healthon drugs

healthon drugs HEALTHON DRUGS
CHEMIST AND DRUGGIST

11/01/2025

പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന പി ജയചന്ദ്രന്‍ 1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി എറണാകുളം ജില്ലയിലെ രവിപുരത്ത്‌ ജനിച്ചു. പിന്നീട്‌ കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക്‌ താമസം മാറ്റി. കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം,ചാക്യാര്‍കൂത്ത് എന്നിവയോടെല്ലാംതാൽപര്യമുണ്ടായിരുന്ന പി.ജയചന്ദ്രൻ സ്കൂൾതലത്തിൽ തന്നെലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങൾ നേടിയിരുന്നു. ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ വിദ്യാർത്ഥിയായിരിക്കേ അവിടെസംഗീതാദ്ധ്യാപകനായിരുന്ന കെ വി രാമനാഥനാണ്‌ ആദ്യ ഗുരു.1958ലെയുവജനോത്സവത്തിൽ ലളിതസംഗീതത്തിനും മൃദംഗത്തിനും ഒന്നാം സമ്മാനംകരസ്ഥമാക്കിയ ജയചന്ദ്രൻ അന്ന് ശാസ്ത്രീയസംഗീതത്തിൽ ഒന്നാംസ്ഥാനക്കാരനായ യേശുദാസുമൊത്ത് യുവജനോത്സവ വേദിയിൽ നടത്തിയപ്രകടനത്തിന്റെ ചിത്രം പിൽക്കാലത്ത് ഇരുവരും സംഗീതരംഗത്ത്പ്രഗൽഭരായതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.മലയാളം,തമിഴ്‌,കന്നഡ,തെലുഗു,ഹിന്ദി ഭാഷകളിലായി 15000ലധികം ഗാനങ്ങൾ സമ്മിശ്രഗാനശാഖകളിൽ പാടിയിട്ടുണ്ട്‌.

പുരസ്കാരങ്ങൾ:

1985ലെ ഭാരതസർക്കാരിന്റെ രാജ്യത്തെ മികച്ച ഗായകനുള്ള 33ആമത്‌ ദേശീയചലച്ചിത്രപുരസ്കാരം പി.ജയച്ചന്ദ്രനു ലഭിച്ചു. പി എ ബക്കർ സംവിധാനം ചെയ്ത"നാരായണ ഗുരു" എന്ന സിനിമയിൽ ജി.ദേവരാജൻ ഈണം പകർന്ന "ശിവശങ്കരസർവ്വശരണ്യവിഭോ" എന്ന ഗാനത്തിനായിരുന്നു അവാർഡ്‌.

മികച്ച ഗായകനുള്ള കേരള സംസ്ഥാന സിനിമാപുരസ്കാരം അഞ്ചുതവണ പി. ജയചന്ദ്രനു ലഭിച്ചു.

1972ൽ "പണിതീരാത്ത വീട്‌" എന്ന സിനിമയിലെ "സുപ്രഭാതം" എന്നഗാനത്തിനും 1978ൽ "ബന്ധനം" എന്ന സിനിമയിലെ "രാഗം ശ്രീരാഗം" എന്നഗാനത്തിനും 1999ൽ "നിറ"ത്തിലെ "പ്രായം നമ്മിൽ മോഹം നൽകി" എന്നഗാനത്തിനും 2004ൽ "നീയൊരു പുഴയായ്‌ തഴുകുമ്പോൾ ഞാൻ" എന്ന"തിളക്ക"ത്തിലെ ഗാനത്തിനും പുരസ്കാരാർഹമായപ്പോൾ 2015ൽ"ജിലേബി","എന്നും എപ്പോഴും","എന്നു നിന്റെ മൊയ്തീൻ" എന്നീ സിനിമകളിലെയഥാക്രമം "ഞാനൊരു മലയാളി","മലർവാകക്കൊമ്പത്ത്‌", "ശാരദാംബരം" എന്നീഗാനങ്ങൾക്ക്‌ ഒന്നാകെയും മികച്ച ഗായകനായി പി.ജയചന്ദ്രൻ കേരള സംസ്ഥാനസിനിമാ അവാർഡ്‌ നേടി.

1994ൽ "കിഴക്കുശീമയിലേ" എന്ന ചിത്രത്തിലെ "കത്താഴൻ കാട്ടുവഴി" എന്ന എആർ റഹ്മാൻ ഗാനത്തിന്‌ തമിഴ്‌നാട്‌ സംസ്ഥാന ഗവണ്മെന്റിന്റെ മികച്ച ഗായകനുള്ളസിനിമാ പുരസ്കാരം പി.ജയചന്ദ്രനു ലഭിച്ചു. 1997ൽ സിനിമാഗാനരംഗത്തെ 30 വർഷത്തെ പ്രവർത്തനസാന്നിദ്ധ്യത്തിന്‌ തമിഴ്‌നാട്‌ ഗവൺമന്റ്‌ കലാകാരന്മാർക്കുള്ളഅവരുടെ സമുന്നത അംഗീകാരമായ "കലൈമാമണി പുരസ്കാരം" നൽകിജയചന്ദ്രനെ ആദരിച്ചു.

1999,2001 വർഷങ്ങളിലെ ഏഷ്യാനെറ്റ്‌ ഫിലിം അവാർഡുകൾ, 2000ലെ സ്വരലയ കൈരളി യേശുദാസ്‌ പുരസ്കാരം,2014ലെ ഹരിവരാസനം അവാർഡ്‌,2015ലെകേരള ഫിലിം കൃട്ടിക്സ്‌ അസോസിയേഷൻ അവാർഡ്‌,2017ലെ മഴവിൽ മാംഗോമ്യൂസിക്‌ അവാർഡ്‌ തുടങ്ങി ധാരാളം പുരസ്കാരങ്ങൾ അദ്ദേഹത്തിനു നാളിതുവരെലഭിച്ചിട്ടുണ്ട്‌.

മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന് ആദരാഞ്ജലികൾ 🙏🏻.

©

01/11/2024

Address

Nedungadan Complex, Lisie Hospital Road
Kochi
682018

Opening Hours

Monday 8am - 9pm
Tuesday 8am - 9pm
Wednesday 8am - 9pm
Thursday 8am - 9pm
Friday 8am - 9pm
Saturday 8am - 9pm

Telephone

+918606366339

Alerts

Be the first to know and let us send you an email when healthon drugs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to healthon drugs:

Share