25/02/2020
*പാലക്കാട് അഹല്യ എന്ന അത്ഭുതം*
ഓടക്കാലിക്ക് സമീപം മണ്ണൂമോളത്തുള്ള മീംബാറമോളത്ത് സുകു എന്ന സഹോദരനെക്കൊണ്ട് ഞാൻ ഇന്ന്(24/02/2020) പാലക്കാട് ജില്ലയിലെ അഹല്യ ഐ ഹോസ്പിറ്റലിൽ പോയി. സാധാരണ ഒരു ഹോസ്പിറ്റലിൽ പോകുന്ന പ്രതീതിയിൽ അഹല്യയിൽ ചെന്നിറങ്ങിയ എന്നെ അവിടെയുള്ള സജീകരണങ്ങളും ജീവനക്കാരുടെ സ്നേഹത്തോടെയും സൗമ്യതയോടെയുമുള്ള പെരുമാറ്റം ഏറെ അത്ഭുതപ്പെടുത്തി. ആദ്യം കോംബൗണ്ടിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് വച്ച് ഐ ഹോസ്പിറ്റലിലേക്ക് പോകണം എന്ന് പറഞ്ഞപ്പോൾ വളരേ സൗമ്യതയിൽ കൃത്യമായി മനസ്സിലാവുന്ന രൂപത്തിൽ വഴി പറഞ്ഞു തരികയും പിന്നീട് വഴി മനസ്സിലായോ എന്ന അന്വേഷണവും ഏറെ ഇഷ്ടപ്പെട്ടു.
പിന്നീട് ചെന്നു കയറിയ രജിസ്‌ട്രേഷൻ കൗണ്ടറിൽ നമ്മെ കാത്തുനിന്ന് സ്വീകരിക്കുന്ന പ്രതീതിയിൽ നമ്മുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് രജിസ്‌ട്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഡോക്ടറുടെ മുന്നിലേക്ക് ചെല്ലുംബോൾ തോന്നുന്ന ധൈര്യവും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്..
കഞ്ചിക്കോട് കിൻഫ്രയുടെ സമീപത്തായി 6000(ആറായിരം)ഏക്കർ ഭൂമിയിലാണ് അഹല്യ ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത്..
അഹല്യ ഫൗണ്ടേഷൻെറ കീഴിൽ നിരവധി സ്ഥാപനങ്ങളാണ് ഈ കോംബൗണ്ടിൽ പ്രവർത്തിക്കുന്നത്.
അഹല്യ കണ്ണാശുപത്രി, ആയുർവേദ ആശുപത്രി, അഹല്യ എഞ്ചിനീയറിംഗ് കോളേജ്, അഹല്യ ഡയബറ്റിക് ഹോസ്പിറ്റൽ,അഹല്യ ചിൽഡ്രൻസ് ഹോസ്പിറ്റൽ, അഹല്യ പബ്ലിക് സ്കൂൾ അഹല്യ എഫ് എം റേഡിയോ,, കൊത്ത് പണികളിൽ തീർത്തിട്ടുള്ള ശിലാഫലകങ്ങളുടെ ശേഖരം, ആട്,കോഴി,പശുക്കൾ, പോത്ത്, തുടങ്ങി വിവിധ ഇനങ്ങളുടെ ഫാമുകൾ, വിശാലമായ പച്ചക്കറിത്തോട്ടം,സ്വന്തമായി വൈദ്യുതി ഉൽപാദന കേന്ദ്രം എന്നിവ അടങ്ങിയതാണ് അഹല്യ ഫൗണ്ടേഷൻ...
ഡോക്ടർമാർ മുതൽ സെക്യൂരിറ്റിക്കാർ വരേയുള്ള ജീവനക്കാരുടെ സൗമ്യമായ പെരുമാറ്റവും കൃത്യതയോടെയുള്ള നിർദ്ദേശങ്ങളും ഏറെ ആകർഷണീയമാണ്.
ഏതാനും മണിക്കൂറുകൾ അവിടം ചെലവഴിച്ചപ്പോൾ ഞാൻ ചോദിച്ചറിഞ്ഞതിൽ നിന്ന് ഷെയർ ചെയ്യുന്നത്.
ഷൗക്കത്ത്.
8592036455