08/05/2026
നമ്മുടെ ഉറുമി ഒരു എഞ്ചിനീയറിംഗ് അത്ഭുതമാണ്. ...... ഭൂമിയിൽ കഴിഞ്ഞ മൂന്നു സഹസ്രാബ്ദങ്ങൾക്കിടയിൽ ഇരുമ്പിലും ഉരുക്കിലും അനേക തരം ആയുധങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
ഏതാനും ഗ്രാം മാത്രം തൂക്കമുള്ള പേനാക്കത്തികൾ മുതൽ , ഇരുമ്പിനെ വെറുതെ അടിച്ചു പരത്തി വായ്ത്തല രാകിമിനുക്കിയെടുക്കുന്ന വടിവാളുകൾ മുതൽ ആയിരക്കണക്കിന് മണിക്കൂറുകൾ എടുത്ത് നിർമ്മിക്കുന്ന ഭാരമേറിയ ജാപ്പനീസ് സമുരായിമാരുടെ "കറ്റാന "കൾ വരെ ആയസ ആയുധങ്ങളായുണ്ട്.
ആയസ ആയുധങ്ങളുടെ ശ്രേണിയിൽ വേറിട്ടു നിൽക്കുന്ന ഒരായുധമാണ് പാശ്ചാത്യർ whip sword എന്നു വിളിക്കുന്ന നമ്മുടെ ഉറുമി. ദക്ഷിണ ഇന്ത്യയിലും ( ദക്ഷിണ ഇന്ത്യയിൽത്തന്നെ കേരളത്തിലും തമിഴ് നാട്ടിലും മാത്രം ) ശ്രീലങ്കയിലും മാത്രമാണ് ഇത്തരം Whip sword കൾ നിർമ്മിക്കത്തക്ക രീതിയിൽ പൗരാണിക ലോഹ സങ്കേതിക വിദ്യ വികസിച്ചിരുന്നത്.
മെരുക്കിയെടുക്കാൻ വളരെ പ്രയാസമേറിയ ഒരു ലോഹമാണ് ഇരുമ്പ് . കാർബിണിന്റെ അംശം തീരെയില്ലാത്ത പച്ചിരുമ്പ് വളരെ മൃദുവാണ് , അതിനാൽ പച്ചിരുമ്പിന് വലിയ പ്രായോഗിക ഉപയോഗങ്ങൾ ഇല്ല. കാർബൺ ( കരി) യുടെ അളവ് 3% ത്തിൽ കൂടിയാൽ ഇരുമ്പ് പെട്ടെന്ന് പൊട്ടുന്ന വാർപ്പിരുമ്പ് (Cast Iron ) ആയി.
കാർബണിന്റെ അളവ് 0.2% ത്തിനും 2.5% ത്തിനും ഇടക്കായാൽ ഇരുമ്പ് ഉരുക്കായി. കാർബണിന്റെ അളവ് വ്യത്യാസപ്പെടുമ്പോൾ ഉരുക്കിന്റെ ഗുണങ്ങളും മാറും. കരിയുടെ അളവ് 0.2 % മുതൽ 0.5 % വരെയുള്ള മൃദു ഉരുക്കി നാണ് ( mild steel ) പൊട്ടാതെ വളയാനുള്ള കഴിവ് കൂടുതലുള്ളത്.
പക്ഷെ mild steel ൽ പോലും ഉറുമി നിർമ്മിക്കാർ ആവില്ല. mild steel എളുപ്പത്തിൽ തുരുമ്പെടുക്കുകയും ചെയ്യും. മൃദു ഉരുക്കിലേക്ക് വളരെ നിയന്ത്രിതമായ അളവിൽ ഫോസ്ഫറസ് കടത്തിവിട്ടാണ് നമ്മുടെ ആയസ വിദഗ്ധർ ഉറുമി നിർമ്മിക്കാനാവശ്യമായ , ശക്തിയും കാഠിന്യവും ടെൻസൈൽ സ്ടെൻഗ്തും ഒത്തിണങ്ങിയ ഉറുമി ഉരുക്ക് നിർമ്മിച്ചിരുന്നത്.
ഫോസഫറസിന്റെ അളവ് കിറുകൃത്യമായാൽ മാത്രമേ ഇത്തരത്തിലുള്ള ഉരുക്ക് ലഭിക്കുകയുള്ളൂ. ഏകദേശം 0.10% മുതൽ 0 .12 % വരെ ഫോസഫറാണ് ഉറുമി ഉരുക്കിന് വേണ്ടത്.
ഇത്ര കൃത്യമായ അളവുകളിൽ മറ്റു മൂലകങ്ങൾ ഉരുക്കിൽ കടത്തിവിട്ട് ആറടി യിലേറെ നീളമുള്ളതും, മൂർച്ചയേറിയ വായ്ത്തലയുള്ളതും പൊട്ടിപ്പോകാത്തതുമായ whip sword - ഉറുമികൾ - നിർമ്മിച്ചെടുക്കാനുള്ള സാങ്കേതിക ത്തിക വ് നമ്മുടെ ആയ സ വിദഗ്ധർ ഏകദേശം 2500 വർഷം മുമ്പ് തന്നെ ആർജ്ജിച്ചിരുന്നു എന്നത് ഒരത്ഭുതമാണ്.
പഴയ കാലത്തെ ഒരു എഞ്ചിനീയറിംഗ് അത് ഭുതമാണ് ഉറുമി.. ❤️