Vedamshu Ayurvedics

  • Home
  • Vedamshu Ayurvedics

Vedamshu Ayurvedics Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vedamshu Ayurvedics, Medical and health, .

https://chat.whatsapp.com/Du87XDoOOvX6D9g5syXmYRDr. Vanigopal.k  VEDAMSHU AYURVEDICS♦️Sinusitis ♦️  വളരെ സാധാരണവും അതിലു...
28/03/2023

https://chat.whatsapp.com/Du87XDoOOvX6D9g5syXmYR
Dr. Vanigopal.k VEDAMSHU AYURVEDICS

♦️Sinusitis ♦️

വളരെ സാധാരണവും അതിലുപരി തീവ്രം ആയതുമായ ഒരു പ്രശ്നമാണ് sinusitis .

🔸️എന്താണ് sinusitis??

കണ്ണ് , മൂക്ക് , കവിൾ , നെറ്റി ഇവയ്ക്ക് ചുറ്റുമുള്ള അസ്ഥികൾക്കിടയിൽ കാണപ്പെടുന്ന ശൂന്യമായ അറകൾ ആണ് sinuses .
പലവിധ കാരണങ്ങൾ കൊണ്ട് അവയ്ക്ക് അണുബാധ ഉണ്ടാവുന്നതിനെ ആണ് " SINUSITIS " എന്ന് പറയപ്പെടുന്നത്.

🔴 കാരണങ്ങൾ

🔸️ അലർജി
🔸️അണുബാധ
🔸️പനി , ജലദോഷം
🔸️അന്തരീക്ഷ മലിനീകരണം
🔸️മൂക്കിന് ഉള്ള വൈകല്യം

♦️Sinusitis types

💎 Acute sinusitis - 1മുതൽ 4 ആഴ്ച പഴക്കമുള്ളവ.
💎Subacute sinusitis - 1മുതൽ 3 മാസം പഴക്കമുള്ളവ.
💎Chronic sinusitis - 3 ,4 മാസത്തിൽ കൂടുതൽ പഴക്കമുള്ള.
💎Recurrent sinusitis - പലതവണ ഉണ്ടാവുന്നവ.

ഏതു സൈനസിനെയാണ് ബാധിക്കുന്നത് എന്ന അടിസ്ഥാനത്തിൽ
🔸️Ethmoidal sinusitis - മൂക്കിന് വശങ്ങളിലായി കാണപ്പെടുന്നവ.
🔸️Maxillary sinusitis - കണ്ണിനുതാഴെ കവിളിനു ചുറ്റും കാണുന്നവ.
🔸️Frontal sinusitis - നെറ്റി ഭാഗത്ത് കാണുന്നവ.
🔸️Sphenoid sinusitis-കണ്ണിനും മൂക്കിനും ഇടക്ക് ഉൾഭാഗങ്ങളിൽ കാണപ്പെടുന്നവ.

♦️ലക്ഷണങ്ങൾ.
* മുഖത്തിന്റെ അതാതുഭാഗങ്ങളിൽ ഉണ്ടാവുന്ന നീര് , വേദന.
* തലവേദന
* മൂക്കടപ്പ്.
* മൂക്കൊലിപ്പ്.
* മണം അറിയാൻ കഴിയാതെ വരുക.
* മുക്കിൽനിന്നും വായിലൂടെയും ദുർഗന്ധം വമിക്കുക. തുടങ്ങി നിരവധി ലക്ഷണങ്ങൾ കാണുന്നുണ്ട്.

♦️പരിഹാരങ്ങൾ♦️

🔸️ തണുപ്പുളളതും പഴകിയതുമായ ആഹാരസാധനങ്ങൾ പൂർണമായും ഒഴിവാക്കണം.
🔸️ പനി , ജലദോഷം തുടങ്ങിയവക്ക് തുടക്കത്തിൽ തന്നെ പരിഹാരം കാണുക.
🔸️പൊടി , പുക ,തണുപ്പ് ഇവ ഒഴിവാക്കണം.
♦️കർപ്പൂരാദി തൈലം ഉപ്പ് ചേർത്ത് നീരും വേദനയും ഉള്ളഭാഗത്ത് തടവി ആവിപിടിക്കുക.
♦️ആവി- പനികൂർക്ക , തുളസി, ഇന്തുപ്പ് , പച്ചകർപ്പൂരം , പച്ചമഞ്ഞൾ ഇവ ചേർത്ത് ആവിപിടിക്കാം.
♦️ധൂമപാനം - ഹരിദ്രാദി , കർപ്പൂരാദി വർത്തി ഉപയോഗിക്കുന്നത് നല്ലതാണ്.
♦️ ചുക്ക്, കുരുമുളക്, തിപ്പലി സമം പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കാം.
♦️രാസ്നാദി ചൂർണം നാരങ്ങ നീരിൽ ചാലിച്ച് പുരട്ടാം
♦️ മർമ്മാണി ഗുളിക അരിക്കാടിയിൽ അരച്ച് പുരട്ടാം
♦️ചുക്ക് , പനികൂർക്ക , തുളസി , മുയൽചെവിയൻ തിപ്പലി ഇവ കഷായം ആക്കി സേവിക്കാം.
♦️അണുതൈലം നസ്യം ചെയ്യാം.

ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുക.
for consultation contact - 7593063145

WhatsApp Group Invite

https://chat.whatsapp.com/Du87XDoOOvX6D9g5syXmYRDr.Vanigopal.kVEDAMSHU AYURVEDICS TONSILITIS / തൊണ്ട പഴുപ്പ് തൊണ്ടയുടെ ഇ...
07/03/2023

https://chat.whatsapp.com/Du87XDoOOvX6D9g5syXmYR

Dr.Vanigopal.k

VEDAMSHU AYURVEDICS

TONSILITIS / തൊണ്ട പഴുപ്പ്

തൊണ്ടയുടെ ഇരു വശത്തും കാണപ്പെടുന്ന ഓവൽ ആകൃതിയിലുള്ള ഭാഗമാണ് tonsils.
ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വായിലൂടെയും മൂക്കിലൂടെയും കടന്നുവരുന്ന അണുക്കളെ തടയുകയും നശിപ്പിക്കുകയും ആണ് ഇവ ചെയ്യുന്നത്. അഡിനോയിടുകളും ഇത് തന്നെയാണ്. ഇവ റിമൂവ് ചെയ്യുന്നത് സാധാരണയായി കണ്ടു വരുന്നതാണ് പക്ഷേ അങ്ങനെ വരുമ്പോൾ വളരെ എളുപ്പത്തിൽ സൂക്ഷ്മാണുക്കൾക്ക് യാതൊരു തടസ്സവും കൂടാതെ ശരീരത്തിൽ കയറാൻ വഴി ഒരുക്കുകയാണ്.

ലക്ഷണങ്ങൾ

തൊണ്ട വേദന.
ടോൺസിലുകൾ ചുവന്ന് തടിച്ച് വരുക.
പനി.
തലവേദന .
തൊണ്ടയുടെ ഇരു വശത്തും കഴല വീർക്കുന്ന അവസ്ഥ.
ആഹാരം കഴിക്കാൻ, ഉമിനീര്, വെള്ളം ഇവ ഇറക്കാനുള്ള ബുദ്ധിമുട്ട്
ചികിത്സ തേടിയില്ലെങ്കിൽ respiratory infection ആയി മാറാം.

ചികിത്സ

*തണുപ്പുളളതും ദഹിക്കാൻ താമസമുള്ളതുമായ ഭക്ഷണം ഒഴിവാക്കുക..
*മാംസാഹാരങ്ങൾ ഒഴിവാക്കണം
* മുയൽചെവിയൻ അരച്ച് ചെറിയ നെല്ലിക്ക വലിപ്പത്തിൽ കഴിക്കാം
* മുയൽചെവിയൻ അരച്ച് ഉപ്പ് ചേർത്ത് തൊണ്ടയുടെ ഇരു വശത്തും പുരട്ടാം
* മുയൽചെവിയൻ, ഉപ്പ് ചേർത്ത് വെള്ളം തിളപ്പിച്ച് ചെറിയ ചൂടിൽ gargle ചെയ്യാം
*നാൽപാമരാദി , ത്രിഫല കഷായം ചെറിയ ചൂടിൽ തൊണ്ടയിൽ കൊള്ളാം.
* തുമ്പ തുളസി മുയൽചെവിയൻ നീര് തേനും ചേർത്ത് കഴിക്കാം
* താംബൂല രസായനം താലീസ വടകം ഇവ നാവിലിട്ട് അലിയിച്ചിറക്കാം

ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം തേടാം

https://chat.whatsapp.com/Du87XDoOOvX6D9g5syXmYR

WhatsApp Group Invite

15/02/2023

Dr.vanigopal.k VEDAMSHU AYURVEDICS

BPH / പുരുഷഗ്രന്ഥി വീക്കം

പേരുപോലെതന്നെ പുരുഷന്മാരിൽ മാത്രം മൂത്രാശയത്തിന് ചുവട്ടിലായി മൂത്രകുഴലിനെ ചുറ്റി കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് prostrate
Seminal fluid 90% ഇവയാണ് നിർമ്മിക്കുക. അതുകൊണ്ട് തന്നെ ഇതിനുള്ള രോഗങ്ങൾ പുരുഷവന്ധ്യതക്ക് കാരണം ആകാറുണ്ട്.
40 വയസിനു മുകളിൽ ഉള്ള പുരുഷന്മാരിൽ ആണ് സാധാരണയായി കണ്ടു വരുന്നത്.

ഹോർമോൺ ഏറ്റക്കുറച്ചിലുകൾ,ദീർഘകാലമായുളള ജീവിത ശൈലി രോഗങ്ങൾ, ബീറ്റാ ബ്ളോക്കർ പോലെയുള്ള മരുന്നുകൾ,ആഹാര ശീലം പാരമ്പര്യം ,വ്യയാമം ഇല്ലായ്മ തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് BPH ഉണ്ടാവാം

* രാത്രികാലങ്ങളിൽ ഉള്ള അമിത മൂത്രമൊഴിപ്പ്
* മൂത്രം പിടിച്ചുനിർത്താൻ പറ്റാത്ത അവസ്ഥ
* മൂത്രധാരക്ക് ഉള്ള ശക്തി കുറവ് അവസാനം തുള്ളി തുള്ളിയായി പോകുക
* മുഴുവൻ മൂത്രവും പോകാതെ വരുക
മൂത്രത്തിൽ രക്തം കാണുക,മൂത്രത്തിൽ പഴുപ്പ് തുടങ്ങി അനേകം ലക്ഷണങ്ങൾ കാണുന്നുണ്ട്

P/R digital examination
PSA( prostate specific antigen)
Ultrasound scans
ഇവയിലൂടെ രോഗം തിരിച്ചറിയാൻ സാധിക്കും

* മൂത്രം പോകാൻ തോന്നുമ്പോൾ തന്നെ പോകുക ,സമയം എടുത്തു മുഴുവൻ മൂത്രവും പോകാൻ അനുവദിക്കുക.
* പകൽ സമയത്ത് നന്നായി വെള്ളം കുടിക്കുക എന്നാൽ രാത്രി കാലങ്ങളിൽ 9 മണിക്ക് ശേഷം അധികം വെള്ളം കുടിക്കാതെയിരിക്കുക
* മൂത്രത്തിനുളള പഴുപ്പ്,രക്തം എന്നിവ ആദ്യം തന്നെ ചികിത്സിച്ചു ഭേദമാക്കുക
* വൃക്കകൾക്കും മൂത്രാശയത്തിനും പ്രശ്നങ്ങൾ ഇല്ല എന്നു ഉറപ്പു വരുത്തുക
* പെൽവിക് മസിൽ ശക്തിപ്പെടുത്തുന്ന വ്യയാമം ശീലമാക്കുക
* ടൂവീലർ ഉപയോഗിക്കുന്നത് കുറക്കാൻ ശ്രമിക്കുക
* അഹിതമായ ആഹാരശീലം ഒഴിവാക്കണം
* ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം
* മത്തൻ കുരുക്കൾ, വേവിച്ച തക്കാളി, nuts, സോയ, ചെറിയ മീനുകൾ ഇവ ശീലമാക്കുക
* ധാരാളം വെള്ളം കുടിക്കുക പച്ചക്കറികൾ പഴങ്ങൾ എന്നിവയും ഉൾപ്പെടുത്തുക
* ഞെരിഞ്ഞിൽ , ചെറൂള, തഴുതാമ, കുമ്പളങ്ങ നീര് , ഇളനീർ, കീഴാർനെല്ലി, മുത്തങ്ങ, നറുനീണ്ടി കല്ലുരുക്കി തുടങ്ങിയവ ഗുണം ചെയ്യും

എത്രയും വേഗം വിദഗ്ദ്ധരുമായി ആലോചിച്ചു ഔഷധസേവ ചെയ്യേണ്ടത് അനിവാര്യമാണ്.

Address


Telephone

+917559963647

Website

Alerts

Be the first to know and let us send you an email when Vedamshu Ayurvedics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram