Ayurjanani

Ayurjanani We are specialised in the treatments of
Gynaecological Disorders
Lifestyle Disorders
Psychological Disorders
Migraine &
Joint Pain.

We also function as a Wellness Clinic
And provides all sort of keraleeya panchakarma.

19/07/2022
ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. ഇന്ത്യ ലോകത്തിന് നൽകിയ സംഭാവനയാണിത്.പഞ്ചേന്ദ്രിയങ്ങളെ നിയന്ത്...
21/06/2022

ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. ഇന്ത്യ ലോകത്തിന് നൽകിയ സംഭാവനയാണിത്.
പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചു കൊണ്ട് ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി നിത്യ പരിശീലനത്തിലൂടെ മനുഷ്യ മനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകൾ പുറത്തു കൊണ്ടുവരുന്ന ഒരു ജീവിത രീതിയാണ് യോഗ.

എട്ട്‌ ഘടകങ്ങള്‍ (അംഗങ്ങള്‍) ആണ്‌ 'യോഗ' യ്ക്കുള്ളത്‌. ഇവയെ അഷ്ടാംഗങ്ങള്‍ എന്നു വിളിക്കുന്നു.

"യമം, നിയമം, ആസനം, പ്രാണായമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി" ഇവയാണ്‌ അഷ്ടാംഗങ്ങള്‍.
ഇവയ്ക്കോരോന്നിനും 'യോഗ' യില്‍ പ്രാധാന്യമുണ്ട്‌.
യോഗയുടെ ഗുണങ്ങളിൽ ചിലത്.
☘️യോഗസ്ഥിരമായി ചെയ്യുന്നത് ദഹന പ്രക്രിയയ്ക്ക് സഹായിക്കും.

☘️യോഗ നമ്മുടെ ശരീരത്തിലെ വിഷത്തെ പുറത്തുവിടുകയും പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ചെയുന്നു.

☘️ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നു. കൂടാതെ മുഖക്കുരു, അകാല വാര്‍ദ്ധക്യം എന്നിങ്ങനെ നമ്മുടെ ശരീരത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് യോഗമൂലം പരിഹാരമുണ്ടാകുന്നു.

☘️യോഗ മാനസിക പിരുമുറുക്കം കുറയുന്നതിന് സഹായിക്കുന്നു.
ഏത്പ്രായത്തിലുള്ളവർക്കും എവിടെയിരുന്നും യോഗ ചെയ്യാമെന്നത് പ്രത്യേകതയാണ്. വൃത്തിയുള്ളതും ശുദ്ധവായു ലഭിക്കുന്നതുമായ ഏതൊരുസ്ഥലവും യോഗ ചെയ്യുന്നതിന് അനുയോജ്യമാണ്.

19/06/2022
ആയുർവേദത്തെ വിമർശിക്കുന്നതിനു മുൻപ്....ആയുർവേദത്തെ എതിർക്കുന്നവർ എത്ര ഔന്നത്യത്തിൽ  ആയാലും സൈദ്ധാന്തികമായി എന്താണ് ത്രിദ...
10/04/2022

ആയുർവേദത്തെ വിമർശിക്കുന്നതിനു മുൻപ്....

ആയുർവേദത്തെ എതിർക്കുന്നവർ എത്ര ഔന്നത്യത്തിൽ ആയാലും സൈദ്ധാന്തികമായി എന്താണ് ത്രിദോഷസിദ്ധാന്തം എന്ന് മനസ്സിലാക്കി എതിർക്കണം.ആയുർവേദം എന്നാൽ ത്രിദോഷ സിദ്ധാന്തം മാത്രമല്ല.

ആയുർവേദം മൂന്ന് ശാഖകളോട് കൂടിയതാണ്. അതിൽ ഒരു ശാഖയാണ് ഇന്ന് അലോപ്പതി ഉപയോഗിക്കുന്നത് അതിനു വ്യാധി വിപരീത ചികത്സ എന്ന് പറയുന്നു അതായതു ഒരു വ്യാധി ഉണ്ടാകുമ്പോൾ അതിനു അല്ലെങ്കിൽ അതിൻ്റെ ലക്ഷണങ്ങൾക്കുള്ള മരുന്ന് കൊടുക്കുക. അതായതു ആസ്ത്മ ഉള്ള ഒരാൾക്ക് റോസാപ്പൂവ്(നാടൻ) തേനിൽ അരച്ച് കൊടുത്താൽ ആസ്ത്മ മാറും എന്നാല് എല്ലാ ആസ്മയും മാറില്ല അതിലെ ഘടകം എടുത്താണ് അലോപ്പതിക്കാരൻ ആസ്ത്മയുടെ മരുന്നുകൾ കണ്ടുപിടിക്കുന്നത്. പക്ഷെ ആസ്ത്മയുടെ അതേ മരുന്ന് എല്ലാ ആസ്തമ രോഗികൾക്കും ഒരേപോലെ ഫലം ആകില്ല.
അലോപ്പതി മരുന്ന് കഴിച്ചിട്ട് മാറാത്തവർ വേറെ പലതിനും പോകുന്നുണ്ട് കഴിക്കുന്നവനിൽ തന്നെ ഫലത്തിൽ വേലിയേറ്റങ്ങൾ ഉണ്ടാകാറുണ്ട് വേലിയിറക്കങ്ങൾ ഉണ്ടാകാറുണ്ട്. ഇത് വ്യാധി വിപരീത ചികത്സ ആണ് ഇത് ആയുർവേദത്തിന്റെ ഒരു ശാഖയാണ്.

ആയുർവേദത്തിന്റെ വേറെ ഒരു ശാഖയാണ് ഏതു കഴിക്കുമ്പോൾ ആണോ രോഗം ഉണ്ടാകുന്നതു അതിനെ കഴിച്ചാൽ രോഗം മാറും എന്ന തിയറി. അതിനെ തദർത്ഥകാരി എന്നാണ് പറയുന്നത് അതാണ് ഹോമിയോപ്പതി ഇന്ന് ഉപയോഗിച്ചിരിക്കുന്നത്.ഉദാഹരണത്തിന് ഭ്രാന്ത് ഉണ്ടാക്കാൻ ഉമ്മത്തിൻ കായ കഴിച്ചാൽ മതി (ഉന്മാദംഉണ്ടാക്കുന്നത് ഉമ്മം).ഉമ്മത്തിന്റെ കായ ഭ്രാന്ത് മാറാനും നല്ലതാണ് . കഞ്ചാവ് മനോ രോഗങ്ങൾ ഉണ്ടാക്കുന്നതും nerve(നാഡികൾ)നു തകരാർ ഉണ്ടാക്കുന്നതുമാണ് ,അതേ കഞ്ചാവ് രോഗികളുടെ നേർവ്നെ നേരെ നിർത്താൻ നല്ലതാണ്. ചേരിൻ കുരു ചൊറിച്ചിൽ ഉണ്ടാകുന്നതാണ്..അതേ സാധനം നിർദ്ദിഷ്ട അളവിൽ കൊടുത്താൽ ചൊറിച്ചിൽ നിൽക്കുന്നതും ആണ്. അങ്ങനെ ഒരുപാട് മരുന്നുകൾ ഉണ്ട്. അത് ആയുർവേദത്തിന്റെ ഒരു ശാഖ ആണ് ഇതാണ് തദർത്ഥകാരി എന്ന് ആയുർവേദം പറയുന്നത്. അതാണ് "സമം സമേന ശമ്യതി" എന്ന് സംസ്‌കൃതംഭാഷയിൽ പറഞ്ഞത്. ലാറ്റിൻ ഭാഷയിൽ ആക്കി ഭംഗിയായി "Similia similibus curantur"
എന്നു സാമൂവൽ ഹനിമാൻ പറഞ്ഞിട്ടുള്ളത്. ഇത് രണ്ടും ആയുർവേദത്തിലെ പ്രബല ശാഖകൾ ആണ്. ഇത് രണ്ടും കഴിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ആണ് മനുഷ്യൻ ആയുർവേദം തെറ്റ് എന്ന് പറയുന്നത്. ആയുർവേദം ത്രിദോഷ സിദ്ധാന്തം മാത്രം ആണ് എന്ന് പറയുന്നത് സൈദ്ധാന്തികമായി തെറ്റാണു.
ഒരാളുടെ ശരീരത്തിൽ മൗലികമായി അഞ്ച് ഘടകങ്ങൾ 1. ഭൂമി ( പൃഥ്വി ) 2. ജലം 3. തേജസ്‌ ( അഗ്നി )4 വായു 5 ആകാശം..
ഇതിൽ പൃഥ്വിയും ജലവും അതിന്റെ തന്മാത്രകൾ സയോജിക്കുന്നിടത്താണ് ആണ് കഫം. സൃഷ്ടിക്ക് കാരണം ആയ കഫം. കഫത്തിൽ നിന്നാണ് എല്ലാ സൃഷ്ടിയും ഉണ്ടാകുന്നത്. അപ്പോൾ സൃഷ്ടിക്ക് കാരണം ആയ മൗലികവസ്തു ഏറിയാലും കുറഞ്ഞാലും രോഗം ഉണ്ടാകും. ഒരു ദിവസം എടുത്താൽ, ദിവസത്തിന്റെ രാവിലെ കഫം ഏറിയിരിക്കും, ഉച്ചയായാൽ ചൂട് കൂടി പിത്തം ഏറിയിരിക്കും, വൈകുന്നേരം ആയാൽ വാതം ഏറിയിരിക്കും. ഇതിൽ ഇനി എന്ത് ഗവേഷണം നടത്താൻ?? മൗലികം ആയ കാര്യം ഗവേഷണം ചെയ്‌താൽ ഒന്നും കിട്ടാനില്ല. മൗലികമായ കാര്യങ്ങൾ മൗലികം ആയിരിക്കും ഒരു വര വരച്ചാൽ അതിനു സമാന്തരം ആയി വേറെ ഒരു ബിന്ദുവിൽ നിന്നും ഒരു വര മാത്രേ വരക്കാൻ പറ്റു എന്നുള്ളത് മൗലികം ആണ്. അതിൽ ഗവേഷണം ഇല്ല. അത് കാണാതെ പഠിക്കുകയെ നിവൃത്തിയുള്ളു.

സിദ്ധാന്തപരമായി പറഞ്ഞാൽ
1) കഫം 2) പിത്തം 3) വാതം
വാതം എന്ന് പറയുന്നത് ആകാശവും വായുവും, പിത്തം അഗ്നിയും ജലവുമാണ്. ഇങ്ങനെ മൂന്ന് ആയി തിരിച്ചു. ശരീരത്തിൽ ഇതിനു സ്ഥാനങ്ങൾ ഉണ്ട്. ശരീരത്തിൽ പാചകം നടക്കുന്ന മധ്യ ഭാഗം പിത്തത്തിൻ്റെയും, ഉപരി ഭാഗം കഫത്തിന്റെയും (ഊർധ്വ അംഗങ്ങൾ ). നാഭിക്ക് താഴെ വരുന്ന ഭാഗങ്ങൾ (അധോ അംഗങ്ങൾ) വാതത്തിന്റെയും സ്ഥാനങ്ങളാണ്..
ഒരു കൊച്ചു കുഞ്ഞിനെ എടുത്താൽ നാച്ചുറൽ ആയി കഫം ആയിരിക്കും കൂടുതൽ. (ഇപ്പോൾ അങ്ങനെ അല്ല. ഇപ്പോൾ മരണ കാരണം ആയ വാർദ്ധ്യക്യ ലക്ഷണങ്ങൾ ചെറുപ്പത്തിലേ വരുന്നു ,അത് കൊണ്ടാണ് ബുദ്ധിമാന്ദ്യ വും മറ്റു രോഗങ്ങളുംഒക്കെയാണ് കൂടുതൽ)

അപ്പോൾ ഇങ്ങനെ ആണ് ആയുർവേദം തരം തിരിച്ചു പഠിപ്പിക്കുന്നത്. ഒരു ആയുർവ്വേദ ആശുപത്രിയിൽ ചെന്നാൽ ഇതെല്ലാം നേരിൽ കണ്ടു പഠിക്കാം. കഫം കൂടുതൽ ആയവനെ കൊണ്ട് ഛർദ്ദിപ്പിച്ചാണ് കഫം കളയുന്നത്. പിത്തം കൂടുതൽ ആയവനെ വയറിളക്കി ആണ് കളയുന്നത്. വയർ കുറെ പ്രാവശ്യം ഇളകി കഴിയുമ്പോൾ അഗ്നി കുറയും. ശരീരത്തിന് ചൂട് കൂടി വരുന്ന പിത്ത രോഗങ്ങളിൽ എല്ലാം വയറിളക്കിയാൽ രോഗം കുറഞ്ഞ് കിട്ടും.. അതുപോലെ വാതജങ്ങൾ ആയ രോഗങ്ങൾക് മലദ്വാരം വഴി മരുന്ന് അകത്തേക്ക് കേറ്റി വസ്തി ചെയ്തു മാറ്റി എടുക്കുന്നു. ഇങ്ങനെ ആണ് ആയുർവേദത്തിന്റെ മൗലിക ചികിത്സ.ഇത് ആയുർവേദത്തിന്റെ പ്രസക്ത ചികിത്സയാണ്..
സ്വാമിജിയുടെ വാക്കുകൾ

ആയുർവേദത്തെ എതിർക്കുന്നവർ എത്ര ഔന്നത്യത്തിൽ ആയാലും സൈദ്ധാന്തികമായി എന്താണ് ത്രിദോഷസിദ്ധാന്തം എന്ന് മനസ്സില...

രക്തം എങ്ങനെ മലിനമാകുന്നു..?? പലവിധ ചികിത്സയുടെ ഭാഗമായി നാമിന്ന് സർവ്വസാധാരണമായി ഉപയോഗിക്കുന്ന Tomography, എംആർഐ,angiogr...
09/04/2022

രക്തം എങ്ങനെ മലിനമാകുന്നു..?? പലവിധ ചികിത്സയുടെ ഭാഗമായി നാമിന്ന് സർവ്വസാധാരണമായി ഉപയോഗിക്കുന്ന Tomography, എംആർഐ,angiography, lymphography മുതലായവ അപകടകരങ്ങളായ.ധാരാളം contrast media നമ്മുടെ ശരീരത്തിലേക്ക് കടത്തിവിടുന്നുണ്ട്. രോഗിയെ കണ്ടും രോഗിയോട് സംസാരിച്ചും , പരീക്ഷണങ്ങൾ കൊണ്ടും വ്യക്തമായി അറിയാൻ കഴിയാത്ത അവസ്ഥയിൽ എത്തുമ്പോൾ അത്യാവശ്യഘട്ടങ്ങളിൽ മാത്രമാണ് ഏത് ശാസ്ത്ര ശാഖയിൽ ആയാലും ഇവയെല്ലാം ഉപയോഗിക്കേണ്ടത്(വികസിത രാജ്യങ്ങളിൽ ഇപ്പോഴും ഇത് തന്നെയാണ് പിന്തുടരുന്നത്)
ഈ ഉപകരണങ്ങൾ ഉള്ളിടത്തോളം ഞാനെന്തിന് എൻറെ ബുദ്ധിയെ സൂക്ഷ്മം ആക്കണം, എല്ലാം ഉപകരണങ്ങളാണ് കണ്ടുപിടിക്കുന്നതെങ്കിൽ , ഈ ഉപകരണങ്ങളുടെ അടുക്കലേക്ക് എല്ലാവരെയും തള്ളിവിടാൻ എനിക്ക് കഴിയുന്നിടത്തോളം, ഞാനെന്തിന് കഷ്ടപ്പെട്ട് പഠിച്ച് സമയം കളയണം..
ഭിഷഗ്വരന്മാർ,രോഗികൾ രണ്ടു പേരും ഒരേ പോലെ ചിന്തിക്കേണ്ട വിഷയം
സ്വാമിജിയുടെ വാക്കുകൾ....
(പഴയ കാസറ്റ് റെക്കോർഡിംഗ് ആണ്.. വ്യക്തത കുറവ് വരാം.)

രസായന ചികിത്സരസായന (രസായൻ) എന്നത് സംസ്‌കൃത പദമാണ്, അക്ഷരാർത്ഥത്തിൽ സത്തയുടെ ( രാസ ) പാത ( ആയാന )എന്നാണ് അർത്ഥമാക്കുന്നത്...
01/12/2021

രസായന ചികിത്സ

രസായന (രസായൻ) എന്നത് സംസ്‌കൃത പദമാണ്, അക്ഷരാർത്ഥത്തിൽ സത്തയുടെ ( രാസ ) പാത ( ആയാന )എന്നാണ് അർത്ഥമാക്കുന്നത്. ആയുർദൈർഘ്യം വർദ്ധിപ്പിക്കുന്നതിനും ശരീരത്തെ ഉത്തേജിപ്പിക്കുന്നതിനുമുള്ള ചികിത്സാരീതിയാണ്.
ശരീരത്തെ സംബന്ധിച്ച് യൗവനം എന്നു പറയുന്നതു ഓജസ് ആണ്. ഇതിനെ രക്തം, മാംസം മുതലായ സപ്ത ധാതുക്കളുടെയും പരമമായ തേജസ് എന്നും വിശേഷിപ്പിക്കപ്പെടുന്നു.

അതുകൊണ്ടു തന്നെയാണ് ഓജസ് നശിച്ചുപോയാല്‍ യാതൊരു ചികിത്‌സയും ഫലപ്പെടുകയില്ല എന്നുപറയുന്നത് മാത്രവുമല്ല, ഓജസിനെ പോഷിപ്പിച്ചു ക്രമീകരിച്ചു നിര്‍ത്തുകയാണെങ്കില്‍ ശരീരത്തിനു രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടാക്കാനും ശരീരത്തില്‍ ഉണ്ടായിരിക്കുന്ന രോഗങ്ങളെ ഷധ പ്രയോഗങ്ങള്‍ കൊണ്ടു സുഖമായി ശമിപ്പിക്കാനും സാധിക്കും.രോഗമില്ലാത്തവരെ ഉദ്ദേശിച്ചുള്ളതാണെങ്കിലും രോഗാവസ്ഥകള്‍ക്കും ഇത് ഉപയോഗിയ്ക്കാറുണ്ട്. രാസായന ചികിത്സ ചെയ്യുന്നതിന് മുന്‍പായി പഞ്ചകര്‍മ ചികിത്സ ചെയ്യുന്നതാണ് യഥാവിധി ശാസ്ത്രം. പുറമേയ്ക്കു വരാതെ ഉള്ളില്‍ എന്തെങ്കിലും രോഗങ്ങളുണ്ടെങ്കില്‍ ഇതിനെക്കൂടി പരിഹരിയ്ക്കാന്‍ ഉദ്ദേശിച്ചാണ് രാസായന ചികിത്സ ചെയ്യുന്നത്.
രോഗാവസ്ഥകളില്‍ ശരീരത്തിന് രോഗ പ്രതിരോധ ശേഷി നല്‍കാന്‍ രസായന ചികിത്സഉത്തമമാണ്. രോഗ കാരണമായോ ഇതിനായി ചെയ്യുന്ന ചികിത്സകള്‍ കാരണമോ ശരീരം ദുര്‍ബലമാകാം. പ്രത്യേകിച്ചും ക്യാന്‍സര്‍ പോലുള്ള അവസ്ഥകളില്‍ ചെയ്യുന്ന തുടര്‍ ചികിത്സ കാരണം വിശപ്പില്ലായ്മ, മുടി കൊഴിച്ചില്‍, ശരീരം ദുര്‍ബലമാകുക തുടങ്ങിയ അവസ്ഥകളുണ്ടാകും. ഇതിനുള്ള പരിഹാരമാണ് രസായന ചികിത്സ. ഇതു പോലെ ഛര്‍ദി, വിശപ്പില്ലാതിരിയ്ക്കുക തുടങ്ങിയ അവസ്ഥകളില്‍ ശരീരത്തിന് ക്ഷീണമുണ്ടാകും. ഇത്തരം അവസ്ഥകളില്‍ രസായന ചികിത്സ ഏറെ ഗുണം നല്‍കും.

രാസയനം പൂര്‍ണ ഗുണം കിട്ടാന്‍ നിര്‍ദേശിച്ച പ്രകാരം തന്നെ പഥ്യത്തോടെ സേവിയ്ക്കുക തന്നെ വേണം. നല്ല ശുദ്ധമായ രസായന പ്രയോഗം ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

കേരളത്തിൽ ജീവിച്ചിരുന്ന ഒരു താപസ ഭിഷഗ്വരൻ ഇഹലോകവാസം വെടിഞ്ഞിട്ട് മലയാളത്തിലെ മാദ്ധ്യമങ്ങൾ അറിഞ്ഞില്ല.അഥവാ അറിഞ്ഞതായി നടി...
20/10/2021

കേരളത്തിൽ ജീവിച്ചിരുന്ന ഒരു താപസ ഭിഷഗ്വരൻ ഇഹലോകവാസം വെടിഞ്ഞിട്ട് മലയാളത്തിലെ മാദ്ധ്യമങ്ങൾ അറിഞ്ഞില്ല.
അഥവാ അറിഞ്ഞതായി നടിച്ചില്ല. എന്താ കാര്യം?
മറ്റൊന്നുമല്ല അലോപ്പതിയെ വെടിഞ്ഞ് ഭാരതത്തിൻ്റെ തനതായ ആത്മീയ ചികിത്സയിലേക്ക് തിരിഞ്ഞ മഹാമനീഷിയായി രുന്നു സി.പി.മാത്യു എന്ന 92- കാരൻ. അതു കൊണ്ടു തന്നെ അത് ലോകം ശ്രദ്ധിക്കും. അങ്ങനെ വന്നാൽ അത് മരുന്നു മാഫിയയ്ക്ക്‌ ക്ഷീണമാകും. പരസ്യം നൽകുന്ന ഐ.എം.എ.ക്കാർ, പേസ്റ്റ്, സോപ്പ് കമ്പനിക്കാർക്ക് പിണക്കമുണ്ടാകും. അതു കൊണ്ട് 'മുണ്ടാണ്ടി'രിക്കണം.
'മുണ്ടാണ്ടിരുന്നോളു.'
മിണ്ടാതിരിക്കുന്നവരെ മിണ്ടിക്കുന്ന ചില കുണ്ടാമണ്ടികൾ ലോകത്തുണ്ടെന്ന് മണ്ട ശിരോമണികളായ നിങ്ങളറിയണം.

സി.പി.മാത്യു സാറിനെപ്പറ്റി മറ്റൊരാൾ എഴുതിയ കുറിപ്പ് താഴെക്കൊടുക്കുന്നു.

മാത്യു സാറിനെ പറ്റി പറയുമ്പോൾ അദ്ദേഹത്തിൻ്റെ ജീവിതത്തിലെ റിട്ടയർമെൻ്റിന് ശേഷമുള്ള ജീവിതത്തെപ്പറ്റിയും സംഭാവനകളെ പറ്റിയുമാണ് എല്ലാവരും പറയുക. സിദ്ധവൈദ്യത്തിനും ആയുർവേദത്തിനും ഒക്കെ അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവില്ല.

ചരകമഹർഷിയേയും സുശ്രുത മഹർഷിയേയും അഗസ്ത്യരേയും കണ്ടിട്ടില്ല എന്ന് സങ്കടമുള്ളവർക്ക് ഇദ്ദേഹത്തെ കണ്ടാൽ വിഷമിക്കേണ്ടതില്ല.

പക്ഷേ പാരമ്പര്യ വൈദ്യശാസ്ത്രത്തിനെന്ന പോലെ തന്നെ ആധുനിക വൈദ്യശാസ്ത്രത്തിനും ഇദ്ദേഹം നൽകിയ സംഭാവനകൾ ഒരിക്കലും കുറച്ച് കാണാനാവില്ല. ഇന്ത്യയിൽ നിന്ന് ഇത്രയും പുതിയ കണ്ടെത്തലുകൾ നടത്തിയ മറ്റൊരു ഭിഷഗ്വര ഗവേഷകനുണ്ടോ ആ തലമുറയിൽ എന്ന് സംശയമാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വൈദ്യശാസ്ത്രത്തിന് ആധുനികം പാരമ്പര്യം തുടങ്ങിയ അതിർവരമ്പുകൾ ഒന്നുമില്ലായിരുന്നു എന്നതാണ് സത്യം .

താൻ പരിശോധന തുടങ്ങിയ ആദ്യകാലങ്ങളിൽ തന്നെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയും ശാസ്ത്രീയ കണ്ടെത്തലുകളും പ്രയോഗിക്കുന്നതിൽ ഒട്ടും പിന്നോക്കമായിരുന്നില്ല അദ്ദേഹം. പാരീസിലെ ക്യൂറി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയ റേഡിയേഷൻ സൂചികൾ അന്നത്തെ ഏറ്റവും വലിയ സാങ്കേതിക വിദ്യയായിരുന്നു. അന്നത്തെ ഒരു ഡോക്ടർമാർക്കും വളരെ കുഴഞ്ഞ് മറിഞ്ഞ ഇതിൻ്റെ കണക്കുകൂട്ടലുകളോ സങ്കേതമോ വശമുണ്ടായിരുന്നില്ല. റേഡിയേഷൻ ഫിസിക്സ് അറിയാവുന്ന ഗവേഷകരുടെ (മെഡിക്കൽ ഫിസിസിസ്റ്റ്) സേവനവും അന്ന് ലഭ്യമല്ല.

റേഡിയം സൂചിയിരുന്ന് വെറുതേ പോകണ്ട എന്ന് കരുതി മാത്യു സാർ സ്വന്തമായി എല്ലാം പുസ്തകങ്ങൾ വരുത്തി പഠിച്ചു. പരിശീലിച്ചു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ബ്രാക്കി തെറാപ്പി സർവീസ് അങ്ങനെ മെഡിക്കൽ കോളേജിൽ ആരംഭിച്ചു. അനേകം രോഗികൾക്ക് പൂർണ്ണ രോഗവിരാമമുണ്ടാകാൻ ആ സേവനം സഹായിച്ചിട്ടുണ്ട്.

സർജറിയിലും ബിരുദാനന്തര ബിരുദം നേടിയിരുന്നു അദ്ദേഹം. കാൻസർ ശസ്ത്രക്രിയാ സമയത്ത് റേഡിയേഷൻ സൂചികൾ നേരിട്ട് ഉപയോഗിക്കുന്ന intraoperative brachytherapy അറുപതുകളിലും എഴുപതുകളിലും അദ്ദേഹം പ്രാക്ടീസ് ചെയ്തിരുന്നതായി പറഞ്ഞിട്ടുണ്ട്. Intraoperative brachytherapy എന്നത് റേഡിയേഷൻ ചികിത്സയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയായും വളരെ ഫലവത്തായ ചികിത്സയായുമൊക്കെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ രണ്ടാം ദശകത്തിൽ ലോകപ്രശസ്ത ജേർണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ നിറയുന്നുണ്ട് എന്ന് അറിയുമ്പോഴാണ് നാൽപ്പത് അമ്പത് കൊല്ലം മുൻപ് ആ മനുഷ്യൻ നടന്ന വഴികളുടെ മഹത്വം അറിയുകയുള്ളൂ.

ഇന്ന് ആധുനിക ചികിത്സയിൽ ഗർഭാശയഗള കാൻസർ ഏതാണ്ട് പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നായി അംഗീകരിച്ചിട്ടുണ്ട്. റേഡിയേഷൻ ചികിത്സയോടൊപ്പം കീമോതെറാപ്പിയും നൽകിയാണ് ഗർഭാശയഗള കാൻസർ ഇന്ന് പൂർണ്ണമായും ഭേദമാക്കാനാവുന്ന ഒന്നായി മാറിയത്. ലോകത്താദ്യമായി ഗർഭാശയഗള കാൻസറിൽ റേഡിയേഷൻ ചികിത്സക്കൊപ്പം മരുന്നു ചികിത്സ നടത്തിയത് ഡോക്ടർ സി പി മാത്യു ആണ്. കോട്ടയം മെഡിക്കൽ കോളേജിൽ ആയിരുന്നു അത്.

കോട്ടയം മെഡിക്കൽ കോളേജിലെ റേഡിയേഷൻ ഉപകരണം തകരാറിലായപ്പോഴാണ് അദ്ദേഹം ഈ ചികിത്സ നടത്തിയത്. അന്ന് സ്ത്രീകളിലെ ഗർഭാശയഗള കാൻസർ വളരെ കൂടുതലായ കാലമായിരുന്നു. അനേകം രോഗികൾക്ക് ചികിത്സ പാതി വഴിയിൽ നിന്നു. ചികിത്സ പാതി വഴിയിൽ നിർത്തുന്നത് ഒരു ചികിത്സയും കൊടുക്കാത്തതിനേക്കാൾ ഗുരുതരമാണ്. കാൻസർ ഇരട്ടി ശക്തിയോടെ ആക്രമിക്കും. ഉപകരണം നന്നാക്കാനാവാതെ പാതി ചികിത്സ കിട്ടിയ രോഗികൾക്ക് മരണം മാത്രം മുന്നിലെന്ന് വന്നപ്പോഴാണ് ഒരു മെഡിക്കൽ കമ്പനിക്കാർ സൗജന്യമായി നൽകിയ കുറച്ച് കുപ്പി കീമോതെറാപ്പി മരുന്ന് ഇവർക്ക് നൽകി നോക്കിയാലോ എന്ന് മാത്യു സർ ആലോചിച്ചത്. റേഡിയേഷൻ, കീമോ ചികിത്സകൾ യോജിപ്പിച്ച് നൽകുന്നത് അന്ന് പതിവില്ലായിരുന്നു. പക്ഷേ രോഗികളെ രക്ഷിക്കാൻ ഉള്ള ആ സാദ്ധ്യതയുടെ അപകടം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായി.

എന്നാൽ എല്ലാവർക്കും അത്ഭുതകരമായി ട്യൂമർ വലുപ്പം കുറയാൻ തുടങ്ങി. ഉപകരണം ഭേദമായപ്പോൾ റേഡിയേഷനും നൽകി. പിന്നീട് പുതിയ രോഗികൾക്കും ഈ രീതിയിൽ ചികിത്സ നൽകുകയും പബ്ളിഷ് ചെയ്യുകയും ചെയ്തു. 251 രോഗികളിൽ നടത്തിയ ചികിത്സ ഫലവത്താണെന്ന് കണ്ട് അത് ഇന്ത്യൻ ജേർണൽ ഓഫ് കാൻസറിൽ ഗവേഷണ പ്രബന്ധമായി പ്രസിദ്ധീകരിച്ചു. അതു വഴി ഈ ചികിത്സാരീതി ലോകശ്രദ്ധയാകർഷിക്കുകയായിരുന്നു.

ഒരു സാങ്കേതിക വിദ്യയും പുതിയ സങ്കേതങ്ങളും അദ്ദേഹം ഉപേക്ഷിച്ചില്ല. Intralymphatic chemotherapy യെപ്പറ്റി നേച്ചർ മാഗസിനിൽ ഉൾപ്പെടെ ഇപ്പോഴും പ്രബന്ധങ്ങൾ വരുന്നു. അദ്ദേഹം 1969ൽ അതേപ്പറ്റി പഠനം നടത്തി രോഗികളെ ചികിത്സിച്ചു. കാലത്തിന് മുന്നേ നടന്നു എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞ് പോകും.

ഗർഭാശയഗള കാൻസറിൽ (Uterine Cervix) റേഡിയേഷന് ഒപ്പം കീമോതെറാപ്പി ഉപയോഗിക്കുന്നതിലെ സാദ്ധ്യതകളെപ്പറ്റിയുള്ള ഗവേഷണം അന്ന് ഇന്ത്യയിലെ കാൻസർ വിദഗ്ധരുടെ കോൺഫറൻസിൽ അവതരിപ്പിച്ചപ്പോൾ ദൈവനിഷേധിയെ മതഭീകരവാദികൾ എന്ന പോലെയാണ് അന്നത്തെ പ്രമുഖ കാൻസർ ഡോക്ടർമാർ മാത്യു സാറിനെ നേരിട്ടത്. പിന്നീടത് ലോകം മുഴുവൻ ഏറ്റെടുത്തപ്പോൾ ഒരു ക്രെഡിറ്റും ഏൽക്കാൻ നിൽക്കാതെ നിശബ്ദം ചിരിച്ചു കൊണ്ട് ആ കർമ്മയോഗി നടന്നകന്നു.

തനിക്ക് ചികിത്സിക്കാനാകാതെ മരണം വിധിച്ച് പറഞ്ഞയച്ച ഇടുക്കിയിലെ ഒരു രോഗിയെ തമിഴ്നാട്ടിൽ നിന്നെത്തിയ ഏതോ ലാടവൈദ്യൻ ചികിത്സിച്ച് ഭേദമാക്കി എന്നറിഞ്ഞപ്പോഴാണ് ഇതെന്ത് വിദ്യയെന്ന് കണ്ടെത്താൻ ആ വൈദ്യരെ തിരക്കിപ്പോയത്. തൻ്റെ കൂടെ സന്യാസിയായി വന്നാൽ മരുന്ന് പറഞ്ഞ് തരാമെന്നായി വൈദ്യർ. ഇത്രയും നാൾ താൻ പഠിച്ച ശാസ്ത്രത്തിനപ്പുറം അങ്ങനെയൊരു മരുന്നുണ്ടെങ്കിൽ അതുമറിയണം എന്ന് കരുതി മെഡിക്കൽ കോളേജ് പ്രൊഫസർ ആറുമാസം ലീവുമെടുത്ത് സന്യാസിയായി വൈദ്യർക്കൊപ്പം കൂടി. കുറച്ച് നാളുകൾക്കകം ഇത് സിദ്ധവൈദ്യമാണെന്ന് മനസ്സിലാക്കി.

തിരികെ വീട്ടിലെത്തി പിന്നീട് സിദ്ധവൈദ്യവും ആയൂർവേദവും എല്ലാം ആഴത്തിൽ പഠിക്കാനാരംഭിച്ചു. ആ വൈദ്യശാസ്ത്ര ശാഖകളിൽ ഒളിഞ്ഞിരിക്കുന്ന ഉൾക്കാഴ്ചയുടെ ആഴങ്ങളിലേക്ക് കടന്ന് ആ മഹാപരമ്പരയിൽ ദീക്ഷിതനായി. ചരകർക്കും സുശ്രുതർക്കും അഗസ്ത്യക്കുമുണ്ടായ ഉൾക്കാഴ്ച അകക്കണ്ണിൽ തെളിഞ്ഞപ്പോൾ ഡോക്ടർ സി പി മാത്യു ധന്വന്തരമൂർത്തിയുടെ അവതാര മഹിമയായി.

ബാക്കിയെല്ലാം പലരായി അടുത്തിടെ എഴുതിയിട്ടുണ്ട്. ആയൂർവേദവും സിദ്ധയും മാത്രമല്ല പച്ചമരുന്നുകളും ധ്യാനവും വരെ അദ്ദേഹം ചികിത്സയിൽ ഉപയോഗിച്ചിട്ടുണ്ട്. അതിനുള്ള സങ്കേതങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ആധുനിക വൈദ്യത്തിലെ എല്ലാ പുതിയ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് രോഗികളെ ചികിത്സിക്കാനും ശ്രദ്ധിച്ചിരുന്നു. മിക്ക രോഗികൾക്കും സിദ്ധ ആയുർവേദ മരുന്നുകളോടൊപ്പം കീമോതെറാപ്പിയും റേഡിയേഷനും എല്ലാം നൽകാൻ ആശുപത്രിയിൽ പറഞ്ഞയക്കാൻ ശ്രദ്ധിച്ചു. റിട്ടയർമെൻ്റിന് ശേഷം ഒരു മുഖ്യധാരാ ആശുപത്രിയിലും അദ്ദേഹം സ്വന്തമായി പ്രാക്ടീസ് ചെയ്തില്ല.

എന്താണ് ഡോക്ടർ സി പി മാത്യുവിൻ്റെ പ്രത്യേകത? ആയൂർവേദവും സിദ്ധവൈദ്യവുമെല്ലാം ആധുനിക ചികിത്സയോട് സമന്വയിപ്പിച്ചതാണോ? സത്യം പറഞ്ഞാൽ അല്ല. പകരം ആ തൻ്റെ മുന്നിലുള്ള ഏതൊരു സങ്കേതവും, തൻ്റെ കൈയ്യിലെ അവസാനത്തെ ശസ്ത്രവും രോഗ ചികിത്സക്കായും രോഗിയെ രക്ഷപെടുത്താനായും ഉപയോഗിക്കും എന്ന ദൃഢചിത്തതയാണ് അദ്ദേഹത്തിൻ്റെ പ്രത്യേകത. പാരീസിൽ നിന്നെത്തി വെറുതേയിരുന്ന റേഡിയം സൂചി ഒന്ന് തൊട്ട് നോക്കാൻ പോലും അറിയാതെയിരുന്ന മറ്റുള്ള ഡോക്ടർമാർ മാറി നിന്നപ്പോൾ അത് മുഴുവൻ പഠിച്ച് ചികിത്സ നടത്തിയതു മുതൽ intralymphatic chemotherapy വരെ, റേഡിയേഷൻ മെഷീൻ കേടായിപ്പോയപ്പോൾ മരണ വക്ത്രത്തിലായവർക്ക് അലമാരയിൽ ഉപയോഗിക്കാതിരിക്കുന്ന കീമോ മരുന്ന് കൊടുത്ത് നോക്കാം എന്ന ചിന്ത മുതൽ നവപാഷാണം കൊണ്ടുള്ള ചികിത്സ വരെ ചെയ്തപ്പോഴും ഡോക്ടർ സി പി മാത്യു ചെയ്തത് അതാണ്. തൻ്റെ കൈയ്യിലെ അവസാനത്തെ ശസ്ത്രവും രോഗ ചികിത്സക്കായും രോഗിയെ രക്ഷപെടുത്താനായും ഉപയോഗിക്കും എന്ന ദൃഢചിത്തത.

92 വയസ്സുവരെ സാക്ഷാൽ കർമ്മയോഗി തന്നെയായി ജീവിച്ചു. കഴിഞ്ഞയാഴ്ച വരെ രോഗികളെ ചികിത്സിച്ചു. ഒരു ക്ഷീണം തോന്നിയപ്പോൾ കിടന്നു. ആശുപത്രിയിൽ കൊണ്ട് പോകണ്ട എന്ന് ബന്ധുക്കളോട് പറഞ്ഞു. ശാന്തമായി ഒരില കൊഴിയും പോലെ ഒരുടുപ്പൂരി മാറ്റും പോലെ ശരീരമുപേക്ഷിച്ചു.

ജീവിതം പഠിപ്പിച്ച മഹാ വൈദ്യന്, സാറിന് ആദരാഞ്ജലി. മുക്തനായി ആനന്ദത്തിലലിഞ്ഞ ജീവിതമായിരുന്നു. ആ വഴി തന്നെ സദ്ഗതി.

കടപ്പാട്... കാളിയമ്പി എഴുതിയത്

Address

Aluva
Kochi
683101

Telephone

+919995888805

Website

Alerts

Be the first to know and let us send you an email when Ayurjanani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ayurjanani:

Share

Category