Fatima Hospital

Fatima Hospital Fatima Hospital is a multi-speciality medical centre, situated at Perumpadappu, Cochin, kerala, Indi The newly appointed Bishop of Cochin, Rt.Rev.

Established on 4th February 2007, and managed by the Catholic Diocese of Cochin, the hospital is situated on a sprawling 25 acre campus. The hospital will be developed into a 500 bed multi super speciality hospital for the poor and needy people of the entire area. The students of FIMS undergo practical training at Fatima Hospital. Recently, on March 31, 2010, a new Block, named after our former Pa

tron and late Bishop of the Diocese of Cochin, the Rt.Rev. Dr. Joseph Kureethara, who had the vision and insight to purchase the land and to put up a very small structure, due to paucity of funds, at that time, was opened by our present Bishop, the Rt.Rev. Dr. Joseph Kariyil with 16 rooms on 31st March 2010, known as the BISHOP JOSEPH KUREETHARA BLOCK. We started the Hospital with only the following departments: General Medicine, Surgery, ENT, Orthopaedics, Ophthalmology, Cardiology, Gynaecology and Paediatrics. Up-to-date, the number of patients who have had treatment in the Hospital is 1,30,871. So now, we are doing our very best to expand the bed strength of the hospital from the present 200 beds to our goal of a 500-bedded hospital in the not too distant future. Dr. Joseph Kariyil is fully behind our plans and extends every support in order that we might realise our goals and our dreams! Our Vision:
Fatima HospitalOur Hospital was opened in a very small way with only 100 beds on 4 February 2007. In the three years that we have been operational, we have now, with the blessings of our God and Lord Jesus Christ, upgraded our Hospital to cater to the needs of 200 patients and in the future we envisage the opening and training of a large number of Nursing staff in our Nursing College, which, though presently situated in Edacochin, will, with the grace of God in the not too distant future, be incorporated into its rightful place- which is, within the campus of Fatima Hospital itself. Our Mission:
To empower the beneficiaries of the Diocese in enabling them to procure Health-related services at a very low and affordable cost, keeping in mind the high cost of health care that is available in and around us. Our services should enable the recipients to feel that they are someone special and the services rendered by the staff of Fatima Hospital should portray the loving and caring nature displayed by the Lord himself.

കടലോര ജനതയ്ക്ക് സൗജന്യ താക്കോൽ ദ്വാര ശസ്ത്രക്രിയ പദ്ധതി ഒരുക്കി ഫാറ്റിമ ആശുപത്രി....പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയുടെ 18...
26/04/2025

കടലോര ജനതയ്ക്ക് സൗജന്യ താക്കോൽ ദ്വാര ശസ്ത്രക്രിയ പദ്ധതി ഒരുക്കി ഫാറ്റിമ ആശുപത്രി....

പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയുടെ 18-ാം വാർഷികത്തോടനുബന്ധിച്ചും, നൂതന താക്കോൽ ദ്വാര ശസ്ത്രക്രിയ വിഭാഗത്തിൻ്റെ 3-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായും സാധാരണക്കാർക്കും ഒട്ടും സാമ്പത്തിക ശേഷിയില്ലാത്തവർക്കും ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായ് നൂതന വൈദ്യശാസ്ത്ര സംവിധാനങ്ങൾ ലഭ്യമാക്കാൻ അവസരം ഒരുക്കിയിരിക്കുന്നു. ജനറൽ സർജറി വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന പദ്ധതിയിൽ ഹെർണിയ, അപ്പൻ്റിക്സ്, പിത്താശയം നീക്കം ചെയ്യൽ, വെരിക്കോസ് വെയിൻ, പൈൽസ്, ഫിഷർ, ഫിസ്റ്റുല, ഗർഭപാത്ര ശസ്ത്രക്രിയ എന്നിവ ഒരുക്കിയിരിക്കുന്നു.

തീരദേശ ജനതയ്ക്കായ് കണ്ണമാലി പള്ളി ഹാളിൽ ക്രമീകരിച്ച സൗജന്യ ക്യാമ്പ് എറണാകുളം സബ് കളക്ടർ ശ്രീമതി. കെ. മീരാ ഉദ്ഘാടനം ചെയ്തു.

വിവരങ്ങൾക്ക്
9645909227

സാധാരണക്കാരുടെ Key hole സർജൻ Dr. John Mathew!!പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയുടെ 15-ാം വാർഷികത്തോടനുബന്ധിച്ച്  2022 May മ...
29/01/2025

സാധാരണക്കാരുടെ Key hole സർജൻ Dr. John Mathew!!

പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയുടെ 15-ാം വാർഷികത്തോടനുബന്ധിച്ച് 2022 May മാസം 26-ാം തീയതി ആരംഭം കുറിച്ച നൂതന താക്കോൽ ദ്വാര ശസ്ത്രക്രിയ വിഭാഗത്തിൽ 24 മണിക്കൂറും പ്രവർത്തന സജ്ജമായ Key hole Unit-ൻ്റെ തലവൻ Dr. John Mathew കീഹോൾ സർജറിയിലെ തൻ്റെ മികവും പരിചയവും എന്നും സാധാരണക്കാർക്ക് കൂടി പകർന്നു നൽകാൻ സദാസന്നദ്ധൻ. ആഴ്ചയിൽ മൂന്ന് ദിവസം ഒ.പി വിഭാഗത്തിൽ രോഗികളെ കാണുവാനും മറ്റു ദിവസങ്ങളിൽ സർജറിക്കും നീക്കിവയ്ക്കുന്ന ഡോ. ജോൺ മാത്യു എറണാകുളം, ആലപ്പുഴ ജില്ലകളിൽ തിരക്കുള്ള ഡോക്ടന്മാരിൽ ഒരാളും Indian Medical Association സെക്രട്ടറിയുമാണ്.

സെഞ്ച്വറിയടിക്കുന്ന ENT Doctor..പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയുടെ  ആരംഭ കാലം മുതലുള്ള ഡോക്ടന്മാരിൽ ഒരാളാണ് ഡോ. അബ്ദുൾ റഷ...
25/01/2025

സെഞ്ച്വറിയടിക്കുന്ന ENT Doctor..

പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയുടെ ആരംഭ കാലം മുതലുള്ള ഡോക്ടന്മാരിൽ ഒരാളാണ് ഡോ. അബ്ദുൾ റഷീദ്. തിരക്കിനിടയിലും കൊച്ചിയിലെ പ്രമുഖ ബാഡ്മിൻ്റൻ ക്ലബുകളിൽ ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഷട്ടിൽ കളിക്കാൻ സമയം കണ്ടെത്തുന്ന ഡോക്ടർ, തന്നെ സമീപിക്കുന്ന നൂറിലധികം പേർക്ക് ദിനം പ്രതി വലിയ ആശ്വാസ സങ്കേതമാണ്. അവധി ദിവസങ്ങളിലും, ഞായറാഴ്ചകളിലും ENT മേജർ ശസ്ത്രക്രിയകൾ ചെയ്യുന്ന ഡോക്ടർ റഷീദ് തന്നെ സമീപിക്കുന്നവരുടെ Operation Bill അധികമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധാലുവാണ്.

Doctor ആയിട്ട് 50 വർഷം     പിന്നിട്ട് Dr. K.S Ajayakumar!!! പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ. എസ...
21/01/2025

Doctor ആയിട്ട് 50 വർഷം പിന്നിട്ട് Dr. K.S Ajayakumar!!!

പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ. എസ്. അജയകുമാർ ആശുപത്രിയുടെ ആരംഭ കാലം മുതലുള്ള ഡോക്ടന്മാരിലൊരാളാണ്.

വൈദ്യ സേവനത്തിന്റെ സിംഹ ഭാഗവും ഗവൺമെന്റ് സർവീസിലായിരുന്ന ഡോക്ടൻ്റെ സേവന സ്ഥലങ്ങൾ അർത്തുങ്കൽ, അരൂർ
എഴുപുന്ന, കരുവേലിപ്പടി എന്നിവിടങ്ങളിലായിരുന്നു.

അർത്തുങ്കൽ സേവനം ചെയ്യുന്ന സമയത്ത് പരിചയപ്പെട്ട കരിയിലച്ചൻ്റെ കുടുംബ ഡോക്ടറായിരുന്ന ഡോ. അജയകുമാർ കരിയിലച്ചൻ ബിഷപ്പായപ്പോഴും ആ ബന്ധം തുടർന്നു പോന്നു.

NB : യുവാവായിരുന്ന ഡോ. അജയകുമാറിന് ആദ്യം ലഭിച്ച ഗവൺമെന്റ് അപ്പോയിമെൻ്റ് അർത്തുങ്കലായിരുന്നു. യാത്രാ സൗകര്യം വിരളമായിരുന്ന അർത്തുങ്കൽ പോകാൻ കുടുംബവും സുഹൃത്തുക്കളും എതിരായിരുന്നു.
പക്ഷേ ചേർത്തല KSRTC സ്റ്റാൻഡിലെത്തിയപ്പോൾ എല്ലാ ബസുകളും "അർത്തുങ്കൽ" ബോർഡാണ് വച്ചിരുക്കുന്നത്, പിന്നീടാണ് കാര്യം മനസിലായത് ഇത് വെളുത്തച്ചൻ്റെ മകരം പെരുന്നാളിൻ്റെ നാളാണെന്നും കടലോര മക്കളുടെ ഉത്സവ കാലമാണെന്നും

ഫാറ്റിമ ക്രിസ്തുമസ് ആഘോഷം ഗാനസന്ധ്യയാക്കി അരൂർ MLA  ദലീമയും സാന്നിധ്യം കൊണ്ട് ഗംഭീരമാക്കി കൊച്ചി MLA കെ. ജെ. മാക്സിയും.....
24/12/2024

ഫാറ്റിമ ക്രിസ്തുമസ് ആഘോഷം ഗാനസന്ധ്യയാക്കി അരൂർ MLA ദലീമയും സാന്നിധ്യം കൊണ്ട് ഗംഭീരമാക്കി കൊച്ചി MLA കെ. ജെ. മാക്സിയും.....

പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയിലെ ക്രിസ്തുമസ് ആഘോഷം അരൂർ MLA ശ്രീമതി. ദലീമ ജോജോ തമിഴ് മലയാളം ഗാനങ്ങളാലപിച്ച് ഒരു ഗാന സന്ധ്യയാക്കി.

കൊച്ചി MLA കെ. ജെ മാക്സി ക്രിസ്തുമസ് സന്ദേശം നൽകിയ മീറ്റിങ്ങിൽ ഡോ. ജോയി ജോർജ് അധ്യക്ഷനായി. ആശുപത്രി ജീവനക്കാരും , FIMS വിദ്യാർത്ഥികളും ഒരുക്കിയ ക്രിസ്തുമസ് കരോൾ ഗാനങ്ങളും നൃത്ത ചുവടുകളും ശ്രീമതി. ദലീമ MLA തുടങ്ങിവച്ച കലാവിരുന്നിന് അകംമ്പടിയായി.

HAPPY CHRISTMAS!!!

ഓർത്തോ..... ഇവിടെഒരു അസ്ഥി രോഗ വിദഗ്ധൻ ഉണ്ടെന്ന്!!!100K Major സർജറികൾ പൂർത്തീകരിച്ച് Dr. Sreeganesh K. Prabhu....പെരുമ്പ...
23/12/2024

ഓർത്തോ..... ഇവിടെ
ഒരു അസ്ഥി രോഗ വിദഗ്ധൻ ഉണ്ടെന്ന്!!!
100K Major സർജറികൾ പൂർത്തീകരിച്ച് Dr. Sreeganesh K. Prabhu....

പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രി ഓർത്തോപീടിക്സ് മേധാവിയും, ഇന്ത്യൻ ഫൂട്ട് ആൻഡ് ആങ്കിൾ സൊസൈറ്റി Executive Member ഉം, Cochin Orthopedic Society മുൻ Executive Member ഉം IMA Cochin West സെക്രട്ടറിയും ആയ ഡോ. ശ്രീഗണേഷ് കെ. പ്രഭു 2017 മുതൽ പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയിൽ നിറ സാന്നിധ്യമായ് തുടരുന്നു.

നിർധനരായ പലർക്കും സൗജന്യ കാൽമുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകളും ഇടുപ്പ് ശസ്ത്രക്രിയകളും ആശുപത്രിക്ക് ചെയ്യാനായത് ഡോ. ശ്രീഗണേഷിൻ്റെ വലിയ സഹകരത്തോടെയാണ്.

അടുത്തിടെ Robertic Surgery-ൽ training പൂർത്തീകരിച്ച Dr. Sreeganesh, തന്നെ സമീപിക്കുന്നവരെ മുഴുവനായ് കേൾക്കാനും കൃത്യമായ മരുന്ന് നിർദ്ദേശിക്കാനും മിടുക്കാനാണ്....

Fatima യെ ജനകീയമാക്കുന്ന ഇരു മുഖങ്ങൾപെരുമ്പടപ്പ് ഫാറ്റിമ ആശുപത്രി ഡയാലിസീസ് സഹോദരങ്ങൾക്കായി നടത്തി വരുന്ന ജനകീയ സംരംഭങ്ങ...
21/12/2024

Fatima യെ ജനകീയമാക്കുന്ന ഇരു മുഖങ്ങൾ

പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രി ഡയാലിസീസ് സഹോദരങ്ങൾക്കായി നടത്തി വരുന്ന ജനകീയ സംരംഭങ്ങൾക്ക് ആദ്യാന്തം കൂടെ നിൽക്കുന്ന രണ്ടു ചെറുപ്പക്കാർ.

ആശുപത്രിയിൽ കടന്നു വരുന്ന ആർക്കും കൈയ് മെയ്യ് മറന്നു സഹായിക്കാനായി ഒപ്പം കൂടുന്നവർ.

ഒരിക്കൽ പരിചയപെട്ടാൽ ഏതു പാതിരാത്രിയും സഹായത്തിനായി വിളിച്ചാൽ ഉത്തരം നൽകുന്നവർ.

ക്രിസ്തുമസ് സമ്മാനം - 2024 വരുമാനത്തിൻ്റെ 1% ഡയാലിസിസ് സഹോദരങ്ങൾക്ക്!!!!പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രി കഴിഞ്ഞ 5 വർഷമായ് ന...
15/12/2024

ക്രിസ്തുമസ് സമ്മാനം - 2024
വരുമാനത്തിൻ്റെ 1% ഡയാലിസിസ് സഹോദരങ്ങൾക്ക്!!!!

പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രി കഴിഞ്ഞ 5 വർഷമായ് നടത്തി വന്നിരുന്ന സൗജന്യ ഡയാലിസിസ് പദ്ധതി ഫണ്ടിൻ്റെ അപര്യപ്തമൂലം നിർത്തലാക്കിയ ഘട്ടത്തിലാണ് ആശുപത്രിയുടെ മൊത്ത വരുമാനത്തിൻ്റെ ഒരു ശതമാനം നിർധനരായ ഡയാലിസിസ് സഹോദരങ്ങൾക്ക് മാറ്റിവെയ്ക്കാൻ ആശുപത്രി മാനേജ്മെന്റ് തീരുമാനമെടുത്തത്. ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസിൻ്റെ സാമ്പത്തിക സഹായത്താൽ ലഭിച്ച 6 പുതിയ ഡയാലിസിസ് മിഷ്യനുകൾ പ്രവർത്തനമാരംഭിച്ച ഘട്ടത്തിലാണ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായ് ഒരു വർഷത്തേക്ക് ഈ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടന കർമ്മം കൊച്ചി രൂപത അപ്പോസ്താലിക് അഡ്മിനിസ്ട്രേറ്റർ അഭിവന്യ ജയിംസ് ആനാപറമ്പിൽ പിതാവ് നിർവഹിച്ചു. കൊച്ചി രൂപത വികാരി ജനറൽ ഫാ. ഷൈജു പരിയാത്തുശ്ശേരി, ഡോക്ടന്മാരായ ഡോ. ശ്രീഗണേഷ് കെ. പ്രഭു, ഡോ. ജോൺ മാത്യു, ഡി. സി. സി സെക്രട്ടറി ശ്രീ. ഷെറിൻ വർഗീസ്, ശ്രീ. സേവ്യർ പൊള്ളയിൽ, ഫാ. പീറ്റർ ചടയങ്ങാട്, ഫാ. സജു ആൻ്റണി പുന്നകാട്ടുശ്ശേരി, ഫാ. ആൻ്റണി തൈവീട്ടിൽ, ഫാ. സിജു ജോസഫ് പാലിയത്തറ എന്നിവർ പ്രസംഗിച്ചു

ഒരു ദിനം വെറ്റിലപാറയിൽ...ഫാറ്റിമ ആശുപത്രിയിലെ ഡോക്ടന്മാരുടെയും ജീവനക്കാരുടെയും വലിയ സഹകരണവും കഠിനാദ്ധ്വാനവും 2023-ൽ ആദ്യ...
30/11/2024

ഒരു ദിനം വെറ്റിലപാറയിൽ...

ഫാറ്റിമ ആശുപത്രിയിലെ ഡോക്ടന്മാരുടെയും ജീവനക്കാരുടെയും വലിയ സഹകരണവും കഠിനാദ്ധ്വാനവും 2023-ൽ ആദ്യ പരിശ്രമത്തിൽ തന്നെ ആശുപത്രിക്ക് NABH എൻട്രി ലെവൽ അംഗീകാരം ലഭിക്കാൻ കാരണമായി.

അംഗീകാരാനന്തരം Hospital Management ഡോക്ട്ടേഴ്സിനും സ്റ്റാഫിനും നൽകിയ ഒരു Treat ആയിരുന്നു 2023-ലെ Doctors - Staff ONE DAY PICNIC.

ആശുപത്രിയിലെ പലവിഭാഗങ്ങളിൽ പല സമയത്ത് ജോലിയെടുക്കുന്നവർ ഒരു ദിവസം മുഴുവൻ ഒത്തു ചേർന്ന് ആടാനും, പാടാനും, പാചകം ചെയ്യാനും, കളിച്ചു രസിക്കാനും ഒത്തു ചേർന്നത് വലിയൊരംഗീകാരമായ് ഏവർക്കും അനുഭവപ്പെട്ടു.

യാത്ര കഴിഞ്ഞെത്തിയ പലരും ആവശ്യപ്പെട്ടു വരും വർഷവും ഇതുപോലെ പോകണമെന്നും, മാനേജിമെൻ്റിനും വലിയ സാമ്പത്തിക ഭാരമാകാതിരിക്കാൻ Doctors and Staff ഒരു തുക സമാഹരിച്ചു തരാമെന്നുറപ്പും നൽകി.

അങ്ങനെ 2024 November-ൽ Fatima Hospital Doctors and Staff ആടി, പാടി, പാചകം ചെയ്ത്, കളിച്ച് രസിച്ച് വെറ്റിലപാറയിൽ ഒരു സുന്ദര ദിനം.

NB : സാമ്പത്തിക ഭദ്രത കൈവരുമ്പോൾ ബുദ്ധിയുള്ള മനുഷ്യർ പുതിയ വാഹനം വാങ്ങാനും, വീട് പണിയാനും, ദൂര യാത്രകൾ പോകാനും ശ്രമിക്കുന്നതിനോട് ഞങ്ങളുടെ യാത്രയെ ചേർത്ത് വായിക്കുന്നവരുടെ സ്ഥാനം അവിതർക്കിതമായ് മറുപക്ഷമല്ല.

പ്രമേഹദിനാചരണം കൊച്ചി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു...IMA കൊച്ചിൻ വെസ്റ്റും പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയും സംയുക്...
14/11/2024

പ്രമേഹദിനാചരണം കൊച്ചി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു...

IMA കൊച്ചിൻ വെസ്റ്റും പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയും സംയുക്തമായ് സംഘിടിച്ച പ്രമേഹദിനാചരണം കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഫൂട്ട് ആൻഡ് ആഗിൾ സൊസൈറ്റി അംഗങ്ങളായ ഡോ. രാജേഷ് സൈമൺ, ഡോ. ഡെന്നീസ് ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. IMA സെക്രട്ടറിയും ഫാറ്റിമ ഓർത്തോപീടിക്സ് വിഭാഗം തലവനുമായ ഡോ. ശ്രീഗണേഷ് കെ. പ്രഭു, ഡോ. കെ. എസ്. അജയകുമാർ, ഡയറക്ടർ ഫാ. സിജു ജോസഫ് പാലിയത്തറ, HR-HEAD ശ്രീ. സേവ്യർ പൊള്ളയിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ആൻ്റണി തൈവീട്ടിൽ എന്നിവർ സംസാരിച്ചു.

ഇതാണ് ഞങ്ങളുടെ Dear ഡോക്ടർ Muhammad Jabeel....പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയിൽ ഏറ്റവും തിരക്കുള്ള ഡോക്ടന്മാരിൽ ഒരുവൻ. ഫാ...
23/10/2024

ഇതാണ് ഞങ്ങളുടെ Dear ഡോക്ടർ Muhammad Jabeel....

പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയിൽ ഏറ്റവും തിരക്കുള്ള ഡോക്ടന്മാരിൽ ഒരുവൻ. ഫാറ്റിമയിൽ എത്തിയിട്ട് വർഷം 13 തികയുന്ന ഡോക്ടറിൻ്റെ ആദ്യകാല കുട്ടി അസുഖകാരിൽ ചിലർ അടുത്തിടെ MBBS കരസ്ഥമാക്കിയ വാർത്തയും ഡോ. ജബീലിൻ്റെ മോൻ NEET പരീക്ഷയ്ക്കായ് ഒരുങ്ങുനെന്ന വാർത്തയും കേട്ടാൽ മനസിൽ വരുന്ന പഴയ പരസ്യവാചകം - "ചർമ്മം കണ്ടാൽ പ്രായം ഒട്ടും തോന്നില്ല" എന്നതിൻ്റെ പിറകിൽ ചിട്ടയായ ഭക്ഷണരീതിയും മുടങ്ങാതെയുള്ള വ്യായാമവും അവധി ദിവസങ്ങളിലെ ദീർഘദൂര സൈക്കിളിങ്ങുമാണെന്നാ നാട്ടുവർത്തമാനം.
You are really an Inspiration for us.
Thanks for the big Support and Belongingness.

പ്രിയങ്കരി ഡോക്ടർക്ക് ജന്മദിനാശംസകൾ!!!!!കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും MBBS ഉം Family Medicine വിഭാഗത്തിൽ DNB ഉം കര...
18/10/2024

പ്രിയങ്കരി ഡോക്ടർക്ക് ജന്മദിനാശംസകൾ!!!!!

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും MBBS ഉം Family Medicine വിഭാഗത്തിൽ DNB ഉം കരസ്ഥമാക്കി ഫാറ്റിമ ആശുപത്രിയുടെ പടിവാതിൽ ചവിട്ടി കേറിയ ഡോ. മിന്നു തോമസ് അധികനാളെടുത്തില്ല കൊച്ചികാർക്ക് പ്രിയങ്കരിയായ് മാറുവാൻ. രോഗികളോടും കൂടെവരുന്നവരോടുമുള്ള ഹൃദയ സ്പർശിയായ സംസാരം, രോഗ നിർണയത്തിലെ മികവ്, സഹഡോക്ടന്മാരോടുള്ള ആദരപൂർവ്വമായ പെരുമാറ്റം എന്നിവ Dr. Minnu Thomas-നെ ജനപ്രിയാക്കി. ഈ തിരക്കിനിടയിലും CMC Velloor-ൽ ജിറിയാട്രി വിഭാഗത്തിൽ ഉപരി പഠനം നടത്തുന്ന ജനപ്രിയ ഡോക്ടർക്ക് ജന്മദിനാശംസകളോടൊപ്പം സ്നേഹത്തിന്റെ മേൻപൊടി ചേർത്ത രോഗീപരിചരണത്തിന് നന്ദി....

Address

Perumpadapu
Kochi
682006

Alerts

Be the first to know and let us send you an email when Fatima Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Fatima Hospital:

Share

Category