രതിരോധ കുത്തിവയ്പ്‌ നിർബന്ധമായും എടുക്കണം. രോഗപകർച്ച ഒഴിവാക്കുവാനായി രോഗിയെ വീട്ടിനുളളിൽ കിടത്തി വേണ്ടത്ര വിശ്രമം നൽകണം. ധാരാളം വെളളവും പഴവർ​ഗങ്ങളും നൽകുക. പ്രതിരോധ കുത്തിവെപ്പുകൾ ലഭ്യമാവുന്നതിന് മുമ്പ് അഞ്ചാം പനി പിടിപെടുന്ന കുട്ടികളുടെ എണ്ണവും അതു കാരണം മരണം സംഭവിക്കുന്ന എണ്ണവും കൂടിയിട്ടുള്ളതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

അരിമ്പാറ-Wart
12/06/2024

അരിമ്പാറ-Wart

ALOPECIAപുഴുനടപ്പ്/വട്ടത്തിലുള്ള മുടി കൊഴിച്ചിൽ09567122661
12/06/2024

ALOPECIA
പുഴുനടപ്പ്/വട്ടത്തിലുള്ള മുടി കൊഴിച്ചിൽ
09567122661

When our mental health is good, we are better able to enjoy life.Here are some tips for mental health.Learn to say no:-T...
04/02/2024

When our mental health is good, we are better able to enjoy life.

Here are some tips for mental health.

Learn to say no:-
The urge to please others often leads to overcommitment and stress. Learning to say no to additional tasks or responsibilities that could overwhelm you is an important aspect of safeguarding your mental health. Prioritize tasks that align with your goals and values.

Practise gratitude:-
Taking the time to appreciate the good things in your life can help you to have a more positive outlook.Regularly reflect on the things you're thankful for, whether big or small. This practise helps shift your focus from stressors to the positive aspects of your life.

Take regular breaks:-
Taking short breaks throughout the workday can boost productivity and mental well-being. Step away from your desk, stretch, and engage in activities that relax your mind. Even a few minutes of mindfulness during breaks can make a significant difference in your overall mental health.

Seek social support:-
Maintaining connections with friends and family is vital for mental health. Engage in social activities that bring you joy and help you unwind. Talking to loved ones about your challenges can provide valuable perspectives and emotional support.

Set boundaries:-
Set boundaries between work and personal life. Establish specific work hours and honour them to prevent burnout. Avoid checking emails or engaging in work-related tasks during personal time to create a clear separation between work and leisure.

Find time for you:-
Try to find time for activities that rejuvenate your mind and body, such as exercise, meditation, reading, or spending quality time with loved ones. Prioritizing self-care not only enhances mental health but also recharges your energy for the demands of daily life.

മക്കളെ എന്തൊക്കെ പഠിപ്പിക്കണം; എബ്രഹാം ലിങ്കൺ തന്റെ മകന്റെ അധ്യാപികയ്ക്ക് അയച്ച കത്ത്ജീവിതം മുന്നോട്ട് നയിക്കാനാവശ്യമായ...
08/01/2024

മക്കളെ എന്തൊക്കെ പഠിപ്പിക്കണം; എബ്രഹാം ലിങ്കൺ തന്റെ മകന്റെ അധ്യാപികയ്ക്ക് അയച്ച കത്ത്

ജീവിതം മുന്നോട്ട് നയിക്കാനാവശ്യമായ വിശ്വാസം, ധൈര്യം, സ്നേഹം, എന്നിവ അവൻ പഠിക്കട്ടെ. എല്ലാമനുഷ്യരും ഒരുപോലെയല്ല, എല്ലാവരും നല്ലവരുമല്ല. എന്നാൽ ഇതു കൂടി അവൻ അറിയണം എല്ലാ നീചന്മാർക്കുമിടയിൽ നല്ലവരുണ്ടാകും. സ്വാർഥരായ രാഷ്ട്രീയക്കാർക്കിടയിലും അർപ്പണബോധമുള്ള നേതാക്കളുണ്ടാകും. എല്ലാ ശത്രുക്കൾക്കും പകരമായി സുഹൃത്തുക്കളുണ്ടാകും.

വെറുതെ കിട്ടിയ നൂറു രൂപയെക്കാൾ ഇരട്ടി മൂല്ല്യമുള്ളതാണ് അധ്വാനിച്ച് നേടിയ പത്തു രൂപ എന്നു കൂടി അവനെ പഠിപ്പിക്കുക. തോൽവികളെ നേരിടാനും അഹങ്കരിക്കാതെ വിജയങ്ങളിൽ അഭിമാനിക്കുവാനും അവനെ പഠിപ്പിക്കുക.

പുഞ്ചിരികളുടെ രഹസ്യം അവൻ അവൻ അറിയട്ടെ, പൊട്ടിച്ചിരിക്കാനുള്ള കഴിവുകൂടി അവനിൽ ഉണ്ടാകണം. സങ്കടങ്ങളിൽ പു‍ഞ്ചിരിക്കേണ്ടതെങ്ങനെയെന്ന് അവനെ പഠിപ്പിക്കൂ. എന്നാൽ കണ്ണുനീരിൽ നാണക്കേടില്ലെന്നും അവൻ അറിയണം.

കഴിയുമെങ്കിൽ പുസ്തകങ്ങളുടെ അതിശയലോകം അവന് കാണിച്ചു കൊടുക്കു. അതിനൊപ്പം മാനത്ത് പാറി നടക്കുന്ന പറവകളെയും വെയിലത്ത് മൂളി നടക്കുന്ന തേനീച്ചകളെയും താഴ്​വരകളിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കളെയും ആസ്വദിക്കാൻ അവന് സമയം കൊടുക്കണം.

മറ്റുളളവരെ വഞ്ചിക്കുന്നതിലും നല്ലത് സ്വയം തോറ്റുകൊടുക്കുന്നതാണെന്ന് അവൻ അറിയണം. തെറ്റാണെന്ന് ലോകം മുഴുവൻ പറഞ്ഞാലും സ്വന്തം ആശയങ്ങളിൽ ഉറച്ചു നിൽക്കാൻ അവൻ പഠിക്കട്ടെ. മാന്യൻമാരോട് മാന്യമായും, മുരടൻമാരോട് അങ്ങനെയും പെരുമാറാൻ അവൻ പഠിക്കട്ടെ. ആൾക്കൂട്ടത്തിനു പിന്നാലെ പോകാതെ ഒഴുക്കിനെതിരെ നീന്താൻ അവന് ശക്തി നൽകുക.

എല്ലാവരുടെയും വാക്കുകൾക്ക് ചെവിയോർക്കാൻ അവനെ പഠിപ്പിക്കുക. എല്ലാം കേൾക്കുവാനും അതിൽ നിന്ന് ആവശ്യമായവ മാത്രം അരിച്ചെടുക്കുവാനും അവൻ അറിയണം.

അധ്വാനത്തിനും ആശയങ്ങൾക്കും തക്ക പ്രതിഫലം വാങ്ങാൻ അവന് കഴിയണം. പക്ഷേ ആത്മാവിനും ഹൃദയത്തിനും വിലയിടാൻ അനുവദിക്കരുത്. കൂകി വിളിക്കുന്ന ജനക്കൂട്ടത്തിന് നേർക്ക് ചെവി കൊട്ടി അടയ്ക്കാൻ അവന് കരുത്തുണ്ടാകട്ടെ. ശരിയെന്ന് തോന്നുന്ന കാര്യത്തിൽ ഉറച്ചു നിൽക്കാനും അതിനു വേണ്ടി പൊരുതാനും അവന് കഴിയണം. അവനോട് അതിക ലാളന വേണ്ട. കൊടും ചൂടിൽ ഉരുകിയാണ് നല്ല ഉരുക്കുണ്ടാകുന്നത്. ചിലയിടങ്ങളിൽ അക്ഷമ കാട്ടാനുള്ള ധൈര്യം അവന് ഉണ്ടാകണം. സ്വന്തം കഴിവുകളിൽ ഉറച്ച വിശ്വാസം അവന് ഉണ്ടാകട്ടെ എങ്കിലെ മനുഷ്യനിൽ അവന് വിശ്വാസം ഉണ്ടാവുകയുള്ളു. അവൻ നല്ലൊരു മനുഷ്യനായി മാറട്ടെ...

എബ്രഹാം ലിങ്കൺ മകന്റെ അധ്യാപകയ്ക്ക് അയച്ച കത്ത് ഇന്നത്തെ കാലത്ത് വളരെ പ്രസക്തമാണ്. എല്ലാ മാതാപിതാക്കൾക്കും അധ്യാപകർക്കും കൂടെയുള്ളതാണീ കത്ത്.

IF YOU HAVE COLD
21/12/2023

IF YOU HAVE COLD

അഞ്ചാംപനിമീസൽസ് അഥവാ അഞ്ചാംപനി ചെറിയ കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്. മോർബിലി വൈറസാണ് രോഗം പരത്തുന്നത്. ആറു മാസം...
21/10/2023

അഞ്ചാംപനി

മീസൽസ് അഥവാ അഞ്ചാംപനി ചെറിയ കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്. മോർബിലി വൈറസാണ് രോഗം പരത്തുന്നത്. ആറു മാസം മുതൽ മൂന്നു വയസ് വരെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായും കണ്ടുവരുന്നത്. കൗമാര പ്രായത്തിലും മുതിർന്നവരിലും അഞ്ചാംപനി ഉണ്ടാവാറുണ്ട്.
വാക്സിനെടുക്കാത്ത കുട്ടികളിലാണ് രോഗം കൂടുതൽ കാണപ്പെടുന്നത്.

രോഗ ലക്ഷണങ്ങൾ

പനിയാണ് ആദ്യ രോഗലക്ഷണം. പനി കുറഞ്ഞതിന്ശേഷം ശരീരത്തിൽ മണ്ണ് വാരി ഇടുന്നപോലെ ചുവപ്പ് തിണർപ്പുകൾ ഉണ്ടാകും. അതിനിശേഷം, ചുമ,ജലദോഷം എന്നിവയും ഉണ്ടാകും. കണ്ണ് ചുവന്ന പീള കെട്ടുകയും ചെയ്യും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയും ഉണ്ടാകും.

പകരുന്നത് എങ്ങനെ

വായുവിൽ നിന്നു പകരുന്ന രോഗമായതിനാൽ അതിവേഗം ഒരാളിൽ നിന്നു മറ്റൊരാളിലേയ്കക്ക് അഞ്ചാംപനി പകരും. അസുഖമുള്ള ഒരാളുടെ കണ്ണിൽ നിന്നുള്ള സ്രവത്തിൽ നിന്നോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന സ്രവങ്ങൾ വഴിയോ അഞ്ചാം പനി പകരാം.

ലോകാരോഗ്യസംഘടന പറയുന്നത്

കോവിഡ് വ്യാപനസമയത്ത് മീസൽസ് വാക്സിനേഷൻ കുറഞ്ഞതിനാൽ ആഗോളതലത്തിൽ വിവിധ പ്രദേശങ്ങളിൽ അഞ്ചാംപനി പടരാനുള്ള ഭീഷണിയുള്ളതായി, ലോകാരോഗ്യ സംഘടന പറഞ്ഞു.

ഏറ്റവും പകർച്ചവ്യാധിയായ വൈറസുകളിൽ ഒന്നാണ് അഞ്ചാംപനി. വാക്സിനേഷൻ വഴി ഇത് പൂർണ്ണമായും തടയാൻ കഴിയും. എന്നാൽ ജനസംഖ്യയിൽ 95 ശതമാനം പേരും വാക്സിൻ സ്വീകരിച്ചാൽ മാത്രമേ രോഗം പടർന്ന് പിടിക്കുന്നത് തടയാൻ സാധിക്കൂ.

കോവിഡ് വ്യാപന സമയത്ത് പല മാതാപിതാക്കൾക്കും കുട്ടികളെ വാക്സിനേഷന് കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. വാക്സിനേഷൻ എടുക്കാത്ത കുട്ടികൾക്ക് എത്രയും വേഗം വാക്സിൻ എടുക്കണം. പോഷകഹാരം വേണ്ടപോലെ ലഭിക്കാത്ത കുട്ടികളിലും മീസൽസ് കൂടുതലായി ബാധിക്കും. മീസൽസ് പ്രതിരോധശേഷിയെ ബാധിക്കുന്നതിനാൽ ഇത്തരം സാഹചര്യങ്ങളിൽ രോഗം രൂക്ഷമായിമാറും.

ശ്രദ്ധിച്ചു വാങ്ങുക'സൗന്ദര്യവർധക ഉത്പന്നങ്ങളും, മരുന്നുകളും ഗുണനിലവാരം ഉറപ്പിച്ചു മാത്രം വാങ്ങുകമറ്റാരും തരാത്ത മോഹന വാഗ...
27/09/2023

ശ്രദ്ധിച്ചു വാങ്ങുക

'സൗന്ദര്യവർധക ഉത്പന്നങ്ങളും, മരുന്നുകളും ഗുണനിലവാരം ഉറപ്പിച്ചു മാത്രം വാങ്ങുക

മറ്റാരും തരാത്ത മോഹന വാഗ്ദാനങ്ങളും, വിലക്കുറവിലും വീണ് സ്വന്തം ആരോഗ്യം നശിപ്പിക്കരുത്'

തൊലി വെളുക്കാന്‍ വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; മലപ്പുറത്ത് എട്ടു പേര്‍ക്ക് അപൂര്‍വ വൃക്കരോഗം

സൗന്ദര്യം വർധിപ്പിക്കുന്നതിനായി കണ്ണിൽക്കണ്ട ക്രീമുകൾ വാരിപ്പുരട്ടുന്നവർ ജാഗ്രത പാലിക്കുക. ഇത്തരം ഊരും പേരുമില്ലാത്ത ക്രീമുകൾ വൃക്കരോഗമുണ്ടാക്കും. കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരുടേതാണ് കണ്ടെത്തൽ.

കഴിഞ്ഞ ഫെബ്രുവരിമുതൽ ജൂൺവരെ ചികിത്സതേടിയെത്തിയ രോഗികളിലാണ് മെമ്പ്രനസ് നെഫ്രോപ്പതി (എം.എൻ.) എന്ന അപൂർവ വൃക്കരോഗം കണ്ടെത്തിയത്. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീൻ മൂത്രത്തിലൂടെ
നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. രോഗം തിരിച്ചറിയപ്പെട്ടവരിൽ കൂടുതൽപ്പേരും തൊലിവെളുക്കാൻ ഉയർന്ന അളവിൽ ലോഹമൂലകങ്ങൾ അടങ്ങിയ ക്രീമുകൾ ഉപയോഗിച്ചവരാണ്.

പതിനാലുകാരിയിലാണ് രോഗം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. മരുന്നുകൾ ഫലപ്രദമാകാതെ വന്നപ്പോൾ, പതിവില്ലാത്ത എന്തെല്ലാം കാര്യങ്ങളാണ് കുട്ടി ഉപയോഗിച്ചതെന്നന്വേഷിച്ചു. അങ്ങനെയാണ് കുട്ടി ഫെയർനസ് ക്രീം ഉപയോഗിച്ചതായി മനസ്സിലാക്കിയത്. എന്നാൽ ഇതാണ് രോഗകാരണമെന്ന് ആ സന്ദർഭത്തിൽ ഉറപ്പിക്കാനാകുമായിരുന്നില്ല

ഇതേ സമയത്തുതന്നെ കുട്ടിയുടെ ഒരു ബന്ധുവും സമാന രോഗാവസ്ഥയുമായി ചികിത്സതേടിയെത്തി. ഇരുവർക്കും അപൂർവമായ 'നെൽ 1 എം.എൻ.' പോസിറ്റീവായിരുന്നു. ഈ കുട്ടിയും ഫെയർനസ് ക്രീം ഉപയോഗിച്ചിരുന്നു.

പിന്നീട് ഇരുപത്തൊൻപതുകാരൻകൂടി സമാനലക്ഷണവുമായി വന്നു. ഇയാൾ രണ്ടുമാസമായി ഫെയർനസ് ക്രീം ഉപയോഗിച്ചിരുന്നു. ഇതോടെ നേരത്തേ സമാനലക്ഷണങ്ങളുമായി ചികിത്സതേടിയ മുഴുവൻ രോഗികളെയും വരുത്തി.

ഇതിൽ എട്ടുപേർ ക്രീം ഉപയോഗിച്ചവരായിരുന്നു. ഇതോടെ രോഗികളെയും അവർ ഉപയോഗിച്ച ഫെയ്സ്ക്രീമും വിശദപരിശോധനയ്ക്കു വിധേയമാക്കി.

പരിശോധനയിൽ മെർക്കുറിയുടെയും ഈയത്തിന്റെയും അളവ് അനുവദനീയമായതിനേക്കാൾ നൂറുമടങ്ങ് അധികമാണെന്നു കണ്ടെത്തി. ഉപയോഗിച്ച ക്രീമുകളിൽ ഉത്പാദകരെ സംബന്ധിച്ചോ അതിലെ ചേരുവകൾ സംബന്ധിച്ചോ വിവരങ്ങൾ ഉണ്ടായിരുന്നില്ല.

ബ്രിട്ടീഷുകാരെപ്പോലെ വെളുക്കുമെന്ന് വാഗ്ദാനം; സോഷ്യൽ മീഡിയയിൽ പൊടിപൊടിച്ച് ക്രീം വിൽപന

ഓപ്പറേഷൻ സൗന്ദര്യ എന്നപേരിൽ ഫെബ്രുവരിയിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് വ്യാജ സൗന്ദര്യവർധകവസ്തുക്കൾ പിടികൂടിയിരുന്നെങ്കിലും 'ഓൺലൈനിൽ വിൽപ്പന വലിയ തോതിൽ നടക്കുന്നു.

Address

Kannur
670001

Telephone

00919400150661

Website

Alerts

Be the first to know and let us send you an email when Firsto Heal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Firsto Heal:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram