
12/06/2025
മനുഷ്യ മസ്തിഷ്കത്തില്‍ 100 ബില്യന്‍ നാഡീകോശങ്ങളും 100000 ബില്ല്യന്‍ നാഡീതന്തുക്കളും ഉണ്ട്. ഇതിലൂടെ സംഭരിച്ചുവെയ്ക്കാവുന്നതും വിനിമയം ചെയ്യാവുന്നതുമായ വിവരങ്ങളുടെ വ്യാപ്തി ഏറെ വിപുലമാണ്.
വിവരങ്ങള്‍ സാമാന്യ മാത്രയില്‍ മസ്തിഷ്കത്തില്‍ ശേഖരിച്ച് വിനിമയം നടത്തിയിട്ട് പോലും 70 വയസ്സാകുമ്പോള്‍ തന്നെ ഓര്‍മ്മശേഷി ക്ഷയിക്കുന്ന അവസ്ഥ പൊതുവെ സാധാരണമാണ്. ഇരുമ്പ് അടക്കമുള്ള ഘന ലോഹങ്ങളുടെ അംശങ്ങളത്രെ ഇതിന് ഒരു നിദാനം. രക്തസഞ്ചാരത്തിൽ സംഭവിക്കുന്ന തകരാറുകളും കാരണങ്ങളാണ്.
വിഷയങ്ങളുടെ എണ്ണവും വൈവിദ്ധ്യവും പൂര്‍വ്വകാലങ്ങളില്‍ താരതമ്യേനെ കുറവായിരുന്നു. ആദ്യകാലത്തെ ആളുകളില്‍ നാഡീകോശങ്ങളുടെ എണ്ണവും ചിലപ്പോള്‍ കുറവായിരുന്നിരിക്കണം. മനുഷ്യന്‍റെ ഓര്‍മ്മശേഷി മുന്‍പും ഇങ്ങിനെയൊക്കെ തന്നെയായിരുന്നിരിക്കണം. പൂര്‍വ്വകാലത്ത് പടിഞ്ഞാറൻ രാജ്യങ്ങളിൽ നിലനിന്നിരുന്ന ചിത്തരോഗ ആശുപത്രികളുടെ ആധിക്യം അതാണ് സൂചിപ്പിക്കുന്നത്. കാമവും ഓർമ്മയും ചേർന്നതാണ് ചിത്തം. ഓർമ്മ നശിക്കുന്ന രോഗമാണ് Dementia.
വിഷയങ്ങളെ നിയന്ത്രിക്കാനും ലഘുവാക്കാനും ഓർമ്മയെ വർദ്ധിപ്പിക്കാനും കൂടി വേണ്ടിയാകണം മനുഷ്യന്‍ വ്രതവും ഉപാസനയും ധ്യാനവും സന്യാസവും മറ്റും ശീലമാക്കിയത്. മനുഷ്യനിലെ വ്യക്തി ശരീരമോ, പ്രാണനോ മനസ്സോ അല്ല .മനുഷ്യനിലെ വ്യക്തി എന്നത്, കര്‍ത്താവ് എന്നത് ആശയപരമായി ജീവശക്തിയാണ്. ജ്ഞാനം, ഇച്ഛാശക്തി, ക്രിയാശക്തി, ശ്രേയസ്, ഐശ്വര്യം, സൗന്ദര്യം, ആനന്ദം തുടങ്ങിയ അംശങ്ങൾ ഉൾപ്പെട്ട സത്യബോധത്തിന്റെ കൂടെ ജീവശക്തി ഇരിക്കുന്നതും സ്തുതിവാക്കുകള്‍ ചൊല്ലുന്നതും ആണ് ഉപാസന. ശരീരം, പ്രാണശക്തി, മനസ്സ് എന്നിവ ജീവശക്തിയുടെ ആവരണങ്ങൾ മാത്രമാണ്. അനാവശ്യ വിഷയങ്ങളെയെല്ലാം ഒഴിവാക്കി ധര്‍മ്മത്തിന് ഉതകുന്ന വിഷയങ്ങളില്‍ ശ്രദ്ധയെ കേന്ദ്രീകരിക്കുന്നതാണ് ധ്യാനം. അവനവന്റെ ആവരണങ്ങളെ ശുദ്ധിയില്‍ സംരക്ഷിക്കുന്ന മര്യാദയാണ് ധർമ്മം. അവൻ എന്നത് ജീവശക്തിയാണ്. ശുദ്ധി തന്നെയാണ് ശാന്തി.
മസ്തിഷ്കകോശങ്ങളിൽ പ്രവർത്തനനിരതമായ കോശങ്ങളുടെ എണ്ണം കുറഞ്ഞാൽ, നാഡീകോശങ്ങളിൽ മാലിന്യങ്ങൾ നിറഞ്ഞാൽ സമ്മർദ്ദം കൂടും. നിത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങളെ താങ്ങാന്‍ കഴിയാതെ വരുന്നതുകൊണ്ടാകണം മയക്കം കിട്ടുന്ന മരുന്നുകളെ ആശ്രയിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നത്. മയക്കം കൂടിയാല്‍ ജീവശക്തി ലഘുവാകും.
മോഹം, കോപം, ഭയം, സ്വാർത്ഥത, എന്നിവയും ഞാൻ എന്ന ഭാവവും തമസ്സാണ്. ബുദ്ധി എന്നത്, അത് ബാഹ്യ വിഷയമായ വിജ്ഞാനത്തെ സംബന്ധിച്ചതായാലും ആന്തരിക കാര്യമായ ജ്ഞാനത്തെ സംബന്ധിച്ചതായാലും രജസ് ആണ്. രജസ് ഗുണങ്ങൾ ജ്വരത്തെ വർദ്ധിപ്പിക്കും.ബുദ്ധി വിജ്ഞാനത്തില്‍ അധികവും അഹന്തയുടെ, അവിദ്യയുടെ, ദോഷങ്ങളുടെ അംശങ്ങളും അവയുടെ ഗുണങ്ങളുമത്രെ. മനുഷ്യന്‍ അനുഭവിക്കുന്ന, അനുഭവിപ്പിക്കുന്ന രോഗപ്രയസങ്ങള്‍ക്ക് കാരണം ദോഷങ്ങളാണ്.
അവിദ്യയിൽ നിന്ന് രൂപപ്പെട്ട സ്വാഭാവിക രജസ് ബുദ്ധി, ആത്മബോധ പുരുഷനിൽ നിന്ന് രൂപപ്പെടുന്ന അവബോധ ബുദ്ധി എന്നിങ്ങിനെ ബുദ്ധി രണ്ടുതരത്തിൽ ഉണ്ട്. അന്നത്തിലൂടെ, വിജ്ഞാനത്തിലൂടെ എത്തി വികസിച്ച വിശേഷാൽ ബുദ്ധി, കൃത്രിമബുദ്ധി എന്നിവ രജസ്സ് ആണ്. സാഹചര്യം പ്രതികൂലമായാല്‍ രജസ് ബുദ്ധി വേഗത്തിൽ തമസ്സായി, മലമായി, ജഡമായി പരിണമിക്കും, മറ്റുള്ളവയെ അത്തരത്തില്‍ പരിണമിപ്പിക്കുകയും ചെയ്യും. ഹിംസ , യുദ്ധം എന്നിവയെല്ലാം ഇതിന്‍റെ പരിണിതഫലങ്ങളുമാണ്.
കാലം പുരോഗമിച്ചപ്പോള്‍, ജീവിത സൌകര്യങ്ങള്‍ കൂടിയപ്പോള്‍, ചില വിഷയങ്ങള്‍ അപ്രസക്തങ്ങള്‍ ആയപ്പോള്‍, ചിലത് അപ്രത്യക്ഷമായപ്പോള്‍, ബുദ്ധി വികസിച്ചപ്പോൾ മനുഷ്യനില്‍ രോഗ വര്‍ദ്ധനവിനോടൊപ്പം സങ്കൽപ്പങ്ങളുടെ തോതും ഹിംസ, കോപം, മോഹം എന്നിവയുടെ വ്യാപ്തിയും കൂടി. മരണ ഭയം വര്‍ദ്ധിച്ചു. ധർമ്മം ആള്‍ക്കൂട്ട സ്വാർത്ഥതക്ക് വഴിമാറി കൊടുത്തു. സ്മൃതിക്ഷയം നേരെത്തെയുമായി.
കൃത്രിമ ബുദ്ധിയുടെ ആവിര്‍ഭാവത്തോടെ, അതിന്റെ നാനാ തലത്തിലുള്ള വികാസത്തോടെ മസ്തിഷ്ക കോശത്തില്‍ എത്തുന്ന വിഷയങ്ങളുടെയും ആവശ്യവും അനാവശ്യവുമായ വിവരങ്ങളുടെയും തോത് വിവരണാതീതമാകുംവിധത്തിൽ വർദ്ധിക്കും.
നാഡീകോശങ്ങള്‍ക്ക് വേണ്ട പോഷകങ്ങള്‍ പ്രത്യേകമായി കിട്ടാതെ വന്നാല്‍, നാഡീകോശ ബന്ധങ്ങളില്‍ സമ്മര്‍ദ്ദം വർദ്ധിച്ചാൽ, വിജ്ഞാന വിവരങ്ങള്‍ അധികരിച്ചാല്‍, രാസവിഷങ്ങള്‍ എത്തുന്നത് പതിവായാല്‍ നാഡീകോശങ്ങൾ വേഗത്തില്‍ തളരും, ക്ഷയിക്കും. അനന്തരഫലമെന്നോണം നാഡീകോശങ്ങളുടെ ആയുസ്സ് വളരെ വളരെ കുറയും. ജനസംഖ്യാനിരക്ക് വിത്യാസപ്പെടും. മസ്തിഷ്ക മരണം വളരെ അകാലത്തില്‍ തന്നെ നടക്കുന്നതിനാല്‍ ആരോഗ്യമുള്ള മറ്റു അവയവങ്ങള്‍ സുലഭമാകും. സ്ട്രോക്ക്, ഹൃദയസ്തംഭനം തുടങ്ങിയ പേരുകളുടെ പ്രസക്തി കുറയും. പുതിയ രോഗനാമങ്ങൾ രംഗപ്രവേശം ചെയ്യും.
നാഡീകോശ അനുബന്ധരോഗങ്ങൾക്ക് മറ്റൊരു കാരണം കോശങ്ങളിൽ എത്തുന്ന ഘനലോഹ അംശങ്ങളും സയനൈഡ് അടക്കമുള്ള വിഷങ്ങളുമാണ്. ഇവയെ ശോധിപ്പിക്കുന്ന, നിർവ്വീര്യമാക്കുന്ന മരുന്നുകളുടെ പ്രയോഗം ഉൾപ്പെട്ടതാണ് കായകല്പം. കല്പ കായ എന്നാൽ ദീർഘിച്ചു നിലകൊള്ളുന്ന കോശം, ശരീരം എന്നാണർത്ഥം. വിഭജന ശേഷിയില്ലാത്ത കോശങ്ങളെ സംരക്ഷിക്കേണ്ടത് ധർമ്മമത്രെ.
ആൽഫാൽഫ, യൂക്കാലിപറ്റസ്, മുന്തിരി എന്നിവയുടെ അംശങ്ങൾ സംസ്‌ക്കരിച്ച് നേർപ്പിച്ച് അതി ലഘുവാക്കിയാൽ അതിലെ സ്വർണ്ണ കണികകൾക്ക് Blood brain barrier ഭേദിച്ച് നാഡീകോശങ്ങളിൽ എത്താനാകും. ഹിതകരമായ സസ്യ കൊഴുപ്പുകളിലോ പഴകിയ നെയ്യിലോ കലർത്തി ത്വക്കിൽ ലേപനം ചെയ്‌താലും Ion രൂപേണ നാഡീകോശ പ്രവർത്തനങ്ങളെ ക്രമീകരിക്കാനാകും. Aurum metalicum 12x, Medicago 3x, Eucalyptus 3x, Acorus calamus 3x, Aloe S 3x എന്നിവ സ്വർണ്ണ അംശം അടങ്ങിയ ഹോമിയോ ഔഷധങ്ങളാണ്. സ്മൃതിക്ഷയത്തിലും ചിത്തരോഗ ങ്ങളിലും വിറവാതത്തിലും ഇവയെ പ്രയോജനപ്പെടുത്താനാകും.
അവബോധ ജാഗ്രതയോടൊപ്പം ഹിതകരമായ നാഡീ സംബന്ധ കായകല്‍പ സസ്യഔഷധങ്ങളുടെ ലഭ്യതയെ കൂടി സാഹചര്യം നിര്‍ബ്ബന്ധിക്കുന്നു.
*
https://podoph.blogspot.com/2012/01/parkinson-disease-cure-healing.html