07/05/2026
സാധാരണ ജനങ്ങളെ സംബന്ധിച്ച് ആരു ഭരിച്ചാലും ഒരുപോലെയേ അനുഭവപ്പെടാറുള്ളൂ, മാറ്റം എന്നത് കാലം തെറിപ്പിക്കുന്ന ചിലത് വന്നു വീഴുമ്പോൾ ഉണ്ടാവുന്ന സ്വാഭാവികത മാത്രം. നീതിപൂർവ്വമായ സമത്വഭരണമെന്നത് എന്താണെന്നത് ഭൂരിഭാഗം ജനങ്ങൾക്കും അറിയില്ല.വിവിധ ഭരണപക്ഷക്കാർ മതം, ജാതി, ദേശീയത എന്നിവയിലൂടെ അവരെ തൃപ്തിപെടുത്തി കൊണ്ടിരിക്കും. വളരെ കുറഞ്ഞ നാളുകൾ നീണ്ടുനിൽക്കുന്ന ഓർമ്മശക്തി മാത്രമുള്ള ബഹുജനതക്ക് തങ്ങളുടെ ന്യായമായ അവകാശങ്ങളോ, ആവശ്യങ്ങളോ എന്താണെന്ന തിരിച്ചറിവ് പോലുമുണ്ടാകില്ല. അതിനുള്ള സംസ്കാരം വിദ്യാഭ്യാസത്തിലൂടെമാത്രം ലഭിക്കുന്നതല്ല, സ്വന്തം ഉള്ളിൽ നിന്നുള്ള ബോധത്തിൽ നിന്നുമതുണ്ടാകണം. ഇല്ലാത്തപക്ഷം ആരെങ്കിലും ഒക്കെ വച്ചുനീട്ടുന്ന താത്കാലിക ലാഭത്തിൽ കുടുങ്ങി പോകും. അതൊരു അടിമ ബോധമാണ്. ഈ ബോധമാണ് സാമ്രാജ്യത്വ ശക്തികൾ ഉൾപ്പെടെയുള്ളവരും ഇങ്ങേഅറ്റത്തെ മത, ജാതി, രാഷ്ട്രീയ മേലാളൻമാരും പ്രയോജനപ്പെടുത്തി കൊണ്ടിരിക്കുന്നത്..... തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ് സാംസ്‌കാരിക മൂല്യങ്ങൾ ഉയരുന്നത്..... ലാൽ സലാം .... ജയ് ഹിന്ദ്..... വന്ദേ മാതരം