20/09/2023
Our achievements are based on our activities.
Activities are based on decisions or thoughts.
Decisions are nothing but a collection or combination of thoughts and it is TRUE that we have no control on our thoughts.
Therefore, all our activities or achievements can be accounted to THOUGHTS on which we have no control on.
We neither know nor can we plan any of our future thoughts. They happen in a place we call MIND for reasons we have no idea about.
So, we could conclude that all our thoughts are:
WILL OF GOD or
COSMIC or
DESTINY
And hence, all our actions & achievements in life are: WILL OF GOD or COSMIC or DESTINY !!
But we feel that "I" thought so.... "I" did that....
I achieved it.... "I" got hurt.... etc.
In fact, "I" thought is a second thought.
Immediately after a thought, activity or achievement, our EGO intervenes and decorates it with a clean "I" !!!
നമ്മുടെ നേട്ടങ്ങൾ പ്രവർത്തനങ്ങളെ ആശ്രയിച്ച് ഇരിക്കുന്നു. പ്രവർത്തനങ്ങൾ ആശ്രയിക്കുന്നത് ചിന്തകളെയും തീരുമാനങ്ങളെയുമാണ്. തീരുമാനങ്ങൾ തന്നെ ഒരു കൂട്ടം ചിന്തകളാണ് താനും.
ചിന്തകളുടെ മേൽ നമുക്ക് യാതൊരു നിയന്ത്രണവും ഇല്ല എന്നത് സത്യവുമാണ്.
അതായത്, നമ്മുടെ നേട്ടങ്ങളും പ്രവർത്തനങ്ങളും നമുക്ക് യാതൊരു അധികാരവും ഇല്ലാത്ത ചിന്തകളെ മാത്രം ആശ്രയിച്ചിരിക്കുന്നു എന്ന് കാണാം.
ഭാവി ചിന്തകൾ ഏതൊക്കെ ആയിരിക്കുമെന്ന യാതൊരു മുന്നറിവും നമുക്കില്ല. അവ, നാം മനസ്സ് എന്ന വിളിക്കുന്ന ഒരു സ്ഥലത്ത് സംഭവിക്കുന്നു എന്ന് മാത്രം.
അതുകൊണ്ട് തന്നെ, നമ്മുടെ പ്രവർത്തനങ്ങളും നേട്ടങ്ങളും:
ദൈവനിശ്ചയമാണ്, അല്ലെങ്കിൽ
പ്രാപഞ്ചികമാണ്, അല്ലെങ്കിൽ
വിധിയാണ്.
പക്ഷേ നമുക്ക് തോന്നാറുള്ളത് "ഞാൻ " ചിന്തിച്ചു.... "ഞാൻ" ചെയ്തു.... "ഞാൻ" നേടി....
"എനിക്ക്" നഷ്ടപ്പെട്ടു.... എന്നൊക്കെയാണ്.
യഥാർത്ഥത്തിൽ "ഞാൻ" വിചാരം രണ്ടാമത്തെ (തൊട്ടടുത്ത) ചിന്തയാണ്.
ഒരു നേട്ടമോ (നഷ്ടമോ) പ്രവൃത്തിയോ ചിന്തയോ സംഭവിച്ച് കഴിഞ്ഞ ഉടൻ തന്നെ "അഹങ്കാരം" ഇടക്ക് കയറി അതിനെ "ഞാൻ " കൊണ്ട് അലങ്കരിക്കുന്നു.