Infine Ayurtree Kochi

Infine Ayurtree Kochi Ayurvedic Clinic at Kochi, Kerala

HAVE YOU TRIED MUD THERAPY YET?? Benefits of mud therapy *Detox your body *Reduce stress *Reduce pain *Reduce inflammati...
11/11/2024

HAVE YOU TRIED MUD THERAPY YET??

Benefits of mud therapy
*Detox your body
*Reduce stress
*Reduce pain
*Reduce inflammation
*Remove dead skin etc.

09/11/2024

"Ayurveda is not just about treating disease; it is about creating harmony in body, mind, and spirit".
Benefits of ayurvedic massage
*Removes joint pain and inflammation
*Prevents the wear and tear of joint
*Eliminates body impurities
*Soften and smoothens skin
*Improves blood circulation
*Detoxifies body
*Calm nerves
*Good sleep

07/07/2024

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

ദേഹച്ചൂട് കുറഞ്ഞാൽ പനി കുറഞ്ഞെന്ന് നമ്മളുറപ്പിക്കാറുണ്ടോ ?

വിശപ്പില്ലായ്മയും വായ് കയ്പ്പും ക്ഷീണവും നാം തുടർന്നും അനുഭവിക്കാറില്ലേ ?

വേദനസംഹാരിയായ ഗുളിക കഴിച്ചാലോ , എന്തെങ്കിലും പുറമേ പുരട്ടിയാലോ വേദന എന്ന ലക്ഷണം കുറഞ്ഞാലും വേദനയുടെ കാരണമായ രോഗം മാറുന്നില്ല.

താൽക്കാലിക ആശ്വാസവും രോഗമുക്തിയും തമ്മിൽ ഏറെ ദൂരമുണ്ട്.

ആ ദൂരത്തിലൂടെയുടെ സഞ്ചാരമാണ് യഥാർത്ഥ ആയുർവേദ ചികിത്സ.

ചികിത്സിച്ച് മാറ്റാവുന്ന രോഗങ്ങളിൽ

1. രോഗത്തിൻ്റെ അടിസ്ഥാന കാരണം മാറണം.

2. ഉണ്ടായ രോഗത്തെ ചികിത്സിക്കണം.

3. വീണ്ടും രോഗം വരാതിരിക്കാൻ കരുതലുണ്ടാവണം.

ആ ദൂര സഞ്ചാരത്തിൽ ഇങ്ങനെ 3 ഘട്ടങ്ങളുണ്ട്.

രോഗലക്ഷണങ്ങൾക്ക് കുറവുണ്ടെന്ന് കരുതി രോഗി ഇടക്കു വച്ച് ചികിത്സ സ്വയം അവസാനിപ്പിച്ചാൽ, രോഗത്തിൻ്റെ പൂർണ്ണശമനവും, വീണ്ടും വരാതിരിക്കുവാനായി ശരീരത്തെ പ്രാപ്തമാക്കാനുള്ള മുൻകരുതലെന്ന ചികിത്സാ ഘട്ടവും, ആയുർവേദ ഡോക്ടർക്ക് പൂർത്തിയാക്കാനാകില്ല.

മനസിൻ്റെയും ശരീരത്തിൻ്റെയും ബലമാണ് ആരോഗ്യം.

ആ ബലത്തിന് വരുന്ന ദുർബലതയാണ് രോഗം.

വീണ്ടും ബലപ്പെടുത്തലാണ് ശരിയായ ചികിത്സ.

രോഗത്തിന് കാരണമായ തെറ്റായ ജീവിതശൈലി കണ്ടെത്താനും, ശരിയായ പാതയിലേക്ക് ശീലത്തെ നയിക്കാനും അങ്ങനെ രോഗത്തിൻ്റെ വീണ്ടും വരവിനെ തടയാനും ആയുർവേദത്തിന് തനതായ ചികിത്സാ പദ്ധതികളുണ്ട്.

ആയുർവേദം അത്ഭുതമല്ല;
സൂക്ഷ്മമായി നിങ്ങളെ പരിഗണിക്കുന്ന
വൈദ്യശാസ്ത്രമാണ്.

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

#ശരിക്കും_ശരിയായ_ആയുർവേദം



infineayurtree
07/07/2024

infineayurtree

മലയാള മാസം കർക്കിടകം ഇനി മലയാളിക്ക് രാജകീയമാസം.ആയുർവേദ ചികിത്സകൾക്ക് പേരുകേട്ട കർക്കിടകം പാരമ്പര്യമായി കേട്ടിട്ടുള്ളതാണ്...
03/07/2024

മലയാള മാസം കർക്കിടകം ഇനി മലയാളിക്ക് രാജകീയമാസം.

ആയുർവേദ ചികിത്സകൾക്ക് പേരുകേട്ട കർക്കിടകം പാരമ്പര്യമായി കേട്ടിട്ടുള്ളതാണ്, അറിഞ്ഞിട്ടുള്ളതാണ്.

ശരീരകോശങ്ങൾക്ക് ആയുർവേദത്തിലൂടെ പുത്തനുണർവ് പകരാൻ ഏറ്റവും അനുയോജ്യമായ സമയം.

ജൂലൈ മാസം പകുതിമുതൽ ഓഗസ്റ്റ് മാസം പകുതി വരെ തകർത്തുപെയ്യുന്ന മഴയത്ത് ആരോഗ്യം മെച്ചപ്പെടുത്താം.
ചുറുചുറുക്കോടെ മുന്നേറാം.

രോഗ പ്രതിരോധ ശക്തി മെച്ചപ്പെടുത്തി ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താം
infineayurtree

28/09/2023

ഹൃദ്രോഗം വരാതിരിക്കാനും വന്നവരിൽ വീണ്ടും വരാതിരിക്കാനും ഉള്ള ജീവിത ചര്യകളെ പരിചയപ്പെടാം...

☘️ ദിവസേന ഒരു നേരമെങ്കിലും നന്നായി വിശന്ന ശേഷമേ ആഹാരം കഴിക്കാവൂ.

☘️ അത്താഴം ( രാത്രി ഭക്ഷണം ) ലഘുവാക്കുന്നതാണ് ഉത്തമം. അതും കിടക്കുന്നതിന് 2 മണിക്കൂർ മുമ്പ് ആകുന്നതാണ് ഉചിതം.

☘️ ചുക്കും കൊത്തമല്ലിയും ഇട്ട് തിളപ്പിച്ച കുടിവെള്ളം ശീലമാക്കാം.

☘️ ദിവസേനയുള്ള വ്യായാമം ഹൃദയ പേശികളെ ആരോഗ്യകരമാക്കും.

☘️ മലം , മൂത്രം തുടങ്ങിയ വയുടെ തോന്നൽ ( urge ) ദീർഘ നേരം പിടിച്ചു വെച്ച ശേഷം പുറത്ത് കളയുന്നത് ആരോഗ്യ കരമല്ല.

☘️ സമചിത്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിക്കുക. ( പരമാവധി ടെൻഷൻ ഫ്രീ ആകുക )

☘️ നേരം വൈകിയുള്ള ഉറക്കം , ശീലമാക്കാതിരിക്കുക.

☘️☘️☘️☘️☘️☘️☘️☘️☘️

❤️ സെപ്റ്റംബർ 29 ❤️
ലോക ഹൃദയാരോഗ്യദിനം






07/09/2023

വിശപ്പെങ്ങനെ?
ശോധനയെങ്ങനെ ...
ചികിത്സ ആയുർവേദ മാണെങ്കിൽ,
ഈ ചോദ്യങ്ങൾ ഉറപ്പാണ്...

ശരിയായ ദഹനമില്ലാതെ പോഷകാഹാരം കഴിച്ചിട്ടെന്തു പ്രയോജനം?

പോഷകാഹാരങ്ങൾ കഴിക്കുന്നതോടൊപ്പം ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കൃത്യമായ വിശപ്പും, ദഹനവും ഉണ്ടാവുക എന്നുള്ളത്...

ആധുനിക ജീവിത-ഭക്ഷണ ശൈലികൾ ഏറെ മാറ്റം വരുത്തുന്ന നമ്മുടെ ദഹന സംവിധാനത്തിന് ആയുർവേദ ചികിത്സകളിലൂടെയും, ചര്യകളിലൂടെയും പിന്തുണ നൽകാൻ സാധിക്കും..

പോഷകാഹാരത്തോടൊപ്പം നിങ്ങളുടെ ശരിയായ ദഹനശക്തിയും ഉറപ്പുവരുത്തുക..

കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള അംഗീകൃത ആയുർവേദ ഡോക്ടറെ സമീപിക്കുക..

☘️☘️☘️☘️☘️☘️☘️

ദേശീയ പോഷകാഹാര വാരാചരണം
സെപ്റ്റംബർ 1 - 7






23/08/2023

ഇന്ത്യ ചന്ദ്രനെ തൊട്ടു. നാലു വർഷം മുമ്പ് അവസാനനിമിഷം കൈവിട്ട ആ സ്വപ്നം ഇന്ത്യ ഇതാ അഭിമാനപുരസ്‌കരം കീഴടക്കിയിരിക്കുന്നു.......

ശാസ്ത്ര സമൂഹത്തിനു അഭിനന്ദനങ്ങൾ
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ

23/08/2023

..... ☘️ ആയുർവേദ സൂപ്പ് ☘️....

ജീവിത ശൈലീ രോഗങ്ങളിലും, ഇടക്കിടെ വരുന്ന ശ്വാസ സംബന്ധമായ (Recurrent Respiratory Tract Infection) രോഗങ്ങളിലും മരുന്നിനൊപ്പം ശരീരബലം കൊണ്ടാണ് രോഗാവസ്ഥകളെ അതിജീവിക്കാനാകുക..

രോഗകാലത്തിലും ആരോഗ്യത്തിലും ശരീരബലം നിലനിർത്താനാകുന്ന ഔഷധ സമാന ആഹാരമായി ഒരു ആയുർവേദ സൂപ്പ് പരിചയപ്പെടുത്തുകയാണ്.

യവം, മുതിര, മാതളത്തൊണ്ട്, നെല്ലിക്ക, തിപ്പലി (കുരുമുളകും ആകാം), ചുക്ക് എന്നിവയാണ് ചേരുവകൾ.

ഏകദേശ കണക്ക് :
• യവം - 6 ഗ്രാം
• മുതിര - 6 ഗ്രാം
• മാതളത്തൊണ്ട് - 3 ഗ്രാം
• നെല്ലിക്ക 3 ഗ്രാം
• കുരുമുളക് - 2 ഗ്രാം
• ചുക്ക് - 2 ഗ്രാം

മുതിര വറുത്ത് പൊടിക്കുക, ബാക്കിയുള്ളവ പ്രത്യേകം പൊടിച്ച് യോജിപ്പിച്ച് വയ്ക്കുക.. ആട്ടിൻ സൂപ്പിലോ, കഞ്ഞി വെള്ളത്തിലോ, പച്ചക്കറി സൂപ്പിലോ, ചൂട് വെള്ളത്തിലോ ഈ പൊടി ചേർത്ത് തിളപ്പിച്ച് കുടിക്കാം.

രോഗാവസ്ഥകളെ മനസിലാക്കി നിങ്ങൾക്കിത് അനുയോജ്യമാണോ എന്ന് നിശ്ചയിക്കാൻ അംഗീകൃത ആയുർവേദ ചികിത്സകരെ സമീപിക്കാവുന്നതാണ്...

ഈ പൊടി കിഴി കെട്ടിയിട്ട് അതിൽ ഏത്തപ്പഴം തൊലി കളഞ്ഞ് അരിഞ്ഞിട്ട് വേവിച്ച് കുറുക്കി കിഴി പിഴിഞ്ഞ് കളഞ്ഞ് സേവിപ്പിക്കുന്ന പ്രയോഗവും ചികിത്സകർക്കിടയിൽ പ്രചാരത്തിലുണ്ട്.

ആഹാരത്തിന്റെ ആഘോഷം കൂടിയായ ചിങ്ങമാസത്തിലെ ഓണ നാളുകളിൽ, ഈ Healthy Diet ശീലമാക്കി തുടങ്ങിയാലോ....






Come unearth Real Beauty within your inner self through the Women's Special Ayurvedic Beauty Clinic at Infine Ayurtree. ...
11/08/2023

Come unearth Real Beauty within your inner self through the Women's Special Ayurvedic Beauty Clinic at Infine Ayurtree.

05/08/2023

മുലപ്പാലും മുരിങ്ങയിലയും..

☘️☘️☘️☘️

പ്രസവശേഷം, പാലു കുറവാണെന്നും മരുന്നുണ്ടോയെന്നുമുള്ള അന്വേഷണങ്ങൾ സർവ സാധാരണമാണ്.

പ്രസവത്തോടനുബന്ധിച്ചും
സ്വാഭാവികമായും ഉണ്ടാകുന്ന ദഹന പ്രശ്നങ്ങളായിരിക്കും, പലപ്പോഴും മുലപ്പാൽ കുറവിന് കാരണം. ആയുർവേദ മരുന്നുകൾ വഴി ദഹനം ക്രമീകരിക്കപ്പെട്ടാൽ തന്നെ ഈ പ്രശ്നം പരിഹരിക്കപ്പെടാറുണ്ട്.

അതിനു പുറമെയായി
ആഹാരം ഔഷധ സമാനമാകുന്ന ജീവിത ശൈലി കൂടി ഈ സമയത്ത് പാലിച്ചാൽ ഗുണം വർദ്ധിക്കും.
അത്തരത്തിലുള്ള ഒന്നാണ് മുരിങ്ങയില.

ആരോഗ്യമുള്ള
ഭാവി തലമുറയെ വളർത്താൻ കൂടി ഉതകുന്നതാണ് ആയുർവേദത്തിന്റെ പ്രസവാനന്തര ആഹാര ഔഷധ പ്രയോഗങ്ങൾ

☘️☘️☘️☘️☘️

#മുരിങ്ങയില




Address

Azad Road, Kaloor
Kochi
682017

Alerts

Be the first to know and let us send you an email when Infine Ayurtree Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Infine Ayurtree Kochi:

Share