Dr Sreejith Surendran

Dr Sreejith Surendran ആയുർവേദത്തിനെ ആദരിക്കുന്നവർക്ക് വേ?

I HAVE NEVER ALLOWED MY SCHOOLING INTERFERE WITH  MY EDUCATION....MARK TWAIN..ലോക മര്യാദക്ക് വേണ്ടി കുട്ടികൾ ചുമക്കേണ്ടി...
17/12/2022

I HAVE NEVER ALLOWED MY SCHOOLING INTERFERE WITH MY EDUCATION....MARK TWAIN..
ലോക മര്യാദക്ക് വേണ്ടി കുട്ടികൾ ചുമക്കേണ്ടി വരുന്ന വിദ്യാഭ്യാസവും യഥാർത്ഥ അറിവും..

മുരിങ്ങ പോലെ ബിപി കുറയ്ക്കാൻ വേറൊന്നില്ല..കാട്ടുചേന പൈൽസ് ന് ആണ് നല്ലത്.. കുടലിന് മുഴുവൻ നല്ലതാണ്.പക്ഷേ അർശസ്സ് പ്രത്യേക...
08/10/2022

മുരിങ്ങ പോലെ ബിപി കുറയ്ക്കാൻ വേറൊന്നില്ല..
കാട്ടുചേന പൈൽസ് ന് ആണ് നല്ലത്.. കുടലിന് മുഴുവൻ നല്ലതാണ്.പക്ഷേ അർശസ്സ് പ്രത്യേകം പറയണം. പക്ഷെ ശുദ്ധി ചെയ്തു വേണം കഴിക്കാൻ. മോരിൽ ആണ് ശുദ്ധി ചെയ്യേണ്ടത്.(മോരിൽ പുഴുങ്ങി എടുക്കുക).

ചില പനികളിൽ ലംഘനം പരമൗഷധം എന്ന നിലയിൽ ഉപവാസം പറയുന്നു.. എന്നാല് എല്ലാ പനികളിലും അങ്ങനെയല്ല.(വൈദ്യ നിർദ്ദേശം വേണമെന്ന് സാരം)
മൽസ്യം കഴിക്കുന്നവർക്കു പുഴ മൽസ്യം സ്ഥിരമായി കഴിക്കാം.മാംസം കഴിക്കുന്നവർക്കു ആടിന്റെ, മുയലിന്റെ മാംസം ഇവ നിത്യം കഴിക്കാവുന്നതാണ്. ആയുർവേദം മാംസഹാരത്തിനു എതിരല്ല. പക്ഷെ സ്വാഭാവികമായി പ്രകൃതിയിൽ വളരുന്നവ ആകണം. കോഴി വളരെ ചൂട് ഉണ്ടാകുന്നതാണ്.
tropical climate ഇൽ കോഴിയും മദ്യവും വളരെ അപകടകരം ആണ്. തണുപ്പ് കാലത്ത് ആണ് കോഴി മാംസം കഴിക്കാൻ നല്ലത്. ചൂടു കാലത്ത് കോഴിയെ കഴിച്ചാൽ പിത്തവികാരങ്ങൾ അധികരിക്കുകയാണ് ചെയ്യുക.പണ്ട് കർക്കിടക കാലത്ത് കോഴിയെ കഴിക്കുമായിരുന്നു(തണുപ്പ് അധികം ആയ സമയത്ത് എന്ന് ഓർക്കുക)
അതേ പോലെ ശ്രദ്ധിക്കേണ്ട ഒന്നാണ് പക്കം നോക്കി ഭക്ഷണം കഴിക്കുക എന്നത്. വെളുത്ത പക്കത്തിൽ ശരീരം ഇളത് ആകുന്നു.. ആസ്ത്മ തുടങ്ങിയ അസുഖങ്ങൾ മൂർച്ഛിക്കുന്നു.. അങ്ങനെഉളളവർ വെളുത്ത പക്കത്തിൽ അധികം ഗുരുത്വം ഉള്ള(ദഹനം സമയമെടുക്കുന്ന) ആഹാരം കഴിക്കരുത്.അത് നോക്കാതെ കഴിക്കുമ്പോൾ ആണ് ശ്വാസം മുട്ടലും മറ്റും അധികരിക്കുന്നത്.. അല്പം ഒന്ന് ശ്രദ്ധിച്ചാൽ മതി.
തേങ്ങ സ്ഥിരമായി കഴിക്കാം. പക്ഷെ അധികം അളവിൽ കഴിക്കരുത് പച്ചക്കറികൾ തോരൻ വായ്ക്കുമ്പോൾ തേങ്ങ ചീകിയിട്ടു ഉപയോഗിക്കാം. തേങ്ങാ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ അതിൻ്റെ പാകം അറിയണം. അല്ലെങ്കിൽ രുചി തന്നെ മാറിപ്പോകും.ഉദാഹരണത്തിന് ചക്ക പുഴുങ്ങുന്നത് തേങ്ങാ പാലിൽ ആയിരുന്നു പണ്ട് ചെയ്തിരുന്നത്. അത് പോലെ തന്നെ വെടല തേങ്ങ(മന്നങ്ങ) അരി വറുത്തതും ശർക്കരയും കൂട്ടി കഴിക്കുന്നത് ബീജ ശേഷി വർധിപ്പിക്കും.
കാലാവസ്ഥ നോക്കാതെയുള്ള മദ്യപാനം രോഗങ്ങൾ ഉണ്ടാകാറുണ്ട്. തണുപ്പുള്ള കാലവസ്‌ഥ യിൽ മദ്യം കഴിക്കുന്നത് പോലെ അല്ല നമ്മുടെ നാട്ടിൽ കഴിക്കുന്നത്.അത് ചൂടാണ് ചൂടുള്ള കാലാവസ്ഥയിൽ ചൂടുള്ളത് കഴിക്കുമ്പോൾ ലിവറിനെയും പാൻക്രിയാസിനെയും അപകടത്തിൽ ആക്കും.
പച്ചമുളക്, കാന്താരി മുളക് കൊല്ലമുളക് എല്ലാം vitamin C ഉള്ളതാണ്, നല്ലതാണ് പക്ഷെ ചൂട് കൂടിയ പ്രകൃതം ഉള്ളവർ കഴിക്കരുത് (പിത്ത പ്രകൃതി ) പകരം കുരുമുളക് കഴിക്കാം ചില കുട്ടികൾക്ക് ശരീരത്തിൽ ചൂട് കൂടുന്ന അവസ്ഥയില് താമരയല്ലി വെണ്ണയും പഞ്ചസാരയും ചേർത്ത് കൊടുത്താൽ നല്ലതാണ് ഭക്ഷണത്തിൽ കോഴി, കൊല്ലമുളക് , പൈനാപ്പിൾ, പച്ചപപ്പായ, പച്ചമാങ്ങ ഉപയോഗിക്കരുത് പിത്തഗ്രൻഥി യിൽ വികാരങ്ങൾ കൂടുതൽ ഉള്ളവർ പച്ചപപ്പായ ഉപയോഗിക്കരുത്(അങ്ങിനെ ഉളളവർ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റാൽ തന്നെ അവിടം നല്ല ചൂടായിരിക്കും)
കൃമിക്കു ഏറ്റവും നല്ലത് തുമ്പ ആണ്. തുമ്പയുടെ നീര് സമൂലം കൊടുക്കാം. അതുപോലെ വിഴാലരി പൊടിച്ചു ഒരു നുള്ള് കൊടുക്കാം, വിഡംഗാസവം കൊടുക്കാം. പത്തു ദിവസം കൊടുത്താൽ മതി. ചെറുകൈത നല്ലതാണ് അത് പുല്ലു വർഗ്ഗത്തിൽ പെട്ട ഒരു ചെടി ആണ്. അതിന്റെ വേരിന് വിരയുടെ ആകൃതി ആണ്(വിര കൈത എന്നും പറയും) പണ്ടത്തെ വൈദ്യന്മാർ ചെറുകൈതാസവം കൊടുത്തിരുന്നു ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല. തിന എന്നും കഴിക്കാൻ നല്ലതാണ്

മുരിങ്ങ പോലെ ബിപി കുറയ്ക്കാൻ വേറൊന്നില്ല..കാട്ടുചേന പൈൽസ് ന് ആണ് നല്ലത്.. കുടലിന് മുഴുവൻ നല്ലതാണ്.പക്ഷേ അർശസ്സ് ...

മോരോഴിച്ചുണ്ണരുത്.. മൂത്രമൊഴിച്ചുണ്ണണംകണ്ണു മിഴിക്കുന്നതിന് മുൻപ് ശ്രദ്ധിച്ചു വായിക്കുക... മോര് ഒഴിച്ച്(ഇല്ലാതെ) ഉണ്ണരുത...
06/10/2022

മോരോഴിച്ചുണ്ണരുത്.. മൂത്രമൊഴിച്ചുണ്ണണം
കണ്ണു മിഴിക്കുന്നതിന് മുൻപ് ശ്രദ്ധിച്ചു വായിക്കുക... മോര് ഒഴിച്ച്(ഇല്ലാതെ) ഉണ്ണരുത്... മൂത്ര വിസർജനം നടത്തി വേണം ഭക്ഷണം കഴിക്കാൻ.. മലയാളം ഇങ്ങനെയും പ്രയോഗിക്കാം😂😂😂 മോരാണ് നമ്മുടെ നായകൻ

അർശസ്സിൽ തക്രപാനവിധി

അർശസ്സിന് തക്രത്തേക്കാൾ(മോര്) നല്ലൊരു ഔഷധമില്ലെ ന്നാണ് ചരകാചാര്യമതം. അതുകൊണ്ട് തന്നെ ഭേദം(bleeding or non bleeding) നോക്കാതെതന്നെ അർശസ്സിൽ മോരു കഴിക്കാവുന്നതാണ്. മോരു നല്ലൊരു പാനീയം എന്ന നിലയിലും ഉപയോ ഗിക്കാം തക്രപ്രയോഗംകൊണ്ടു നശിച്ച അർശസ് പിന്നെ ആവിർഭവിക്കില്ല.
(തൈരിൽ വെള്ളം ചേർത്ത് കുലുക്കിയത് മോരല്ല... തൈരു കടഞ്ഞ് വെണ്ണ മാറ്റിയതാണ് മോര് എന്ന് ഓർമ്മിപ്പിക്കുന്നു)

ഉചിതമായ ഔഷധംകൊണ്ടു സംസ്കരിച്ചെടുക്കുന്ന തക്രത്തിന്റെ ഗുണ മേന്മ വിവരണാതീതമാണ്.
ചിത്രക തക്രവിധി പറഞ്ഞിട്ടുണ്ട്. കൊടുവേലി കിഴങ്ങു ശുദ്ധിപെടുത്തി മൺകലത്തിനുള്ളിൽ തേച്ചുപിടിപ്പിച്ച് ഉണങ്ങി കഴിയുമ്പോൾ തൈരോ മോരോ അതിനുള്ളിൽ ഒഴിച്ചടച്ചു സൂക്ഷിച്ചുകൊണ്ട് പതിവായി കഴിക്കുന്നത് അർശോഹരമാണ്.

ആഹാരം പരമാവധി കുറച്ചുകൊണ്ടും തക്രം മാത്രം കഴിച്ച് കൊണ്ടും നിശ്ചിതകാലം കഴിയുക എന്നതാണ് തക്ര പാന വിധിയുടെ സാരം. "നിരന്നോ വാ"(അതായത് അന്നം ഇല്ലാതെ ) എന്നു പറഞ്ഞിട്ടുള്ളതുകൊണ്ട് ആഹാരം ഉപേക്ഷിച്ചും ആഹാരകാലങ്ങളിൽ എല്ലാം ആവശ്യംപോലെ തക്രം കുടിച്ചുകൊണ്ടും ജീവിക്കുക എന്നുമാണ് മനസ്സിലാക്കേണ്ടത്.
ദീർഘകാലാനുബന്ധിയായ അർശോ രോഗരോഗ ഫലമായി അങ്ങേയറ്റം ദഹനമാന്ദ്യമുണ്ടാകാം.(വിശപ്പില്ലായ്മ) അപ്രകാരമുണ്ടായാൽ അർശോരോഗിയുടെ ഏക ആശ്വാസം തക്രം മാത്രമാണ്. രോഗിയുടെ സ്ഥിതിക്കനുസരിച്ച് ഏഴോ, പതിനഞ്ചോ ദിവസം തക്ര പാന ചികിത്സ ചെയ്യാം.

പ്രഭാതത്തിൽ അനുയോജ്യ മാത്രയിൽ(അളവിൽ) നല്കപ്പെടുന്ന തക്രം ദഹിച്ചുകഴിഞ്ഞാൽ
മലർ ചേർത്തുണ്ടാക്കുന്ന
തക്രാവലേഹിക കഴിക്കാം. ദഹനസ്ഥിതിയനുസരിച്ച് തക്രം ചേർത്തുണ്ടാക്കുന്ന നേർത്ത പൊടിയരിക്കഞ്ഞി, പൊടിയരിച്ചോറ് എന്നിവയും കഴിക്കാം..

കരഞ്ജുപല്ലവോപയോഗം അതായത് ഉങ്ങിൻ്റെ തളിര് പ്രയോഗം....

ഉങ്ങിൻ തളിര് ഒരു പിടി എടുത്ത് അരിഞ്ഞ് കരിവേപ്പില, കടുക്, ചുവന്നുള്ളി എന്നിവ നെയ്യിൽ വറുത്തു കടുകു പൊട്ടുമ്പോൾ അതിലിട്ട് ഉപ്പും വെള്ളവും തളിച്ച് അടച്ചുവയ്ക്കുക. ഇങ്ങനെ 15 മിനിട്ടു പചിച്ചശേഷം തേങ്ങാ ചുരണ്ടിയതും ചേർത്തു ചോറുണ്ണുമ്പോൾ കൂട്ടി ഉണ്ണുക. ഏതാനും ദിവസങ്ങൾ തുടർന്നാൽ അർശസ്സ് വ്രണങ്ങളിലെ ചോരയും പഴുപ്പും പോയി ശുദ്ധമാകും. കുടൽക്യമികൾ ശമിക്കു കുടലിലുണ്ടാകുന്ന മുഴകൾക്കും ശമനമുണ്ടാകും...(ഒട്ടേറെ അനുഭവങ്ങൾ ലഭിച്ച രുചികരമായ പ്രയോഗം)

Dr ശ്രീജിത്ത് സുരേന്ദ്രൻ:-8086596803
(പേര് മാറ്റി സ്വന്തം പേരിൽ ഇറക്കുന്നവർ പോസ്റ്റിൽ മാറ്റങ്ങൾ വരുത്താതെ ശ്രദ്ധിക്കുക..🙏🙏 കൊടുവേലി മാറി കൊടിത്തൂവ ആക്കി അപകടം ഉണ്ടായ ചരിത്രമുണ്ട്, കൊടുവേലി "ശുദ്ധി" എന്നത് മാറ്റിയതും കറങ്ങി തിരിഞ്ഞ് കൈയ്യിൽ വന്നിട്ടുണ്ട്..)

ചുമ.......
20/08/2022

ചുമ.......

Cholesterol നിയന്ത്രണത്തിൽ വരുന്നതിനു സ്വാമിജി സ്ഥിരം പറഞ്ഞു കണ്ടിട്ടുള്ള ഒരു മരുന്ന്...ചെമ്പരത്തിയുടെ (Hibiscus) നാളെ വ...
12/08/2022

Cholesterol നിയന്ത്രണത്തിൽ വരുന്നതിനു സ്വാമിജി സ്ഥിരം പറഞ്ഞു കണ്ടിട്ടുള്ള ഒരു മരുന്ന്...

ചെമ്പരത്തിയുടെ (Hibiscus) നാളെ വിരിയാന്‍ പാകത്തിലുള്ള അഞ്ചു മൊട്ടുകള്‍ പറിച്ച്, അരച്ച്, അരി കഴുകിയ വെള്ളത്തില്‍ (അരിക്കാടി) ദിവസവും കഴിച്ചാല്‍ കൊളസ്ട്രോള്‍ നല്ല നിയന്ത്രണത്തിൽ വന്നു കാണാറുണ്ട്.
ശ്രദ്ധിക്കുക നല്ല നാടൻ,ചുവന്ന ചെമ്പരത്തി തന്നെ വേണം..

ഗര്‍ഭിണികള്‍,ആർത്തവ സമയത്ത് അധികം ബ്ലീഡിംഗ് ഉളളവർ എന്നിവർ കഴിക്കരുത്.

പൂർണ്ണ ഫല സിദ്ധി ലഭിക്കാൻ
* പകലുറക്കം, മൈദ, ബേക്കറി സാധനങ്ങൾ, കിഴങ്ങ് വർഗ്ഗങ്ങൾ, തൈര്, കോഴിമാംസം,ഉണക്ക മീൻ എണ്ണയിൽ വറുത്ത വറ പൊരി സാധനങ്ങൾ ഇവ കഴിക്കരുത്... പച്ചവെള്ളം കുടിക്കരുത്..

*ഭക്ഷണത്തിൽ നന്നായി മുരിങ്ങയില വെളുത്തുളളി ഇഞ്ചി ഇവ ചേർക്കുക

* പറ്റിയാൽ ചുക്കുവെള്ളം നന്നായി കുടിക്കുക...

Dr ശ്രീജിത്ത് സുരേന്ദ്രൻ:-8086596803

അടുത്ത കാലത്ത് എല്ലാവരെയും ബാധിക്കുന്ന പനിക്ക് (COVID positive ആയാലും നെഗറ്റീവ് ആയാലും) ഒരു പൊതു സ്വഭാവമുണ്ട്...പനി ബാധി...
16/06/2022

അടുത്ത കാലത്ത് എല്ലാവരെയും ബാധിക്കുന്ന പനിക്ക് (COVID positive ആയാലും നെഗറ്റീവ് ആയാലും) ഒരു പൊതു സ്വഭാവമുണ്ട്...പനി ബാധിച്ച് അതിനു ശേഷം വരുന്ന കടുത്ത ക്ഷീണവും,കിതപ്പും (അതായത് ചെറിയ സ്റ്റെപ്പുകൾ വച്ചാൽ പോലും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് വരുന്ന അവസ്ഥ)
ഇതിന് വളരെ ഫലപ്രദമായ ഒരു ഔഷധം ആരാധ്യനായ സ്വാമി നിർമലാനന്ദ ഗിരി മഹാരാജ് പങ്കുവെച്ചിട്ടുണ്ട്.
അതായത് അഞ്ച് മുക്കുറ്റി(സമൂലം) നന്നായി കഴുകി വൃത്തിയാക്കി അഞ്ച് കുരുമുളകും ചേർത്ത് ചവച്ചരച്ച് ഇറക്കുക..(അല്ലെങ്കിൽ ചതച്ച് കഴിയ്ക്കുക) രണ്ടു നേരം വീതം ഒരാഴ്ച കഴിച്ചാൽ ഈ പറയുന്ന ബുദ്ധിമുട്ടുകളിൽ നിന്നും വളരെ എളുപ്പം പുറത്തുകടക്കാൻ സാധിക്കും..

മഴക്കാലം ആയത് കൊണ്ട് ഇപ്പൊൾ മുക്കുറ്റി ലഭ്യമാണ്... അഥവാ കിട്ടുന്നില്ല എങ്കിൽ മുക്കുറ്റി പരമാവധി ശേഖരിച്ച് വച്ച് ഇടിച്ചു പിഴിഞ്ഞ നീര് എടുത്ത് അതിൽ കുരുമുളക് പൊടി ചേർത്ത് ഇളക്കി ഉണക്കി പൊടിയാക്കി സൂക്ഷിച്ച് ഉപയോഗിക്കുക...

Dr Sreejith Surendran
PH: 8086596803

_*🧏‍♂️😃ഉമിക്കരി മുതല്‍ ഉമിക്കരി വരെ......!!*_  *ഊമയായിപ്പോയ ഒരു ഉമിക്കരിക്കഥ:* പണ്ട് , വളരെ പണ്ടൊന്നുമല്ല , ഒരു 40 - 50...
13/06/2022

_*🧏‍♂️😃ഉമിക്കരി മുതല്‍ ഉമിക്കരി വരെ......!!*_

*ഊമയായിപ്പോയ ഒരു ഉമിക്കരിക്കഥ:*
പണ്ട് , വളരെ പണ്ടൊന്നുമല്ല , ഒരു 40 - 50 വര്‍ഷം മുമ്പ് വരെ ഉമിക്കരി കൊണ്ടായിരുന്നു മലയാളികള്‍ പലരും പല്ല് തേച്ചിരുന്നത്. നെല്ല് കുത്തുമ്പോള്‍ കിട്ടുന്ന ഉമി നീറ്റി അതില്‍ ഉപ്പും ചേര്‍ത്ത് നല്ല പൊടിയാക്കി ഒരു പിടി പിടിച്ചാല്‍ പല്ല് നല്ല മുത്തു പോലെ തിളങ്ങുമായിരുന്നു. ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ കാര്‍ബണിന് കഴിവുള്ളതു കൊണ്ട് വായ്നാറ്റവും ഇല്ലാതാക്കുമായിരുന്നു ഉമിക്കരി. പിന്നീട് കുറേക്കാലം ഉപ്പും ഗ്രാമ്പുവും ചേര്‍ത്ത് പൊടിച്ച ഉമിക്കരി വിപണിയിലുണ്ടായിരുന്നു. പിന്നെ കൂട്ടിനു കുരുമുളകായി. ഉമിക്കരി കൊണ്ട് പല്ല് തേച്ച ശേഷം മാവില കൊണ്ട് ഒന്ന് പോളിഷ് ചെയ്താല്‍, കയ്യിലിരിപ്പും നാക്കും ശരിയാണെങ്കില്‍ എത്ര വയസ്സായാലും പല്ലുകള്‍ നല്ല മുത്തുപോലെ തിളങ്ങി വായില്‍ തന്നെ കാണുമായിരുന്നു. പിന്നീട് യാത്രാ വേളകളിൽ ഗോപാൽ പൽപ്പൊടിയും പയോരിയാ പൽപ്പൊടിയുമൊക്കെ വന്നെങ്കിലും ഉമിക്കരിയെ തോൽപ്പിക്കാനായില്ല.

അപ്പോഴാണ് ടൂത്ത് പേസ്റ്റ് നിര്‍മ്മാതാക്കള്‍ ഈ വിപണിയുടെ സാദ്ധ്യത മനസ്സിലാക്കി സിബാക്കാ , ബിനാക്കാ , ഫോര്‍ഹാന്‍സ് , കോളിനോസ്, കോൾഗേറ്റ്, ക്ളോസപ്പ് , പെപ്സൊഡന്‍റ് എന്നീ പല പേരുകളിലായി വിപണി പിടിക്കാന്‍ മത്സരം തുടങ്ങിയത്. ഉമിക്കരിയിട്ട് പല്ല് തേച്ചിരുന്നവരെ പേസ്റ്റിലേയ്ക്ക് കൊണ്ടുവരാനായി ടൂത്ത് പൗഡര്‍ എന്നൊരു സാധനത്തിലൂടെ ഉമിക്കരി ഉപഭോക്താക്കളെ ടൂത്ത് പേസ്റ്റിലെത്തിക്കാന്‍ അവര്‍ ശ്രമിച്ചു. ഉമിക്കരി പല്ലില്‍ പാടുകള്‍,വീഴ്ത്തും , ഇനാമലിനെ നശിപ്പിക്കും , അത് പല്ലിന്‍റെ ഗ്ളാമര്‍ കുറയ്ക്കും, നിങ്ങളെ പിന്നെ ആരും സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കാതാകും... ഇങ്ങനെ പോയി പ്രചരണങ്ങള്‍.

എന്തായാലും ഒടുവില്‍ ബ്രാന്‍ഡഡ് ദന്ത ശുദ്ധീകരണ കമ്പനികള്‍ വിജയിച്ചു. ബ്രാന്‍ഡഡ് പേസ്റ്റുകളുടെ പ്രളയത്തില്‍ അണ്‍ബ്രാന്‍ഡഡ് ഉമിക്കരി ഒലിച്ചുപോയി. ഉമിക്കരി ഉണ്ടാക്കാനുള്ള പ്രയാസവും അത് സൂക്ഷിക്കാനും കൊണ്ടുനടക്കാനുമുള്ള ബുദ്ധിമുട്ടും പിന്നെ ബ്രാന്‍റ് അമ്പാസഡര്‍മാരില്ലാത്തതും ഉമിക്കരിയുടെ സ്ഥാനഭ്രഷ്ടത്തിന് കാരണമായി.
പല്ല് തേക്കുന്നവര്‍ ടൂത്ത് പേസ്റ്റിലേക്കും അതോടൊപ്പം അതിഥിയായി വന്ന ടൂത്ത് ബ്രഷിലേക്കും ചേക്കേറി.

പേസ്റ്റിലേക്ക് കൂടുമാറ്റം നടത്തിയെങ്കിലും മുന്‍പ് ഉമിക്കരി ഉപയോഗിച്ചിരുന്നവര്‍ അത്ര തൃപ്തരല്ലായിരുന്നു. പല്ലില്‍ നിറംമാറ്റം കറിയില്‍ മഞ്ഞള്‍ കൂടിയത് കൊണ്ടാണെന്നും ചായ കാപ്പി എന്നിവയുടെ ഉപയോഗം കൊണ്ടാണെന്നും അവര്‍ സ്വയം വിശ്വസിക്കാന്‍ ശ്രമിച്ചു. പല്ലിലെ ദ്വാരങ്ങള്‍ ഒരാഗോള പ്രതിഭാസമാണെന്നും മോണയിലുണ്ടാകുന്ന അസുഖങ്ങള്‍ അയല്‍ക്കാരനുമുണ്ടല്ലോ എന്നും കണ്ടെത്തി സന്തോഷിച്ചു.

ടൂത്ത് പേസ്റ്റ് നിര്‍മ്മാതാക്കളും വെറുതേയിരുന്നില്ല. തനിയെ തിരിയുന്ന തലയുള്ള ബ്രഷും , zig zag രോമങ്ങളുള്ള ബ്രഷും , കൈപിടിയില്‍ റബ്ബറുള്ള ബ്രഷും ഒക്കെ നല്‍കി അവര്‍ തങ്ങളുടെ ഉപഭോക്താക്കളുടെ ആ പഴയ ഉമിക്കരി ചിരി മടക്കിക്കൊണ്ടു വരാന്‍ ശ്രമിച്ചു. ജെല്‍ ടൂത്ത് പേസ്റ്റും ഗ്രാമ്പൂ ചേര്‍ത്ത ആയുര്‍വ്വേദ ടൂത്ത് പേസ്റ്റും വിപണിയിലിറക്കി. ഇതിലേതാണ് നല്ലതെന്ന് ചോദിച്ചാല്‍ അതുണ്ടാക്കുന്ന കമ്പനികള്‍ക്ക് തന്നെ ഉത്തരം മുട്ടുന്ന അവസ്ഥയായി. അതിനു പകരം അവര്‍ അടുത്തു വാ , അടുത്തു വാ , അടുത്തു വന്നാട്ടെ എന്ന് ഒരു സുന്ദരി വിളിച്ച് ഉമ്മ കൊടുക്കുന്ന പരസ്യം കാണിച്ച് ശ്രദ്ധ തിരിച്ചു.

പല്ല് തേയ്ക്കുന്നവര്‍ 40 വയസ്സ് കഴിയുമ്പോള്‍ ദന്താശുപത്രിയിലേ സ്ഥിരം സന്ദര്‍ശകരായി. റൂട്ട് കനാലിങ്ങ് അവശ്യ സര്‍വ്വീസായി. മാസ ബഡ്ജറ്റില്‍ ദന്താരാേഗ്യ സംരക്ഷണത്തിന് സ്ഥിരമായി തുക വകയിരുത്തി തുടങ്ങി.

അപ്പോഴാണ് പേസ്റ്റ് കമ്പനിക്കാര്‍ കണ്ടെത്തിയത് , ഈ നാശത്തിനെല്ലാം കാരണം നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പില്ലാത്തതാണ്. കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കൊച്ച് മൈക്കും പിടിച്ച് ബെഡ്റൂം വരെ ചവിട്ടിത്തുറന്ന് വന്ന് പേസ്റ്റില്‍ ഉപ്പുണ്ടോ എന്ന് തിരക്കിത്തുടങ്ങി. കഞ്ഞിയില്‍ പോലും ഉപ്പിടരുതെന്നാ ഡോക്ടര്‍ പറഞ്ഞിട്ടുള്ളത് അപ്പോഴാ ടൂത്ത് പേസ്റ്റില്‍ ഉപ്പ് എന്നൊരു അമ്മൂമ്മ മറുപടിയും കൊടുത്തു. അതോടെ ആ കൊച്ചിനെ കാണാതായി..

പല്ല് തേപ്പുകാരൂടെ പ്രശ്നമാകട്ടെ വഷളായതേയൂള്ളൂ.. പല്ലിലെ പുളിപ്പ് കാരണം ചൂടുള്ളതോ തണുത്തതോ കഴിക്കാന്‍ പറ്റാതായി. അവര്‍ക്കായി കമ്പനികള്‍ മറുമരുന്നു കണ്ടുപിടിച്ചു. അവരുടെ പല്ലുകളെല്ലാം ഞരമ്പ് രോഗികളാണെന്നും അവയ്ക്കായി പ്രത്രേകം പേസ്റ്റ് വേണമെന്നും ഡോക്ടറുടെ കുപ്പായമിട്ട സുന്ദരിമാരായ മോഡലുകളെ കൊണ്ട് പറയിച്ചു.. കുറേപ്പേര്‍ അതും വാങ്ങി പരീക്ഷിച്ചു പക്ഷേ അത് നിര്‍ത്തിയാല്‍ പുളിപ്പ് തിരികേ വന്നു തുടങ്ങി. BDS എന്ന മെഡിക്കല്‍ ശാഖ MBBS നേക്കാള്‍ വലുതായി.

ഇത്രയും ആയപ്പോള്‍ ടൂത്ത് പേസ്റ്റ് കമ്പനികള്‍ ഇതിനെല്ലാം കാരണം കണ്ടു പിടിച്ചു. ബ്രഷിലും പേസ്റ്റിലും activated carbon /charcoal ഇവയില്ലാത്തതാണ് കാരണം. പേസ്റ്റിന്‍റെ രോമങ്ങളില്‍ കരി പുരട്ടി വിറ്റു. പേസ്റ്റില്‍ activated charcoal അഥവാ കരി ഒരു ഘടകമായി.

ഇപ്പോഴിതാ activated charcoal teeth whitening powder ആണ് താരം. എന്താണിത് ? നമ്മുടെ പഴയ ഉമിക്കരിയുടെ മറ്റൊരു രൂപം. ഉമിക്ക് പകരം ചിരട്ടയാണെന്ന് മാത്രം. ആഗിരണശേഷി കൂടാന്‍ പ്രതല വിസ്തീര്‍ണ്ണം കൂട്ടിയ കരി. ഓണ്‍ലൈനില്‍ സംഭവമുണ്ട് വില അല്‍പം കൂടുതലാ. 30 g ന് 2500 രൂപ. ഇത് കണ്ട് ഞെട്ടി പഴയ ഉമിക്കരിയിലേക്ക് തിരികെ പോകാമെന്ന് വച്ചാലോ ? അതിന് ഉമിയെവിടെ ? നെല്ലെവിടെ ? പാടമെവിടെ ? പാടം നികത്തിയല്ലേ വീടും ഫ്ളാറ്റും വച്ചത്.. ഇനിയിപ്പൊ 2500 രൂപയ്ക്ക് activated charcoal വാങ്ങി പല്ല് തേയ്ക്കാം ..

ഉമിക്കരിയാണെന്ന് ആരോടും പറയാതിരുന്നാല്‍ മതി... 😁

സവാരി കരി കരി.....!!!!!
കടപ്പാട്...

22/05/2022
മുളപ്പിച്ച വിത്തുകൾ ആരോഗ്യത്തിന് ഹാനികരമോ??!!https://youtu.be/aSmOi0lu3GM
19/05/2022

മുളപ്പിച്ച വിത്തുകൾ ആരോഗ്യത്തിന് ഹാനികരമോ??!!
https://youtu.be/aSmOi0lu3GM

ആയുർവ്വേദ സിദ്ധാന്തം അനുസരിച്ച് മുളപ്പിച്ച വിത്ത് കഴിക്കരുത്...അതിനു ഒരുപാട് കാരണങ്ങൾ ഉണ്ട്.. ഒന്ന് അണുകങ്ങൾ ഒ.....

Swami Nirmalananda Giri ഗൃഹ വൈദ്യം -പടർന്ന് പിടിക്കുന്ന മഞ്ഞപ്പിത്തം തുടർന്നുള്ള കരൾ രോഗങ്ങളെ പറ്റി.https://youtu.be/yIL...
03/05/2022

Swami Nirmalananda Giri ഗൃഹ വൈദ്യം -പടർന്ന് പിടിക്കുന്ന മഞ്ഞപ്പിത്തം തുടർന്നുള്ള കരൾ രോഗങ്ങളെ പറ്റി.
https://youtu.be/yILfsoaHwNE

"ഞാൻ പറയുന്ന മരുന്ന് ഫലിച്ചില്ല എങ്കിൽ നിങ്ങൾക്ക് എന്നെ വന്നു തല്ലാം... കാരണം ഞാൻ പറയുന്നത് എൻ്റെ പാരമ്പര്യത്തി....

ആധുനിക ശാസ്ത്രകാരൻമാർ കണ്ണും തള്ളി നിൽക്കുന്ന മാറി മാറി വരുന്ന പനികളെ(അണുബാധ) ചെറുക്കാൻ ഏറെ ഫലപ്രദം ആയ പനി കഷായത്തെ(സർവ ...
23/04/2022

ആധുനിക ശാസ്ത്രകാരൻമാർ കണ്ണും തള്ളി നിൽക്കുന്ന മാറി മാറി വരുന്ന പനികളെ(അണുബാധ) ചെറുക്കാൻ ഏറെ ഫലപ്രദം ആയ പനി കഷായത്തെ(സർവ ജ്വരഹാരി) കുറിച്ച് സ്വാമിജി(ചിക്കുൻ ഗുനിയ സമയത്ത് നടന്ന ക്ലാസ്സ്)....

ചുക്ക്, കൊത്തമല്ലി, ദേവതാരം, കിരിയാത്ത്.. തുടങ്ങിയ പ്രധാന ഔഷധങ്ങൾ ചേർന്ന് നിൽക്കുന്ന ഒന്നാണ് ഈ കഷായം.
അതിൽ കിരിയാത്ത് ലിവറിനു സംരക്ഷണം നൽകാൻ.. കാരണം നിങ്ങളുടെ Ig(G) നിയന്ത്രിക്കാനും immunity disorder ഇൽ എത്താതിരിക്കാനും
അതിൽ ചുക്ക് ഹൃദ്യമായതിനാൽ നിങ്ങളുടെ ഹൃദയത്തെ ബാധിക്കാതിരിക്കാനുമുള്ളത് തന്നെയാണ്. പനിയെ(ചൂട്) കുറക്കുന്നതിനു ദേവതാരവും കൊത്തമല്ലിയും.

ചുക്ക്, കൊത്തമല്ലി,ദേവതാരം, കിരിയാത്ത് ഓരോന്നും 15 gm വീതം എടുക്കുക ആകെ 60gm (പഴയ കണക്കിന് ഒരു പന്ത്രണ്ടു കഴഞ്ചു. പുതിയ കണക്കിന് 15 കഴഞ്ച് )
ഒരു 12 ഗ്ലാസ്‌ വെള്ളത്തിൽ വെന്തു ഒന്നര ഗ്ലാസ്സ് ആക്കി പിഴിഞ്ഞ് അരിച്ചു അര ഗ്ലാസ്സ് വീതം 3 നേരം കഴിക്കുക

പനി പിടിപെടുമ്പോൾ നിങ്ങൾ immunity disorder ഇൽ ആയാൽ ലിവെറിനു തടിപ്പ് വന്നാൽ platelet ന്റെ അളവ് കുറയും, spleen(പ്ലീഹ) ചിലപ്പോൾ enlarged ആവും.അതറിയാൻ എളുപ്പ വഴി ഉണ്ട് പൊക്കിളിൽ തൊട്ടു നോക്കുമ്പോൾ ചൂണ്ടി നില്കും ഇല്ലെങ്കിൽ സ്കാൻ ചെയ്തു നോക്കിയാൽ മതി.. അപ്പോൾ മുരിങ്ങയുടെ വടക്കൊട്ട് പോകുന്ന വേരിന്റെ നീര് 1 സ്പൂൺ പാലിൽ ചേർത്ത് അപ്പോൾ കഴിച്ചാൽ മതി. അപ്പോൾ താഴും. പിടിച്ചു കെട്ടിയത് പോലെ താഴും..
ലിവർ സിറോസിസ് ഉണ്ടെങ്കിൽ ഒരു സ്പൂൺ നിലമ്പരണ്ട(നില പുള്ളടി ) പറിച്ചു കൊണ്ട് വന്നു നല്ലത് പോലെ അരച്ചു കിഴികെട്ടി അരിയോടൊപ്പം ഇട്ടു കഞ്ഞി വച്ചു നല്ലത് പോലെ പിഴിഞ്ഞ് അരിച്ചു ആ കഞ്ഞി നിത്യം കഴിച്ചാൽ മതി.
മുട്ടിനു നീര് വന്നിട്ടുണ്ടെങ്കിൽ സന്ധികൾക്കു നീര് ഉണ്ടെങ്കിൽ നറു പാണലിന്റെയോ കുറ്റി പാണലിന്റെയോ ഇലയുടെ നീര് കഴിച്ചാൽ മതി.(നറുപാണൽ ആണെങ്കിൽ കൂടുതൽ സമയം വേണം കുറ്റി പാണൽ ആണെങ്കിൽ കുറച്ചു സമയം മതി. അതായതു ഡോസ് കുറച്ചു മതി. ഇതാകുമ്പോൾ 10 ദിവസം കൊണ്ട് മാറും നറു പാണൽ 20 ദിവസം എടുക്കും)
മേടിച്ചു കഴിക്കാവുന്നവയിൽ പുനർനവാദി കഷായവും ഷഡ്ധരണം ചൂർണവും പാർത്ഥ അരിഷ്ടവും, അമൃതോത്തരം കഷായവും, അമൃതാരിഷ്ടവും വെട്ടുമാറാൻ ഗുളികയും, ധാന്വന്തര ഗുളികയും ഒക്കെ കഴിച്ചാൽ മതി.(വൈദ്യ നിർദ്ദേശം വേണം) പക്ഷെ അവയിലേക്ക് പോകണ്ട നാടൻ മരുന്നുകൾ തന്നെയാണ് ഉത്തമം.
ഇന്ന് സർവസാധാരണം ആയ ഹാർട്ടിന്റെ ബ്ലോക്ക്‌ ന് നമ്മുടെ പാളയം കോടൻ വാഴ അതിന്റെ ചുണ്ട്, കൂമ്പ് അല്ലെങ്കില് കുടപ്പൻ ഒടിക്കുമ്പോൾ ഒരു കറ വരും. അത് 15 തുള്ളി അര ഔൺസ് വെള്ളത്തിൽ കഴിച്ചാൽ മതി. അളവ് കൂടരുത് നിങ്ങൾ അടിച്ചു വീഴും .ബിപി കുറയും. അങ്ങനെ വന്നാൽ ബിപി കൂടാൻ വസന്തകുസുമാകര രസം തേനും വെറ്റില നീരും ചേർത്ത് കഴിക്കണം. ബിപി കുറഞ്ഞാൽ കൂടാൻ മരുന്ന് വളരെ ക്ലിഷ്ടം ആണ് .ഉപ്പു കുടിച്ചാലും പെട്ടന്ന് കൂടില്ല.. അതുകൊണ്ട് അളവ് വളരെ സൂക്ഷിക്കണം.15 തുള്ളിയെ എടുക്കാവൂ. 15 ദിവസം കഴിച്ചാൽ മതി ബ്ലോക്ക്‌ അലിഞ്ഞു തുടങ്ങി തന്നെ മാറും. പത്തു പൈസ ചിലവ് വേണ്ട...
ചിക്കുൻ ഗുനിയ പനി വരുമ്പോൾ ഇതെല്ലാം അനുബന്ധ രോഗങ്ങൾ ആണ് ലിവർ, kidney സന്ധുക്കളിൽ വരുന്ന വാതം immunity disorder ഒകെ വരും RA factor positive ആകും മാത്രമല്ല അതൊരു immunity disorder ആയി മാറിയാൽ SLE യിലേക് മാറ്റം ചെയ്യും. അങ്ങനെ മാറിയാൽ നിങ്ങളുടെ കവിളിന്റെ രണ്ടു പാർശ്വങ്ങളിലും ചുവപ്പ് ഒരു ഭാഗം ഉണ്ടാകും. നിങ്ങളുടെ Ig( G) മാറ്റം വരും C protein,ANA,RA FACTOR എല്ലാം മാറ്റം ഉണ്ടാകും..

https://youtu.be/JJ3Mss6di34

രക്തം എങ്ങനെ മലിനമാകുന്നു..?? പലവിധ ചികിത്സയുടെ ഭാഗമായി നാമിന്ന് സർവ്വസാധാരണമായി ഉപയോഗിക്കുന്ന Tomography, എംആർഐ,angiogr...
08/04/2022

രക്തം എങ്ങനെ മലിനമാകുന്നു..?? പലവിധ ചികിത്സയുടെ ഭാഗമായി നാമിന്ന് സർവ്വസാധാരണമായി ഉപയോഗിക്കുന്ന Tomography, എംആർഐ,angiography, lymphography മുതലായവ അപകടകരങ്ങളായ.ധാരാളം contrast media നമ്മുടെ ശരീരത്തിലേക്ക് കടത്തിവിടുന്നുണ്ട്. രോഗിയെ കണ്ടും രോഗിയോട് സംസാരിച്ചും , പരീക്ഷണങ്ങൾ കൊണ്ടും വ്യക്തമായി അറിയാൻ കഴിയാത്ത അവസ്ഥയിൽ എത്തുമ്പോൾ അത്യാവശ്യഘട്ടങ്ങളിൽ മാത്രമാണ് ഏത് ശാസ്ത്ര ശാഖയിൽ ആയാലും ഇവയെല്ലാം ഉപയോഗിക്കേണ്ടത്(വികസിത രാജ്യങ്ങളിൽ ഇപ്പോഴും ഇത് തന്നെയാണ് പിന്തുടരുന്നത്)
ഈ ഉപകരണങ്ങൾ ഉള്ളിടത്തോളം ഞാനെന്തിന് എൻറെ ബുദ്ധിയെ സൂക്ഷ്മം ആക്കണം, എല്ലാം ഉപകരണങ്ങളാണ് കണ്ടുപിടിക്കുന്നതെങ്കിൽ , ഈ ഉപകരണങ്ങളുടെ അടുക്കലേക്ക് എല്ലാവരെയും തള്ളിവിടാൻ എനിക്ക് കഴിയുന്നിടത്തോളം, ഞാനെന്തിന് കഷ്ടപ്പെട്ട് പഠിച്ച് സമയം കളയണം..
ഭിഷഗ്വരന്മാർ,രോഗികൾ രണ്ടു പേരും ഒരേ പോലെ ചിന്തിക്കേണ്ട വിഷയം
സ്വാമിജിയുടെ വാക്കുകൾ....
(പഴയ കാസറ്റ് റെക്കോർഡിംഗ് ആണ്.. വ്യക്തത കുറവ് വരാം.)
https://youtu.be/7tQir-i6Lg4

Address

Kochi
682301

Telephone

+918086596803

Website

Alerts

Be the first to know and let us send you an email when Dr Sreejith Surendran posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Sreejith Surendran:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram