29/10/2017
ഇന്ന് October 29
World Stroke Day (ലോക പക്ഷാഘാത ദിനം)
STROKE (പക്ഷാഘാതം) ഫിസിയോ തെറാപ്പി ചികിൽസയുടെ പ്രാധാന്യം:
Stroke (പക്ഷാഘാതം) എന്നാൽ എന്ത്?
തലചോറിലേക്ക് ഉള്ള രക് തചംക്രമണം പെട്ടെന്ന് കുറയുകയും രക്‌ത കുഴലുകളിലൂടെ ഉള്ള രക് തചംക്രമണതിന് തടസ്സം നേരിടുന്നതു മൂലം തലച്ചോറിന്റെ പ്രവർത്തനം പെട്ടെന്നു നഷ്ടപ്പെടുന്ന അവസ്ഥ.
പക്ഷാഘാതം പ്രധാനമായും രണ്ട് തരം
👉Ischemic Stroke: തലചോറിലെ രക് ത്കുഴലുകളിൽ രക് തം കട്ടപിടിക്കുകയും അതുമൂലം തലചോറിലേക്കുള്ള രക് തയോട്ടം തടസ്സം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥ.
👉Haemorraghic Stroke: തലചോറിലെ രക് തകുഴലിലെ പൊട്ടൽ സംഭവിക്കുകയും
അതുമൂലം ഉണ്ടാവുന്ന രക് തശ്രാവം കൊണ്ട് തലച്ചോറിലെ കോശങ്ങൾക്ക് നാശം സംഭവിക്കുന്ന അവസ്ഥ.
പക്ഷാഘാതം ഉണ്ടാവുകാൻ സാധ്യതയുള്ള കാരണങ്ങൾ:
👉 ഉയർന്ന Blood Pressure.
👉 ഉയർന്ന Cholesterol
👉 പുകവലിക്കുന്ന ശീലം
👉 പ്രമേഹം
പക്ഷാതത്തിൻറ്റെ പ്രധാന ലക്ഷണങ്ങൾ:
👉 മുഖം ഒരു വശത്തേക്ക് കോടി പോവുക
👉 സംസാരം പെട്ടെന്ന് വ്യക്തമല്ലാതെ ആവുക
👉 ശരീരത്തിൻറ്റെ Balance (തുലനം) നഷ്ടപ്പെടുക.
👉 ശരീരത്തിൻറ്റെ ഒരു വശത്തെ കൈകാലുകൾക് ചലനം നഷട്ടപെടുക.
പക്ഷാഘാതം വന്നാൽ ഉടൻ തന്നെ ന്യൂറോളജിസ്റ്റിന്റെ ചികിൽസയാണ് വേണ്ടത്. തലചോറിൽ രക് തം കട്ട പിടിച്ചിട്ടുണ്ടെങ്കിൽ അത് അലിയിച്ച് കളയുവാൻ ഉള്ള മരുന്നുകൾ നൽകുകയും, അതു പോലെ തന്നെ രക് ത കുഴൽ പൊട്ടിയിട്ട് ഉണ്ടെങ്കിൽ അതിന് ആവശ്യമായ ശസ്ത്രക്രിയ നടത്തുകയുമാണ് ന്യൂറോളജി വിദഗ്ധൻ ചെയ്യുന്നത്.
അതിന് ശേഷം തലചോറിലെ രക് ത കുഴലുകളിൽ രക്തം കട്ട പിടിക്കാതെ ഇരിക്കുവാനും,BP Cholesterol തുടങ്ങിയവ ഉണ്ടങ്കിൽ അത്
നിയത്രികുവാനുള്ള മരുന്നുകൾ നിർദ്ദേശിക്കുകയുമാണ് ന്യൂറോളജിസ്റ്റ് ചെയ്യുന്നത്.
ഇതൊടെ ന്യൂറോളജിസ്റ്റിന്റെ ജോലി ഇവിടെ അവസാനിക്കുന്നു.
ഇനി അങ്ങോട്ട് ഉള്ള ബാക്കി ചികിൽസ നടത്തുന്നത് ഫിസിയോ തെറാപ്പിസ്റ്റാണ്.
രോഗികൾ ഒരു കാര്യം പ്രത്യേകം മനസിലാക്കണം
👉ന്യൂറോളജിസ്റ്റ് നിർദ്ദേശികുന്ന മരുന്നുകൾ മാത്രം കഴിച്ച് കൊണ്ട് നിങ്ങളുടെ രോഗം ഭേദം ആകുവാൻ സാധിക്കില്ല.
ആ മരുന്നുകൾ തലചോറിലെ രക്‌തകുഴലുകളിൽ രക്തം കട്ട പിടിക്കാതെ ഇരിക്കുവാനും, BP Cholestrol തുടങ്ങിയവ ഉണ്ടങ്കിൽ അത് നിയ്ന്ത്രികുവാനും വേണ്ടി മാത്രം ഉള്ളവയാണ്.
👉 ന്യൂറോളജിസ്റ്റ് നിർദ്ദേശി കുന്ന മരുന്നുകൾ പക്ഷാഘാത രോഗികൾ കൃത്യമായ് കഴിക്കണം. ന്യൂറോളജിസ്റ്റിന്റെ അനുവാദം കൂടാതെ രോഗികൾ സ്വമേധയായ് മരുന്ന് നിർത്തരുത്. 2 മാസം കൂടുംപോൾ ന്യൂറോളജിസ്റ്റിൻറ്റെ അടുത്ത് checkup ന് പോകണം.
രോഗികൾ ഒരു കാര്യം പ്രത്യേകം മനസിലാക്കണം
ഈ മരുന്നുകൾ മാത്രം കഴിച്ചത് കൊണ്ട് മാത്രം രോഗിക് എഴുന്നേറ്റ നടക്കുവാനോ സാധാരണ ജീവിതത്തിലേക്ക് തിരിക്കെ വരുവാനോ സാധിക്കുകയില്ല എന്ന യാഥാർത്ഥ്യം എല്ലാവരും തിരിച്ചറിയണം.
PHYSIOTHERAPY ചികിൽസയിലൂടെ മാത്രമേ രോഗിയുടെ ചലനം വീണ്ടെടുത്ത് അദ്ദേഹത്തെ നടത്തുവാനും ദൈനദിന കാര്യങ്ങൾ ഒരു പരിധി വരെ പരസഹായമില്ലാതെ ചെയ്യിക്കുവാനും സാധാരണ ജീവിതത്തിലേക്ക് അദ്ദേഹത്തെ തിരിക്കെ കൊണ്ടുവരുവാൻ സാധിക്കുകയുള്ളൂ.
പക്ഷാഘതത്തിന് PHYSIOTHERAPY ചികിൽസ:
മരുന്നും ശസ് ത്രക്രയയും ഇല്ലാതെ. ഭൗതിക ശ്രോതസുകളിലൂടെയും (Physical Agents:
High frequency Light Waves Infrared rays, UltraViolet rays, LASER. Soundwaves: Ultrasound, Electromagnetic Waves,
Electric Currents: Faradic, Galvanic, Interuptted Galvanic, surged Faradic current, Russian current, Microcurrent
Heat: Electromagnetic Superficial & Deep heat
Cold: Cryotherapy) ചില പ്രത്യേകതരം ചികിൽസാ വ്യായമങ്ങളിലൂടെ (Therapeutic Exercise, Mobilization & Manipulation) ചികിൽസ നൽകുന്ന ആധുനിക വൈദ്യശാസ് ത്രത്തിൻറ്റെ ഒരു സ്വതന് ത്ര ചികിത്സാ ശാഖയാണ് ഫിസിയോ തെറാപ്പി. അതു കൊണ്ട് തന്നെ യാതൊരു വിധ പാർശ്വഫലങ്ങളും ഫിസിയോതെറാപ്പി കൊണ്ട് രോഗികൾ ഉണ്ടാവുകയില്ല.
ഫിസിയോ തെറാപ്പിസ്റ്റ് ഒരോ പക്ഷാഘാത രോഗിയെയും വിശദമായ് പരിശോധിക്കുകയു, അവരുടെ ശാരീരിക അവസ്ഥ മനസിലാകുകയും, അതിന് അനുസരിച്ച് അവർക്ക് ആവശ്യമായ ഫിസിയോ തൊപ്പി ചികിൽസയുടെ Treatment Plan തയ്യാറാക്കുകയും. അത് പ്രകാരം ഉള്ള ഫിസിയോ തെറാപ്പി ചികിൽസ നൽക്കുകയുമാണ് ചെയ്യുന്നത്.
👉 തളർന്നു കിടക്കുന്ന ഞരബുകളെയും, മസിലുകളെയും പുനർജീവിപ്പിക്കുന്നതിന് അവയെ ഉത്തേജിപ്പിക്കുവാൻ ഇലക്ട്രോ തെറാപ്പി കൊണ്ട് Neuro Muscular Stimulation മൂലം Faradic, Galvanic, Interupted Galvanic, Surged Faradic തുടങ്ങിയ വൈദ്യുത തരംഗങ്ങൾ വഴി മസിലുകളുടെ മോട്ടോർ പോയന്റ്റുകളിൽ നിശ്ച്ചിക Intensity കളിലും, Frequency കളിലും, Repeatation നോട് കൂടി Muscle stimulation നൽകുന്നു. ഇതു മൂലം തളർന്നു കിടക്കുന്ന ഞരബുകൾക്കും മസിലുകൾക്കും ഉത്തേജനം ലഭിക്കുന്നു. സാധാരണ ഗതിയിൽ പക്ഷാഘാതം പറ്റിയിട്ട് 6 മാസം ആകുന്നതിന് മുൻപ് തന്നെ Muscle Stimulation ആരംഭിക്കേണ്ടതാണ്. എന്നാൽ മാത്രമേ അത് ഫലപ്രദമാവുകയുള്ളൂ.
👉 മസിലുകളുടെ ശക്തി വീണ്ടെടുകുവാനും അവയുടെ ശക്തി വർധിപ്പിക്കുവാനും ശരീരിക ക്ഷമത വീണ്ടെടുകൂവാനും ആവശ്യമായ
☑Passive
☑Active
☑Active Assisted
☑Resisted തുടങ്ങിയ പല Modeകളിൽ ഉള്ള ചികിൽസാ വ്യായമങ്ങൾ.
👉 ശരീരത്തിന്റെ Balance വീണ്ടെടുകുവാനും coordination തിരിക്കെ ലഭിക്കുവാനും ആവശ്യമായ Frenkels Exercise, Mat Exercise അടക്കമുള്ള പ്രത്യേകതരം ചികിൽസാ വ്യായാമങ്ങൾ
👉 Motor Relearning Programme
👉Brunnstrom Approach
👉 Neuro Development Therapy (NDT)
👉 വിവിധ വർണ്ണങ്ങളിലുള്ള Colour codingങ്ങോട് കൂടിയുള്ള Therabandകൾ കൊണ്ടുള്ള Theraband Exerciseകൾ.
👉 കൈയ്യിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുവാനും കൈയ്യുടെ ചലനത്തിന്റെ coordination വീണ്ടെടുകുവാനും ആവശ്യമായ PEG Board Exercise.
👉 മസിലുകൾക്കും സന്ധികൾക്കും അയവ് ലഭിക്കുവാൻ ആവശ്യമായ Stretching Exercise കൾ, Joint Mobilization.
👉 Gait Training (Elbow crutches, Tripod walking Stick, Walker തുടങ്ങിയവയുടെ സഹയാത്തിലും അല്ലാതെയും നടക്കുവാൻ വേണ്ടിയുള്ള പ്രത്യേക പരിശീലനം)
👉 വൈകല്യം സംഭവിക്കാതെ ഇരിക്കുവാൻ ആവശ്യമായ Orthotic splint കൾ നിർദേശിക്കുക.
ഇവയെല്ലാം കൂടി ചേർന്നതാണ് പക്ഷാഘത്തിനുള്ള Physiotherapy ചികിൽസ.
പക്ഷാഘാതം മൂലം ഉണ്ടാകുവാൻ സാധ്യതയുള്ള വൈകല്യങ്ങൾ:
👉 Wrist Drop with wrist & fingers flexion contracture (കൈപത്തിയും വിരലുകളും പൂർണ്ണമായ് മടങ്ങി മുറുക്കം സംഭവിക്കന്ന അവസ്ഥ)
👉 Elbow Flexion contracture (കൈയ്യിന്റെ മുട്ട് പൂർണ്ണമായ് മടങ്ങി മുറുക്കം സംഭവിക്കുന്ന അവസ്ഥ)
👉 Knee Flexion contracture (കാലിൻ റ്റെ മുട്ട് മടങ്ങി മുറുക്കം സംഭവിക്കുന്ന അവസ്ഥ)
👉 Foot drop with contracture (കാലിൻ റ്റെ പാദം കീഴോട്ട് മടങ്ങി മുറുക്കം സംഭവിക്കുന്ന അവസ്ഥ)
ഈ വൈകല്യങ്ങളെ എങ്ങനെ തടയുവാൻ സാധിക്കും:
☑വൈകല്യം സംഭവിക്കാതെ ഇരിക്കുവാൻ ആവശ്യമായ Orthotic splint കൾ ഒരോ രോഗിയെയും ഫിസിയോ തെറാപ്പിസ്റ് പരിശോധിച്ച് അവരുടെ അവസ്ഥക് അനുസരിച്ച് ആവശ്യമായ Splint നിർദേശിക്കുകയും ചെയ്യും. ഈ splint ക ളു ടെ ഉപയോഗം കൊണ്ടും ഫിസിയോ തെറാപ്പിസ്റ്റ് രോഗിക്ക് കൃത്യമായ് ചെയ്യുവാൻ നിർദ്ദേശികുന്ന വ്യായമങ്ങൾ കൊണ്ടും ഇത്തരം വൈകല്യങ്ങൾ ഒരു പരിധി വരെ വരാതെ പ്രതിരോധിക്കാം.
പൊതുജനങ്ങൾക് ഉണ്ടാകുന്ന ചില സംശയങ്ങൾ.
1) ഫിസിയോ തെറാപ്പി ഒരു ആയുർവേദ ചികിത്സയാണോ?
👉 ഫിസിയോതെറാപ്പി ഒരു ആയുർവേദ ചികിൽസയല്ല. ഫിസിയോ തെറാപ്പി ആധുനിക വൈദ്യശാസ് ത്രത്തിൻറ്റെ (Modern Medical Science) ഭാഗമാണ്.
2) ഉഴിച്ചിൽ, പിഴിച്ചിൽ, ധാര, കിഴി ഇവയെല്ലാം ഫിസിയോതെറാപ്പിയുടെ ഭാഗമാണോ?
👉 മേൽ പറഞ്ഞതെല്ലാം ആയുർവേദ ചികിൽസയുടെ ഭാഗമാണ്. ഇവയൊന്നും ഫിസിയോ തെറാപ്പിയുമായ് യാതൊരു ബന്ധവുമില്ല.
3) ആയുർവേദ, നാച്ചുറോ പതി, ഡോക്ടർമാർക്ക് ഫിസിയോതെറാപ്പി ചികിൽസ പ്രക്ടീസ് ചെയ്യുവാൻ സാധിക്കുമോ?
👉 ഫിസിയോ തെറാപ്പി 4 (1/2) വർഷത്തെ ദൈർഘ്യമുള്ള വൈദ്യശാസ് ത്ര പഠനമാണ്. ഫിസിയോ തെറാപ്പിയിൽ അടിസ്ഥാന യോഗ്യത ആയ BPT ബിരുദധാരികൾക് മാത്രമേ ഫിസിയോ തെറാപ്പി ചികിൽസ നിയമ പരമായി പ്രാക് ട്രീസ് ചെയ്യുവാൻ സാധിക്കുകയുള്ളൂ. ആയുർവേദ, നാച്ചുറോ പതി ഡോക്ടർമാർക്ക് ഫിസിയോതെറാപ്പി ചികിൽസ പ്രക്ടീസ് ചെയ്യുവാൻ സാധിക്കുയില്ല.
4) ഫിസിയോ തെറാപ്പിസ്റ്റുകൾക്ക് മരുന്ന് നിർദേശിക്കുവാൻ ഉള്ള അധികാരം ഉണ്ടോ?
👉 ഫിസിയോ തെറാപ്പി ഒരു മരുന്ന് രഹിത ചികിൽസയാണ്. നിലവിൽ ഇന്ത്യയിൽ ഫിസിയോ തെറാപ്പിസ്റ്റുകൾക്ക് മരുന്ന് നിർദ്ദേശികുവാൻ ഉള്ള അധികാരം ഇല്ല.
5) ഫിസിയോ തെറാപ്പി മേഖലയിലെ വ്യാജൻമാർ ആരെല്ലാം?
👉 ഫിസിയോ തെറാപ്പിയിൽ അടിസ്ഥാന യോഗ്യത ആയ BPT ബിരുദം ഇല്ലാതെ ഫിസിയോ തെറാപ്പി പ്രാക്ടീസ് നടത്തുന്നവരെല്ലാം വ്യാജൻമാർ തന്നെ.
(ഉദ: ഫിസിയോ തെറാപ്പി എന്ന പേരും വെച്ച് കൊണ്ട് അശാസ് ത്രീയമായ ചികിൽസ നടത്തുന്ന ആയുർവേദ, നാച്ചുറോപതി ഡോക്ടർമാർ, 6 മാസത്തെ ആയുർവേദ പഞ്ചകർമ തെറാപ്പിയിൽ ഡിപ്ലോമ എടുത്ത് ഫിസിയോ തെറാപ്പി ആണെന്ന് പറഞ്ഞ് ചികിൽസ നടത്തുന്ന അയുർവേദ പഞ്ചകർമ്മ തെറാപ്പിസ്റ്റുകൾ, ഫിസിയോ തെറാപ്പിയിൽ അടിസ്ഥന യോഗ്യതയില്ലാതെ ചികിൽസ നടത്തുന്ന കന്യാസ് ത്രികൾ തുടങ്ങിയവർ.
6) വ്യാജൻമാർ നടത്തുന്ന അശാസ് ത്രീയമായ ഫിസിയോ തെറാപ്പി ചികിൽസക് പോയാൽ എന്ത് സംഭവിക്കും?
👉വ്യാജൻമാർ നടത്തുന്ന അശാസ് ത്രീയമായ ഫിസിയോ തെറാപ്പി ചികിൽസക് പോയാൽ രോഗിക്ക് ഗുണത്തേക്കാൾ ഏറെ ദോഷം തന്നെ ആയിരിക്കും സംഭവിക്കുക. നിങ്ങളുടെ രോഗാവസ്ഥ മൂർച്ഛികുകയും, രോഗത്തിൻറ്റെ സങ്കീർണത കൂട്ടുകയും അവസ്ഥ വഷളാവുകയും ചെയ്യും. ശാസ്ത്രീയമായ ഫിസിയോ തെറാപ്പി ചികിൽസയിലൂടെ മാത്രമേ രോഗം ഭേദമാകുവാൻ സാധികുകയുള്ളൂ. അത് BPT യോഗ്യതയുള്ള ഫിസിയോക്ക് മാത്രമേ സാധിക്കുകയുള്ളൂ.
പൊതു ജനങ്ങൾ മനസിലാക്കേണ്ട കാര്യങ്ങൾ
👉UGC അംഗീകൃത സർവകലാശാലകളുടെ കീഴിൽ 4 (1/2)വർഷത്തെ പഠനവും അതിനിടയിൽ 6 മാസത്തെ Internship ന് ശേഷം കിട്ടുന്ന ബിരുദമാണ് BACHELOR OF PHYSIOTHERAPY (B.P.T) അതു പോലെ 2 വർഷത്തെ Specialization നോട് കൂടിയ ബിരുദാനന്തര ബിരുദമായ MASTER OF PHYSIOTHERAPY (M.P.T) ബിരുദം നേടിയവർക്കുമാണ് PHYSIOTHERAPY ചികിൽസ നിയമപരമായ് പ്രാക്ടീസ് ചെയ്യുവാൻ സാധിക്കുക.
👉വ്യാജൻമാരുടെ കൈയ്യിൽ അകപ്പെട്ട് വഞ്ചിതരാക്കാതിരിക്കുവാൻ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
👉 ശാസ് ത്രീയമായ ഫിസിയോ തെറാപ്പി ചികിൽസയിലൂടെ മാത്രമേ നിങ്ങളുടെ രോഗം ഭേദമാകുവാൻ സാധികുകയുള്ളൂ. അത് B.P.T, M.P.T യോഗ്യതയുള്ള ഫിസിയോക്ക് മാത്രമേ അതിന് സാധിക്കുകയുള്ളൂ. ആയതിനാൽ ഫിസിയോ തെറാപ്പി ചികിൽസകു ഫിസിയോ തെറാപ്പിസ്റ്റിനെ സമീപിക്കുപോൾ ഫിസിയോ തെറാപ്പിസ്റ്റിൻറ്റെ അടിസ്ഥാന യോഗ്യത B.P.T തന്നെ ആണോ എന്ന് ഉറപ്പ് വരുത്തുക.