24/02/2026
ഉപവാസം ശരീരത്തിന്റെയും മനസ്സിന്റെയും കാര്യമാണ്; ചികിത്സയും ആരോഗ്യപരിപാലനവും ദൈവാനുഗ്രഹമായി കാണേണ്ടതാണ്. ആത്മീയ അനുഷ്ഠാനത്തിനായി ശരീരം ത്യജിക്കരുത്.
റമളാൻ ഉപവാസവും മാനസികാരോഗ്യവും — ചില കരുതലുകൾ
• ഡോക്ടറുടെ ഉപദേശം കൂടാതെ മരുന്നുകളുടെ അളവ് സ്വമേധയാ കുറയ്ക്കുകയോ മാറ്റുകയോ നിർത്തുകയോ ചെയ്യരുത്
• ശരീരത്തിൽ ജലക്ഷയം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ലിഥിയം പോലുള്ള മരുന്നുകൾ കഴിക്കുന്നവർക്ക് ഇത് അത്യന്തം പ്രധാനമാണ്.
• പകൽ സമയത്ത് അധികമായി ഉറങ്ങുന്നത് ഒഴിവാക്കുക; ഇത് രാത്രിയിലെ ഉറക്കത്തെ ഗണ്യമായി ബാധിക്കാം.
• പുകയില, മദ്യം തുടങ്ങിയ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ പെട്ടെന്ന് നിർത്തുമ്പോൾ വിയർപ്പും അസ്വസ്ഥതയും ഉൾപ്പെടുന്ന withdrawal ലക്ഷണങ്ങൾ ഉണ്ടാകാം. അതിനാൽ ഉപവാസം തുടങ്ങുന്നതിന് മുമ്പ് തന്നെ ചികിത്സാ സഹായം തേടി തയ്യാറാകുക.
• അധികമായി ചായയോ കാപ്പിയോ (കഫെയിൻ) ഉപയോഗിക്കുന്നത് ഒഴിവാക്കുക.
. പ്രോട്ടിൻ കൂടുതൽ ഉള്ള എന്നാൽ കാർബോഹൈഡ്രറ്റ് , മധുരം , എണ്ണ കൊഴുപ്പു എന്നിവ കുറഞ്ഞ ആഹാരം കഴിക്കുക
• പല മരുന്നുകളും ദിവസത്തിൽ പലവട്ടം കഴിക്കേണ്ട അവസ്ഥയാണെങ്കിൽ, ഉപവാസം ആരോഗ്യത്തിന് ഹാനികരമായേക്കാം. അത്തരം സാഹചര്യങ്ങളിൽ ഉപവാസം ഒഴിവാക്കുന്നതാണ് ഉചിതം.
ഖുര്‍ആനിലെ കരുണാഭാവമുള്ള നിർദ്ദേശം
“നിശ്ചിത ദിവസങ്ങളിലാണ് ഉപവാസം. നിങ്ങളിൽ ആരെങ്കിലും രോഗിയായാലോ യാത്രയിൽ ആയാലോ, പിന്നീട് നഷ്ടപ്പെട്ട ദിവസങ്ങൾക്ക് തുല്യമായ ദിവസങ്ങൾ ഉപവസിക്കാം. അതും അത്യന്തം ബുദ്ധിമുട്ടുള്ളവർക്ക് ഓരോ ദിവസത്തിനും ഒരു ദരിദ്രനെ ഭക്ഷിപ്പിക്കുക എന്ന പ്രതിഫലം നൽകാം. ആരെങ്കിലും അധികമായി നന്മ ചെയ്യുമെങ്കിൽ അതു കൂടുതൽ നല്ലതാണ്. നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ ഉപവസിക്കുന്നത് തന്നെയാണ് നിങ്ങൾക്ക് ഏറ്റവും ഉത്തമം.”
ആരോഗ്യം സംരക്ഷിക്കുന്നത് തന്നെ ഒരു ഇബാദത്താണ്.
ശരീരവും മനസ്സും സുരക്ഷിതമായിരിക്കുമ്പോഴാണ് ആത്മീയത പൂർത്തിയാകുന്നത്.