Onampallil Ayurveda Hospital $ Panchakarma Center

Onampallil Ayurveda Hospital $ Panchakarma Center Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Onampallil Ayurveda Hospital $ Panchakarma Center, Hospital, onampallil Junction, pattolimarket. p. o, kayamkulam, Kayamkulam.

മഞ്ഞള്‍ ചേര്‍ത്ത പാലിന്റെ ഗുണങ്ങള്‍പുരാതനകാലം തൊട്ടേ ശരീരത്തിന് ഉത്തമമെന്ന് പറഞ്ഞുകേള്‍ക്കുന്ന രണ്ട് വസ്തുക്കളാണ് മഞ്ഞളു...
20/01/2018

മഞ്ഞള്‍ ചേര്‍ത്ത പാലിന്റെ ഗുണങ്ങള്‍

പുരാതനകാലം തൊട്ടേ ശരീരത്തിന് ഉത്തമമെന്ന് പറഞ്ഞുകേള്‍ക്കുന്ന രണ്ട് വസ്തുക്കളാണ് മഞ്ഞളും പാലും. ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമാണ് ഇവ രണ്ടും. ശരീരസൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യത്തിനും ഇവ രണ്ടും ചേര്‍ന്നാല്‍ വിശേഷമാണ്. വിഷമയമായതും കൃത്രിമ നിറവും മണവും നല്‍കിയും സുന്ദരന്‍ ടിന്നുകളില്‍ വിപണിയിലെത്തുന്ന ഇന്നത്തെ ഹെല്‍ത്ത് ഡ്രിങ്കുകളേക്കാള്‍ എന്തുകൊണ്ടും ഏറെ മുന്നിട്ടുനില്‍ക്കുന്ന ഒരു പാനീയമായി മഞ്ഞള്‍-പാല്‍ മിശ്രിതത്തെ കാണാം. നമ്മുടെ ഭക്ഷണചര്യയില്‍ ഇതുള്‍പ്പെടുത്തുന്നതിലൂടെ പലതരം രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും ശരീരത്തിന് പ്രതിരോധിക്കാനാകും.

നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ പോന്ന ധാരാളം ഗുണങ്ങളുള്ള മഞ്ഞള്‍ചേര്‍ത്ത പാല്‍ എങ്ങനെ ഉണ്ടാക്കുമെന്ന് ആദ്യം മനസ്സിലാക്കാം. ഒരിഞ്ച് വലുപ്പമുള്ള മഞ്ഞള്‍ കഷണം പാലില്‍ 15 മിനുട്ട് നേരത്തേക്ക് തിളപ്പിക്കുക. പിന്നീട് മഞ്ഞള്‍ കഷണം പാലില്‍ നിന്നെടുത്തുമാറ്റണം. ശേഷം ആ പാല്‍ അല്പം ചൂടാറ്റി കുടിക്കുക. നിത്യേന മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് ശീലമാക്കുന്നത് കൊണ്ട് ആരോഗ്യം മെച്ചപ്പെടുകയും ഒപ്പം വളരെ ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഡോക്ടറെ സമീപിക്കുന്ന ശീലം കുറച്ച് കീശ കാലിയാക്കാതിരിക്കുകയും ആവാം. മഞ്ഞള്‍ ചേര്‍ത്ത പാലിനെക്കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

1.ശ്വസനസംബന്ധ രോഗങ്ങള്‍: നഗരസംസ്‌കാരം സൈനസ്, ആസ്ത്മ, ബ്രോങ്കൈറ്റിസ് പോലുള്ള അസുഖങ്ങളെ ഇന്ന് ഒട്ടുമിക്കവരിലും എത്തിച്ചിരിക്കുകയാണ്. ദീര്‍ഘകാല ചികിത്സയാണ് ഇവയക്കായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ളത്. എന്നാല്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന്റെ ഔഷധഗുണം ഈ അസുഖങ്ങള്‍ക്ക് പരിഹാരമായി നിര്‍ദ്ദേശിച്ചുവരുന്നു. ബാക്റ്റീരിയ, വൈറസ് എന്നിവമൂലം ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു ആന്റി-മൈക്രോബിയലാണ് മഞ്ഞള്‍പാല്‍. ശ്വസനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങള്‍ക്ക് പ്രതിവിധിയായി ഈ മിശ്രിതം ഉപയോഗിക്കുന്നുണ്ട്. ശ്വാസതടസ്സം, സൈനസ് എന്നിവയില്‍ നിന്നും അതിവേഗം ആശ്വാസം നല്‍കുന്ന ഇത് ശരീരത്തിലെ ചൂടിനെ ഉയര്‍ത്തിയാണ് ഈ അസുഖങ്ങളെ പ്രതിരോധിക്കുന്നത്.
2.അര്‍ബുദം :
സ്തനം, ത്വക്ക്, ശ്വാസകോശം, പ്രോസ്‌റ്റേറ്റ്, വന്‍കുടല്‍ എന്നിവയിലുണ്ടാകുന്ന അര്‍ബുദത്തിന്റെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് കഴിയും. ഇതിലെ ആന്റി ഇന്‍ഫഌമേറ്ററി ഘടകമാണ് ഇതിന് ഈ മിശ്രിതത്തെ പ്രാപ്തമാക്കുന്നത്. ഡിഎന്‍എയെ തകര്‍ക്കുന്നതില്‍ നിന്ന് ഇത് അര്‍ബുദകോശങ്ങളെ തടയുന്നതിനെ കൂടാതെ കീമോത്തെറാപ്പിയുടെ പാര്‍ശ്വഫലങ്ങളെ കുറക്കുകയും ചെയ്യുന്നു.
3. ഉറക്കമില്ലായ്മ :
മഞ്ഞള്‍പാല്‍ ഇളംചൂടില്‍ കുടിക്കുന്നത് ഉറക്കമില്ലായ്മക്കും പരിഹാരമാണ്. ഉറങ്ങാന്‍ സഹായിക്കുന്ന അമിനോആസിഡ്, ട്രൈപ്‌റ്റോഫന്‍ എന്നിവയെ ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്.
4.ചുമയും ജലദോഷവും :
മഞ്ഞള്‍ ചേര്‍ത്ത പാലിലുള്ള ആന്റിവൈറല്‍, ആന്റിബാക്റ്റീരിയല്‍ ഘടകങ്ങള്‍ ജലദോഷം, ചുമ പോലുള്ള സാധാരണ അസുഖങ്ങളെയും പ്രതിരോധിക്കുന്നതാണ്. തൊണ്ടവേദനയ്ക്കും മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുകവഴി ആശ്വാസം ലഭിക്കും.
5.സന്ധിവാതം :
പ്രായമായവരില്‍ സാധാരണ കണ്ടുവരുന്ന അസുഖമാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം. സന്ധിവാതം, സന്ധിവീക്കം എന്നിവ പരിഹരിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാല്‍ ഉത്തമമാണെന്നാണ് പറയപ്പെടുന്നത്. വേദന കുറച്ച് സന്ധികളേയും പേശികളേയും വഴക്കമുള്ളതാക്കാന്‍ സാധിക്കുന്നതാണ് ഇതിന് കാരണം. 6.വേദനസംഹാരി:
നട്ടെല്ല്, ശരീരത്തിലെ സന്ധികള്‍ എന്നിവയിലുണ്ടാകുന്ന ഒട്ടുമിക്ക വേദനകളില്‍ നിന്നും ആശ്വാസം നല്‍കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്. ശരീരത്തിലെ സന്ധികള്‍ക്ക് കൂടുതല്‍ ബലം പ്രദാനം ചെയ്യാന്‍ മഞ്ഞല്‍പാലിന് കഴിയും.
7.ആന്റിഓക്‌സിഡന്റ്: കോശനാശനത്തിന് കാരണമാകുന്ന സ്വതന്ത്രറാഡിക്കലുകളെ ഇല്ലാതാക്കി കോശനാശനം തടയുന്ന തന്മാത്രകളാണ് ആന്റി ഓക്‌സിഡന്റുകള്‍. അത്തരം ആന്റി ഓക്‌സിഡന്റുകളുടെ ഒരു പ്രധാനകലവറയാണ് മഞ്ഞള്‍ ചേര്‍ത്ത പാല്‍ മിശ്രിതം. രക്തശുദ്ധീകരണത്തിന് 8.ആയുര്‍വ്വേദപ്രകാരം; രക്തശുദ്ധീകരണത്തിന് മികച്ചതാണ് മഞ്ഞള്‍പാല്‍. കൂടാതെ രക്തചംക്രമണത്തെ പുനരുജ്ജീവിപ്പിച്ച് ചംക്രമണം ഉയര്‍ത്താനും മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്. ലിംഫാറ്റിക് സിസ്റ്റം, രക്തക്കുഴലുകള്‍ എന്നിവയിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും രക്തത്തെ കട്ടികുറഞ്ഞതാക്കാനും ഇതിന് കഴിയും.
9.കരളിനെ വിഷമുക്തമാക്കാന്‍; കരളിനെ വിഷമുക്തമാക്കാന്‍ മഞ്ഞള്‍പാലിന് സാധിക്കുന്നു. മാത്രമല്ല, കരളിന്റെ സുഖമമായ പ്രവര്‍ത്തനത്തിന് മഞ്ഞള്‍ ചേര്‍ത്ത പാല്‍ ഒരു മികച്ച പാനീയമാണ്. ലിംഫാറ്റിക് സിസ്റ്റത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും ഇതിന് ശേഷിയുണ്ട്.
10.കാല്‍സ്യം സമ്പുഷ്ടം: കാല്‍സ്യത്തിന്റെ ഉറവിടമായ മഞ്ഞള്‍ ചേര്‍ത്ത പാല്‍ എല്ലിന്റെ ആരോഗ്യത്തിനും നല്ലതാണ്. എല്ലിന്റെ ആരോഗ്യത്തിനായി ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മഞ്ഞള്‍ ചേര്‍ത്ത പാല്‍ ദിവസവും കുടിക്കാറുള്ളത് നമ്മളില്‍ കുറച്ച് പേര്‍ക്കെങ്കിലും അറിയുമായിരിക്കും. മഞ്ഞള്‍പാല്‍ അസ്ഥി തേയ്മാനത്തിനും പരിഹാരമാണ്. അസ്ഥിക്ഷതംം പരിഹരിക്കാനും ഈ പാനീയം നിര്‍ദ്ദേശിക്കാറുണ്ട്. 11.അണുനാശിനി:
ആന്റിസെപ്റ്റിക് ശേഷിയുള്ള മഞ്ഞള്‍ ചേര്‍ത്ത പാല്‍ വയറ്റിലെ പുണ്ണ്, കുടല്‍ വീക്കം എന്നിവയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അള്‍സര്‍, അതിസാരം, ദഹനക്കേട് എന്നിവയ്ക്കും ഇത് പരിഹാരമാണ്. 12.സ്ത്രീകള്‍ക്കും:
മിക്ക സ്ത്രീകളിലും കണ്ടുവരുന്ന ആര്‍ത്തവേദനയ്ക്ക് മഞ്ഞള്‍പാല്‍ ഒരുത്തമ ഔഷധമാണ്. മാത്രമല്ല, ഗര്‍ഭിണികളായ സ്ത്രീകള്‍ മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് പ്രസവാനന്തരം ശരീരം അതിവേഗം പൂര്‍വ്വസ്ഥിതിയില്‍ എത്തുന്നതിനും സുഖപ്രസവത്തിനും സഹായകമാണ്. കൂടാതെ മുലപ്പാല്‍ വര്‍ധിക്കാനും അണ്ഡാശയം വേഗം ചുരുങ്ങാനും ഈ പാല്‍ അത്യുത്തമമാണത്രെ. 13.സൗന്ദര്യവര്‍ധകം: സൗന്ദര്യവര്‍ധനത്തില്‍ പാലിനും മഞ്ഞളിനുമുള്ള സ്ഥാനം പലര്‍ക്കും അനുഭവത്തില്‍ വന്നിട്ടുണ്ടാകും. മുഖക്കുരു മാറ്റാനും മറ്റും മുഖത്ത് മഞ്ഞളരച്ചിടുന്നത് ഒരു കാലത്ത് കൗമാരക്കാര്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രായഭേദമന്യേ പല സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും മഞ്ഞളും പാലും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മഞ്ഞള്‍-പാല്‍ മിശ്രിതം പലരും ഉപയോഗിച്ചിട്ടുണ്ടാകില്ല. അറിയാമോ, മൃദുലവും തിളക്കമുള്ളതുമായ ചര്‍മ്മത്തിന് ക്ലിയോപാട്ര മഞ്ഞള്‍ ചേര്‍ത്ത പാലില്‍ കുളിക്കുമായിരുന്നത്രേ. ചര്‍മ്മത്തിന്റെ തിളക്കത്തിന് ഈ മിശ്രിതം അവര്‍ കുടിക്കാറുമുണ്ടായിരുന്നു. ശരീരത്തിലെ ചുവപ്പ്കലകള്‍, ചെറിയ കുരുക്കള്‍ എന്നിവ മാറ്റാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലില്‍ കുതിര്‍ത്ത് വെച്ച പരുത്തി 15 മിനുട്ടോളം അവിടങ്ങളില്‍ വെക്കുന്നത് നല്ലതാണ്.
14. ഭാരം കുറക്കാന്‍:
തടികുറക്കാന്‍ ശ്രമിക്കുന്നവര്‍ ഈ മഞ്ഞള്‍ ചേര്‍ത്ത പാല്‍ മിശ്രിതം ഒന്ന് പരീക്ഷിച്ച് നോക്കൂ. ശരീരത്തിലെ കൊഴുപ്പിനെ കുറക്കുക വഴി ഭാരം കുറക്കാന്‍ ഇത് സഹായിക്കും.
15. ചൊറിയ്ക്കും പരിഹാരം: ദിവസവും ഒരു ഗ്ലാസ് മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് എക്‌സിമ അഥവാ വരട്ടു ചൊറി (കരപ്പന്‍) ഇല്ലാതാക്കും..

Happy diwali to all... May this festival of lights brightens your life and bring happiness...
18/10/2017

Happy diwali to all... May this festival of lights brightens your life and bring happiness...

പ്രമേഹത്തെ വേരോടെ ഇല്ലാതാക്കാന്‍ പച്ചക്കായ ഉപയോഗിക്കേണ്ട വിധം:പ്രമേഹത്തെ പരിഹരിക്കാന്‍ കഴിയുന്ന വളരെ മികച്ച ഒരു ഭലം ആണ് ...
09/08/2017

പ്രമേഹത്തെ വേരോടെ ഇല്ലാതാക്കാന്‍ പച്ചക്കായ ഉപയോഗിക്കേണ്ട വിധം:

പ്രമേഹത്തെ പരിഹരിക്കാന്‍ കഴിയുന്ന വളരെ മികച്ച ഒരു ഭലം ആണ് പച്ച കായ. ഇതിനായി 5 പച്ച കായ നന്നായി വൃത്തിയാക്കി കഴുകി എടുക്കുക. ഇത് 10 മിനുട്ടോളം കുക്കറില്‍ വേവിച്ചു എടുക്കാം.
10 മിനുട്ട് വേവിച്ച പച്ചകായ നന്നായി ഉടച്ചു എടുക്കുക. ഉടച്ച പച്ച കായയിലേക്ക് ഐസ് ക്യുബ് ഇട്ടു തണുക്കാന്‍ വെക്കുക.
ഇങ്ങനെ തണുത്ത ദ്രാവക രൂപത്തില്‍ ആയ ഈ മിശ്രിതം ഐസ് ക്യുബുകള്‍ ആകാന്‍ ഫ്രീസറില്‍ വെക്കുക. ഐസ് ക്യൂബുകള്‍ ആയതിനു ശേഷം ഇഷ്ടമുള്ള ജ്യൂസിനോപ്പം ഇത് ചേര്‍ത്ത് കഴിക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം ജ്യൂസില്‍ മധുരം ചേര്‍ക്കാന്‍ പാടുള്ളതല്ല.ഒരാഴ്ച തുടര്‍ച്ചായി ഇത് പരീക്ഷിക്കുക. വളരെ എളുപ്പത്തില്‍ പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു ഉഗ്രന്‍ വഴി ആണ് ഇത്. വാഴ പഴത്തില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം എല്ലും പല്ലും ബലമുള്ളതാക്കാന്‍ സഹായിക്കും.ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ദഹനം സുഖമം ആക്കാനും പച്ച കായ ഉത്തമം ആണ്.
ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്ന ഒരു ഉത്തമ ആഹാരം കൂടി ആണ് പച്ച കായ.
അമിത ഭാരം കൊണ്ട് കഷ്ടപെടുന്നവര്‍ക്ക് നല്ലൊരു പരിഹാരം കൂടി ആണ് ഈ വിദ്യ.

17/07/2017
Replace obesity with happiness
27/03/2017

Replace obesity with happiness

Beauty benefits of pappaya
18/02/2017

Beauty benefits of pappaya

കറിവേപ്പിലയുടെ ഗുണങള്നമ്മുടെ തൊടിയിലെ കറിവേപ്പ് ചില്ലറക്കാരനല്ല.. കറികള്ക്ക് രുചി പകരാ൯ മാത്രമല്ല നമ്മുടെ ശരീര സ൦രക്ഷണത്...
22/01/2017

കറിവേപ്പിലയുടെ ഗുണങള്

നമ്മുടെ തൊടിയിലെ കറിവേപ്പ് ചില്ലറക്കാരനല്ല.. കറികള്ക്ക് രുചി പകരാ൯ മാത്രമല്ല നമ്മുടെ ശരീര സ൦രക്ഷണത്തിന് വലിയ പങ്ക് വഹിക്കുന്നുണ്ട്....
1: ഉപ്പൂറ്റി വിണ്ട്ക്കീറല് : കറിവേപ്പിലയും മഞ്ഞലും സമം ചേ൪ത്ത് പുരട്ടിയാല് 3 ദിവസത്തിനുല്ലില് മാറ്റ൦ കാണാവുന്നതാണ്

2:തലമുടിക്ക് : സുദ്ധമായ വെളിച്ചണ്ണയില് കറിവേപ്പില ഇട്ട് തിളപ്പിച്ച് അഴ്ച്ചയില് 2 ദിവസ൦ തേക്കുക

3 : ദഹനത്തിന് : നെല്ലിയ്ക വലിപ്പത്തില് മോരിനൊപ്പ൦ കഴിയ്കുക

4:കണ്ണിന് : vit A കൂടുതലായി അടങിയതിനാല് ഇവ അഹാരത്തില് ചേ൪ക്കുന്നത് കാഴ്ച്ചക്ക് വിശേഷമാണ്

CELEBRATING 3 SUCCESFUL YEARSS😀😀😀   I would like to take this special day to thank u all, specially my family  for all y...
20/12/2016

CELEBRATING 3 SUCCESFUL YEARSS😀😀😀
I would like to take this special day to thank u all, specially my family for all your prayers, blessings, support, help & hardwork over the last years for my hospital's good ascension.😊😊
THANK U ALL

Free ayurveda medical camp conducted on 7/8/16 @ kkbuilders, pattolimarket by onampallil ayurveda hospital
10/08/2016

Free ayurveda medical camp conducted on 7/8/16 @ kkbuilders, pattolimarket by onampallil ayurveda hospital

inaguration day (21/12/14)
05/07/2016

inaguration day (21/12/14)

Address

Onampallil Junction, Pattolimarket. P. O, Kayamkulam
Kayamkulam
690502

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 7pm

Website

Alerts

Be the first to know and let us send you an email when Onampallil Ayurveda Hospital $ Panchakarma Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category