Amrita Hospital, Kochi

Amrita Hospital, Kochi EMBRACE GOOD HEALTH
(584)

‘Scanning’ എന്ന് കേൾക്കുമ്പോൾ ഉള്ള ആകുലതകൾ — എത്ര തവണ സ്കാൻ ചെയ്യേണ്ടി വരും, റേഡിയേഷൻ (Radiation) കാരണം മറ്റ് ആരോഗ്യപ്രശ...
27/04/2026

‘Scanning’ എന്ന് കേൾക്കുമ്പോൾ ഉള്ള ആകുലതകൾ — എത്ര തവണ സ്കാൻ ചെയ്യേണ്ടി വരും, റേഡിയേഷൻ (Radiation) കാരണം മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ? ഇതൊന്നും ഇനി വേണ്ട.

അമൃതയിലെ അതിനൂതനമായ ഈ പുതിയ സ്കാനിംഗ് യൂണിറ്റിൽ (Symbia Pro.specta SPECT/CT) ഏകദേശം 15 മിനിറ്റിനുള്ളിൽ പരിശോധന പൂർത്തിയാകും. വളരെ കുറഞ്ഞ റേഡിയേഷനിൽ, ശരീരത്തിനകത്ത് എന്ത് സംഭവിക്കുന്നു, എവിടെ സംഭവിക്കുന്നു എന്ന് അതീവ കൃത്യതയോടെ കണ്ടെത്തി കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ ഇത് നൽകുന്നു.

ക്യാൻസർ, ഹൃദ്രോഗങ്ങൾ ഉൾപ്പെടെയുള്ള നിരവധി രോഗാവസ്ഥകൾ വേഗത്തിൽ തിരിച്ചറിയാനും ഡോക്ടർമാർക്ക് കൃത്യമായ ചികിത്സാ തീരുമാനങ്ങൾ എടുക്കാനും ഇത് സഹായിക്കുന്നു. രോഗനിർണ്ണയത്തിലെ കൃത്യതയാണ് ഫലപ്രദമായ ചികിത്സയുടെ അടിസ്ഥാനം.

26/04/2026

'ഫാറ്റി ലിവർ : ജങ്ക് ഫുഡ് മാത്രമല്ല വില്ലൻ' | Part 2 | Doctor In

കുട്ടികളിൽ ഫാറ്റി ലിവർ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കൊച്ചി അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോഎൻട്രോളജി ആൻഡ് ഹെപ്പറ്റോളജി വിഭാഗം കൺസൾട്ടൻ്റും അഡീഷണൽ പ്രൊഫസറുമായ ഡോ. പ്രിയ നായർ സംസാരിക്കുന്നു...

യാത്ര കഴിഞ്ഞെത്തിയ ശേഷം പനി (Fever) വരുന്നത് വെറുമൊരു സാധാരണ പനിയായി തള്ളിക്കളയരുത്. അത് മലേറിയയുടെ (Malaria) ലക്ഷണവുമാക...
25/04/2026

യാത്ര കഴിഞ്ഞെത്തിയ ശേഷം പനി (Fever) വരുന്നത് വെറുമൊരു സാധാരണ പനിയായി തള്ളിക്കളയരുത്. അത് മലേറിയയുടെ (Malaria) ലക്ഷണവുമാകാം.

കേരളം ഇപ്പോൾ മലേറിയ നിർമ്മാർജ്ജനത്തിന്റെ നിർണ്ണായക ഘട്ടത്തിലാണ്. നമ്മുടെ നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മലേറിയ കേസുകളിൽ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ വിദേശ രാജ്യങ്ങളിൽ നിന്നോ എത്തുന്നവരിലാണ് കണ്ടുവരുന്നത്.

ശ്രദ്ധിക്കുക:

യാത്ര കഴിഞ്ഞെത്തിയവരിലോ അതിഥി തൊഴിലാളികളിലോ (Guest workers) പനി കണ്ടാൽ ഉടൻ തന്നെ രക്തപരിശോധന (Blood test) നടത്താൻ നിർദ്ദേശിക്കുക.

മലേറിയയുടെ പ്രാരംഭ ലക്ഷണങ്ങൾ സാധാരണ പനി പോലെ തോന്നാമെന്നതിനാൽ പരിശോധന ഒട്ടും വൈകിക്കരുത്.

കൃത്യസമയത്തുള്ള രോഗനിർണ്ണയം ജീവൻ രക്ഷിക്കാനും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനും സഹായിക്കുന്നു.

നമുക്കൊരുമിച്ച് കേരളത്തെ മലേറിയ മുക്തമായി (Malaria-free) നിലനിർത്താം.

KeralaHealth PublicHealth

24/04/2026

ഇക്കൊല്ലം ചൂട് കൂടുതലാണെന്നറിയാമല്ലോ,
ധാരാളം വെള്ളം കുടിച്ച്‌ dehydration തടയാം.

ഉച്ചക്ക്‌ 11 മുതൽ 3 മണി വരെയുള്ള സമയം
പുറത്തുപോവേണ്ടതുണ്ടെങ്കിൽ
കുട ചൂടാൻ മറക്കേണ്ട.

കാരണം ഇല്ലാത്ത ക്ഷീണം, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ — ഇത് വെറും തളർച്ച അല്ല. 🚨നിങ്ങളുടെ ശരീരം നിങ്ങളോ...
19/04/2026

കാരണം ഇല്ലാത്ത ക്ഷീണം, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ — ഇത് വെറും തളർച്ച അല്ല. 🚨

നിങ്ങളുടെ ശരീരം നിങ്ങളോട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്.

Liver diseases മിക്കപ്പോഴും നിശബ്ദമാണ് — രോഗം മൂർച്ഛിക്കുമ്പോഴാണ് ശക്തമായ സൂചനകൾ കാണിക്കുകയുള്ളൂ. അതുകൊണ്ടാണ് ഇത്രയും പേർ അറിയാതെ പോകുന്നത്.

“എനിക്ക് കരൾ പ്രശ്നം ഇല്ല, ഞാൻ മദ്യം കഴിക്കാറില്ല” — ഇതൊരു തെറ്റുധാരണ ആണ്, 3 ഇന്ത്യക്കാരിൽ 1 ആൾക്ക് Fatty Liver ഉണ്ടാകാം. നമ്മൾ കഴിക്കുന്ന ഭക്ഷണം, ഉറങ്ങുന്ന രീതി, വ്യായാമം ഇല്ലാത്ത ശരീരം — ഇതൊക്കെ ചേർന്ന് കരളിനെ നശിപ്പിക്കുന്നു. നമ്മൾ അറിയാതെ.

നിങ്ങൾക്ക് ചുറ്റും ഉള്ളവരിൽ ആർക്കും ഉണ്ടാകാം. നിങ്ങൾക്ക് തന്നെ ഉണ്ടാകാം.

പക്ഷേ നിങ്ങളുടെ കരളിന് സ്വയം സുഖപ്പെടാനുള്ള ശേഷിയുണ്ട്. 💚 ശരീരത്തിലെ മറ്റ് ഒരു അവയവത്തിനും ഇല്ലാത്ത ഒരു Superpower. ഒരു ചെറിയ രക്തപരിശോധന — അത്രയേ വേണ്ടൂ.

ലക്ഷണങ്ങൾ കണ്ടാൽ നിസ്സാരമായി കാണരുത് — ഇന്ന് തന്നെ ഒരു സ്പെഷ്യലിസ്റ്റിനെ കാണൂ.

ഈ അറിവ് ഒരാളിലേക്കെങ്കിലും എത്തിക്കൂ — ഒരുപക്ഷേ അത് ഒരു ജീവൻ രക്ഷിച്ചേക്കാം. 🙏

18/04/2026

കരളിനെ കരുതലോടെ കാക്കാം!
മദ്യപാനവും ജങ്ക് ഫുഡും മാത്രമല്ല, ഈ അഞ്ച് കാര്യങ്ങളും നിങ്ങളുടെ കരളിന്റെ ആരോഗ്യത്തിന് ഭീഷണിയാണ്:

അമിതവണ്ണം (Obesity): കരൾ വീക്കത്തിനും ഫാറ്റി ലിവറിനും (Fatty Liver) കാരണമാകുന്നു.

പഞ്ചസാരയുടെ അമിത ഉപയോഗം: അമിതമായ മധുരം കരളിൽ കൊഴുപ്പായി അടിഞ്ഞുകൂടുന്നു.

സ്വയം ചികിത്സ (Self-medication): ഡോക്ടറുടെ നിർദ്ദേശമില്ലാതെ കഴിക്കുന്ന മരുന്നുകൾ കരളിൽ വിഷാംശം ഉണ്ടാക്കാം.

ഉറക്കമില്ലായ്മ (Sleeplessness): കരളിന്റെ സ്വാഭാവികമായ ശുദ്ധീകരണ പ്രക്രിയയെ ഇത് തടസ്സപ്പെടുത്തുന്നു.

വ്യായാമമില്ലായ്മ: ഉദാസീനമായ ജീവിതശൈലി കരളിന്റെ പ്രവർത്തനക്ഷമത കുറയ്ക്കുന്നു.

ഈ ലോക ലിവർ ദിനത്തിൽ, നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി കരളിനെ സംരക്ഷിക്കാം.

17/04/2026

ഇന്ന് ലോക ഹീമോഫീലിയ ദിനം (World Haemophilia Day)
രക്തം കട്ടപിടിക്കാത്ത ഈ അപൂർവ രോഗത്തെക്കുറിച്ച് എത്ര പേർക്ക് അറിയാം?

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങളുടെ കുറവ് മൂലം മുറിവുകളിൽ നിന്ന് അമിതമായി രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥയാണ് ഹിമോഫിലിയ.

Joint Pain, Swelling & Prolonged Bleeding എന്നിവ ലക്ഷണങ്ങളായി കാണപ്പെടുന്ന ഈ രോഗം കൃത്യമായ രക്തപരിശോധനകളിലൂടെ കണ്ടെത്താൻ സാധിക്കും. രോഗം നേരത്തെ തിരിച്ചറിയുന്നത് ആന്തരിക രക്തസ്രാവം തടയാനും സന്ധികൾക്കുണ്ടാകുന്ന തകരാറുകൾ ഒഴിവാക്കി മെച്ചപ്പെട്ട ജീവിതം നയിക്കാനും സഹായിക്കുന്നു

ഈ അറിവ് നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കൂടി പങ്കുവെക്കൂ.

16/04/2026

ഫാറ്റി ലിവർ രോ​ഗത്തെ തടയുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും തുടക്കത്തിൽ പ്രകടമാകുന്ന ലക്ഷണങ്ങളെ കുറിച്ചും കൊച്ചി അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോഎൻട്രോളജി ആൻഡ് ഹെപ്പറ്റോളജി വിഭാ​ഗം കൺസൾട്ടൻ്റും അഡീഷണൽ പ്രൊഫസറുമായ ഡോ. പ്രിയ നായർ സംസാരിക്കുന്നു...

അമൃത ഹോസ്പിറ്റൽ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ! 🌼🪔 ഏവർക്കും നന്മയും ഐശ്വര്യവും ആരോഗ്യവും നിറഞ്ഞ ഒരു പുതുവർഷം ആക...
14/04/2026

അമൃത ഹോസ്പിറ്റൽ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ! 🌼🪔 ഏവർക്കും നന്മയും ഐശ്വര്യവും ആരോഗ്യവും നിറഞ്ഞ ഒരു പുതുവർഷം ആകട്ടെ.

ശ്വാസകോശ ചികിത്സയിൽ പുതിയ നാഴികക്കല്ലുമായി കൊച്ചി അമൃത ഹോസ്പിറ്റൽ!സങ്കീർണ്ണമായ 3000-ലധികം അഡ്വാൻസ്ഡ് റിജിഡ് ബ്രോങ്കോസ്കോ...
10/04/2026

ശ്വാസകോശ ചികിത്സയിൽ പുതിയ നാഴികക്കല്ലുമായി കൊച്ചി അമൃത ഹോസ്പിറ്റൽ!

സങ്കീർണ്ണമായ 3000-ലധികം അഡ്വാൻസ്ഡ് റിജിഡ് ബ്രോങ്കോസ്കോപ്പിക് ചികിത്സകൾ വിജയകരമായി പൂർത്തിയാക്കി അമൃത ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം സമാനതകളില്ലാത്ത നേട്ടം കൈവരിച്ചിരിക്കുന്നു. ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ 2017-ൽ സ്ഥാപിതമായ ഈ വിഭാഗം, ഇന്റർവെൻഷണൽ പൾമണോളജി ചികിത്സയ്ക്കായി മാത്രം ഇന്ത്യയിൽ ആരംഭിച്ച ആദ്യത്തെ കേന്ദ്രമാണ്. ശ്വാസനാളത്തിലെ അതീവ സങ്കീർണ്ണമായ തടസ്സങ്ങൾ നീക്കുന്നതിലും നൂതന സംഘ്യാദ്യവിദ്യകളിലും അമൃത ഇന്ന് രാജ്യത്ത് മുൻനിരയിലാണ് .

രോഗനിർണ്ണയത്തിലും ചികിത്സയിലും ലോകശ്രദ്ധ നേടിയ നിരവധി നേട്ടങ്ങൾ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം സ്വന്തമാക്കിയിട്ടുണ്ട്. ശിശുക്കളിലെ ശ്വാസകോശ രോഗനിർണ്ണയത്തിനായി ലോകത്തിലെ ആദ്യത്തെ 'ട്രാൻസ്ബ്രോങ്കിയൽ ലംഗ് ക്രയോബയോപ്സി' വിജയകരമായി നടപ്പിലാക്കിയത് അമൃതയിലാണ്. കൂടാതെ നവജാതശിശുക്കളിലെ ഇന്ത്യയിലെ ആദ്യത്തെ എയർവേ സ്റ്റെന്റിംഗ് ഉൾപ്പെടെയുള്ള ചരിത്രപരമായ നിരവധി ചികിത്സകൾക്കും ഈ വിഭാഗം നേതൃത്വം നൽകി. ഇന്റർവെൻഷണൽ പൾമണോളജിക്ക് മാത്രമായി ഒരു പ്രത്യേക വിഭാഗം സജ്ജീകരിച്ചതിലൂടെ സങ്കീർണ്ണമായ പല ശ്വാസനാള പ്രശ്നങ്ങൾക്കും പുത്തൻ ചികിത്സാ രീതികൾ പ്രാവർത്തികമാക്കാൻ ഹോസ്പിറ്റലിന് സാധിച്ചു.

ചികിത്സയ്ക്കൊപ്പം തന്നെ വരുംതലമുറ ഡോക്ടർമാരെ വാർത്തെടുക്കുന്നതിലും അമൃത വലിയ പ്രാധാന്യം നൽകുന്നു. ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച 'അഡ്വാൻസ്ഡ് ഇന്റർവെൻഷണൽ പൾമണോളജി ഫെല്ലോഷിപ്പ് പ്രോഗ്രാമി'ലൂടെ ലോകമെമ്പാടുമുള്ള അമ്പതിലധികം പൾമണോളജിസ്റ്റുകൾക്ക് ഇതിനോടകം അമൃതയിൽ നിന്ന് വിദഗ്ധ പരിശീലനം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ ചികിത്സാ രംഗത്തെ ഈ അഭിമാനകരമായ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ആരോഗ്യപ്രവർത്തകർക്കും അഭിനന്ദനങ്ങൾ!

ഈ ലോക ആരോഗ്യ ദിനത്തിൽ, എല്ലാവർക്കും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുക എന്ന പൊതുവായ ലക്ഷ്യത്തിനായി നമുക്ക് ഒരുമിച്ച് നിൽക്...
07/04/2026

ഈ ലോക ആരോഗ്യ ദിനത്തിൽ, എല്ലാവർക്കും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുക എന്ന പൊതുവായ ലക്ഷ്യത്തിനായി നമുക്ക് ഒരുമിച്ച് നിൽക്കാം.

പുതിയ അറിവുകളും നൂതന സാങ്കേദ്യവിദ്യകളും ഒന്നിപ്പിച്ചുകൊണ്ട്, ചികിത്സാരംഗം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, മികച്ച ചികിത്സയും സ്നേഹത്തോടെയുള്ള പരിചരണവും നൽകിക്കൊണ്ട് ഓരോ ജീവന്റെയും മൂല്യം ഉയർത്താൻ അമൃത ഹോസ്പിറ്റൽ പ്രതിജ്ഞാബദ്ധതരാണ്.

ആരോഗ്യകരമായ ഒരു ഭാവി എന്ന ആഗോള ലക്ഷ്യത്തിനൊപ്പം ഇന്ന് ഞങ്ങളും അഭിമാനപൂർവ്വം അണിചേരുന്നു.

Together for Health. Stand with Science.

31/03/2026

അമൃത ഹോസ്പിറ്റൽ ഒരു ശ്രദ്ധേയമായ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.
മാക്കോ റോബോട്ടിക് സിസ്റ്റത്തിന്റെ സഹായത്തോടെ 1000 സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അമൃത ഹോസ്പിറ്റൽ, കൊച്ചി.
കൂടുതൽ കൃത്യത, കുറഞ്ഞ വേദന, വേഗത്തിലുള്ള പുനരധിവാസം എന്നിവയിലൂടെ രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കുന്നു.

-MAKO റോബോട്ടിക് സിസ്റ്റം ഉപയോഗിച്ച് 1000-ത്തിലധികം ജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.

-2017-ൽ ഇന്ത്യയിൽ ആദ്യമായി ഈ സാങ്കേതികവിദ്യ അവതരിപ്പിച്ചത് അമൃതയാണ്.
-അന്നുമുതൽ ഇടുപ്പെല്ല്, മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നു.

-പേശികൾക്ക് ക്ഷതം ഏൽപ്പിക്കാതെയുള്ള ഹിപ്പ് റീപ്ലേസ്‌മെന്റും, പാർഷ്യൽ നീ റീപ്ലേസ്‌മെന്റും കൂടുതൽ കൃത്യതയോടെ നടത്താൻ സാധിക്കുന്നു.
-മില്ലിമീറ്റർ നിലവാരത്തിലുള്ള കൃത്യതയിൽ ഇംപ്ലാന്റുകൾ സ്ഥാപിക്കാനാകുന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

-ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദന കുറയ്ക്കാനും, രോഗികൾക്ക് വേഗത്തിൽ സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും ഇത് സഹായിക്കുന്നു
-ഓരോ രോഗിയുടെയും ശരീരഘടനയ്ക്ക് അനുയോജ്യമായി ശസ്ത്രക്രിയ ക്രമീകരിക്കാനാകുന്നതും ഈ സാങ്കേതികവിദ്യയുടെ പ്രത്യേകതയാണ്.

Address

Amrita Hospital, Ponekkara P. O
Kochi
682041

Alerts

Be the first to know and let us send you an email when Amrita Hospital, Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Amrita Hospital, Kochi:

Share

Our Story

EXCEPTIONAL TECHNOLOGY, COMPASSIONATE CARE. Amrita Hospitals are recognised as one of the premier hospitals in South Asia.

In the twenty short years since its inception, Amrita Institute of Medical Sciences (Amrita Hospital) has grown from a 115 bed specialty hospital to a 1300 bed super-specialty tertiary care health centre with an attached medical college hospital. On the 17th of May 1998, Amrita Hospital was inaugurated by the then Prime Minister of India, Shri Atal Bihari Vajpayee, in the presence of Her Holiness, Sri Mata Amritanandamayi Devi.

In the twenty short years since its inception, Amrita Institute of Medical Sciences (Amrita Hospital) has grown from a 115-bed specialty hospital to a 1300 bed super-specialty tertiary care health center with an attached medical college hospital. On the 17th of May 1998, Amrita Hospital was inaugurated by the then Prime Minister of India, Shri Atal Bihari Vajpayee, in the presence of Her Holiness, Sri Mata Amritanandamayi Devi.ments, 45 other departments, 4500 support staff, and 670 faculty members. The hospital is using fully digital imaging services and is the first institution in South East Asia to do this. by Dr. A. P. J. Abdul Kalam, the former President of India. The most recent additions are the DA VINCI SURGICAL ROBOTIC SYSTEM; ROSA, the latest generation in robotic neurosurgery assistance; the MAKO ROBOTIC-ARM ASSISTED TECHNOLOGY which is transforming the way joint replacement surgeries are being performed; a CyberKnife M6 and Tomotherapy for the most precise radiotherapy available today; the GE Voluson E10 4D ultrasound system for spectacular 2D and 3D/4D images; a Philips 256 slice iCT scanner; a PET-3Tesla MRI scanner which is extremely useful for early detection of cancer; and the Digital Pathology Solution, a virtual microscope which digitizes lab slides which more accurately help clinicians in better, faster, cheaper diagnosis and prediction of diseases. FOLLOW US ON TWITTER:

With extensive facilities comprising 28 modern operating theatres, 275 equipped intensive-care beds, a fully computerized and networked Hospital Information System (HIS), a fully digital radiology department, 17 NABL accredited clinical laboratories and a 24/7 telemedicine service, Amrita Hospital offers a total and comprehensive health solution comparable to the best hospitals in the world. There are 12 superspecialty departments, 45 other departments, 4500 support staff and 670 faculty members. The hospital is using fully digital imaging services and is the first institution in South East Asia to do this. by Dr. A. P. J. Abdul Kalam, the former President of India. The most recent additions are the DA VINCI SURGICAL ROBOTIC SYSTEM; ROSA, the latest generation in robotic neurosurgery assistance; the MAKO ROBOTIC-ARM ASSISTED TECHNOLOGY which is transforming the way joint replacement surgeries are being performed; a CyberKnife M6 and Tomotherapy for the most precise radiotherapy available today; the GE Voluson E10 4D ultrasound system for spectacular 2D and 3D/4D images; a Philips 256 slice iCT scanner; a PET-3Tesla MRI scanner which is extremely useful for early detection of cancer; and the Digital Pathology Solution, a virtual microscope which digitizes lab slides which more accurately help clinicians in better, faster, cheaper diagnosis and prediction of diseases. FOLLOW US ON TWITTER: https://twitter.com/AmritaHospitals