Drcjjohn Chennakkattu

Drcjjohn Chennakkattu നിഷ്ക്രിയ നിരീക്ഷകന്‍ 😏

05/05/2026

ഈ നിയമസഭാ തെരെഞ്ഞെടുപ്പിൽ അണികളുടെ പോലും അടിയേറ്റ് തകർന്ന് പോയ മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നും
ബി ജെ പിയിലേക്ക് ഒഴുക്ക് ഉണ്ടാകുമെന്നും ആ പാർട്ടി ശുഷ്കമാകുമെന്നും പറയുന്ന രാഷ്ട്രീയ പണ്ഡിതരുണ്ട് .അത് ശരിയാണെന്ന് തോന്നുന്നില്ല.മാർക്സിസ്റ്റ് പാർട്ടി കേരളത്തിൽ പുതിയ പ്രവർത്തന ശൈലികളും ,നേതാക്കളുമായി വളരണം .ആ പാർട്ടിയുടെ കണ്ണൂർ മേധാവിത്വം കുറച്ചു കുറയണം .
ക്യാപ്പിറ്റലിസ്റ്റ് കമ്യുണിസ്റ്റുകളുടെ സ്വാധീനം ഇല്ലാതാകണം . .പാർട്ടിയിലെ രണ്ടാം നിര നയിക്കാനുള്ള പ്രധാന സ്ഥാനങ്ങളിൽ വരണം .ഇക്കുറി തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട പലരും മികച്ച സംഘടനാ ശേഷി ഉള്ളവരാണ് .അവരെ പാർട്ടിയെ ഉണർത്താൻ ഉപയോഗിക്കണം .
സ്തംഭനമല്ല പ്രതിപക്ഷ പ്രവർത്തനമെന്ന് കാട്ടി കൊടുക്കണം.ഇക്കുറി ഉണ്ടായത്
മുന്നറിയിപ്പാണ് .അത് ഉൾക്കൊണ്ട് തിരുത്തണം .ശക്തി പ്രാപിക്കണം .ആരെങ്കിലും കേൾക്കുമോ ?
(സി ജെ ജോൺ )
Drcjjohn Chennakkattu

04/05/2026

ജനാധിപത്യ പാർട്ടികൾ വ്യക്തികേന്ദ്രീകൃതമായി പ്രവർത്തിക്കുന്നുവെന്ന പ്രതീതി
വല്ലാതെ മേൽകൈ നേടിയാൽ കേരളത്തിലെ വോട്ടറന്മാർ ഉൾക്കൊള്ളില്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ നിയമ സഭാ തെരെഞ്ഞെടുപ്പ് നൽകുന്നത് .അറിഞ്ഞോ അറിയാതെയോ അധികാരത്തിന്റെ അഹങ്കാരം നേതാവിന്റെ ചൊല്ലിലോ ചെയ്തിയിലോ സ്ഥിരമായി വന്നാൽ അത് ആ പാർട്ടിയിലെ മറ്റുള്ളവരുടെ തെരെഞ്ഞെടുപ്പ് വിജയത്തെയുംബാധിക്കും .
എൽ .ഡി .എഫിലെ നല്ല എം .എൽ .എമാരും
തോറ്റില്ലേ ? .സ്തുതി പാഠകരെ നിരത്തിയാലും,വലിയ പരസ്യ കോലാഹലങ്ങൾ നടത്തിയാലും സ്വന്തം പാർട്ടിക്കാർ പോലും സത്യം വായിച്ചെടുക്കും .പ്രധാന കസേരക്കായി പണി എടുക്കാതെ ഇമ്മാതിരി ചപ്പടാച്ചികൾ നടത്തുന്ന യു ഡി എഫ് നേതാക്കൾ ഇത് മനസ്സിൽ കുറിക്കുക .ഇത് എല്ലാവർക്കുമുള്ള സന്ദേശമാണ് . ഇനി കേരള ഭരണം നടത്താൻ പോകുന്ന വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾക്കും ഇത് ബാധകമാണ് .ഈ തെരെഞ്ഞെടുപ്പ് ഫലം കേരള ജനതയുടെ രാഷ്ട്രീയ ബോധത്തിന്റെ കൂടി സാക്ഷ്യമാണ്.
വർഗ്ഗിയ കണക്കുകൾ മാത്രം നിരത്തി അവരെ പരിഹസിക്കരുത്.
(സി ജെ ജോൺ )
Drcjjohn Chennakkattu

04/05/2026

യു ഡി എഫ് തരംഗം സൃഷ്ടിച്ചതിലുള്ള ക്രെഡിറ്റ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പിന്തുണച്ച ടീമിനും കൂടി നൽകാതിരിക്കാൻ എ കെ ആന്റണി ഉൾപ്പെടെയുള്ള കോൺഗ്രസ്സിലെ മുതിർന്ന നേതാക്കൾ കാണിച്ച ജാഗ്രത ശ്രദ്ധിക്കേണ്ടതാണ് .ഭരണ വിരുദ്ധ വികാരം ,രാഹുൽ ഗാന്ധിയുടെ ഗ്യാരണ്ടീ തുടങ്ങിയ പലതിലും ഒതുക്കി . അതാണ് കോൺഗ്രസ്സ് .എന്നാൽ കോൺഗ്രസ്സ് അണികൾക്ക് ആരൊക്കെ എപ്പോഴൊക്കെ ശക്തമായ നിലപാട് സ്വീകരിച്ചു പ്രവർത്തിച്ചുവെന്ന് അറിയാം .
(സി ജെ ജോൺ )
Drcjjohn Chennakkattu

04/05/2026

എഴുപത്തിയഞ്ച് മുതൽ എഴുപത്തിയെട്ട് വരെ സീറ്റ് വിജയിച്ചു എൽ ഡി എഫ് വരുമെന്ന് അവർ .എൺപത്തിയഞ്ച് മുതൽ നൂറ്‌ സീറ്റ് വരെ പിടിച്ചു അവർ ജയിക്കുമെന്ന് യു ഡി എഫ്.
എട്ട് മുതൽ പത്ത് സീറ്റ് വരെ തൂക്കി ഹങ്ങ് നിയമസഭ ഉണ്ടാക്കി
സംസ്ഥാന ഭരണം നിയന്ത്രിക്കുമെന്ന്
എൻ ഡി എ .
എന്ത് സംഭവിക്കുമെന്ന് ഇന്നറിയാം. ഒരു ട്വന്റി ട്വന്റി ക്രിക്കറ്റ് കളിയുടെ ആവേശത്തോടെ കയറ്റിറക്കം കാണാം കൂട്ടരേ .
(സി ജെ ജോൺ )
Drcjjohn Chennakkattu

ഇന്ന് യു .ജി നീറ്റ് പരീക്ഷ .നീറ്റ് ഉന്മാദത്തെ കുറിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രെസ്സിൽ പണ്ട് എഴുതിയ ലേഖനം .
03/05/2026

ഇന്ന് യു .ജി നീറ്റ് പരീക്ഷ .
നീറ്റ് ഉന്മാദത്തെ കുറിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രെസ്സിൽ പണ്ട് എഴുതിയ
ലേഖനം .

KOCHI: The UG NEET conducted by the National Testing Agency and attended by 23 million students is now under a cloud of controversy.The credibility of the entra

03/05/2026

തെരെഞ്ഞെടുപ്പ് നാളുകളിൽ മുന്നണി മാറി മത്സരിച്ചവരുടെ എണ്ണം ഇക്കുറി കൂടുതലാണ്.അവരുടെ ജയസാധ്യത ഏതാണ്ട് വട്ട പൂജ്യമാണ് .ഒരാൾ കഷ്ടിച്ച് ജയിച്ചുവെന്ന് വരാം .
(സി ജെ ജോൺ )
Drcjjohn Chennakkattu

03/05/2026

കോൺഗ്രസ്സിൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ടെന്ന് അവകാശപ്പെടുന്നവർ മൂന്നാണ് .മന്ത്രിയാകാൻ അവകാശ വാദം ഉന്നയിക്കുന്നവർ ഇരുപത്‌ പേരെങ്കിലും കാണും .നേരത്തെ മന്ത്രിയായവർ
കെ .ബാബു മാതൃക സ്വീകരിക്കുമോ ? സാധ്യത ഇല്ല .യു ഡി എഫ് ജയിച്ചാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയും ,
വി .ഡി .സതീശൻ ധനകാര്യ മന്ത്രിയുമാകാനാണ് സാധ്യത .കെ .മുരളീധരൻ ജയിച്ചാൽ ആഭ്യന്തര മന്ത്രിയായേക്കാം . മന്ത്രിസഭാ രൂപീകരണ വേളയിലും വി.ഡി .സതീശൻ കോൺഗ്രസ്സിനോടുള്ള കൂറ് അവനവനോടുള്ള കൂറിനും മീതെ പ്രതിഷ്ഠിക്കാനാണ് സാധ്യത. അദ്ദേഹം മുഖ്യ മന്ത്രി മെറ്റീരിയൽ തന്നെയാണ്. കോൺഗ്രസ്സിന് വേണ്ടെങ്കിൽ പിന്നെ എന്ത് ചെയ്യും ?
(സി ജെ ജോൺ )
Drcjjohn Chennakkattu

02/05/2026

കൊടിയ ചൂട് , ആക്രമിക്കുന്ന തെരുവ് നായ,കടിക്കുന്ന പാമ്പ്‌ -കേരളത്തിലെ ടൂറിസം എങ്ങനെ വളരാനാണ് .വിദേശികൾ ഇത് കേട്ടാൽ വരില്ല .ഇതൊക്കെ പരിചയമുള്ള അന്യ സംസ്ഥാനക്കാർ വരും .അവരാണ് കേരളത്തിന്റെ ടൂറിസത്തെ ജീവനോടെ നില നിർത്തുന്നത് .
ഇക്കുറി തണുപ്പന്വേഷിച്ചു കേരളത്തിന്റെ മല മുകളിലേക്ക് പോയവർക്കും കിട്ടി ചൂട് .
(സി ജെ ജോൺ )

02/05/2026

കോലഞ്ചേരി കടയിരുപ്പിലെ സെന്റ് പീറ്റേഴ്സ് സി. ബി. എസ്‌. സി സ്‌കൂളിൽ സ്‌കൂൾ കൗൺസെല്ലേഴ്‌സായുള്ള യോഗ്യതകളും ,പ്രവർത്തി പരിചയവുമുള്ളവരെ വേണമെന്ന് അറിയിക്കുന്നു .അവിടത്തെ ഹ്യൂമൻ റീസോഴ്സ് മേധാവിയുമായോ പ്രിൻസിപ്പലുമായോ ബന്ധപ്പെടുക. .

01/05/2026

ഈ വി മെഷിൻ തുറന്ന് കൃത്യമായ ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ എക്സിറ്റ് പോൾ ഫലം ചർച്ച ചെയ്ത് രസിക്കുന്നത് വിനോദ മൂല്യമുള്ള പരിപാടിയായി
മാറിയിരിക്കുന്നു .മൊത്തത്തിൽ തെരഞ്ഞെടുപ്പിന് ഒരു ക്രിക്കറ്റ് മത്സരത്തിന്റെ മൂഡ് വന്നിട്ടുണ്ട്. .
റൺസ് വരും പോലെയാകും ഫലത്തിന്റെ റിപ്പോർട്ടിങ്. ജനത്തിന് ജനാധിപത്യം കൊണ്ട് ഇങ്ങനെയും ചില രസങ്ങൾ വേണ്ടേ ?
(സി ജെ ജോൺ )
Drcjjohn Chennakkattu

01/05/2026

ഒറ്റയാൾ നിയമസഭാംഗങ്ങളുടെ കരുണയിൽ ഭരണം നടത്തേണ്ട എണ്ണമാണ് യു ഡി എഫിന് കിട്ടുന്നതെങ്കിൽ അതിനെ രാഷ്ട്രീയ പരാജയമായി കണക്കാക്കേണ്ടി വരും.എൺപത്തിയഞ്ചിന് മുകളിൽ സീറ്റ് കിട്ടിയാലേ രക്ഷയുള്ളൂ . അപ്പോൾ കോൺഗ്രസ്സിലെ പോരടിയാകും പ്രശ്നം .പോരടിക്കുന്നില്ലെങ്കിലും അങ്ങനെയൊരു പ്രതീതിയാകും മാധ്യമങ്ങൾ ഉണ്ടാക്കുക . അതിനെയും കൈകാര്യം ചെയ്യേണ്ടി വരും .ശക്തനും നിശ്ചയദാർഢ്യവുമുള്ള
മുഖ്യമന്ത്രിക്കേ യു ഡി എഫ് കൂട്ടത്തെ മേയിക്കാനാവൂ.
( സി ജെ ജോൺ)
Drcjjohn Chennakkattu

കേരള സർക്കാരിന്റെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കൗൺസലറന്മാർക്ക് വേണ്ടി സംഘടിപ്പിച്ച ശിൽപ്പശാലയിൽ അവരു...
30/04/2026

കേരള സർക്കാരിന്റെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കൗൺസലറന്മാർക്ക് വേണ്ടി സംഘടിപ്പിച്ച ശിൽപ്പശാലയിൽ അവരുമായി ആശയവിനിമയം നടത്തി .കൗമാരം പഴയ കൗമാരമല്ലെന്നും ഇടപെടലുകളിൽ അത് ഉൾക്കൊള്ളണമെന്നുമുള്ളതിൽ
ആർക്കും തർക്കമുണ്ടായില്ല .
ഇവർ കുട്ടികളെന്ന മട്ടിൽ കൈകാര്യം ചെയ്താൽ ഇനി സ്വീകാര്യത ഉണ്ടാവില്ല . അവർ മാറിയിരിക്കുന്നു . കുട്ടി തലച്ചോറിലേക്ക് അക്രമവും ലൈംഗികതയുമൊക്കെ ഇടിച്ചു കയറുന്ന കാലമാണ് .ഡിജിറ്റൽ ആവേശം പലരെയും സാമൂഹികവൽക്കരണത്തിൽ നിന്നും അകറ്റിയിട്ടുണ്ട്. അതിന്റെതായ പ്രശ്നങ്ങൾ ധാരാളമായി കാണാം. തുല്യതയും ആദരവുമൊക്കെ എല്ലാ കൗമാര പ്രായക്കാരും ആഗ്രഹിക്കുന്നുണ്ട്. ജഡ്ജ് ചെയ്യപ്പെടാതെ കേൾക്കപ്പെടണമെന്ന മോഹം അവർക്കുമുണ്ട് .പ്രതീക്ഷ നൽകുന്ന ടീമിനെയാണ് ഈ സ്‌കൂൾ കൗൺസലർമാരിൽ കണ്ടത് .അവരെ വിദ്യാഭ്യാസ വകുപ്പ് നന്നായി പ്രയോജനപ്പെടുത്തട്ടെ .
(ഡോ: സി ജെ ജോൺ)
Drcjjohn Chennakkattu

Address

Asoka Road
Kochi
682017

Website

Alerts

Be the first to know and let us send you an email when Drcjjohn Chennakkattu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Drcjjohn Chennakkattu:

Share