
02/03/2025
അഞ്ചാം പനി അഥവാ മീസൽസ്
കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മീസിൽസ് അഥവാ അഞ്ചാംപനി. കുഞ്ഞുങ്ങളുടെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന രോഗമാണിത്. രണ്ട് മണിക്കൂർ വായുവിൽ തങ്ങിനിൽക്കാൻ കഴിയും. മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുകയോ വായുവിലെ വൈറസ് ശ്വസിക്കുകയോ ചെയ്താൽ രോഗം പകരാം.
വളരെ വേഗം പകരാൻ സാധ്യതയുള്ള രോഗമാണിത്. കുട്ടികൾക്ക് ഈ രോഗബാധയുണ്ടാവാതിരിക്കാനായി ഒമ്പത് മാസം പൂർത്തിയാകുമ്പോൾ മീസിൽസ് പ്രതിരോധ കുത്തിവയ്പ് നിർബന്ധമായും എടുക്കണം. രോഗപകർച്ച ഒഴിവാക്കുവാനായി രോഗിയെ വീട്ടിനുളളിൽ കിടത്തി വേണ്ടത്ര വിശ്രമം നൽകണം. ധാരാളം വെളളവും പഴവർഗങ്ങളും നൽകുക. പ്രതിരോധ കുത്തിവെപ്പുകൾ ലഭ്യമാവുന്നതിന് മുമ്പ് അഞ്ചാം പനി പിടിപെടുന്ന കുട്ടികളുടെ എണ്ണവും അതു കാരണം മരണം സംഭവിക്കുന്ന എണ്ണവും കൂടിയിട്ടുള്ളതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.