
21/06/2022
മൃഗങ്ങളിലെ ഗർഭനിർണ്ണയം സ്‌കാനിങ്ങിലൂടെ : ഇനി നിങ്ങളുടെ വീട്ടുമുറ്റത്തും
————————————————————————————
മൃഗങ്ങളുടെ ലബോറട്ടറി ടെസ്റ്റിംഗിൽ ദേശീയ അംഗീകാരം നേടിയെടുത്ത iVET Labs ന്റെ സഹോദരസ്ഥാപനമായ iVET Scans ആണ് ഈ സേവനം നിങ്ങളിലേക്ക് എത്തിക്കുന്നത്.
അരുമ മൃഗങ്ങളുടെയും, പശു, ആട് മുതലായ കന്നുകാലികളുടെയും ഗർഭനിർണ്ണയം നടത്തി, വേണ്ട ആരോഗ്യപരിപാലന മാർഗങ്ങൾ സ്വീകരിക്കാൻ നമുക്ക് സ്കാനിങ്ങിലൂടെ സാധ്യമാകും. ഭ്രൂണത്തിന്റെ വളർച്ചയും, ഹൃദയമിടിപ്പും നേരിട്ട് കാണാവുന്നതുമാണ്. കൂടാതെ പ്രായവും, ഏകദേശം പ്രസവ തീയതിയും അറിയാൻ സാധിക്കും.
വെറ്ററിനറി കോളേജിലും സംസ്ഥാനത്തെ പ്രധാനപ്പെട്ട ആശുപത്രികളിലും മാത്രം ലഭ്യമായ അൾട്രാസൗണ്ട് സ്കാനിംഗ് സേവനം കേരളത്തിൽ ആദ്യമായി വിപുലമായ രീതിയിൽ, വീട്ടുപടിക്കൽ എത്തിക്കുക എന്നതാണ് iVET Scans ന്റെ ലക്ഷ്യം.
പശു, ആട് എന്നിവയുടെ പരിശോധനക്ക് 600 രൂപയും നായ പൂച്ച എന്നീ അരുമ മൃഗങ്ങൾക്ക് 1000 രൂപയും ആണ് ഫീസ് ഈടാക്കുന്നത്. വെറ്ററിനറി ഗൈനക്കോളജി വിഭാഗത്തിൽ ബിരുദാനന്തര ബിരുദധാരികളായ ഡോക്ടർമാർ ആണ് പരിശോധന നടത്തുന്നത്. പരിശോധനക്ക് ശേഷം റിപ്പോർട്ട് (ഫോട്ടോകൾ അടക്കം) പ്രിന്റ് ആയി ഉടമക്ക് നൽകുന്നതാണ്.
ഈ സേവനം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ലഭ്യമാകൂ. ബുക്ക് ചെയ്യുന്നതിനായി 8301021785 എന്ന നമ്പറിൽ ബന്ധപ്പെടുക.
മൃഗങ്ങളുടെ ഗർഭകാലം, അവയുടെ പരിചരണം തികച്ചും പേടികൂടാതെയും ആകുലതകൾ ഇല്ലാതെയുമാക്കുക. വളരുന്ന ടെക്നോളോജിക്കൊപ്പം സഞ്ചരിക്കുവാനും പുതിയ മാറ്റങ്ങൾക്കൊപ്പം മുന്നേറാനും ഞങ്ങൾ നിങ്ങളോട് കൂടെയുണ്ട്.
(എല്ലാ വെള്ളിയാഴ്ചകളിലും പെരുമ്പാവൂർ ഭാഗത്തു മാത്രമാണ് ഇപ്പോൾ സേവനം ലഭ്യമാക്കുക. വരും മാസങ്ങളിൽ ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്ക് കൂടി സേവനങ്ങൾ വ്യാപിപ്പിക്കും.)