Dr. Mohan Nair

Dr. Mohan Nair Doctor
Oncologist (Cancer Specialist, Kochi)

"സ്പോർട്സ് ബ്രാ" സ്ഥനാർബുദം കണ്ടുപിടിക്കാൻ.  ബ്രസ്റ്റ് കാൻസറാണ്   കേരളത്തിലെ സ്ത്രീകളെ ബാധിക്കുന്ന ക്യാൻസറുകളിൽ ഏറ്റവും ...
04/12/2022

"സ്പോർട്സ് ബ്രാ"

സ്ഥനാർബുദം

കണ്ടുപിടിക്കാൻ. ബ്രസ്റ്റ് കാൻസറാണ് കേരളത്തിലെ സ്ത്രീകളെ ബാധിക്കുന്ന ക്യാൻസറുകളിൽ ഏറ്റവും സാധാരണ ആയിട്ടുള്ളത്.. വളരെ നേരത്തെ കണ്ടുപിടിച്ചാൽ ഭൂരിപക്ഷം ആൾക്കാരിലും ചെറിയ ചികിത്സകൾ കൊണ്ട് പരിപൂർണ്ണമായി രോഗം ഭേദപ്പെടുത്തുവാനും സാധിക്കും. പക്ഷേ, നല്ലൊരു(60%) ശതമാനം ആൾക്കാർ നമ്മുടെ കേരളത്തിൽ പോലും, മൂന്നോ നാലോ സ്റ്റേജിൽ ആയിരിക്കും ചികിത്സയ്ക്ക് എത്തുക.അപ്പോൾ, ചികിത്സാ ചെലവ് കൂടുക മാത്രമല്ല, രോഗ. ശമന നിരക്ക് വളരെ കുറയുകയും ചെയ്യും. അതിനാൽ, ഇന്ത്യയെ പോലെയുള്ള വികസ്വര രാജ്യങ്ങളിലും, ആഫ്രിക്കയെ പോലെയുള്ള അവികസിത രാജ്യങ്ങളിലും, ലക്ഷകണക്കിന്, സ്ത്രീകളെ, ബ്രസ്റ്റ് ക്യാൻസറിൽ നിന്നും രക്ഷപ്പെടുത്തുന്നതിന്, ഒരേയൊരു മാർഗം - നേരത്തെയുള്ള രോഗ നിർണ്ണയവും കൃത്യമായ ചികിത്സയും തന്നെയാണ്. വിവിധതരത്തിലുള്ള മാമോഗ്രാഫി (X-ray ,Sono, MR ഉപയോഗിച്ചുള്ള) ആണ് നേരത്തെ ബ്രെസ്റ്റ് കാൻസർ കണ്ടുപിടിക്കുവാൻ പൊതുവേ നാം ഇപ്പോൾ ഉപയോഗിച്ച് വരുന്നത്. എന്നാൽ ഈ സെന്ററുകളിൽ ഭൂരിപക്ഷവും നഗരങ്ങളെ കേന്ദ്രീകരിച്ചിട്ടുള്ളതാണ്. അതിനാൽ, സാധാരണ ജനങ്ങൾക്ക് നേരത്തെയുള്ള ബ്രെസ്റ്റ് കാൻസർ രോഗനിർണയം പൊതുവേ അപ്ര്യവുമാണ്. ഇന്ത്യയിലെ കോടി കണക്കിനുള്ള ഗ്രാമീണരുടെയും ഗിരി വർഗ്ഗക്കാരുടെയും അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.ഈ അവസരത്തിൽ, മലബാർ കാൻസർ സെന്റർ (MCC), സീ - മാറ്റിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത "സ്പോർട്സ് ബ്രാ", ബ്രസ്റ്റ് കാൻസർ നേരത്തെ കണ്ടുപിടിക്കുന്ന കാര്യത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും എന്നുള്ളതിൽ സംശയമില്ല . സാധാരണ കോശങ്ങളെ അപേക്ഷിച്ച് കാൻസർ കോശങ്ങളിൽ രാസ - ജൈവ പ്രവർത്തനങ്ങൾ കൂടുതലായി നടക്കുന്നുണ്ട്. ഇതിൽ നിന്നും ഉണ്ടാവുന്ന ഊർജ്ജത്തെ, "ബ്രാ "യിലുള്ള സെൻസേഴ്സിന് കണ്ടുപിടിക്കുവാനും, അവയെ അപഗ്രഥിച്ച് , സ്‌ത ന ത്തിൽ ഉള്ള മു ഴകളെ,വളരെ നേരത്തെ രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാക്കുന്നതിനു മുമ്പ് തന്നെ, മനസ്സിലാക്കുവാൻ സാധിക്കും. അങ്ങനെ കണ്ടെത്തുന്ന മാറ്റങ്ങളെ, കൂടുതൽ നിരീക്ഷണങ്ങൾക്ക് വിധേയമാക്കുവാനും, രോഗനിർണയത്തിന് ആവശ്യമായ മറ്റ് ശാസ്ത്രീയമായ പരിശോധനകൾ ചെയ്യുന്നതിനും സാധിക്കും. ഈ ബ്രായുടെ പ്രത്യേകതകൾ എന്താണെന്ന് നോക്കാം. ഏത് ആരോഗ്യ പ്രവർത്തകർക്കും, കൂടാതെ സ്ത്രീകൾക്ക് തന്നെയും ഇത് പ്രവർത്തിപ്പിക്കാൻ കഴിയും. വ്യക്തികളുടെ വീട്ടിൽ തന്നെ ഇത് പരിശോധനയ്ക്ക് ഉപയോഗിക്കാം. 15 തൊട്ട് 30 mnt വരെ ഈ ബ്രാ സ്ത്രീ ധരിച്ചാൽ മതിയാവും. പീരീഡ്സ് കഴിഞ്ഞിട്ടുള്ള ഒരാഴ്ചയ്ക്കകത്താണ് പരിശോധനയ്ക്ക് വിധേയമാകേണ്ടത്. പനിയോ സ്തനത്തിൽ നീർവീഴ്ച യൊ ഉള്ളപ്പോൾ test ചെയ്യാതിരിക്കുന്നതാണ് നല്ലത്.ഈ ഉപകരണത്തിൽ റേഡിയേഷൻ ഉപയോഗിക്കുന്നില്ലത്തതു കൊണ്ട് പ്രായം കുറഞ്ഞ സ്ത്രീകളിൽ (40yrs താഴെയുള്ളവർ ) ഡോക്ടറുടെ ഉപദേശപ്രകാരം ഉപയോഗിക്കുന്നതിന് ഒട്ടും ഭയക്കേണ്ട ആവശ്യമില്ല. സ്വകാര്യതയുടെ കാര്യത്തിലും വിഷമിക്കേണ്ട. വളരെ ലളിതമായ ഈ "sports bra" ക്കു വിലയും വളരെ കുറവാണ്. മലബാർ കാൻസർ സെന്ററിന് "US patent " കിട്ടിയത് നമുക്ക് വളരെ അഭിമാനിക്കാവുന്ന കാര്യമാണ്. വാണിജ്യ അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാൻ പോകുന്നത് ഇന്ത്യാ - ജപ്പാൻ സംയുക്ത സംരംഭമായ മുറാട്ട മെ ഷനറിയാണ്. അടുത്തവർഷം ഇത് വിപണിയിൽ എത്തുമെന്ന് MCC യുടെ വാർത്താക്കുറിപ്പിൽ പറയുന്നു. ആഗോളതലത്തിൽ ലക്ഷക്കണക്കിന് സ്ത്രീകളെ ബ്രെസ്റ്റ് കാൻസർറിൽ നിന്നും രക്ഷിക്കുന്നതിന് ഈ സ്പോർട്സ് ബ്രാക്കു കഴിയും.

ആന്റിബയോട്ടിക്സ് ഉപയോഗിക്കുമ്പോൾ....!!! ഒരു മരുന്നു കടയിൽ ഞാൻ കേട്ട ഒരു  സംഭാഷണത്തോടെ തുടങ്ങാം" നല്ല ചുമയുണ്ട്.അമോക്സിലി...
28/11/2022

ആന്റിബയോട്ടിക്സ് ഉപയോഗിക്കുമ്പോൾ....!!!
ഒരു മരുന്നു കടയിൽ ഞാൻ കേട്ട ഒരു സംഭാഷണത്തോടെ തുടങ്ങാം
" നല്ല ചുമയുണ്ട്.അമോക്സിലിൻ കഴിച്ചാൽ പോരെ?" കടയിൽ ജോലി ചെയ്യുന്ന ആൾ : "ഡോക്ടറെ കണ്ടോ?"
" കഴിഞ്ഞവർഷം ഡോക്ടർ പറഞ്ഞതനുസരിച്ച് ഞാൻ ഈ മരുന്നാണ് കഴിച്ചത്. അസുഖം മാറുകയും ചെയ്തു.ഒരു ആറു ഗുളിക തന്നോളൂ. ചുമയ്ക്കുള്ള ഒരു സിറപ്പും കൂടി തരിക" അയാൾ മറുപടി പറഞ്ഞു.മരുന്നുവാങ്ങി പെട്ടെന്ന് പോവുകയും ചെയ്തു.

ഇത് ഒറ്റപ്പെട്ട ഒരു സംഭാഷണമല്ല.ഇങ്ങനെയുള്ള സ്വയ ചികിത്സകൾ കൊണ്ടുണ്ടാക്കാവുന്ന വലിയ വിപത്തുകളെ കുറിച്ച് ലോകാരോഗ്യ സംഘടന നമുക്കു മുന്നറിയിപ്പ്( ഈ നവംബർ 21 ന് ) തന്നിരിക്കുന്നു.
അപൂർണ്ണവും അനാവശ്യവും ആയ ആന്റിബയോട്ടിക് ചികിത്സകൾ നമ്മളെ ആക്രമിക്കുന്ന രോഗാണുക്കളിൽ ജനിതകമായ മാറ്റങ്ങൾ സൃഷ്ടിക്കുകയും അവ കൂടുതൽ ശക്തരാവുകയും ചെയ്യും. കൂടാതെ, രോഗാണുക്കൾക്ക് Antibiotics നോട് resistance(AMR) ഉണ്ടാകുന്നു. തന്മൂലം,ജീവൻ രക്ഷിക്കാൻ വേണ്ട പല ആന്റിബയോട്ടിക്സുകളും നിഷ്ക്രിയം ആകാം.
1.30 മില്യൺ ആളുകൾ കഴിഞ്ഞവർഷം മരിച്ചിരി ക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇപ്പോൾ നമ്മൾ നേരിട്ട കോവിഡിനേക്കാൾ വലിയ വിപത്ത് ആയിരിക്കും വരുംവർഷങ്ങളിൽ മനുഷ്യരാശിയെ കാത്തിരിക്കുന്നത്. ഇതേ പ്രശ്നങ്ങൾ, സസ്യങ്ങളെയും,കരയിലും ജലത്തിലും ഉള്ള മറ്റ് ജീവജാലകങ്ങളെയും ബാധിക്കും( കൂടെയുള്ള pic നോക്കുക). എന്നുള്ളതിൽ സംശയമില്ല. ഇതിൽ നിന്നും രക്ഷപ്പെടാണെ രക്ഷപ്പെടണമെന്നുണ്ടെങ്കിൽ നാം ശാസ്ത്രീയമായ ഉറച്ച തീരുമാനങ്ങൾ എടുക്കേണ്ടിയിരിക്കുന്നു..
അസുഖങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ട് വേണ്ട ചികിത്സ എടുക്കുക എന്നുള്ളതാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത്. ആന്റി ബയോട്ടിക്കുകൾ കൃത്യമായ ഡോസ്സിൽ ഡോക്ടർ പറയുന്ന കാലയളവിൽ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ് മരുന്നു കടകളിൽ നിന്നും ഡോക്ടറുടെ കുറി പ്പടി ഇല്ലാതെ ആന്റിബയോട്ടിക്സ് പോലെയുള്ള മരുന്നുകൾ കൊടുക്കുന്നത് നിയമവിരുദ്ധമാക്കണം . മരുന്ന് ഉൽപാദിപ്പിക്കുന്ന കമ്പനികൾ, കൃത്യമായി ആന്റിബയോട്ടിക്സ് മാലിന്യങ്ങൾ കൃത്യമായി ശുദ്ധീകരിക്കാതെ, നദികളിലേക്കും മണ്ണിലേക്കും മറ്റും ഒഴുക്കി വിടുന്നത് ശിക്ഷാർഹമാക്കണം.

അലസത വന്നാൽ!!!!          ഈ ഒക്ടോബർ, Breast Cancer അവബോധ മാസമായിട്ടാണ് ആചരിക്കപ്പെട്ടത്. അതിനോട് അനുബന്ധിച്ചുള്ള ഒരു മീറ്...
13/11/2022

അലസത വന്നാൽ!!!!

ഈ ഒക്ടോബർ, Breast Cancer അവബോധ മാസമായിട്ടാണ് ആചരിക്കപ്പെട്ടത്. അതിനോട് അനുബന്ധിച്ചുള്ള ഒരു മീറ്റിങ്ങിലേക്ക് എന്റെ സുഹൃത്ത് പ്രിയ ഫാസിലും പ്രശസ്ത Zumba പരിശീലകയായ പൂർണിമയും എന്നെ ക്ഷണിക്കുകയുണ്ടായി.രോഗപ്രതിരോധത്തിന് വ്യായാമത്തിനുള്ള പങ്കിനെനെക്കുറിച്ചും സംസാരിക്കുകയുണ്ടായി. ഓർക്കണം, ആഗോളതലത്തിൽ ഉണ്ടാകുന്ന അകാല മരണ കാരണങ്ങളിൽങ്ങളിൽ നാലാം സ്ഥാനത്ത് നിൽക്കുന്നത് വ്യായാമക്കുറവാണ്. ക്യാൻസർ,പ്രമേഹം,ഹൃദ്രോഗം, ഓർമ്മക്കുറവ് തുടങ്ങിയ പല രോഗങ്ങളുമായി വ്യായാമ കുറവ് നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടു കിടക്കുന്നു. വ്യായാമം എന്നു പറയുമ്പോൾ ജിംനേഷ്യത്തിൽ പോയി ചെയ്യുന്ന കായിക പ്രവർത്തികളെ പറ്റിയായിരിക്കും നമ്മൾ ആദ്യം ഓർക്കുക. എന്നാൽ, പലവിധത്തിലുള്ള സ്പോർട്സ്, വേഗത്തിൽ നടക്കുക, നീന്തൽ, സൈക്ലിംഗ്, ഡാൻസ് തുടങ്ങിയവയെല്ലാം നമ്മുടെ സമഗ്രമായ ആരോഗ്യ വികാസത്തിന് സഹായകം ആവും. 2012 ഡാൻസറൂം നൃത്ത സംവിധായകനുമായ Alberto Bito Peras,കൊളംബിയ തുടങ്ങിവച്ച Zumba എന്ന ഫിറ്റ്നസ് പ്രോഗ്രാം ഇന്ന് ലോകം ആകമാനം പടർന്നു പിടിച്ചിരിക്കുന്നു. ZUMBAയിൽ പാട്ടും ഡാൻസ് സ്റ്റെപ്പുകളും മറ്റം ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ എല്ലാരിലും പ്രത്യേകിച്ച് ചെറുപ്പക്കാരിൽ ൽ ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു. കായിക ശേഷി വർദ്ധിപ്പിക്കുന്നതിന് പുറമേ , മാനസിക സന്തോഷത്തിനും, ബുദ്ധിവികാസത്തിനും, ഊർജ്ജസ്വലതയ്ക്കും zumba സഹായകമാവും. പൂർണ്ണ ആരോഗ്യത്തിന് അലസത മാറ്റി ഏതെങ്കിലും വിധത്തിലുള്ള വ്യായാമം ആഴ്ചയിൽ 3 - 5 ദിവസം 30 മിനിറ്റെങ്കിലും എല്ലാവരും ചെയ്യുവാൻ ശ്രമിക്കണം. വലിയ രോഗങ്ങൾ ഒന്നും വരാതെ സന്തോഷകരമായ ഒരു ജീവിതം നമുക്ക് ഉറപ്പാക്കാം

മുടി  സ്ട്രെയിറ്റിൻ ചെയ്യണോ? ജാഗ്രത വേണം. പ്രായഭേദമെന്യേ ഭൂരിപക്ഷം എല്ലാ സ്ത്രീകളും  പ്രത്യേകിച്ച് യുവതികളും ഹെയർ  strai...
31/10/2022

മുടി സ്ട്രെയിറ്റിൻ ചെയ്യണോ? ജാഗ്രത വേണം.
പ്രായഭേദമെന്യേ ഭൂരിപക്ഷം എല്ലാ സ്ത്രീകളും പ്രത്യേകിച്ച് യുവതികളും ഹെയർ straighten ചെയ്യാറുണ്ട്. വർഷങ്ങളോളം തുടർച്ചയായി hair straighten ചെയ്യുന്നത് ചിലപ്പോൾ ക്യാൻസർ ക്ഷണിച്ചു വരുത്തുവാൻ ഉള്ള സാധ്യത കൂട്ടാം.
ഇതിനു ഉപയോഗിക്കുന്ന രാസവസ്തുക്കളിൽ പാരാ ബെൻസ്, ഫോർമാലി ഡിഹൈഡ്, ബിസ്ഫിനോൾ ഏ, തുടങ്ങിയവ തെളിയിക്കപ്പെട്ട ക്യാൻസർ പ്രേരിത വസ്തുക്കളാണ്. തുടർച്ചയായി, മുടിയിൽ ഈ രാസവസ്തുക്കൾ ഉപയോഗിച്ചാൽ, ത്വക്കിൽ കൂടി രക്തത്തിലേക്ക് ആഗീരണം ചെയ്യപ്പെടാം. അങ്ങനെ ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും എത്തിപ്പെടുവാനുള്ള സാധ്യത കൂടുതലാണ്. ഈ, രാസവസ്തുക്കൾ സ്ത്രീ ഹോർമോണുകളിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് വൈദ്യശാസ്ത്രത്തിന് അറിവുള്ളതാണ്. ഈ മാറ്റങ്ങൾ, ഗർഭാശയ കാൻസർ വരുവാനുള്ള സാധ്യത നാലു മടങ്ങായി കൂട്ടുന്നു എന്ന് അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവിയോൺമെന്റ് ഹെൽത്ത് സേഫ്റ്റി(NIEHS) വർഷങ്ങളോളം നടത്തിയ പരീക്ഷണങ്ങളും പഠനങ്ങളും ചൂണ്ടി കാണിക്കുന്നു.( ഈ Oct 17 നു പ്രസിദ്ധീകരിച്ചു)

മേൽപ്പറഞ്ഞ രാസവസ്തുക്കൾ,സ്ത്രീ ഹോർമോണുകളിൽ ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ, സ്തനാർബുദവും അണ്ഡാശയ കാൻസറും വരുത്തുവാൻ ഉള്ള സാധ്യത തള്ളിക്കളയാൻ സാധിക്കുകയില്ല എന്ന് തോന്നുന്നു. ഓർക്കുക,
സ്ട്രൈറ്റനിങ് താത്കാലികമായി മുടി സൗന്ദര്യം കൂട്ടുമെങ്കിൽ തന്നെയും മുടി കൊഴിച്ചിൽ കൂട്ടുമെന്ന് സ്കിൻ സ്പെഷ്യലിസ്റ് കളും അഭിപ്രായപ്പെടുന്നു.

😊!
26/10/2022

😊!

ഈ മാസം ഇടക്കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന "പരിപാലന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ" സംഘടിപ്പിച്ച മീറ്റിങ്ങിന് എന്ന...
26/10/2022

ഈ മാസം ഇടക്കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന "പരിപാലന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ" സംഘടിപ്പിച്ച മീറ്റിങ്ങിന് എന്നെ ക്ഷണിക്കുകയുണ്ടായി. ഈ മീറ്റിങ്ങുകളിൽ പൊതുവേ രോഗികൾ ആയിരിക്കും ഉണ്ടാവുക. എന്നാൽ, ഈ പ്രാവശ്യം പൊതുവേ വിഭിന്നമായ ഒരു സദസ്സിനെയാണ് അവിടെ കാണുകയുണ്ടായത്. നമ്മുടെ ആരോഗ്യ പരിപാലന രംഗത്ത് ഏറ്റവും മഹത്തായ സേവനമനുഷ്ഠിക്കുന്ന "ആശാ വർക്കേഴ്സിനെ "ആദരിക്കുന്ന ഒരു ചടങ്ങ് ആയിരുന്നു എന്ന് അവിടെ ചെന്നപ്പോഴാണ് മനസ്സിലായത്. നമ്മൾ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പലപ്പോഴും നമ്മുടെ മനസ്സിൽ കടന്നുവരുന്നത് ഡോക്ടർമാരും,നേഴ്സുമാരും,വലിയ ആശുപത്രികളും, മറ്റുംമായിരിക്കുമല്ലോ. എന്നാൽ ഈ "ആശ മാലാഖമാരെ "ആരും തന്നെയും ഓർക്കാറില്ല എന്നുള്ളത് ഒരു വസ്തു തന്നെയാണ്. ഓരോ വീടുകളിലും ചെന്ന് ആരോഗ്യ കാര്യങ്ങൾ അന്വേഷിക്കുകയും വേണ്ട ഉപദേശങ്ങൾ കൊടുക്കുകയും ചെയ്യുന്ന ഈ സേവകരെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല.

28/06/2022

Address

Jawahar Link Road
Kochi

Alerts

Be the first to know and let us send you an email when Dr. Mohan Nair posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Mohan Nair:

Share

Category