
20/08/2024
ദിവസവും 2 നെല്ലിക്ക
_________''___________
പ്രമേഹരോഗികൾ
സ്ഥിരമായ ഭക്ഷണത്തിൽ നെല്ലിക്ക ഉൾപ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും.( അല്ലാത്തവർക്കും )
കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയാനും നെല്ലിക്ക സഹായിക്കും.
നെല്ലിക്കയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാൾ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയിൽ.
അതായത് 100 ഗ്രാം നെല്ലിക്കയിൽ 700 മില്ലിഗ്രാം വിറ്റമിൻ സി ഉൾക്കൊള്ളുന്നു.
ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.
ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിൻ്റെ അളവ് നിലനിർത്താനും നെല്ലിക്ക സഹായിക്കുന്നു. ധമനികളിലും സിരകളിലും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ നെല്ലിക്കയ്ക്ക് കഴിയും.
☰
The Blog
നെല്ലിക്ക പ്രകൃതിദത്തമായ വിറ്റാമിൻ സി ഗുളികകൾ
നെല്ലിക്കയെ (Indian Gooseberry,Amla)പ്രകൃതിദത്തമായ വിറ്റാമിൻ സി ഗുളികകൾ ആയി വിശേഷിപ്പിക്കുന്നതിൽ തെല്ലും അതിശയോക്തിയില്ല. കാരണം ഫലവർഗങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റാമിൻ സി ഉള്ളത് നെല്ലിക്കയിൽ ആണ്. അതായത് 100 ഗ്രാം നെല്ലിക്കയിൽ 700 മില്ലിഗ്രാം വിറ്റമിൻ സി ഉൾക്കൊള്ളുന്നു. രണ്ടാം സ്ഥാനം പേരക്ക ആണ്.100 ഗ്രാം പേരയ്ക്കയിൽ 300 മില്ലിഗ്രാം വിറ്റമിൻ സി ഉണ്ട്. മൂന്നാം സ്ഥാനം മുരിങ്ങയ്ക്ക.220 മില്ലിഗ്രാം. നെല്ലിക്കയുടെ പോഷക ഗുണങ്ങളെപ്പറ്റി പ്രതിപാദിക്കുമ്പോൾ ച്യവനപ്രാശരസായനം ആണ് ആദ്യമായി ഓർമ്മയിൽ വരുന്നത്. ജരാജീർണ്ണനായ ച്യവന്യമഹർഷി അശ്വിനി ദേവന്മാരാൽ തയ്യാറാക്കപ്പെട്ട നെല്ലിക്ക രസായനം സേവിച്ചപ്പോൾ വീണ്ടും യുവത്വം ലഭിക്കുകയും സുകന്യ യുമായി സുഖജീവിതം വളരെ നാൾ നയിച്ചു എന്നുമാണ് പുരാണം.
Updated on: 4 April, 2020 12:50 AM IST
By: Arun T Arun T
s
നെല്ലിക്കയെ (Indian Gooseberry,Amla)പ്രകൃതിദത്തമായ വിറ്റാമിൻ സി ഗുളികകൾ ആയി വിശേഷിപ്പിക്കുന്നതിൽ തെല്ലും അതിശയോക്തിയില്ല.
കാരണം ഫലവർഗങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റാമിൻ സി ഉള്ളത് നെല്ലിക്കയിൽ ആണ്. അതായത് 100 ഗ്രാം നെല്ലിക്കയിൽ 700 മില്ലിഗ്രാം വിറ്റമിൻ സി ഉൾക്കൊള്ളുന്നു. രണ്ടാം സ്ഥാനം പേരക്ക ആണ്.100 ഗ്രാം പേരയ്ക്കയിൽ 300 മില്ലിഗ്രാം വിറ്റമിൻ സി ഉണ്ട്. മൂന്നാം സ്ഥാനം മുരിങ്ങയ്ക്ക.220 മില്ലിഗ്രാം.
നെല്ലിക്കയുടെ പോഷക ഗുണങ്ങളെപ്പറ്റി പ്രതിപാദിക്കുമ്പോൾ
ച്യവനപ്രാശരസായനം ആണ് ആദ്യമായി ഓർമ്മയിൽ വരുന്നത്.
ജരാജീർണ്ണനായ ച്യവന മഹർഷി അശ്വിനി ദേവന്മാരാൽ തയ്യാറാക്കപ്പെട്ട നെല്ലിക്ക രസായനം സേവിച്ചപ്പോൾ വീണ്ടും യുവത്വം പ്രാപിക്കുകയും ഭാര്യയായ സുകന്യയുമായി സുഖജീവിതം ഏറെ നാൾ നയിച്ചു എന്നുമാണ് പുരാണം.
നെല്ലിക്കാ പ്രധാനമായി ചേർത്തുണ്ടാക്കിയ
ച്യവനപ്രാശരസായനം ബാലന്മാരുടെ ശരീര വളർച്ചയ്ക്കും വൃദ്ധൻമാർക്ക് ബലക്ഷയം വരാതിരിക്കുവാനും ഗുണകരമായിരിക്കും.
കൂടാതെ ക്ഷയം, ചുമ , ശ്വാസം , ഹൃദ്രോഗം, രക്തവാതം, മൂത്രരോഗം ,ശുക്രദോഷം എന്നിവയിലും ആയുർവേദം ഇത് ഫലപ്രദമായി വിധിച്ചു വരുന്നുണ്ട്.
മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തോടൊപ്പം ആരോഗ്യകരമായ രക്തചംക്രമണത്തിനും നെല്ലിക്ക സഹായകമാണ്. സന്ധിവാതം, ഓസ്റ്റിയോപൊറോസിസ്, സന്ധി വേദന എന്നിവയ്‌ക്ക് നെല്ലിക്ക ജ്യൂസ് ഫലപ്രദമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വിറ്റാമിൻ സി, ടാന്നിൻസ്, ഫോസ്ഫറസ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് ഈ അമൃത് !