FUDDA

FUDDA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from FUDDA, Food consultant, 133/(22/625), Kochi.
(1)

അങ്കമാലി മാങ്ങക്കറിയുടെ രസകൂട്ടുമായി, രുചിയുടെ കലവറയുമായി.............
18/09/2021

അങ്കമാലി മാങ്ങക്കറിയുടെ രസകൂട്ടുമായി, രുചിയുടെ കലവറയുമായി.............

24/10/2020

മാമല നാടൻ രുചികൾ

കോലഞ്ചേരിയിൽ നിന്നും തിരുവാങ്കുളം പോകുമ്പോൾ മാമല എന്നൊരു നാടൻ പ്രദേശമുണ്ട്. കെൽ എന്ന സ്ഥാപനത്തിന് നേരെ എതിർവശം.അയൽവാസികൾ പലരും ഇവിടുത്തെ രുചികളെ കുറിച്ച് അറിയുമെങ്കിലും പുറം നാട്ടുകാർക്കു പരിചയം കുറവാണു.എല്ലാ തരം നാടൻ വിഭവങ്ങളും ഇവിടെ ലഭിക്കും.120Rs കഴിച്ച ചോറ് ചിക്കെനും ഫിഷും ഉള്ള കിടിലൻ സംഭവം.ഷാപ്പ് കറികൾ ആണ് പ്രധാനം. ഫാമിലി ആയിട്ടു വന്നു കഴിക്കാവുന്ന ഒരു സ്ഥാപനം.ഇനി ബോട്ടി ഫ്രയും ബീഫ് ഫ്രയും അങ്ങ് മേടിച്ചു.എറണാകുളം ജില്ലയിൽ ഇതിലും നല്ലൊരു ഊണ് വേറെ കഴിച്ചിട്ടില്ല.മാമലയിലെ ഈ സ്ഥാപനം വളരെ അറിയപ്പെടുന്ന ഒന്നാണ്.
ഇവിടുത്തെ നാടൻ കോഴി +പിടി പണ്ട് കഴിച്ച ഒരു ഓർമ്മ ഉണ്ട്.വേറെ ഒരു സ്ഥലത്തും ഞാൻ ഇങ്ങനൊന്ന് കണ്ടിട്ടില്ല.ഒരുപാട് പാർസൽ ഇവിടെ നിന്നും കൊടുക്കുന്നുമുണ്ട്.മാമല ഷാപ്പ് പണ്ട് മുതലേ അറിയപ്പെടുന്ന പ്രസ്ഥാനം ആണ്.മൂന്നാർ ഹൈവേ റോഡ് സൈഡിൽ തന്നെ ആയോണ്ട് സംഭവം കണ്ടു പിടിക്കാനും സുഖമാണ്.എല്ലാം നാടൻ രുചികൾ തന്നെ.

മാമല നാടൻ രുചികൾ 😋😋😋😋😋

28/08/2020
ഇന്ന് തൊട്ടു ഞാൻ ഒരു കാര്യം തീരുമാനിച്ചു.ഇഡ്ഡലി തേടിയുള്ള ഒരു യാത്രയിലാണ്.നല്ല ഇഡ്ഡലി കണ്ടെത്തണം നിങ്ങളും ഒരു സപ്പോർട്ട്...
21/11/2019

ഇന്ന് തൊട്ടു ഞാൻ ഒരു കാര്യം തീരുമാനിച്ചു.ഇഡ്ഡലി തേടിയുള്ള ഒരു യാത്രയിലാണ്.നല്ല ഇഡ്ഡലി കണ്ടെത്തണം നിങ്ങളും ഒരു സപ്പോർട്ട് തരണം. ഗോകുൽ ഊട്ടുപുരയിൽ പനഃമ്പള്ളി നഗറിൽ നിന്നാണ്. ഒരു ഇഡലിക്ക് 14.3Rs.ഞാൻ ഒരു അഞ്ച് ഇഡ്ഡലി തട്ടി.ഇഡ്ലിയുടെ പ്രത്യകത അറിയുമോ.ആവിയിലാണ് ചുട്ടെടുക്കുന്നത്.അതുകൊണ്ട് തന്നെ എണ്ണമയം ഇല്ല മാത്രമല്ല ഒരു നൂറു കൊല്ലം ജീവിക്കാനുള്ള ആയുസ് തരും.ആവിയിൽ ചുട്ടെടുക്കുന്ന ഭക്ഷണം പ്രാതൽ ആയി കഴിക്കുവാൻ നിങ്ങൾ ശ്രമിക്കണം.മൂന്ന് കിടിലൻ ചമ്മന്തിയും പിന്നെ നമ്മുടെ സാമ്പാറും. ഹമ്പോ ഒരടിപൊളി കോമ്പിനേഷൻ തന്നെ.
ഇഡ്ഡലി 14.3*5=71.5Rs.

Gokul Uttupura Nagar

തിരുവന്തപുരത്തു നന്ദൻകോട് Zam Zam ന്റെ വലിയ ഒരു ഹോട്ടൽ ഉണ്ട്‌ പാളയത്തുള്ളത് കൂടാതെ.അതിനോട് ചേർന്നിട്ടു തന്നെ ഉള്ള അവരുടെ...
19/11/2019

തിരുവന്തപുരത്തു നന്ദൻകോട് Zam Zam ന്റെ വലിയ ഒരു ഹോട്ടൽ ഉണ്ട്‌ പാളയത്തുള്ളത് കൂടാതെ.അതിനോട് ചേർന്നിട്ടു തന്നെ ഉള്ള അവരുടെ ഔട്ട്ലെറ്റ് ആണ് ബഡ്ജറ്റ് ഹോട്ടൽ. അവിടെ സ്പെഷ്യൽ മെനു ആണ്. ചിക്കന്റെ വില അനുസരിച്ചു റേറ്റ് കൂട്ടുകയും കുറക്കുകയും ചെയ്യും.മെനുവിൽ ഒരു റേറ്റ് ഉണ്ടെങ്കിൽ ചിക്കന്റെ വില കുറയുവാണേൽ 10% കുറയ്ക്കും കുടുകയാണേൽ 10%കൂടുതലാണെന്നു അവർ പ്രത്യകം എഴുതിവെക്കും.99Rs പാക്കേജ് ആണ് കഴിച്ചു നോക്കിയത് ബീഫും നെയ്ച്ചോറും.സംഭവം കൊള്ളാം.ഇപ്പൊ ഇവിടെ ഒരു നോട്ടീസ് ഉണ്ട്‌ സാധനങ്ങളുടെ വില കൂടിയത് കൊണ്ട് ഭക്ഷണത്തിനു 10%വില കൂട്ടിയിരിക്കുന്നു അത് കുറക്കുമ്പോൾ ഞങ്ങൾ വില കുറയ്ക്കും.ഇതുതന്നെയാണ് എല്ലാ മലയാളികളും ആഗ്രഹിക്കുന്നത്

Zam Zam budjet hotel Trivandrum

ഹോട്ടൽ ശശീന്ദ്ര!!!!!!!!ഒരു  കണ്ണൂർ യാത്രയിൽ അച്ഛൻ പറഞ്ഞു ഇവിടെ കയറാം എന്ന്.അച്ഛൻ പഠിക്കുന്ന കാലത്തു ഉണ്ടായ ഹോട്ടൽ ആണ് പോ...
30/10/2019

ഹോട്ടൽ ശശീന്ദ്ര!!!!!!!!ഒരു കണ്ണൂർ യാത്രയിൽ അച്ഛൻ പറഞ്ഞു ഇവിടെ കയറാം എന്ന്.അച്ഛൻ പഠിക്കുന്ന കാലത്തു ഉണ്ടായ ഹോട്ടൽ ആണ് പോലും.പണ്ടത്തെ പ്രൗഢി ഒന്നുമില്ല.എന്നാലും അത്യാവശ്യം രുചി ഉള്ളതും ഗുണവും വിലയും നിലവാരം പുലർത്തുന്നതുമാണ്.ഇപ്പൊ മകനാണ് ഹോട്ടൽ നടത്തുന്നത്.ചക്കരക്കൽ ജംഗ്ഷനിൽ തന്നെ ആണ് സംഭവം.എന്തായാലും ഫ്രഷ് ആണ് ഇവിടുത്തെ ഭക്ഷണം.

Night food lovers 😋😋😋ശശീന്ദ്ര ഹോട്ടൽ

അല്ലേലും പണ്ടേ ഇങ്ങനെയാണ്. ഇക്കാക്കെടെ പരിപാടിക്ക് പോയാൽ പോത്തിറച്ചിയും നെയ്ച്ചോറും വിട്ടുള്ള ഒരു കളിയുമില്ല.മണം വന്നപ്പ...
28/10/2019

അല്ലേലും പണ്ടേ ഇങ്ങനെയാണ്. ഇക്കാക്കെടെ പരിപാടിക്ക് പോയാൽ പോത്തിറച്ചിയും നെയ്ച്ചോറും വിട്ടുള്ള ഒരു കളിയുമില്ല.മണം വന്നപ്പോൾ തന്നെ ഞാൻ ചാടി ഭക്ഷണത്തിനിരുന്നു.ബാക്കിയുള്ളതിന്റെ പേര് പലതിന്റെയും അറിയില്ല അതുകൊണ്ട് ഫോട്ടോ എടുത്തു....

അങ്കമാലി മാങ്ങാക്കറി !!!!!!!!!!!!!!!ഉച്ച സമയം.ഭക്ഷണം കഴിക്കണം.അങ്കമാലിയിൽ നിന്നും ആലുവക്ക് പോകുമ്പോൾ അങ്കമാലി റെയിൽവേ ബസ...
12/10/2019

അങ്കമാലി മാങ്ങാക്കറി !!!!!!!!!!!!!!!
ഉച്ച സമയം.ഭക്ഷണം കഴിക്കണം.അങ്കമാലിയിൽ നിന്നും ആലുവക്ക് പോകുമ്പോൾ അങ്കമാലി റെയിൽവേ ബസ് സ്റ്റോപ് കഴിഞ്ഞു അല്പം മുന്നോട്ടു പോകുമ്പോൾ ഇടതു വശത്തായി നെൽവയൽ എന്ന ഒരു ഹോട്ടൽ.മാങ്ങാകറിക്കു പ്രസിദ്ധമായ അങ്കമാലി.മാങ്ങാക്കറി കൂട്ടി ചോറുണ്ണാൻ താല്പര്യപ്പെട്ടാൽ നേരെ Shijo Thomas നടത്തുന്ന നെൽവയലിലേക്കു ചെല്ലുക.എന്തൊരു ടേസ്റ്റ് ആണെന്നറിയുമോ.അവിടുത്തെ ബീഫ് കായ, ബീഫ് ഉലത്തിയത് ഇതൊക്കെയാണ് പ്രധാന വിഭവങ്ങൾ.ഉച്ചയൂണിനു നല്ല തിരക്കാണ്.കാറ്ററിംഗ് സർവീസ് നടത്തുന്നത് കൊണ്ട് നല്ല ഫ്രഷ് ആയ ഭക്ഷണങ്ങൾ മാത്രമേ കാണുകയുള്ളു.എന്തായാലും ബീഫ് ഉലത്തിയത് പൊളപ്പനാണ്.ഊണ് മാത്രമാണ് അവിടുത്തെ പ്രധാന ഭക്ഷണം. കാറ്ററിംഗ് ഉള്ളത് കൊണ്ട് വിവിധ ഭക്ഷണങ്ങളുടെ ഓർഡർ സ്വീകരിക്കുന്നതാണ്.ഞായർ ഹോട്ടൽ അവധിയാണ്.

ഊണ് റെഡി Restaurant 😋😋😋😋

കാഞ്ഞിരമറ്റം വഴി പോയതാണ്, പുത്തൻകാവ് റൂട്ട്.ഊണു കഴിക്കണം എന്നു തോന്നിയപ്പോൾ കൂടെ ഉണ്ടായിരുന്ന സുഹൃത്തു പറഞ്ഞതാണ്. ആരിശ്ശ...
10/10/2019

കാഞ്ഞിരമറ്റം വഴി പോയതാണ്, പുത്തൻകാവ് റൂട്ട്.ഊണു കഴിക്കണം എന്നു തോന്നിയപ്പോൾ കൂടെ ഉണ്ടായിരുന്ന സുഹൃത്തു പറഞ്ഞതാണ്. ആരിശ്ശേരി ഗ്രൂപ്പ്‌ ചിറക്കൽ ഷാപ്പിലെ ഊണ് 50രൂപ ബീഫ് 100രൂപ. ഫാമിലി ആയിട്ടു വരുന്നവർ ധാരാളം. മീൻ കറി കൂടാതെ ചെറിയ ഒരു പൊരിച്ച മത്തിയും വെറും 50രൂപക്ക് കഴിക്കാം.കൊണ്ടുവന്ന ബീഫ് ആണേൽ നല്ല രുചിയുള്ളതും. രണ്ടാമതും ബീഫ് ഓർഡർ ചെയ്തു.നല്ല രുചിയുള്ള ഭക്ഷണം. ഇനി കാഞ്ഞിരമറ്റം വഴി പോകുന്നവർ ഓർക്കുമല്ലോ അല്ലേ.

Lunch break 😋😋😋😋ചിറക്കൽ ഷാപ്പ്

Biriyani from Paragon Restuarant Trivandrum. Kesavadasapuram         Photo courtesy :Akhil Raj
07/10/2019

Biriyani from Paragon Restuarant Trivandrum. Kesavadasapuram

Photo courtesy :Akhil Raj

" നാടൻ ബീഫ് കറി "തേങ്ങാക്കൊത്ത് ഇട്ട ഒരു നാടൻ ബീഫ് കറി ഉണ്ടാക്കി നോക്കിയതാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കിയതാണ്.ഇഷ്...
07/10/2019

" നാടൻ ബീഫ് കറി "
തേങ്ങാക്കൊത്ത് ഇട്ട ഒരു നാടൻ ബീഫ് കറി ഉണ്ടാക്കി നോക്കിയതാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കിയതാണ്.ഇഷ്ടപ്പെട്ടെങ്കിൽ ഒരു ലൈക്‌ തരണം.

ചായ കുടിക്കാൻ കേറിയപ്പോൾ പൊറോട്ട കണ്ടു.കൊതികൊണ്ടു രണ്ടു പൊറോട്ട മേടിച്ചു. പൊറോട്ടക്ക് കോമ്പിനേഷൻ ബീഫും നല്ല അടിച്ച ചായയു...
05/10/2019

ചായ കുടിക്കാൻ കേറിയപ്പോൾ പൊറോട്ട കണ്ടു.കൊതികൊണ്ടു രണ്ടു പൊറോട്ട മേടിച്ചു. പൊറോട്ടക്ക് കോമ്പിനേഷൻ ബീഫും നല്ല അടിച്ച ചായയും. ശരിക്കും ചായക്ക് ഇറച്ചി പത്തിരി ആണ് ആദ്യം മേടിച്ചത്. Malabar Family Restuarant എറണാകുളം ജോസ് ജക്ഷനിൽ നിന്നും BTH ഹോട്ടലിലേക്ക് പോകുന്ന വഴി TDM ഹാളിനു എതിർവശം.

Mayavi Realoaded...... മായാവി ഞാൻ നേരത്തേ സൂചിപ്പിച്ച പോലെ ഒന്നിലധികം ഉണ്ട്. ഇടപ്പളി കുന്നുംപുറം അമൃത സിഗ്‌നലിനു തൊട്ടടു...
30/09/2019

Mayavi Realoaded......
മായാവി ഞാൻ നേരത്തേ സൂചിപ്പിച്ച പോലെ ഒന്നിലധികം ഉണ്ട്. ഇടപ്പളി കുന്നുംപുറം അമൃത സിഗ്‌നലിനു തൊട്ടടുത്തു മായാവി രണ്ടാമത്തെ കട.ചിക്കനും അപ്പവും അങ്ങ് തിന്നു വയറു നിറച്ചു.എന്താ ഒരു രുചി ഒന്നും പറയാനില്ല.നല്ല വൃത്തിയുള്ള ഹോട്ടൽ.പാചകം ചെയ്യുന്നത് നമുക്ക് നേരിട്ട് കാണാം.

Night food 😋😋😋😋

കലൂർ ജക്ഷനിൽ നല്ല ഒരു ഉച്ച ഭക്ഷണം കിട്ടുന്ന ഷാപ്പ് ഉണ്ട്.ആകെ 40Rs ഉള്ളു.ചിക്കൻ പാർട്സ് 35 ബോട്ടി റോസ്റ്റ് 30.മീൻകറിയും ഊ...
29/09/2019

കലൂർ ജക്ഷനിൽ നല്ല ഒരു ഉച്ച ഭക്ഷണം കിട്ടുന്ന ഷാപ്പ് ഉണ്ട്.ആകെ 40Rs ഉള്ളു.ചിക്കൻ പാർട്സ് 35 ബോട്ടി റോസ്റ്റ് 30.മീൻകറിയും ഊണും കിട്ടുന്ന ഒരു കിടിലൻ കട വേറെ ഉണ്ടോ കലൂരിൽ.എന്തായാലും ഉച്ചയൂണ് കുശാലായി.

FUDDA

നാടൻ വീട്ടിലെ ഊണ് കഴിക്കണം എന്നു തോന്നിയാൽ അതു തന്നെ കഴിക്കണം.ഉച്ചക്ക് വിശന്നു വലഞ്ഞാൽ ഏരൂർ പോകണം. ഒരു ഹോട്ടൽ എന്ന പേരൊന...
28/09/2019

നാടൻ വീട്ടിലെ ഊണ് കഴിക്കണം എന്നു തോന്നിയാൽ അതു തന്നെ കഴിക്കണം.ഉച്ചക്ക് വിശന്നു വലഞ്ഞാൽ ഏരൂർ പോകണം. ഒരു ഹോട്ടൽ എന്ന പേരൊന്നും കണ്ടില്ല.സ്ഥാലം പോലും പരിചയമില്ല.ആകെ കണ്ടത് വീട്ടിലെ ഊണ്.മീൻ ചാറ് കൂട്ടിയതിൽ പിന്നെ ഹോട്ടൽ നന്നായി പിടിച്ചു.ഒരു കിടിലൻ മീൻ ചാറ്.തുച്ഛമായ വിലയും രുചിയുള്ള ഭക്ഷണവും.ഭക്ഷണം വിളമ്പി തന്ന ആളോട് സ്ഥലത്തിന്റെ പേര് ചോദിച്ചു.കോഴി വെട്ടും വേളി ഏരൂർ നോർത്ത്. എന്തായാലും ഭക്ഷണം കുശാലായി😋😋😋

നല്ല ചായ കുടിക്കാനുള്ള മോഹം.സമയം 4.30pm കാക്കനാട്.എവിടെ നല്ല ചായ കിട്ടും എന്ന ചോദ്യത്തിന് മറുപടിയായി അടുത്ത ചങ്ങാതി പറഞ്...
28/09/2019

നല്ല ചായ കുടിക്കാനുള്ള മോഹം.സമയം 4.30pm കാക്കനാട്.എവിടെ നല്ല ചായ കിട്ടും എന്ന ചോദ്യത്തിന് മറുപടിയായി അടുത്ത ചങ്ങാതി പറഞ്ഞു Everest.കാക്കനാട് NGO ക്വാർട്ടേഴ്‌സിൽ ചെന്നാൽ നല്ല cutlet കഴിക്കാം.ചായ നല്ല കടുപ്പത്തിലങ്ങു മേടിച്ചു.
ചായ ഉഷാർ കൂടെ കട്ലെറ്റും😋😋😋😋

ചായ Everest

നല്ല അങ്കമാലി പോർക്ക് കായ കഴിക്കാൻ കൊതി ആയാൽ നേരെ വിട്ടോ അങ്കമാലി KSRTC ബസ് സ്റ്റാൻഡിനു പുറകിലുള്ള  Palace Inn Restuaran...
28/09/2019

നല്ല അങ്കമാലി പോർക്ക് കായ കഴിക്കാൻ കൊതി ആയാൽ നേരെ വിട്ടോ അങ്കമാലി KSRTC ബസ് സ്റ്റാൻഡിനു പുറകിലുള്ള Palace Inn Restuarantലേക്കു.പൊളിച്ചടക്കും പൊറോട്ട കണ്ടാൽ.നല്ല പൊറോട്ട കണ്ടിട്ട് ഒത്തിരി നാളായി.ബാക്കിയുള്ളത് നിങ്ങൾ പടിപ്പുരയിലെ മെനുവിൽ നോക്കി കണ്ടുപിച്ചോളൂ.
Night food Inn

പള്ളിപെരുന്നാളോ അതോ കല്യാണ വീടോ? റോഡിലിന്റെ മറുവശത്തായി കണ്ടതാണ്.ചുറ്റിലും വെട്ടം.അങ്ങോട്ട് നോക്കിയപ്പോൾ അതു ഹോട്ടൽ തന്ന...
27/09/2019

പള്ളിപെരുന്നാളോ അതോ കല്യാണ വീടോ?
റോഡിലിന്റെ മറുവശത്തായി കണ്ടതാണ്.ചുറ്റിലും വെട്ടം.അങ്ങോട്ട് നോക്കിയപ്പോൾ അതു ഹോട്ടൽ തന്നെ.അങ്കമാലിയിൽ നിന്നും ആലുവക്ക് പോകുമ്പോൾ റെയിൽവേ ഓവർബ്രിഡ്ജ് കാണാം അതു കഴിഞ്ഞു 500mtr കഴിയുമ്പോൾ ഇടതു വശത്തായി കാണാംTelk ബസ്റ്റോപ് കഴിഞ്ഞാണ് ഹോട്ടൽ വരുന്നത് .നല്ല അലങ്കാരപ്പണികളും വൃത്തിയും കണ്ടാൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ ആണെന്ന് തോന്നും. ഫാമിലി ആയി വന്നു കഴിക്കാൻ പറ്റിയ ഇടം.സൂപ്പായിരുന്നു തുടക്കം.നല്ല കിടിലോൽ കിടിലം.അൽഫാം ആണേൽ കൊതിയൂറുന്ന രുചിയാണ്.ഒരു കട്ടൻ വിത്ത്‌ ലെമൺ ആയപ്പോ എല്ലാം കുശാൽ.

Night food lovers 🤩Food Barrel

ഉച്ചക്ക് ചോറ് കഴിക്കണം എന്ന കൊതി കാരണം ഓടിക്കയറിയത് "അരിപ്പയിൽ".പത്മ ഭാഗത്തു നിന്ന് വരുകയാണെങ്കിൽ  എറണാകുളം എംജി റോഡിൽ ജ...
25/09/2019

ഉച്ചക്ക് ചോറ് കഴിക്കണം എന്ന കൊതി കാരണം ഓടിക്കയറിയത് "അരിപ്പയിൽ".പത്മ ഭാഗത്തു നിന്ന് വരുകയാണെങ്കിൽ എറണാകുളം എംജി റോഡിൽ ജോസ് ജംഗ്ഷൻ കഴിയുമ്പോൾ ഇടതു വശത്തായി കണ്ട അരിപ്പയിലേക്കാണ് ഓടിക്കയറിയത്.ഒരു യമണ്ടൻ ചോറും കറിയും പായസവും.നല്ല കുത്തരി ചോറാണ്.നല്ല തേങ്ങ അരച്ച മീൻകറിയും.എന്തായാലും സംഭവം കിടുക്കിയിട്ടുണ്ട്.ഭക്ഷണം കഴിക്കാൻ വരുന്നവരുടെ നല്ല തിരക്കുമുണ്ട്.

Lunch @അരിപ്പ 😋😋😋😋

പോത്ത് കിഴിയും പൊറോട്ടയും പിന്നെ ബിരിയാണി റൈസും നെയ്മീൻ മുളകിട്ടതും ഭലേ ഭേഷ്!!!!!!!!!ഒരു airlink castle അപാരത.Cochin int...
24/09/2019

പോത്ത് കിഴിയും പൊറോട്ടയും പിന്നെ ബിരിയാണി റൈസും നെയ്മീൻ മുളകിട്ടതും
ഭലേ ഭേഷ്!!!!!!!!!
ഒരു airlink castle അപാരത.
Cochin international airport Junction Athani🤩🤩🤩

HOTEL AIRLINK CASTLE ATHANI

"മായാവി ചേട്ടാ മായാവി "ചേരാനല്ലൂർ പോയിട്ടുണ്ടോ, അവിടെ അമൃത ഹോസ്പ്പിറ്റലിലേക്കു പോകുന്ന ഒരു സിഗ്നൽ ഉണ്ട്.ഇടപ്പള്ളിയിൽ നിന...
24/09/2019

"മായാവി ചേട്ടാ മായാവി "
ചേരാനല്ലൂർ പോയിട്ടുണ്ടോ, അവിടെ അമൃത ഹോസ്പ്പിറ്റലിലേക്കു പോകുന്ന ഒരു സിഗ്നൽ ഉണ്ട്.ഇടപ്പള്ളിയിൽ നിന്ന് പറവൂർക്ക് പോകുമ്പോൾ പാലം കഴിഞ്ഞു ആദ്യത്തെ സിഗ്‌നൽ. അവിടെ നിന്നും അല്പം മുന്നോട്ടുപോണം.ഇടതു വശത്തായി മായാവി കാണാം.ഭക്ഷണത്തിന്റെ ഒരു കലവറ തന്നെ കാണാം.ഒരു തട്ടുകടയിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ.ഒരു ചായ മാത്രം കുടിക്കാൻ കേറിയതാണ്.ഉണ് കഴിഞ്ഞു അധികനേരം ആയില്ല. അതുകൊണ്ടാണ് ചായയിൽ ഒതുക്കിയത്.ഹമ്പോ ഫുഡ്‌ വച്ചിരിക്കുന്നത് കണ്ടപ്പോൾ തന്നെ വായിൽ വെള്ളം ഊറി.ചിക്കനുണ്ട്, ഫിഷുണ്ട്.....പുട്ടുണ്ട്‌, പൊറോട്ടയുണ്ട് ..... വേറെയും ഒരുപാടുണ്ട് കഴിക്കാൻ ഉണ്ട് .എന്തായാലും നിങ്ങൾ ഒന്ന് കഴിച്ചിരിക്കണം.രസമുളവാക്കുന്ന ഒരു കാര്യം എന്തെന്നാൽ മൊത്തം മൂന്നോ നാലോ മായാവി ഹോട്ടൽസ് ഉണ്ടവിടെ.അടുത്ത തവണ അടുത്തതിൽ കേറാം...

Seafood lovers @🤩🤩🤩Mayaviiiiii

നല്ല ഉച്ച ഭക്ഷണം കഴിക്കണം എന്നു തോന്നിയാൽ കാക്കനാട് നല്ല കാന്റീനുകൾ ഒന്നിലധികം ഉണ്ട്.പല ആളുകൾക്കും ഇതു സുപരിചിതമല്ല.വാഴക...
23/09/2019

നല്ല ഉച്ച ഭക്ഷണം കഴിക്കണം എന്നു തോന്നിയാൽ കാക്കനാട് നല്ല കാന്റീനുകൾ ഒന്നിലധികം ഉണ്ട്.പല ആളുകൾക്കും ഇതു സുപരിചിതമല്ല.വാഴക്കാലയിൽ നിന്നും കാക്കനാട്ടേക്കു വരുമ്പോൾ NGO ക്വാർട്ടേഴ്‌സ് എത്തുന്നതിനു മുൻപായി വലതു വശത്തായി PWD rest house കാണാം.അതിൽ ഒരു കാന്റീൻ ഉണ്ട് ഒന്ന് കേറി കഴിക്കണം.വീട്ടിലൊക്കെ കഴിക്കുന്നപോലത്തെ ഊണ്.മായമൊന്നും കൂടാത്ത നല്ല ഭക്ഷണം.നല്ല ഒരു ചാള പൊരിച്ചതും കഴിച്ചു.വീട്ടിൽ നിന്നും കഴിയുന്ന ആഹാരം പോലെ തന്നെ.നല്ല ഒരു പായസം കൂടെ ഉണ്ട് ചോറിന്റെ കൂടെ.മേശയിൽ തന്നെ ചോറും കറിയും റെഡി ആക്കി വച്ചിരിക്കുകയാണ്.ഒരു കല്യാണത്തിന്റെ കാറ്ററിങ് വർക്ക്‌ പോലെ ഉണ്ടായിരുന്നു.എല്ലാരും ആവശ്യത്തിൽ കൂടുതൽ ഭക്ഷണം കഴിക്കില്ലേ എന്നൊരു സംശയം ബാക്കി നിന്നിരുന്നു കാരണം മേശയിൽ തന്നെ ഒരു വലിയ പാത്രത്തിൽ ചോറ് വച്ചിരിക്കുന്നു.അതുകൊണ്ടു തന്നെ വില നിലവാരം ഞാൻ ഇതിൽ ഉൾകൊള്ളിക്കുന്നില്ല.നല്ല വൃത്തി അതായിരുന്നു ഭക്ഷണം കഴിക്കാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം.ഏതായാലും നല്ല ഭക്ഷണം.

Lunch@Canteen

തട്ടുകട ഫുഡ്‌ കഴിക്കണം എന്ന് തോന്നി. നേരെ പോയത് Shalimar Food Court .നല്ല തിരക്കാണ് അതു കാണുമ്പോൾ തന്നെ അറിയാലോ നല്ല ഭക്...
18/09/2019

തട്ടുകട ഫുഡ്‌ കഴിക്കണം എന്ന് തോന്നി. നേരെ പോയത് Shalimar Food Court .നല്ല തിരക്കാണ് അതു കാണുമ്പോൾ തന്നെ അറിയാലോ നല്ല ഭക്ഷണമായിരിക്കുമെന്നു.പെരുമ്പാവൂർ മെയിൻ സിഗ്‌നൽ ഉണ്ട്. അവിടെ നിന്നും മുവാറ്റുപുഴ റോഡിൽ ഇടതു വശത്തായി കാണാം.സത്യം പറഞ്ഞാൽ ഫുഡ്‌ കഴിക്കാനിരുന്നപ്പോൾ നല്ല വിശപ്പായിരുന്നു.ഫോട്ടോ എടുക്കാൻ മറന്നു.എല്ലാ തവണയും കഴിക്കുന്നതിനു മുൻപാണ് ഫോട്ടോ പോലും എടുക്കുക.വിശപ്പു സഹിക്കവയ്യാതെ ഭക്ഷണം കഴിച്ചു തുടങ്ങി.എന്നാലും ഇടക്കെപ്പാളോ ഒരു ഫോട്ടോ എടുത്തു.ഫോട്ടോ പകുതി വച്ചു എടുത്തതിനു ക്ഷമ ചോദിക്കുന്നു.പകരം എല്ലാ ഭക്ഷണവും ഉള്ള ഒരു ഫോട്ടോ കൂടി ഞാൻ അങ്ങെടുത്തു.പുട്ടും ലിവറും ആയിരുന്നു കഴിച്ചത്.നല്ല ഒരു തട്ടുകടയിൽ കേറിയ പ്രതീതി ആയിരുന്നു.അധികമാർക്കും അറിയില്ല പെരുമ്പാവൂരിൽ ഇങ്ങനെ ഒരു ഹോട്ടൽ ഉണ്ടെന്നു.എന്തായാലും പെരുമ്പാവൂർകാർക്ക് ഇവിടെ സുപരിചിതമാണെന്നു തോന്നുന്നു.പെരുമ്പാവൂർ വഴി പോകുന്നവർക്ക് ഇനി ആരോടും ചോദിക്കാതെ ഭക്ഷണം കഴിക്കാം.പെരുമ്പാവൂർ മെയിൻ സിഗ്‌നലിൽ വന്നു ആരോട് ചോദിച്ചാലും പറഞ്ഞു തരും.

Night food lovers 🤩🤩Shalimar Food Court

അപ്രതീക്ഷിതമായി ഒരു സുഹൃത്തിനു ബാംഗ്ലൂർ യാത്ര ഉണ്ടായിരിക്കുന്നു.അദ്ദേഹത്തെ ബസ് കേറ്റി യാത്രയാക്കുക. ഇന്ന് രാത്രി അവസാനിക...
16/09/2019

അപ്രതീക്ഷിതമായി ഒരു സുഹൃത്തിനു ബാംഗ്ലൂർ യാത്ര ഉണ്ടായിരിക്കുന്നു.അദ്ദേഹത്തെ ബസ് കേറ്റി യാത്രയാക്കുക. ഇന്ന് രാത്രി അവസാനിക്കുന്നത് ഇങ്ങനെ ആയിരുന്നു.അതിനിടയിൽ ഭക്ഷണം കഴിക്കുക എന്നൊരു കാര്യം ഉണ്ടായിരുന്നു.വളരെ പെട്ടെന്നു കഴിച്ചിറങ്ങണമായിരുന്നു.ആലുവയിൽ നിന്നും അങ്കമാലിക്കു പോകുമ്പോൾ കരിയാട് വളവു കഴിഞ്ഞു ഒരു 200mtr കഴിയുമ്പോൾ ഇടതു വശത്തു Spice Hut കാണാം.നിങ്ങൾ ഹൈവേ റൂട്ടിൽ സഞ്ചരിക്കുവാണേൽ ഇവിടെ ഒന്ന് കേറണം.അൽഫാം കഴിക്കണം.മിതമായ വിലയിൽ നല്ലൊരു അൽഫാം ഇവിടുന്നു കിട്ടും.വാപ്പാലശ്ശേരി എന്നാണ് ഇവിടെ അറിയപ്പെടുന്നത്.ഓർഡർ കൊടുത്തു വളരെ വേഗത്തിൽ ഭകഷണം കൊണ്ടുവന്നു.

Night food lovers 🤩🤩Spice Hut

11/09/2019

Address

133/(22/625)
Kochi
683573

Telephone

9747300257

Website

Alerts

Be the first to know and let us send you an email when FUDDA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby clinics


Other Food Consultants in Kochi

Show All