PHC Valiyaparamba kasargod district

PHC Valiyaparamba kasargod district PHC Valiyaparamba is a government of kerala institution committed to the healthcare services of the

കാസറഗോഡ് ജില്ലയിലെ വലിയപറമ്പ പഞ്ചായത്തിൽ 16.14 ച.കി .മി വിസ്‌തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ദ്വീപിലാണ് വലിയപറമ്പ പ്രാഥമികാരോഗ്യ കേന്ദ്രം സ്ഥിതിചെയ്യുന്നത്. ഗവ:ഫിഷറീസ് ഡിസ്‌പെൻസറി ആയി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനംGO(P)MS.27/88/H&FWD.Dtd.09/02/1988 ലെ ഉത്തരവ് പ്രകാരം പ്രൈമറി ഹെൽത്ത് സെന്റർ ആയി മാറുകയും ചെയ്തു. 15000ത്തോളം ജനസംഖ്യയുള്ള ഈ പ്രദേശത്തു അധികവും മത്സ്യബന്ധനം ഉപജീവനമായി സ്വീകരിച്ചവരും, കൂലിത്തൊഴിലാളികളുമാണ്. ദ്വീപിന്റെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന മാവിലക്കടപ്പുറം പ്രാഥമികാരോഗ്യകേന്ദ്രം കഴിഞ്ഞാൽ കൂടുതൽ പേരും ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്.

14/03/2023
വീട്ടിൽ പ്രസവം നടന്ന അതിഥി സംസ്ഥാന തൊഴിലാളി അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ  രക്ഷിക്കാൻ വലിയ പറമ്പ് കുടുംബാരോഗ്യ കേന്ദ്രം...
13/03/2023

വീട്ടിൽ പ്രസവം നടന്ന അതിഥി സംസ്ഥാന തൊഴിലാളി അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ വലിയ പറമ്പ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറും സഹപ്രവർത്തകരും നടത്തിയത് സമയോചിതമായ ഇടപെടൽ . ഇന്നലെവൈകുന്നേരം 6.30 ന് മാവിലാ കടപ്പുറം താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ ഹൈദർ അലിയുടെ ഭാര്യ മുഹസീനയ്ക്ക് പ്രസവവേദനആരംഭിച്ചെങ്കിലും സമയത്ത് ആശുപത്രിയിലെത്തിക്കാൻ വാഹനം ലഭിക്കാതെ വന്നപ്പോൾ വീട്ടിൽ വെച്ച് തന്നെ പ്രസവം നടക്കുകയായിരുന്നു. കുട്ടി പുറത്ത് വന്നെങ്കിലും മറുപിള്ള വരാതിക്കുകയും പൊക്കിൾകൊടി മുറിച്ച് മാറ്റി അമ്മയേയും കുഞ്ഞിനെയും വേർപേടുത്താൻ പറ്റാത്ത ഗുരുതര സാഹചര്യവുമുണ്ടായി ആശ പ്രവർത്തകയായ സിന്ധുവിൽ നിന്ന് വിവരം അറിഞ്ഞ വലിയ പറമ്പ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ധന്യ , പി. എച്ച്. എൻ. ഉഷ ടി.പി, ജെ. പി. എച്ച് എൻ അംബിക എന്നിവർ ആംബുലൻസിൽ അമ്മയേയും കുഞ്ഞിനേയും ലേബർ റൂം സൗകര്യമുള്ള തൃക്കരിപ്പൂരിലെ ആശുപത്രിയിൽ എത്തിക്കുകയും പൊക്കിൾകൊടി മുറിച്ചു മാറ്റുകയും രക്തസ്രാവം നിലക്കുന്നതിനാവശ്യമായ പ്രാഥമിക ചികിത്സ ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് ഗൈനക്കോളജിസ്റ്റിന്റെയും ശിശുരോഗ വിദ്ഗ്ധന്റെയും പരിശോധനയ്ക്കു ശേഷം അമ്മയേയും കുഞ്ഞിനെയും ജില്ലാശുപത്രി കാഞ്ഞങ്ങാടിലേയ്ക്ക് മാറ്റി. ജില്ലാശുപത്രിയിലേയ്ക്കുള്ള ആംബുലൻസിലും ആരോഗ്യ പ്രവർത്തകർ കൂടെ ഉണ്ടായിരുന്നു. അമ്മയും കുഞ്ഞും ജില്ലാശുപത്രിയിൽ സുഖമായിരിക്കുന്നു.സന്ദർഭോചിതമായി മെഡിക്കൽ ഓഫീസറും സംഘവും ഇടപെട്ടിലായിരുന്നെങ്കിൽ രണ്ട് വിലപ്പെട്ട ജീവൻ നഷ്ടപ്പെടുമായിരുന്നു.

31/05/2020
എന്തിന് വീണ്ടും പള്‍സ് പോളിയോ തുള്ളിമരുന്ന്?കേരളത്തില്‍ നിന്നും രണ്ടായിരമാണ്ടിനു ശേഷം പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്...
18/01/2020

എന്തിന് വീണ്ടും പള്‍സ് പോളിയോ തുള്ളിമരുന്ന്?

കേരളത്തില്‍ നിന്നും രണ്ടായിരമാണ്ടിനു ശേഷം പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യയില്‍ 2011 ജനുവരിയില്‍ പശ്ചിമബംഗാളിലെ ഹൗറയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2014ല്‍ ഭാരതം പോളിയോ മുക്തമായി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ ലോകത്തില്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്നും ഇപ്പോഴും ധാരാളം പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് നമ്മുടെ രാജ്യത്തേക്കും രോഗ സംക്രമണ സാധ്യത വളരെ ഏറെയാണ്. അന്യ രാജ്യങ്ങളില്‍ നിന്നും ധാരാളം പേര്‍ കേരളത്തില്‍ വന്നു പോകുന്നതിനാല്‍ നമ്മുടെ കുട്ടികള്‍ക്കും പോളിയോ തുളളി മരുന്ന് നല്‍ക്കേണ്ടത് അനിവാര്യമാണ്.

ലക്ഷ്യം പോളിയോ വിമുക്ത ലോകം

ലോകത്തെ പോളിയോ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബൃഹത്തായ ഒരു ആരോഗ്യ പരിപാടിയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍. പ്രധാനമായും കുട്ടികളില്‍ നാഢീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളിയോ. ഇത് പകരുന്നത് വെള്ളത്തില്‍ കൂടിയും ആഹാരത്തില്‍ കൂടിയും ആണ്. പനി, ഛര്‍ദ്ദി, വയറിളക്കം, പേശികള്‍ക്ക് വേദന എന്നിവയാണ് പോളിയോ രോഗത്തിന്റെ ലക്ഷണങ്ങള്‍. സാധാരണയായി രോഗം വന്ന് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ രോഗം ഭേദമാകുമെങ്കിലും പാര്‍ശ്വഫലമായി കൈകാലുകള്‍ക്ക് തളര്‍ച്ച ബാധിക്കുകയും സ്ഥിരമായ അംഗവൈകല്യത്തിന് കാരണമാകുകയും ചെയ്യാറുണ്ട്. പോളിയോ രോഗം വരാതിരിക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുളളി മരുന്ന് നല്‍കി കൊണ്ടുളള രോഗ പ്രതിരോധ ചികിത്സയാണ് ഏറ്റവും ഉത്തമം.

പോളിയോ വാക്‌സിന്‍ വിതരണം

സംസ്ഥാനത്തെ അഞ്ചു വയസിന് താഴെയുളള കുഞ്ഞുങ്ങള്‍ക്ക് ജനുവരി 19ന് പോളിയോ വാക്‌സിന്‍ നല്‍ക്കുന്നതിനുളള എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്. പരിശീലനം ലഭിച്ച ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ ഈ ദിവസം രാവിലെ 8മണി മുതല്‍ വൈകിട്ട് 5 മണി വരെ പോളിയോ ബൂത്തുകളിലൂടെ പോളിയോ വാക്‌സിന്‍ വിതരണം ചെയ്യും. റെയില്‍വേ സേറ്റഷനുകളുള്‍പ്പെടെ ട്രാന്‍സിറ്റ് ബൂത്തുകള്‍ രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ പ്രവര്‍ത്തിക്കും. എല്ലാ ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി കുട്ടികള്‍ വന്നു പോകാനിടയുളള എല്ലാ സ്ഥലങ്ങളിലും പള്‍സ് പോളിയോ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലെ അഞ്ച് വയസിന് താഴെയുളള കുഞ്ഞുങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ പോളിയോ വാക്‌സിന്‍ നല്‍കുന്നതാണ്. മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആര്‍ക്കൊക്കെ പോളിയോ തുള്ളിമരുന്ന് നല്‍കണം

രോഗ പ്രതിരോധ ചികിത്സാ പട്ടിക പ്രകാരം പോളിയോ വാക്‌സിന്‍ നല്‍കിയിട്ടുളള കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനങ്ങളില്‍ പോളിയോ തുളളി മരുന്ന് നല്‍കേണ്ടതാണ്. നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുളള എല്ലാ കുട്ടികള്‍ക്കും ഈ ദിവസം പോളിയോ വാക്‌സിന്‍ നല്‍കേണ്ടതാണ്. പള്‍സ് പോളിയോ ദിനത്തില്‍ വാക്‌സിന്‍ ലഭിക്കാതെ പോയ കുട്ടികളെ കണ്ടെത്തി അതിനടുത്തുളള ദിവസങ്ങളില്‍ അവരുടെ വീടുകളില്‍ ചെന്ന് വോളണ്ടിയര്‍മാര്‍ പോളിയോ തുള്ളി മരുന്ന് നല്‍കുന്നതിനുളള സജ്ജീകരണം ചെയ്തിട്ടുണ്ട്.

ഗുണനിലവാരം ഉറപ്പ് വരുത്തുന്നു

പ്രത്യേക ശീതശൃംഖലയില്‍ (കോള്‍ഡ് ചെയിന്‍) ഗുണനിലവാരം നിലനിര്‍ത്തിയാണ് പോളിയോ വാക്‌സിന്‍ സൂക്ഷിക്കുന്നതും കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതും. വൈദ്യുതി തുടര്‍ച്ചയായി 72 മണിക്കൂര്‍ തടസപ്പെട്ടാല്‍ പോലും ഗുണനിലവാരം കുറയാതെ വാക്‌സിന്‍ സൂക്ഷിക്കുന്നതിനുളള സംവിധാനം നിലവിലുണ്ട്. കൂടാതെ വാക്‌സിന്‍ വയല്‍ മോണിറ്ററിന്റെ നിറം നോക്കി വാക്‌സിന്റെ ഉപയോഗക്ഷമത ഉറപ്പു വരുത്താനുളള സംവിധാനവുമുണ്ട്.

'My Heart Your Heart'.. ലോക ഹൃദയദിനംകേരളം കണ്ട മഹാദുരന്തം സംഹാരതാണ്ഡവമാടി കടന്നുപോയപ്പോൾ മനുഷ്യജീവിതത്തിന്റെ എല്ലാ മേഖ...
27/09/2019

'My Heart Your Heart'.. ലോക ഹൃദയദിനം
കേരളം കണ്ട മഹാദുരന്തം സംഹാരതാണ്ഡവമാടി കടന്നുപോയപ്പോൾ മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലുമെന്ന പോലെ ആരോഗ്യരംഗത്തും കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. മലീമസമായ അന്തരീക്ഷവും പോഷകാഹാരക്കുറവുമൂലമുള്ള അനാരോഗ്യകരമായ ശാരീരികാവസ്ഥയും വിവിധ പകർച്ചവ്യാധികൾക്കു കളമൊരുക്കി. അതുകൊണ്ടും തീർന്നില്ല, ഓരോരോ മാനസികാരോഗ്യപ്രശ്നങ്ങളുമായി ആളുകൾ ആശുപത്രികളിലേക്കൊഴുകി. കൊടും നാശം വിതച്ച മഹാപ്രളയത്തിൽ ഒരായുഷ്കാലം സമ്പാദിച്ചതെല്ലാം ഒഴുകിയൊലിച്ചുപോയപ്പോൾ മനസ്സിന്റെ തീരാദുഃഖം ഹൃദയം ഏറ്റുവാങ്ങി. അങ്ങനെ സംസ്ഥാനത്തെ ആശുപത്രികളിൽ ഹാർട്ടറ്റാക്കുമായി എത്തിയവരുടെ സംഖ്യയിലും ഗണ്യമായ വർധനയുണ്ടായി. തളർന്ന ഹൃദയത്തിന് താങ്ങാവുന്നതിലുമധികമായിരുന്നു മഹാപ്രളയത്തിന്റെ ദുരന്താനുഭവം. പൊതുവേ ഹൃദ്രോഗസാധ്യത ഏറിനിന്ന മലയാളികൾക്ക് ദുരന്തശേഷം സംജാതമായ 'പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ' അവശേഷിപ്പിച്ച ഹൃദയാരോഗ്യത്തെ സാവധാനം കാർന്നുതിന്നു. ഈ പശ്ചാത്തലത്തിലാണ് ഈവർഷത്തെ 'ലോക ഹൃദയദിനം' സമാചരിക്കപ്പെടുന്നതും.

ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഈയിടെ ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത് ജേർണലിൽ പ്രസിദ്ധീകരിച്ച ഗവേഷണഫലങ്ങൾ മലയാളികളുടെ ഹൃദ്രോഗതീവ്രതയെ സവിസ്തരം അനാവരണം ചെയ്യുകയുണ്ടായി. ഇന്ത്യയിൽ 29 ശതമാനം പേർ ഹൃദ്രോഗാനന്തരം മരണപ്പെടുമ്പോൾ കേരളത്തിലത് 40 ശതമാനമാണ്. കേരളത്തിൽ പ്രതിവർഷം 63,000 പേർ ഹൃദയാഘാതം മൂലവും 22,000 പേർ മസ്തിഷ്കാഘാതം മൂലവും മരണപ്പെടുന്നതായി തെളിഞ്ഞു. ഭക്ഷണശൈലിയിലെ അശാസ്ത്രീയതയും അമിതമായ രക്തസമ്മർദവും നിയന്ത്രിക്കപ്പെടാത്ത പ്രമേഹവും പുകയിലയുടെ ഉപയോഗവും ഹൃദ്രോഗം ക്രമാതീതമായി വർധിക്കുന്നതിന് കാരണമാകുന്നുവെന്ന് ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധം സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിൽ ഏതാണ്ട് 40 ശതമാനം പേർക്കും രക്താതിമർദവും പ്രമേഹവും ഉള്ളതായി പഠനം വ്യക്തമാക്കി. ഇതിൽ ഏതാണ്ട് 85 ശതമാനം പേരും ഈ ആപത്ഘടകങ്ങൾ നിയന്ത്രണവിധേയമാക്കുന്നില്ല. ഈ അപകടാവസ്ഥ മലയാളിയെ സാവധാനം ഹൃദ്രോഗത്തിലേക്ക് നയിക്കുകതന്നെ ചെയ്യും.

വിവിധ ഹൃദയധമനീരോഗങ്ങൾ മൂലം ഭൂമുഖത്തും 17.5 ദശലക്ഷം പേരാണ് പ്രതിവർഷം മൃത്യുവിനിരയാകുന്നത്. ഈ സംഖ്യ 2030 ആകുമ്പോൾ 23.6 ദശലക്ഷമായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ആകെയുള്ള മരണസംഖ്യയുടെ 31 ശതമാനവും ഹൃദയധമനീരോഗങ്ങൾ കൊണ്ടുതന്നെ. 30-നും 70-നും വയസ്സിനിടയ്ക്കുള്ള പത്തിലൊന്നുപേർ മരണപ്പെടുന്നതും ഹൃദയാഘാതം കൊണ്ടുതന്നെ. 30-നും 69-നും വയസ്സിനിടയ്ക്കുള്ള 11.4 ദശലക്ഷം പേരുടെയും 70- വയസ്സിനുമേലുള്ള 15.9 ദശലക്ഷം പേരുടേയും മരണസാധ്യത 2025-ഓടെ ക്രിയാത്മകമായി പ്രതിരോധിക്കുവാൻ സാധിക്കുമെന്ന് പഠനങ്ങൾ സ്ഥിരീകരിക്കുന്നു. പുകവലി, അമിതകൊഴുപ്പ്, രക്താതിമർദം, പ്രമേഹം, മദ്യസേവ, അമിതവണ്ണം, വ്യായാമക്കുറവ്, സ്ട്രെസ് ഇവ സമുചിതമായി നിയന്ത്രിക്കുന്നതിലൂടെ ഈ ലക്ഷ്യം കൈവരിക്കാം.

ലോകഹൃദയദിനം (വേൾഡ് ഹാർട്ട് ഡേ) ആരംഭിച്ചിട്ട് ഒന്നര ദശകം കഴിഞ്ഞു. 2000-ത്തിൽ തുടങ്ങിയ ഹൃദയദിനം ഓരോവർഷവും വിവിധ വിഷയങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഹൃദയത്തിന് കരുത്തേകാനും അതുവഴി ഹൃദ്രോഗത്തെ പടിപ്പുറത്ത് നിർത്താനും ഓരോരുത്തരും അനുവർത്തിക്കേണ്ട പ്രതിരോധമാർഗങ്ങൾ മറ്റുള്ളവർക്കും പ്രയോജനകരമാംവിധം പങ്കുവെയ്ക്കണമെന്ന് ഈ ദിനം ആഹ്വാനം ചെയ്യുന്നു. അതുവഴി ഭൂമുഖത്തുള്ള ദശലക്ഷക്കണക്കിന് ആളുകൾക്കും തങ്ങുടെ ഹൃദയാരോഗ്യം കാത്തുപരിപാലിക്കാനുള്ള പ്രചോദനസ്രോതസ്സായി ഏവരും മാറണം.

ഈവർഷം ഹൃദയദിന സന്ദേശം എന്റെ ഹൃദയം, നിങ്ങളുടെഹൃദയം (my heart, your heart) എന്നതാണ്. നിങ്ങളുടെയും മറ്റുള്ളവരുടെയും ഹൃദയാരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന സത്വരനടപടികൾ സംയുക്തമായി കൈക്കൊള്ളുക. ഒരു ലളിതമായ പ്രതിജ്ഞയിലൂടെ ഇവ സ്വായത്തമാക്കണം. ഹൃദയസൗഹൃദ ഭക്ഷണവും കൃത്യവും ഊർജസ്വലവുമായ വ്യായാമവും നിങ്ങളുടെ ജീവിതശൈലിയുടെ ഭാഗമാക്കണം. പുകവലി സമൂഹത്തിൽ നിന്ന് തുടച്ചുമാറ്റണം.

ഭക്ഷണശൈലിയിൽ അടിസ്ഥാനപരമായി സസ്യഭുക്കാകണമെന്ന് ജനിതകമായി പ്രോഗ്രാം ചെയ്യപ്പെട്ട മനുഷ്യൻ എന്നാൽ സാഹചര്യങ്ങളുടെ സമ്മർദത്താൽ കാലാന്തരത്തിൽ ഒരു മിശ്രഭുക്കായി മാറി. ഉഷ്ണപ്രദേശങ്ങളിലുള്ളവർ സസ്യാഹാരം കൂടുതലായി കഴിച്ചപ്പോൾ തണുപ്പുള്ള പ്രദേശങ്ങളിലുള്ളവർ കടുത്ത ശീതകാലത്തെ അതിജീവിക്കാനുള്ള പരിചയയായി കൂടുതൽ കൊഴുപ്പടങ്ങിയ മാംസാഹാരങ്ങളിൽ അഭയംതേടി. ശരീരത്തിലെ കട്ടിയുള്ള കൊഴുപ്പുപാളി മനുഷ്യനെ കൊടുംതണുപ്പിനെ നേരിടാൻ പ്രാപ്തനാക്കി. ഭക്ഷണം വിശപ്പുമാറ്റാൻ മാത്രമല്ല, ആസ്വദിക്കാനും കൂടിയുള്ളതാണെന്ന തിരിച്ചറിവിലൂടെ മനുഷ്യൻ ഭക്ഷണശാസ്ത്രത്തിന് പുതിയ നിർവചനങ്ങൾ നൽകി. എന്നാൽ രുചിയുള്ള കൊഴുപ്പും പഞ്ചസാരയും കൂടി മനുഷ്യശരീരത്തെ നാനാരോഗങ്ങളിലേക്ക് വലിച്ചിഴക്കുക തന്നെ ചെയ്തു. ഒപ്പം വ്യായാമക്കുറവും കൂടിയായപ്പോൾ അമിത കൊഴുപ്പ് ശരീരത്തിലടിഞ്ഞുകൂടി. ഹൃദയധമനികളിൽ അമിത കൊഴുപ്പ് നിക്ഷേപിക്കപ്പെട്ട് അതിന്റെ ഉൾവ്യാസം കുറഞ്ഞ് അതിലൂടെയുള്ള രക്തപ്രവാഹത്തിന് പാളിച്ചയുണ്ടായി. കൊറോണറി ധമനികളിലൂടെയുള്ള അപര്യാപ്തമായ രക്തപര്യയനം ഹൃദ്രോഗത്തിന് ഹേതുവായി.

ആഹാരത്തെ പൊതുവായി ഹൃദയ സൗഹൃദഭക്ഷ്യവസ്തുക്കളെന്നും അല്ലാത്തവയെന്നും തിരിക്കാം. ഏതൊക്കെയാണ് ഹൃദയസംരക്ഷ പോഷണങ്ങൾ! ഇതിൽ മത്സ്യങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു. മത്സ്യങ്ങളിലടങ്ങിയിട്ടുള്ള ഒമേഗ-3- ഫാറ്റി അമ്ളങ്ങൾ ഹൃദയധമനികളിലെ ജരിതാവസ്ഥയ്ക്കു കടിഞ്ഞാണിടുന്നു. കൂടാതെ വെളുത്തുള്ളി, ഒലിവ് എണ്ണ, തേൻ, മുന്തിരിയുടെ തൊലി, നെല്ലിക്ക, പാവക്ക ഇവ ഹൃദയത്തിന് പരിരക്ഷ നൽകുന്നു. പ്രകൃതിയുടെ നാരുകൾ അടങ്ങിയ ആഹാരപദാർത്ഥങ്ങൾ ഗ്രീൻ റ്റി തുടങ്ങിയവയും ഹൃദയത്തിനു പ്രിയങ്കരം തന്നെ. ഭക്ഷണക്രമത്തിലെ താളംതെറ്റലുകളാണ് മിക്കരോഗങ്ങൾക്കും കാരണമെന്ന് മുഖ്യവൈദ്യശാസ്ത്രശാഖകളെല്ലാം ഒരേ സ്വരത്തിൽ പറയുന്നു. രോഗങ്ങളെ നേരിടാനും പിടിയിലൊതുക്കാനും ഒരുപക്ഷെ മരുന്നുകളേക്കാൾ ഫലപ്രദമായി ആരോഗ്യ പൂർണമായ ഭക്ഷണശൈലിക്ക് സാധിക്കും എന്ന യാഥാർത്ഥ്യം പല ബൃഹത്തായ പഠനങ്ങളിലൂടെയും സ്ഥിരീകരിച്ചുകഴിഞ്ഞു. ഭക്ഷണം തന്നെ ചികിത്സ എന്ന സംജ്ഞ രൂപപ്പെടുകയാണ്. മരുന്നിനൊപ്പം നിന്ന് രോഗങ്ങളെ നിയന്ത്രിക്കുക മാത്രമല്ല, മരുന്നുതന്നെയാണ് ആരോഗ്യ പൂർണമായ ആഹാരം എന്ന് വെളിപ്പെടുകയാണ്.

കൃത്യവും ഊർജ്ജസ്വലവുമായി വ്യായാമപദ്ധതികൾ സംവിധാനം ചെയ്ത് പ്രാവർത്തികമാക്കണമെന്ന് ഹൃദയദിനം ആഹ്വാനം ചെയ്യുന്നു. ആഴ്ചയിൽ കുറഞ്ഞത് രണ്ടര മണിക്കൂർ എയ്റോബിക് വ്യായാമ മുറകൾ ചെയ്യണം. ഇതിന് ഒരു മാരത്തൺ ഓട്ടക്കാരൻ ആകണമെന്നില്ല. നടത്തം, ജോഗിങ്, സൈക്ളിങ്ങ്, നീന്തൽ, ഡാൻസിങ് എല്ലാം ഹൃദയത്തിന് ഉത്തേജകരമായ വ്യായാമമുറകൾ തന്നെ. ആഴ്ചയിൽ ആറുദിവസം കുറഞ്ഞത് 45 മിനിട്ട് വ്യായാമം ചെയ്യുക.

രോഗം വരട്ടെ, എന്നിട്ട് നോക്കാം എന്ന ധാർഷ്ട്യമനോഭാവം മലയാളികളെ അപകടങ്ങളിലേക്ക് വലിച്ചിഴക്കുന്നു. ഹൃദയത്തിന് എന്തുപ്രശ്നം വന്നാലും ആൻജിയോപ്ളാസ്റ്റിയും ബൈപ്പാസുമൊക്കെയുണ്ടല്ലോ എന്ന ധാരണ മലയാളികളിൽ രൂഢമൂലമായിരിക്കുന്നു. ഈ മനോഭാവം മാറണം. മേൽപ്പറഞ്ഞ ചികിത്സാവിധികൾ ഹൃദയത്തിനുള്ള പാച്ച്വർക്കുകൾ മാത്രം. യഥാർത്ഥ ചികിത്സ പ്രതിരോധ മാർഗങ്ങൾ ആരായുകതന്നെ. ആപത്ഘടകങ്ങളെ സംയോജിതമായി പിടിയിലൊതുക്കുകവഴി 80-90 ശതമാനം വരെ ഹൃദ്രോഗത്തിൽ നിന്ന് രക്ഷപ്പെടാമെന്ന യാഥാർത്ഥ്യം പലർക്കുമറിയില്ല. ഹാർട്ടറ്റാക്കുമായി തീവ്രപരിചരണ വിഭാഗത്തിൽ അകപ്പെടുമ്പോഴാണ് പലരും പൊട്ടിക്കരയുന്നത്. ആപത്ഘടകങ്ങൾ നേരത്തെ നിയന്ത്രിച്ചിരുന്നുവെങ്കിൽ ഈ ദാരുണാവസ്ഥയിൽ നിന്ന് രക്ഷപ്പെടാമായിരുന്നുവെന്ന് അപ്പോഴാണ് ബോധോദയമുണ്ടാകുന്നതും. സമയം ഇനിയും വൈകിയിട്ടില്ല. ഈ ലോകഹൃദയദിനം നിങ്ങളെ ഓർമപ്പെടുത്തുന്നു; 'ഹൃദയത്തെ സ്നേഹിക്കണമെന്നും അതിനെ കാത്തുപരിപാലിക്കണമെന്നും.'
# പ്രാഥമികാരോഗ്യകേന്ദ്രം വലിയപറമ്പ #

15/08/2019

വലിയപറമ്പ പ്രാഥമികാരോഗ്യ കേന്ദ്രം...

ജനങ്ങളുടെ
പ്രത്യേക ശ്രദ്ധയ്ക്ക്.

മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർ, ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപെട്ടവർ, ശുചീകരണ പ്രവർത്തികൾ നടത്തിയ സന്നദ്ധ പ്രവർത്തകർ, മഴവെള്ളം കയറിയ വീട്ടുകാർ, തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കുക.

മലിനജലവുമായി സമ്പർക്കത്തിലേർപ്പെട്ടവർക്ക് എലിപ്പനി രോഗം ബാധിക്കുവാൻ സാധ്യതയുണ്ട്. രോഗ പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ ഗുളിക നിർബന്ധമായും എല്ലാവരും വാങ്ങിച്ച് കഴിക്കുക. ഗുളികകൾ PHC യിൽ നിന്ന് സൗജന്യമായി വിതരണം ചെയ്യുന്നു. 5 വയസു മുതൽ 14 വയസു വരെ 100 mg ന്റെ ഒരു ഗുളികയും, 15 വയസിനു മേൽ പ്രായമുള്ളവർ 2 ഗുളിക വീതവും ആഴ്ചയിൽ ഒരു തവണ കഴിക്കുക.
5 വയസിനു താഴെ പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ, എന്നിവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാവുന്നതാണ് .

പുഴകൾ കരകവിഞ്ഞ് ഒഴുകിയതിനാൽ നമ്മുടെ കിണറുകളും മറ്റ് ജല സ്രോതസുകൾ മലിനജലത്താൽ ഉപയോഗയോഗ്യ മല്ലാതായിരിക്കുന്നു. കിണർ വെള്ളം തൽക്കാലം ഉപയോഗിക്കാരിക്കുകയോ ,നന്നായി തിളപ്പിച്ച ശേഷമോ, ക്ലോറിനേഷൻ നടത്തി അണു നശീകരിച്ചതിനു ശേഷമോ മാത്രം ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.

ആശാ, കുടുംബശ്രീ, ആരോഗ്യ സേനാ- വളണ്ടിയർമാർ ക്ലോറിനേഷൻ നടത്തി ജല ശുദ്ധീകരണത്തിനായി വരുമ്പോൾ ആവശ്യമായ സഹകരണം നൽകുക....

ജലജന്യരോഗങ്ങളായ
വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് ,തുടങ്ങിയവ തടയുന്നതിന് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കുക.... ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും പ്രതിരോധ പ്രവർത്തനവുമായി സഹകരിക്കുകയും ചെയ്യുക.

🙏🏻🙏🏻🙏🏻

മെഡിക്കൽ ഓഫീസർ
PHC വലിയപറമ്പ്

‘Clean Valiyaparamba Campaign’ meeting at Panchayat hall.ആഗസ്റ്റ് 26 ന് പഞ്ചായത്ത് തലത്തിൽ ഏകദിന ശുചീകരണ യജ്ഞം നടത്തും ....
15/08/2019

‘Clean Valiyaparamba Campaign’ meeting at Panchayat hall.

ആഗസ്റ്റ് 26 ന് പഞ്ചായത്ത് തലത്തിൽ ഏകദിന ശുചീകരണ യജ്ഞം നടത്തും . ഒരുക്കങ്ങൾ വാർഡു തലത്തിൽ നടക്കും . എല്ലാ വാർഡിലും സാനിറ്റേഷൻ സമിതി യോഗം ചേർന്ന് മുഴുവൻ കിണറുകളും 25 ന് മുമ്പ് ക്ലോറിനേഷൻ ചെയ്യും .
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മുഴുവനായി നീക്കം ചെയുകയും , പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണം, ക്ലോറിനേഷൻ, മാലിന്യ നിർമ്മാർജ്ജനം, ഡോക്സി ഗുളിക വിതരണം എന്നിവ നടത്തും . വലിയപറമ്പിന് ചുറ്റുമുള്ള 3 ബണ്ടുകളിൽ പാലം നിർമ്മിക്കുവാൻ ഗവ.ലേക്ക് പ്രമേയം നൽകും.

73rd Independence Day Celebration.
15/08/2019

73rd Independence Day Celebration.

എന്താണ് എലിപ്പനി?ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി...
12/08/2019

എന്താണ് എലിപ്പനി?

ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകര്‍ച്ചവ്യാധികളില്‍ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്.

രോഗവ്യാപനം

രോഗാണുവാഹകരയായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 4 മുതല്‍ 20 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു.

രോഗ ലക്ഷണങ്ങള്‍

പനി, പേശി വേദന (കാല്‍ വണ്ണയിലെ പേശികളില്‍) തലവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്നതാണ്.
ആരംഭത്തില്‍ ചികിത്സ തേടാതിരുന്നാല്‍?

ആരംഭത്തില്‍ ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും.

ജാഗ്രത നിര്‍ദേശങ്ങള്‍

ആരോഗ്യ പ്രവര്‍ത്തകരും ജനങ്ങളും പാലിക്കേണ്ട ജാഗ്രത നിര്‍ദേശങ്ങള്‍

1. മലിനജലവുമായി സമ്പര്‍ക്കം വരുന്ന അവസരങ്ങളില്‍ വ്യക്തി സുരക്ഷാ ഉപാധികള്‍ ഉപയോഗിക്കുക (കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്‌ക് എന്നിവ)

2. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, മലിനജലവുമായി സമ്പര്‍ക്കം വന്നവരും ഡോക്‌സിസൈക്ലിന്‍ ഗുളിക 200 mg (100 mg രണ്ട് ഗുളിക) ആഴ്ചയിലൊരിക്കല്‍ കഴിച്ചിരിക്കേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കം തുടരുന്നത്രയും കാലം ഡോക്‌സിസൈക്ലിന്‍ പ്രതിരോധം തുടരേണ്ടതാണ്.

3. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കുകയോ ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും സ്വയം ചികിത്സ ചെയ്യരുത്.

Breast feeding week celebration August 1-7 2019. ലോകമുലയൂട്ടൽ വാരാചരണം
06/08/2019

Breast feeding week celebration August 1-7 2019.
ലോകമുലയൂട്ടൽ വാരാചരണം

ലോക മുലയൂട്ടൽ വാരാചരണം... പഞ്ചായത്ത് ഹാളിൽ .
01/08/2019

ലോക മുലയൂട്ടൽ വാരാചരണം... പഞ്ചായത്ത് ഹാളിൽ .

ഡി എച് എസ് Dr സരിതാ മാഡവും ഡെപ്യൂട്ടി ഡിഎംഒ Dr  മനോജ് സാറും ഇന്ന് വലിയപറമ്പ പ്രാഥമികാരോഗ്യകേന്ദ്രം സന്ദർശിച്ചപ്പോൾ
29/07/2019

ഡി എച് എസ് Dr സരിതാ മാഡവും ഡെപ്യൂട്ടി ഡിഎംഒ Dr മനോജ് സാറും ഇന്ന് വലിയപറമ്പ പ്രാഥമികാരോഗ്യകേന്ദ്രം സന്ദർശിച്ചപ്പോൾ

Address

Kasaragod
671312

Opening Hours

Monday 9am - 2pm
Tuesday 9am - 2pm
Wednesday 9am - 2pm
Thursday 9am - 2pm
Friday 9am - 2pm
Saturday 9am - 2pm

Website

Alerts

Be the first to know and let us send you an email when PHC Valiyaparamba kasargod district posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to PHC Valiyaparamba kasargod district:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram