Vadakkumpuram east residence association

Vadakkumpuram east residence association V R A. is an association of a group of residents of Vadakkumpuram in Chendamangalam panchayath in Ernakulam Dist.in Kerala State

അസോസിയേഷൻ വാർഷികം, വിഷു - ഈസ്റ്റർ എന്നീ ആഘോഷങ്ങളോടനുബന്ധിച്ചു 108 വീട്ടുകാർക്ക് ഇന്ന് 5 കിലോ വീതം ജയ അരി സൗജന്യമായി വിതര...
05/04/2023

അസോസിയേഷൻ വാർഷികം, വിഷു - ഈസ്റ്റർ എന്നീ ആഘോഷങ്ങളോടനുബന്ധിച്ചു 108 വീട്ടുകാർക്ക് ഇന്ന് 5 കിലോ വീതം ജയ അരി സൗജന്യമായി വിതരണം ചെയ്തു. ഈ വർഷത്തെ വാർഷിക പൊതുയോഗം ഏപ്രിൽ 12 ന് വൈകുന്നേരം 3 മണിക്ക് നടത്തുന്നു.

പച്ചക്കറി കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ആവശ്യമുള്ള അംഗങ്ങൾക്ക് 278 രൂപ വിലയുള്ള 10 ഗ്രോ ബാഗ്,20 പച്ചക്കറി തൈകൾ,1 കിലോവ...
03/11/2022

പച്ചക്കറി കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ആവശ്യമുള്ള അംഗങ്ങൾക്ക് 278 രൂപ വിലയുള്ള 10 ഗ്രോ ബാഗ്,20 പച്ചക്കറി തൈകൾ,1 കിലോവീതം എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക് എന്നീ വസ്തുക്കൾ 120 രൂപക്ക് സബ്‌സിഡി നിരക്കിൽ വിതരണം നടത്തി.

വടക്കുംപുറം ജംഗ്ഷനിൽ അപകടസാധ്യത കുറക്കുന്നതിന് അസോസിയേഷൻ ഇന്ന് രാവിലെ കോൺവെക്സ് മിറർ സ്ഥാപിച്ചു. ഇതിന് പറവൂർ PWD എക്സിക്...
27/09/2022

വടക്കുംപുറം ജംഗ്ഷനിൽ അപകടസാധ്യത കുറക്കുന്നതിന് അസോസിയേഷൻ ഇന്ന് രാവിലെ കോൺവെക്സ് മിറർ സ്ഥാപിച്ചു. ഇതിന് പറവൂർ PWD എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അനുമതി ലഭിച്ചിരുന്നു.

06-09-2022 ഓണാഘോഷം, വിദ്യാഭ്യാസ അവാർഡ് വിതരണം, കലാപരിപാടികൾ.
06/09/2022

06-09-2022 ഓണാഘോഷം, വിദ്യാഭ്യാസ അവാർഡ് വിതരണം, കലാപരിപാടികൾ.

മഴക്കാലരോഗങ്ങൾക്കെതിരെ വേണ്ട മുൻകരുതൽ എടുക്കുക.
26/06/2022

മഴക്കാലരോഗങ്ങൾക്കെതിരെ വേണ്ട മുൻകരുതൽ എടുക്കുക.

VRA യുടെ വാർഷിക പൊതുയോഗം അസോസിയേഷൻ ഹാളിൽ വെച്ച് 24-04-2022 ന് പ്രസിഡന്റ്‌ ശ്രീ മോഹനൻ മേനോന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. വൈസ...
24/04/2022

VRA യുടെ വാർഷിക പൊതുയോഗം അസോസിയേഷൻ ഹാളിൽ വെച്ച് 24-04-2022 ന് പ്രസിഡന്റ്‌ ശ്രീ മോഹനൻ മേനോന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. വൈസ് പ്രസിഡന്റ്‌ ശ്രീ സി. സി. തമ്പി സ്വാഗതം ആശംസിച്ചു. സെക്രട്ടറി ശ്രീ കെ. സി. കൃഷ്ണകുമാർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ട്രഷറർ ശ്രീ എം. കെ. സാംബശിവൻ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.റിപ്പോർട്ടും കണക്കും യോഗത്തിൽ പാസ്സാക്കി. പങ്കെടുത്ത അംഗങ്ങൾക്ക് അസോസിയേഷൻവകയായും കൃഷി വകുപ്പിന്റെയും പച്ചക്കറി വിത്തുകൾ സൗജന്യമായി വിതരണം ചെയ്തു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാവിപരിപാടികൾ ചർച്ച ചെയ്തു. ശ്രീമതി പുഷ്പകാർത്തികേയൻ നന്ദിയും പറഞ്ഞു.

ഒരു മഹാമാരിക്കാലത്തിനു ശേഷം വിഷുവും ഈസ്റ്ററും ഇത്തവണ അടുത്തടുത്ത ദിവസങ്ങളിൽ വരികയാണ്. അസോസിയേഷന്റെ വാർഷികത്തോടാനുബന്ധിച്...
12/04/2022

ഒരു മഹാമാരിക്കാലത്തിനു ശേഷം വിഷുവും ഈസ്റ്ററും ഇത്തവണ അടുത്തടുത്ത ദിവസങ്ങളിൽ വരികയാണ്. അസോസിയേഷന്റെ വാർഷികത്തോടാനുബന്ധിച്ചു ഇത്തവണ അംഗങ്ങൾക്ക് ഉപഹാരമായി നേരത്തെ തന്നെ പാലട മിക്സ്‌, ബിരിയാണി കിറ്റ് എന്നിവ നൽകാൻ തീരുമാനിച്ചു.106 വീട്ടുകാർക്ക് ഇവ വിതരണം ചെയ്തു. വാർഷിക പൊതുയോഗം ഏപ്രിൽ 24 ന് നടത്താനും തീരുമാനിച്ചു.

അസോസിയേഷന്റെ ഈ വർഷത്തെ വിദ്യാഭ്യാസ അവാർഡ് വിതരണം 26-12-2021 ന് നടത്തി.കഴിഞ്ഞ വർഷത്തെ SSLC, Plus Two, Degree, Post Gradua...
26/12/2021

അസോസിയേഷന്റെ ഈ വർഷത്തെ വിദ്യാഭ്യാസ അവാർഡ് വിതരണം 26-12-2021 ന് നടത്തി.കഴിഞ്ഞ വർഷത്തെ SSLC, Plus Two, Degree, Post Graduation എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ മക്കൾ അവാർഡ് ഏറ്റുവാങ്ങി. എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹

14/12/2021

VRA അംഗങ്ങൾക്കിടയിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വളർന്നു വരുന്ന തലമുറക്കും കൃഷിയിൽ താല്പര്യം വളർത്തിയെടുക്കുന്നതിനും ഉദ്ദേശിച്ച് കഴിഞ്ഞവർഷം തുടങ്ങിയ പച്ചക്കറി കൃഷി പ്രോത്സാഹനപരിപാടിയുടെ തുടർച്ചയായി ആവശ്യമുള്ളവർക്ക്‌ 1 രൂപ നിരക്കിൽ 20 ഗുണമേന്മയുള്ള പച്ചക്കറിതൈകൾ നൽകുന്നതാണ്. തക്കാളി, വെണ്ട,മുളക്, വഴുതന, പാവൽ, പടവലം തുടങ്ങി ആവശ്യമുള്ള ഇനങ്ങൾ അറിയിച്ചാൽ അതനുസരിച്ചു കൃഷി ഭവൻ വഴി വാങ്ങി നൽകുന്നതാണ്. കൃഷി ഭവനിൽ നിന്നും തൈകൾ 3 മുതൽ 5 രൂപ വരെ നൽകിയാണ് വാങ്ങുന്നത്. അധിക തുക അസോസിയേഷൻ നൽകുന്നതാണ്. ഈ അവസരം എല്ലാ അംഗങ്ങളും പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

'ഒമിക്രോൺ ' കോവിഡ് 19 വൈറസിന്റെ പുതിയ ജനിതക വകഭേദം നമ്മുടെ നാട്ടിൽ പടരാതെ കരുതലെടുക്കാനും  എലിപ്പനി എങ്ങിനെ പ്രതിരോധിക്ക...
07/12/2021

'ഒമിക്രോൺ ' കോവിഡ് 19 വൈറസിന്റെ പുതിയ ജനിതക വകഭേദം നമ്മുടെ നാട്ടിൽ പടരാതെ കരുതലെടുക്കാനും എലിപ്പനി എങ്ങിനെ പ്രതിരോധിക്കാം എന്നത് സംബന്ധിച്ചും VRA യുടെ ബോധവൽക്കരണം.

Address

Vadakkumpuram
Kochi
683521

Telephone

+919645989540

Website

Alerts

Be the first to know and let us send you an email when Vadakkumpuram east residence association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram