01/06/2025
ജൂൺ 1, മിംഹാറിന്റെ യാത്ര തുടങ്ങിയിട്ട് എട്ടു വർഷം തികയുന്നു. സന്തോഷം. ഈ കാലയളവിനിടയിൽ എല്ലാവരെയും മനസ്സറിഞ്ഞു ചിരിക്കാൻ പ്രാപ്തമാക്കുകയാണ് മിംഹാർ ചെയ്തത് (Smile Everyday) കേവലം നാട്ടിലുള്ള മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് വേണ്ടി തുടങ്ങിയ ഒരു സംവിധാനം 17 രാജ്യങ്ങളിൽ നിന്നുള്ള 21,000 പേരിലേക്ക് വ്യാപിച്ചത് പെട്ടെന്നായിരുന്നു. കൂടെ നിൽക്കാൻ നിങ്ങൾ ഉള്ളതു കൊണ്ടാണത്.
മറ്റു ഹോസ്പിറ്റലുകളിൽ നിന്നും സൈക്യാട്രിക് ഹോസ്പിറ്റലായ മിംഹാറിനുള്ള പ്രതിസന്ധി രണ്ടാണ്. ഒന്ന് ജനറൽ ഹോസ്പിറ്റലുകളെ അപേക്ഷിച്ചു മാനസിക രോഗിക്ക് ചികിത്സ തേടുന്ന ആശുപത്രിയിലെ ഡോക്ടർമാരും മറ്റ് സ്റ്റാഫുകളും ശത്രുവായിരിക്കും. രണ്ട് കുടുംബത്തിന്റെ സഹായം കൂടി ഉണ്ടെങ്കിൽ മാത്രമേ രോഗിയുടെ നില മെച്ചപ്പെടുത്താൻ സാധിക്കൂ എന്നുള്ളത്. ഇത് രണ്ടും പൊതുവേ വിസ്മരിക്കപ്പെടുന്നുണ്ട്. പനി വന്ന രോഗിയുടെ അസുഖം മാറാൻ രോഗി സ്വമേധയാ മരുന്നു കഴിച്ചാൽ മതിയാകും. എന്നാൽ സ്വമേധയാ മരുന്നു കഴിക്കാൻ തയ്യാറില്ലാത്ത എന്തിന് തനിക്ക് രോഗമില്ലെന്ന് ശാഠ്യം പിടിക്കുന്ന ഒരു വ്യക്തിയെ ചികിത്സിച്ചു ഭേദമാക്കുക എന്നത് ഏറെ പ്രയാസമുള്ളതാണ്. പലപ്പോഴും ഈ മേഖലയിലെ ചികിത്സാ ദൈർഘ്യത്തിന്റെ പിന്നിലുള്ള കാരണവും ഇതാണ്. ഇത്തരം പ്രതിസന്ധികളെയും മറികടന്നാണ് മിംഹാർ അതിർത്തികൾ കടന്ന് കുടുംബ ഹൃദയങ്ങളിലേക്ക് എത്തുന്നത് എന്നത് ഏറെ പ്രശംസനീയമാണ്. മഅ്ദിൻ അക്കാദമിയുടെ പിന്തുണയും, ഇവിടുത്തെ അഡ്മിൻസ്, ഡോക്ടേഴ്സ്, നഴ്സുമാർ, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കേഴ്സ് മറ്റു സ്റ്റാഫുകൾ എന്നിവരുടെ കഠിന പ്രയത്നവുമാണീ വളർച്ച പെട്ടെന്നാക്കിയത്. എല്ലാവർക്കും നന്ദി...