01/05/2026
രാജയോഗം....10
#യോഗത്തിനുള്ള_യോഗ്യത
ആത്മൗപമ്യേന സർവത്ര
സമം പശ്യതി യോƒർജുന
സുഖം വാ യദി വാ ദുഃഖം
സ യോഗീ പരമോ മതഃ
(ഗീത 6 : 32)
ആത്മസാദൃശ്യം കൊണ്ട് സകല ജീവികളുടേയും സുഖദുഃഖങ്ങളെ ആരാണോ തന്റേതെന്നപോലെ തുല്യമായി കാണുന്നത് ആ യോഗി ഉത്തമനാണ്.
സര്‍വ്വജീവജാലങ്ങളിലും സ്ഥിതിചെയ്യുന്നത് തന്നില്‍ സ്ഥിതിചെയ്യുന്ന അതേ പരമാത്മചൈതന്യം തന്നെയാണെന്ന അറിവോടെ മറ്റുള്ളവരുടെ സുഖദുഃഖങ്ങളെ തന്‍റേതെന്നപോലെ കാണുന്നവന്‍ ഉത്തമനായ യോഗിയാണ്.
എന്നാല്‍ സാധാരണക്കാരനെ സംബന്ധിച്ച് ആ സ്ഥിതിയിലേക്കെത്തുന്നതുവരെ ആത്മീയചൈതന്യം നിലനിര്‍ത്തുന്നതിനും മനശ്ശാന്തി കൈവരിക്കുന്നതിനും. കൃത്യമായ സാധാനകൾ പാലിക്കേണ്ടതുണ്ട്.
ഉത്തമനായ ഒരു യോഗി സ്വാനുഭവം പ്രമാണമാക്കി ഓരോരുത്തരുടേയും സുഖദുഃഖ ങ്ങൾ അയാൾ മനസ്സിലാക്കുന്നു. താനും ഈശ്വരനും തമ്മിലുള്ള ബന്ധം മറന്നു പോകുന്നതാണ് ജീവന് ദുഃഖകാരണം. മനുഷ്യന്റെ സർവ്വകർമ്മ ങ്ങളുടേയും പരമഭോക്താവും സർവ്വഗ്രഹങ്ങളുടേയും ദേശങ്ങളുടേയും ഉടമയും ജീവാത്മാക്കളുടെ ഉറ്റ സുഹൃത്തും ഈശ്വരനാണ് എന്ന് ബോദ്ധ്യമാകുന്നതാണ് സുഖത്തിന്റെ കാരണം. പ്രകൃതിയുടെ തിഗുണങ്ങളാൽ, ഭൗതികപ്രകൃതിയുടെ ഗുണങ്ങളാൽ, ബദ്ധനായ ജീവാ ത്മാവിന്, താനും ഭഗവാനുമായുള്ള ബന്ധം വിസ്മരിക്കുമ്പോഴാണ് മു ന്നു വിധം ഭൗതികദുഃഖങ്ങൾ അനുഭവിക്കേണ്ടി വരുന്നതെന്ന് ഒരുത്തമ യോഗിക്കറിയാം.
സകല ജീവജാലങ്ങളുടേയും ശ്രേയസ്സിനെ കാംക്ഷിക്കുന്ന ഒരാൾ ഏവരുടേയും ഉത്തമ സുഹൃത്താണെന്നും പറയാം. അയാൾ തനിക്കുവേണ്ടി മാത്രമല്ല, മറ്റുള്ളവർക്കുകൂടി വേണ്ടിയാണ് യോഗത്തിൽ പൂർണ്ണത നേടാൻ ആഗ്രഹിക്കുന്നത്. അതിനാൽ ഉത്തമയോഗി ആയിത്തീർന്ന ആ സാധകൻ തന്റെകൂടെയുള്ള ജീവാത്മാക്കളിൽ ഈർഷ്യാലുവാവില്ല.
#ആത്മൗപമ്യേന_സർവത്ര
സമം പശ്യതി യോƒർജുന
യോഗ മാർഗത്തിത്തിലൂടെ, ഈശ്വരനുമായി ബന്ധം തുടരുന്നതിന് മുന്‍പ്, ഒരു യോഗി തന്റെ സ്ഥിതി എന്തായിരുന്നു എന്ന് അറിയണം. ദുഃഖങ്ങള്‍ മാത്രമല്ല, സുഖങ്ങളും തന്റെ യോഗ പരിശീലനത്തിന് തടസ്സം സൃഷ്ടിക്കുക ആയിരുന്നു. ഇതുപോലെ തന്നെയാണ്, എന്റെ ഈ അനുഭവത്തിന് സമം തന്നെയാണ്, (സര്‍വത്ര) ഈ ലോകത്തിലും മറ്റു ദിവ്യ ലോകങ്ങളിലും സ്ഥിതി ചെയ്യുന്ന ദേവ, മനുഷ്യ, മൃഗ, പക്ഷി, വൃക്ഷ കീടാദികളുടെയും അവസ്ഥ എന്ന് ആ യോഗിവര്യന്‍ അറിയുന്നു. അതുകൊണ്ട് എല്ലാവര്‍ക്കും ദുഃഖം വരാതിരിക്കാനും സുഖം ഉണ്ടാവാനും വേണ്ടി പ്രവര്‍ത്തിക്കാന്‍ ആ യോഗി തീരുമാനിക്കുന്നു. ഭൗതിക സുഖദുഃഖങ്ങള്‍ക്കപ്പുറത്ത്, എല്ലാവരും യോഗ പരിശീലനത്തിലൂടെ, യാഗത്തിന്റെ നിഷ്ഠയിലൂടെ ഭഗവദീയധാമത്തിലെത്തി, പരമാനന്ദ രസം അനുഭവിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു. ആ പ്രവര്‍ത്തനം ലൗകിക പ്രവര്‍ത്തനം പോലെ നമുക്ക് തോന്നിയേക്കാമെങ്കിലും അങ്ങനെയല്ല. അവ, ഭഗവാന് ആരാധനയായും ഭഗവാന്റെ സന്തോഷത്തിന് പൊതുവായും തീരുകയാണ് ചെയ്യുന്നത്. ഭഗവദ് ഭക്തന്മാരുമായി സംവദിച്ച്, ഭഗവത്തത്വ വിജ്ഞാനം നേടി, ആത്മീയ അനുഷ്ഠാനത്തിലൂടെ ഭഗവാന്റെ ദിവ്യധാമത്തിലെത്തി സകലജീവികള്‍ക്കും പരമാനന്ദ ലബ്ധിക്കുവേണ്ടിയാണ് ഈ അത്യുത്കൃഷ്ടമായ പരോപകാരം ആ യോഗി ചെയ്യുന്നത്
യോഗാചാര്യൻ ടി മനോജ്
കോളേജ് ഓഫ് യോഗ
9388038880, 8891139811
www.patanjalicollegeofyoga.org. For more info visit us at http://www.patanjaliyogacentre.co.in/latest-update/-10-/638?utm_source=facebookpage