11/07/2025
മതിലുകള്‍ക്കുള്ളിലയാലും മനസ്സുകളുടെ അതിരുകള്‍ക്കപ്പുറത്ത്............................................................
(ബോർസ്റ്റൽ സ്കൂൾ ജയിലിലെ സന്ദർശനത്തിന്റെ ഓർമ്മകൾ) ...........................................................
MSW വിദ്യാർത്ഥിനിയായ് കാലെടുത്തുവെച്ചു ഞാൻ
അനവധി ജനങ്ങളെയും, കഥകളെയും കണ്ടുമുട്ടിയിട്ടുണ്ട്,
പട്ടണങ്ങളിലും ഗ്രാമങ്ങളിലും, വേദനയുടെ ഇരുണ്ട നിറങ്ങളും വർണ്ണങ്ങൾ ചലിച്ചതും കണ്ടൂ, പക്ഷെ അനുഭവ സമ്പത്ത് ഒന്നുമില്ല,
പക്ഷേ ഈ സന്ദർശനം മനസ്സെല്ലാം വല്ലാതെ ഉലച്ചു. മതിലുകൾക്കുള്ളിലേക്കുള്ള കയറ്റപടിക്ക് സമീപം, പക്ഷികളുടെ കൂട്ടം, പുഷ്പങ്ങളുടേയും പച്ചപ്പിന്റെയും മണവും. ലോട്ടസും റോസും പറന്നു പൊങ്ങുന്നുണ്ട്,
പോസിറ്റീവ് മനോഭാവം എങ്ങോ അലിഞ്ഞു വന്നത്.
ഒരു നിമിഷം മനസ്സെല്ലാം ശാന്തമായിരുന്നു,
പക്ഷേ പിന്നെ ഞാൻ കാണുന്നത്
എൻട്രൻസ്നു സമീപം നന്നായി നിരന്നു നിൽക്കുന്ന അമ്പതോളം വരുന്ന കനൽകണ്ണുകൾ. ഞാൻ തളർന്നൊരു നിമിഷം, ഒരു നിമിഷം മനസ്സ് പക്ഷി തൂവൽ പോലെ മുകളിലേക്ക് പോയി, എങ്കിലും അവർക്കായി ഭയപ്പെട്ടോരു ചിരിയൊരുക്കി
“ഹായ്” എന്നൊരു വാക്കും പറഞ്ഞു ഞാൻ,
കുടഞ്ഞ എന്റെ മുഖം വീണ്ടും സമത്വത്തിലേക്ക്, ഒരു വിദേശ ലോകത്തിലേക്ക് ആത്മാവിനെ കൊണ്ടുപോയി.
മറ്റു സന്ദർശകർക്കൊപ്പം,
ജുവനൈൽ ജസ്റ്റിസ് ബോർഡും,
Resource person ശ്രീ ശരത് തേനുമൂലയും,
പലരുടേയും അനുഭവങ്ങൾ, നിരീക്ഷണങ്ങൾ കേട്ടു ഞാൻ.
സുപ്രണ്ട് പറഞ്ഞു —
20% അടിപിടി കേസുകൾ,
20% ചെറിയ ചെറിയ കേസുകൾ, കല്ലന്മൽ വളരെ കുറവാണ് മറ്റുള്ളവ POSCO കേസിൽ പെട്ടവർ.
അത് എന്നെ വല്ലാതെ തളർത്തി.
ഞാനും അവരുടെ തന്നെ വയസ്സിൽ അടുത്തവർ , പക്ഷേ അവർ പീഡിപ്പിക്കാൻ തീരുമാനിച്ചോ? തകർന്ന കുടുംബങ്ങൾ, മനോവൈകല്യങ്ങൾ, അതാണ് അവരുടെ കഥയുടെ തുടക്കം.
ഞാൻ വേദിയിലാണ് ഉള്ളത് എൻ്റെ കൺമുമ്പിൽ നോക്കിയപ്പോൾ ഒരുപാട് ന്നൂലറ്റ പട്ടങ്ങൾ
അവർക്ക് മുന്നിൽ ഞാൻ,
ശബ്ദരഹിതമായ എന്റെ ഉളളിലെ കഠിനത.സ്വയം പൊതിഞ്ഞു ഞാൻ
ചെറുതായി insecurity നിന്ന് ആത്മസംരക്ഷണം തേടി.
അവരിൽ നിന്ന് ചില കണ്ണുകള്‍ വിടാതെ എന്നെ പിന്തുടരുന്നുണ്ടായിരുന്നു, അവർ സഞ്ചരിക്കുന്നത്തിന് മുമ്പേ ഞാൻ അത് ശ്രദ്ധിച്ചു..,
അവരുടെ കണ്ണുകൾ ആഴത്തിൽ കയറിയിരുന്നത് പോലെ, വസ്ത്രങ്ങൾ പരിപാലനക്കുറവുള്ളവ, മുടി ചുരുക്കം, കണ്ണിനു ചുറ്റും കറുപ്പ് പടർന്നിട്ടുണ്ട്. ചിലർ വളരെ ഭയമുളള ആളുകളാണ്, ചിലർക്ക് പ്രായത്തിൽ കവിഞ്ഞ കോൺഫിഡൻസ്.
പക്ഷേ ക്ലാസ്സാരംഭിച്ചപ്പോൾ
പുതിയ ഒരു ഊർജ്ജം കണ്ടു ഞാൻ —
അവരുടെ മനോഭാവങ്ങള്‍ മാറ്റം വരുന്നപോലെ.
പ്രതികരണങ്ങൾ നൽകി, അവർ പൂർണ്ണമല്ലെങ്കിലും ഉണർവ് വിരിഞ്ഞു.
എന്റെ മനസ്സിൽ വലിയൊരു ചോദ്യചിഹ്നം:
ഇപ്പോൾ അവരുടെ മാനസിക അവസ്ഥ എന്താണ്? പലരും അവസ്ഥ അംഗീകരിച്ചുകഴിഞ്ഞിരിക്കും,
പലരും പശ്ചാത്താപത്തിലായിരിക്കും,
പലരും ഭാവിയെക്കുറിച്ച് ചിന്തിക്കുമോ ?
നേട്ടമായോ നഷ്ടമായോ? Self analysis.
മതിലുകൾക്കുള്ളിലായി ഒരേ കുടുംബം പോലെ ഇരിക്കുമ്പോഴും, ഓരോരുത്തരും വ്യത്യസ്തമായ മനസ്സുകൾ, പറയുമ്പോൾ എല്ലാവരും ഒരു കൂട്ടിനുള്ളിൽ, പക്ഷെ കുട്ടിലുള്ള പക്ഷികളുടെ നിറങ്ങൾ വളരെ വ്യത്യസ്തമാണ്, എങ്ങോ കണ്ടുമറന്ന അല്ലെങ്കിൽ ഇനി കാണാനുള്ള വർണ്ണങ്ങൾ.
ഒരുപക്ഷേ ഭൂതകാലത്തെ വർണ്ണങ്ങളായിരിക്കാം, പിന്നീട് ജീവൻ്റെ തുടിപ്പുകൾ ഇരുണ്ട വർണ്ണത്തിലേക്ക് ലയിച്ചതവാം, ഒരുപക്ഷേ അവരിലെ ശുദ്ധ പാനീയം കണ്ടെത്താൻ സാധിക്കില്ലേ ?
ആരും കുറ്റവാളികളായി ജനിക്കാറില്ല
അവരുടെ ചുറ്റുപാടും ബന്ധങ്ങളും ആണ് അവരെ കുറ്റവാളി ആക്കുന്നത്,
ദൈവം എല്ലാവരെയും മണ്ണ് കൊണ്ടാണത്രേ നിർമിച്ചത്, ഒരുപക്ഷേ ഈ മണ്ണിൽ ഇനിയും വിത്തുകൾ പാക്കാൻ സ്ഥലങ്ങളുണ്ടവില്ലേ? ഫലങ്ങൾ തരാൻ കയിലുള്ളവയാനവ .
ഒരു മണിക്കൂർ മാത്രമേ അവരോടൊപ്പം ചിലവയിച്ചിട്ടുള്ളുവെങ്കിലും, അവരുടെ empowerment- വേണ്ടി ഞാൻ ഒരു ഭാഗം ആയതിന്റെ അഭിമാനം. ഒരു പരിപാടിയുടെ ഭാഗമായതിൽ മാത്രം അല്ല,
ഞാൻ ജനിച്ചതിന്റെ അർത്ഥവും മനസ്സിലായി.
ഞാൻ എന്റെ കുടുംബം തിരഞ്ഞെടുത്തതല്ല,
പക്ഷേ അവർക്ക് അതിനുള്ള അവസരമുണ്ടായിരുന്നോ ? ഉണ്ടായിരുന്നെങ്കിൽ ഏറ്റവും മികച്ചത് അവർ തിരഞ്ഞെടുക്കുമായിരുന്നില്ലേ ?
എന്റെ ജീവിതം ഒരു അവസരമാണ്, ഒരു ഉത്തരവാദിത്വം ഉള്ള ജീവിതം കൂടെയാണ് .
"അവർ മതിലുകൾക്കുള്ളിലാണെങ്കിൽ പോലും, അതും ഒരു തുടിപ്പാണ്, ഞാൻ മതിലുകൾക്കപ്പുറത്ത് നിലകൊള്ളുന്ന ഒരു തുടിപ്പും..
........................................
(അനുഭവ കുറിപ്പ് )
Irfana P.K
RAJIV GANDHI NATIONAL INSTITUTE OF YOUTH DEVELOPMENT, CHENNAI