Lucid Movements

Lucid Movements Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lucid Movements, Alternative & holistic health service, Kochi.

We train yoga teachers to teach with precision, creativity & therapeutic impact. 🎯
Small batches | Rare Thai props & poses | 15+ career-growing courses | Study tours to Thailand

10/04/2026

സാധാരണ യോഗ സ്കൂളുകളിലോ പുസ്തകങ്ങളിലോ കാണാത്ത, അത്യപൂർവ്വമായ തായ് യോഗ പരിശീലനങ്ങൾ തേടിയുള്ള എന്റെ യാത്രയുടെ ഒരു ചെറിയ ഭാഗമാണ് ഇവിടെ പങ്കുവച്ചിരിക്കുന്നത്.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന തായ് ശൈലിയിലുള്ള യോഗാസനം ശ്രദ്ധാപൂർവ്വം കണ്ട് പരിശീലിച്ചു നോക്കിയ ശേഷം നിങ്ങളുടെ അനുഭവം താഴെ കമന്റായി രേഖപ്പെടുത്തുമല്ലോ.

താടാസനത്തിൽ നിന്നുകൊണ്ട് കാൽപാദങ്ങൾ ഒഴികെ ശരീരം മുഴുവൻ ഒരു വശത്തേക്ക് ട്വിസ്റ്റ് ചെയ്യുന്ന postural intelligence വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആസനമാണിത്.

നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ഈ അറിവ് ഷെയർ ചെയ്യൂ!

മനസ്സറിഞ്ഞ് നടക്കൂ....!!നമ്മൾ എല്ലാവരും നടക്കാറുണ്ട്, ചിലപ്പോൾ വളരെ പതുക്കെയും. എന്നാൽ 'പതുക്കെയുള്ള നടത്തവും' 'മനസ്സറിഞ...
03/04/2026

മനസ്സറിഞ്ഞ് നടക്കൂ....!!

നമ്മൾ എല്ലാവരും നടക്കാറുണ്ട്, ചിലപ്പോൾ വളരെ പതുക്കെയും. എന്നാൽ 'പതുക്കെയുള്ള നടത്തവും' 'മനസ്സറിഞ്ഞുള്ള നടത്തവും' ഒന്നല്ല.

പലപ്പോഴും പതുക്കെ നടക്കുമ്പോഴും നമ്മുടെ ചിന്തകൾ കാടുകയറുന്നുണ്ടാകും. എന്നാൽ Mindful Walking അഥവാ ബോധപൂർവമായ നടത്തം എന്നത് നമ്മുടെ ഓരോ ചുവടിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.

ഇതിന്റെ ഗുണം എന്ത്?
നമ്മുടെ മനസ്സിനെ അനാവശ്യ ചിന്തകളിൽ നിന്നും നെഗറ്റീവ് ആയ കാര്യങ്ങളിൽ നിന്നും മാറ്റിനിർത്താൻ ഇത് സഹായിക്കുന്നു. ഒരു പഴയ പാത മാറ്റി പുതിയൊരു വഴി വെട്ടുന്നത് പോലെ, തലച്ചോറിലെ നെഗറ്റീവ് ചിന്താശീലങ്ങളെ മാറ്റി പുതിയതും പോസിറ്റീവുമായ രീതിയിൽ ചിന്തിക്കാൻ ഈ നടത്തം നമ്മെ ശീലിപ്പിക്കുന്നു.

ഇന്ന് തന്നെ പരീക്ഷിച്ചു നോക്കൂ. നടത്തത്തിന്റെ വേഗതയല്ല, മറിച്ച് നിങ്ങളുടെ മനസ്സിന്റെ സാന്നിധ്യമാണ് പ്രധാനം! ❤️

26/03/2026

Multi-angle comfort. Structured support. Timeless design.
Discover a Thai mattress that transforms how you rest, stretch, and unwind.

മാനസിക സമ്മർദ്ദം അകറ്റാൻ വേണ്ടി യോഗയെ സമീപിക്കുന്നവർ ധാരാളമുണ്ട്. അവർക്ക് quick & better results ലഭിക്കണമെങ്കിൽ കൃത്യമായ...
24/02/2026

മാനസിക സമ്മർദ്ദം അകറ്റാൻ വേണ്ടി യോഗയെ സമീപിക്കുന്നവർ ധാരാളമുണ്ട്. അവർക്ക് quick & better results ലഭിക്കണമെങ്കിൽ കൃത്യമായ ലക്ഷ്യത്തോടെയുള്ള പരിശീലനം ആവശ്യമാണ്.

ഇതെങ്ങനെയെന്ന് അറിയാൻ താത്പര്യമുണ്ടെങ്കിൽ തുടർന്നും വായിക്കുക:-

𝟏. 𝐒𝐭𝐫𝐞𝐬𝐬 𝐁𝐥𝐢𝐧𝐝𝐧𝐞𝐬𝐬 - തങ്ങളെ തളച്ചിടുന്ന തെറ്റായ വിശ്വാസങ്ങളും അറിവില്ലായ്മയും അവരെ ബോധ്യപ്പെടുത്തുക എന്നതാണ് ആദ്യ പടി. എന്തുകൊണ്ട് എനിക്കിങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ അവരെ സഹായിക്കണം.

𝟐. 𝐇𝐞𝐫𝐦𝐢𝐭 𝐘𝐨𝐠𝐚 - ശാരീരികമായ പരിശീലനം കൊണ്ട് സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങൾ പറഞ്ഞുകൊടുക്കുകയാണ് പിന്നീട് വേണ്ടത്. Thai Hermit Yoga യിൽ ഇതിനായി പ്രത്യേകം പരിശീലനങ്ങൾ തന്നെയുണ്ട്.

𝟑. 𝐘𝐨𝐠𝐚 𝐁𝐨𝐝𝐲𝐰𝐨𝐫𝐤 - ഒരു പക്ഷെ സ്വയം അതിന് സാധിക്കുന്നില്ലെങ്കിൽ അവർക്ക് ഒരു കൈസഹായം ചെയ്യുന്ന രീതിയാണ് bodywork. Thai Bodywork ൽ വിദഗ്ദ്ധ പരിശീലനം ലഭിച്ച യോഗ അദ്ധ്യാപകർക്ക് കാര്യക്ഷമമായി ചെയ്യാവുന്ന ഒന്നാണിത്.

𝟒. 𝐇𝐞𝐫𝐦𝐢𝐭 𝐁𝐫𝐞𝐚𝐭𝐡 𝐑𝐞𝐥𝐞𝐚𝐬𝐞 -തുടർന്ന് ശ്വസനം തികച്ചും ആയാസരഹിതമാക്കാനും അതുവഴി നാഡീവ്യൂഹത്തെ ശാന്തമാക്കാനുമുള്ള പരിശീലനങ്ങൾ ആകാം. സുഗമമായ ശ്വസനത്തെ തടസ്സപ്പെടുത്തുന്ന, തിരിച്ചറിയാതെ പോകുന്ന പത്തോളം ശീലങ്ങളെ മാറ്റുന്ന രീതികളാണിവ.

𝟓. 𝐄𝐦𝐨𝐭𝐢𝐨𝐧 𝐑𝐞𝐥𝐞𝐚𝐬𝐞 - എന്നാൽ അത് കൊണ്ട് മാത്രം വൈകാരികമായ ബുദ്ധിമുട്ടുകൾക്ക് ശമനം വരണമെന്നില്ല. വികാരങ്ങളെ പുറംതള്ളാൻ സഹായിക്കുന്ന രീതിയിലുള്ള somatic release ഉം breathwork ഉം ആണിവിടെ യോഗ അദ്ധ്യാപകൻ ചെയ്തുകൊടുക്കേണ്ടത്.

𝟔. 𝐌𝐢𝐧𝐝𝐟𝐮𝐥 𝐀𝐰𝐚𝐫𝐞𝐧𝐞𝐬𝐬 - അങ്ങനെ പ്രതികൂല വികാരങ്ങൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ തെല്ലൊന്ന് ശമിക്കുമ്പോൾ ഒന്നിനോടും പെട്ടെന്ന് പ്രതികരിക്കാതെ, കാര്യങ്ങളെ സാക്ഷിയായി നിരീക്ഷിക്കാൻ പഠിപ്പിക്കാം.

𝟕. 𝐁𝐞𝐥𝐢𝐞𝐟 𝐑𝐞𝐟𝐫𝐚𝐦𝐢𝐧𝐠 - അത്രയുമായാൽ അവരുടെ പരിമിതമായ ചിന്താഗതികളെ മാറ്റി ആരോഗ്യപരമായ കാഴ്ചപ്പാടുകൾ വളർത്തിയെടുക്കാൻ സഹായിക്കാം.

𝟖. 𝐒𝐭𝐞𝐚𝐝𝐲 𝐑𝐞𝐬𝐩𝐨𝐧𝐬𝐞 - അങ്ങനെ ഏത് സാഹചര്യത്തിലും ആത്മവിശ്വാസത്തോടും വ്യക്തതയോടും കൂടി പ്രതികരിക്കാൻ അവരെ പ്രാപ്തരാക്കാം.

യോഗാസനങ്ങൾ പരിശീലിക്കുമ്പോൾ നമ്മൾ കൂടുതലും ശ്രദ്ധിക്കുന്നത് ശരീരത്തിന്റെ രൂപസൗന്ദര്യത്തിലും ടെക്നിക്കൽ കൃത്യതയിലുമാണ്. 📐...
15/02/2026

യോഗാസനങ്ങൾ പരിശീലിക്കുമ്പോൾ നമ്മൾ കൂടുതലും ശ്രദ്ധിക്കുന്നത് ശരീരത്തിന്റെ രൂപസൗന്ദര്യത്തിലും ടെക്നിക്കൽ കൃത്യതയിലുമാണ്.

📐Alignment ശരിയാണോ,
🤸‍♀️എത്രത്തോളം പിന്നിലേക്ക് വളയാം,
🧍‍♀️Yoga pose എങ്ങനെ കാണപ്പെടുന്നു

— ഇവയിലൊക്കെയാണ് കൂടുതൽ ശ്രദ്ധ.

പക്ഷേ അങ്ങനെ ചെയ്യുമ്പോൾ ശരീരത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന പലതും നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു.

💪 എവിടെയെല്ലാം അനാവശ്യമായി ബലം പിടിക്കുന്നു?

💭 ഓരോ ആസനവും എന്ത് മാനസികാവസ്ഥയാണ് ഉണ്ടാക്കുന്നത്?

🧠 എന്ത് തരം ചിന്തകളാണ് ഓരോ അവസാനവും കൊണ്ടുവരുന്നത്?

🫁 ഓരോ ആസനവും ശ്വസനത്തിൽ എന്ത് മാറ്റങ്ങൾ സംഭവിപ്പിക്കുന്നു?

അതുകൊണ്ട് തന്നെ പരിശീലനത്തിന്റെ ഫലങ്ങൾ ശരീരപരമായതിൽ മാത്രം ഒതുങ്ങിപ്പോകുന്നു. കാര്യമായ ആന്തരികവും മാനസികവുമായ മാറ്റങ്ങൾ ലഭിക്കാതെ പോകുന്നു.

വിദഗ്ധർക്കും പോലും ഈ പിഴവ് സംഭവിക്കാം.

ആയതിനാൽ ഇനി മുതൽ പ്രാക്ടീസ് ചെയ്യുമ്പോൾ ഈ ചോദ്യങ്ങൾ സ്വയം ചോദിക്കൂ:

✨ ഈ ആസനത്തിൽ ഞാൻ എന്താണ് അനുഭവിക്കുന്നത്?

🦶 ശരീരത്തിന്റെ ഏതേത് ഭാഗങ്ങളിലാണ് വ്യത്യസ്തമായ അനുഭവങ്ങൾ ഉണ്ടാകുന്നത്ഞാ?

💗ആ അനുഭവങ്ങൾ എനിക്ക് സുഖമാണോ ബുദ്ധിമുട്ടാണോ നൽകുന്നത്?

🫁ഓരോ ഘട്ടത്തിലും ശ്വാസം എങ്ങനെ മാറുന്നു?

🌊 ഏത് തരം പ്രതികൂല വികാരങ്ങളെയാണ് ശമിപ്പിക്കാൻ സാധിച്ചത്?

— ഇതുപോലെയുള്ള സൂക്ഷ്മമായ കാര്യങ്ങളിൽക്കൂടി ശ്രദ്ധിക്കുമ്പോഴാണ് യോഗ അഭ്യസനം കൊണ്ട് മികച്ച ഫലങ്ങൾ ലഭിക്കുന്നത്.

𝐓𝐡𝐞 𝐛𝐫𝐞𝐚𝐭𝐡 𝐒𝐄𝐓𝐓𝐋𝐄𝐒𝐰𝐡𝐞𝐧 𝐢𝐭 𝐢𝐬 𝐊𝐍𝐎𝐖𝐍Observing the breath is⚪ Effortless⚡ Deeply transformative🧭 Self-correctingIt can be o...
07/02/2026

𝐓𝐡𝐞 𝐛𝐫𝐞𝐚𝐭𝐡 𝐒𝐄𝐓𝐓𝐋𝐄𝐒
𝐰𝐡𝐞𝐧 𝐢𝐭 𝐢𝐬 𝐊𝐍𝐎𝐖𝐍

Observing the breath is
⚪ Effortless
⚡ Deeply transformative
🧭 Self-correcting

It can be observed through
🔢 16 aspects of breathing
🧍 32 body contemplations
📍 61 points of tactile awareness

It works because:
👁️ What is observed becomes organized
🧩 Awareness reduces inner interference
🕊️ The breath naturally self-regulates

The core benefits include
🎯 Razor-sharp focus
🌊 Whole-body relaxation
⚖️ High emotional equanimity

𝗘𝗔𝗥𝗡𝗘𝗗! 𝗡𝗢𝗧 𝗚𝗜𝗩𝗘𝗡.Many signed up.Only the serious stayed. It's is NOT for those who expect easy journey & spoon-feeding....
02/02/2026

𝗘𝗔𝗥𝗡𝗘𝗗! 𝗡𝗢𝗧 𝗚𝗜𝗩𝗘𝗡.

Many signed up.
Only the serious stayed.

It's is NOT for those who expect easy journey & spoon-feeding.

These guys didn’t just finish a course.
They earned a new identity —
from 𝑗𝑢𝑠𝑡 𝑎𝑛𝑜𝑡ℎ𝑒𝑟 𝑦𝑜𝑔𝑎 𝑖𝑛𝑠𝑡𝑟𝑢𝑐𝑡𝑜𝑟 to 𝐘𝐨𝐠𝐚 𝐓𝐡𝐞𝐫𝐚𝐩𝐢𝐬𝐭.

Not everyone is meant for this path.
And that’s exactly why it matters.

𝐓𝐡𝐚𝐢 𝐇𝐞𝐫𝐦𝐢𝐭 𝐘𝐨𝐠𝐚വിപണിയിൽ ഏറ്റവുമധികം ഡിമാൻഡുള്ള ഇൻസ്ട്രക്ടറായി മാറാം!യോഗ അദ്ധ്യാപകരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ...
27/01/2026

𝐓𝐡𝐚𝐢 𝐇𝐞𝐫𝐦𝐢𝐭 𝐘𝐨𝐠𝐚
വിപണിയിൽ ഏറ്റവുമധികം ഡിമാൻഡുള്ള ഇൻസ്ട്രക്ടറായി മാറാം!

യോഗ അദ്ധ്യാപകരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നിങ്ങളുടെ സേവനങ്ങളും കഴിവുകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടോ? പല അദ്ധ്യാപകരും നേരിടുന്ന ഈ വെല്ലുവിളികൾ നിങ്ങളും നേരിടുന്നുണ്ടോ?

❌ എല്ലാവരും പിന്തുടരുന്ന ശൈലി തന്നെ പിന്തുടരുന്നത് കാരണം പുതിയ clients നെ ലഭിക്കുന്നില്ല

❌ നിലവിലുള്ള clients ന് പുതിയതായി ഒന്നും നൽകാൻ സാധിക്കുന്നില്ല

❌ സാധാരണ യോഗ അദ്ധ്യാപകരിൽ നിന്ന് വ്യത്യസ്തമായി ഒരു identity ഉണ്ടാക്കാൻ സാധിക്കുന്നില്ല

എങ്കിൽ ഇതിനുള്ള ഉത്തമ പോംവഴിയാണ് 𝐓𝐡𝐚𝐢 𝐇𝐞𝐫𝐦𝐢𝐭 𝐘𝐨𝐠𝐚

ഓരോ പരിശീലകനും പരസഹായമില്ലാതെ സ്വയം ചെയ്യാൻ സാധിക്കുന്ന muscle release ഉം acupressure point stimulation ഉം ഉൾപ്പെട്ട ഒരു യോഗ ശൈലിയാണിത്.

✺ Self-Stretch: ശരീരത്തിന് ആഴത്തിലുള്ള സ്ട്രെച്ചിംഗ്.
✺ Self-Massage: സ്വയം ചെയ്യാവുന്ന മസ്സാജ് രീതികൾ.
✺ Self-Acupressure: ലളിതമായ അക്യുപ്രഷർ പോയന്റുകൾ.

ലോകത്തിൽ പ്രചാരം നേടി വരുന്ന വ്യത്യസ്തമായ ഈ ശൈലി പഠിച്ചെടുക്കുന്നത് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കും.

☸︎ മത്സരിക്കാനല്ല, മുന്നിൽ നിന്ന് നയിക്കാനാണ് നാം പഠിക്കേണ്ടത്. ☸︎

📞 കൂടുതൽ വിവരങ്ങൾക്ക്: 094953 37165

🎓 𝐏𝐫𝐨𝐩 𝐌𝐚𝐬𝐭𝐞𝐫𝐜𝐥𝐚𝐬𝐬: 𝐋𝐨𝐧𝐠 𝐅𝐢𝐧𝐠𝐞𝐫𝐬A 𝟑-𝐝𝐚𝐲 𝐨𝐧𝐥𝐢𝐧𝐞 functional prop usage trainingExplore Long Fingers — a simple prop that i...
09/12/2025

🎓 𝐏𝐫𝐨𝐩 𝐌𝐚𝐬𝐭𝐞𝐫𝐜𝐥𝐚𝐬𝐬: 𝐋𝐨𝐧𝐠 𝐅𝐢𝐧𝐠𝐞𝐫𝐬

A 𝟑-𝐝𝐚𝐲 𝐨𝐧𝐥𝐢𝐧𝐞 functional prop usage training

Explore Long Fingers — a simple prop that improves mobility, reduces pain, and restores strength from finger tips to elbows.

🗓️ 𝐔𝐩𝐜𝐨𝐦𝐢𝐧𝐠 𝐁𝐚𝐭𝐜𝐡𝐞𝐬

Batch 1: Dec 15, 16, 17 — 8 PM to 9 PM IST

Batch 2: Jan 15, 16, 17 — 8 PM to 9 PM IST

✨ 𝐖𝐡𝐚𝐭 𝐓𝐡𝐢𝐬 𝟑-𝐃𝐚𝐲 𝐌𝐚𝐬𝐭𝐞𝐫𝐜𝐥𝐚𝐬𝐬 𝐈𝐧𝐜𝐥𝐮𝐝𝐞𝐬

✔️ 15+ powerful techniques
✔️ 3 one-hour live sessions
✔️ High-quality props
✔️ Study modules for practice
✔️ Individual attention

🧠 𝐖𝐡𝐚𝐭 𝐘𝐨𝐮 𝐖𝐢𝐥𝐥 𝐋𝐞𝐚𝐫𝐧

In this premium masterclass, you’ll explore:

💡The basic biomechanics of hand, wrist, and elbow movement

💡Why certain daily habits cause pain—and how to correct them

💡Smart prop applications for therapy, strengthening, and mobility

💡Safe sequences for clients with arm-related issues

💡Quick self-care routines for teachers, therapists, and computer users

💡Clear do’s & don’ts to prevent flare-ups

💡Progressive drills to restore strength, glide, and function

• 𝑂𝑛𝑙𝑦 10 𝑆𝑙𝑜𝑡𝑠
• 𝐹𝑒𝑒𝑠 ₹𝟏,𝟓𝟎𝟎 [𝑃𝑟𝑜𝑝 𝐼𝑛𝑐𝑙𝑢𝑑𝑒𝑑]

🔗 𝐑𝐞𝐚𝐝𝐲 𝐭𝐨 𝐁𝐨𝐨𝐤?

WhatsApp @ +𝟗𝟏-𝟗𝟒𝟗𝟓𝟑𝟑𝟕𝟏𝟔𝟓 to secure your slot.

Tao in Practice - @ Guangdong, ChinaHonored to learn ancient Taoist health practices at their source guided by a living ...
11/11/2025

Tao in Practice - @ Guangdong, China

Honored to learn ancient Taoist health practices at their source guided by a living lineage of Wudang wisdom.

04/11/2025

Address

Kochi
682038

Alerts

Be the first to know and let us send you an email when Lucid Movements posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Lucid Movements:

Share