02/11/2024
ഓപ്പറേഷൻ ചെയ്ത് ഡിസ്ക് ചെത്തിക്കളഞ്ഞവരിൽ വീണ്ടും എം ആർ ഐ സ്കാൻ ചെയ്യുമ്പോൾ അവിടെത്തന്നെ വീണ്ടും ഡിസ്ക് പഴയതുപോലെതന്നെ തള്ളിനിൽക്കുന്നതായി കാണുന്നത് എന്തുകൊണ്ട്?
എം.ആർ.ഐ സ്കാൻ റിപ്പോർട്ടിൽ “ഇതൊരു രോഗനിർണ്ണയ രീതിയല്ല” “ഇത് പൂർണ്ണമോ കൃത്യമോ അല്ല” എന്ന് എഴുതിയിട്ടും , നിരവധി അന്തരാഷ്ട്ര പഠനങ്ങളിൽ ഈ കാര്യം ശരി വച്ചിട്ടും, ഇതെല്ലാം അവഗണിച്ച്
എംആർഐ സ്കാനിങ് ഉപയോഗിച്ച് നടുവേദന, കഴുത്ത് വേദന, സന്ധിവേദന എന്നിവയിലെ രോഗം കൃത്യമായി കണ്ടെത്താമെന്നും, ഏറ്റവും ആധികാരികമായ പരിശോധനാരീതിയാണെന്നും
രോഗികൾ വിശ്വസിക്കാനുള്ള കാരണം എന്ത്?
ഡിസ്ക് തള്ളുന്നതായി ഒരു വൈദ്യ പുസ്തകത്തിലും പറയുന്നില്ല. എന്നാൽ തള്ളിയ ഡിസ്ക് എംആർഐ സ്കാനിങ്ങിൽ രോഗിക്ക് കാണിച്ചു കൊടുക്കുന്നു. രോഗി അത് കാണുന്നു.
യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത ഈ തള്ളിയ ഡിസ്കാണ് കുഴപ്പമെന്ന് വിശ്വസിച്ച്
ഡിസ്ക് തള്ളൽ മാറ്റാനുള്ള ചികിത്സയ്ക്ക് രോഗി പോകുന്നു.
ഡിസ്ക്കിനെകുറിച്ച് ആധുനിക വൈദ്യശാസ്ത്ര പുസ്തകങ്ങളിൽ ഡിസ്ക് തള്ളി പോകില്ല എന്ന് എഴുതിയ കാര്യങ്ങൾ തെളിവുകൾ നിരത്തി ഞാൻ ചൂണ്ടിക്കാണിച്ചാലും രോഗികൾ തള്ളി പോയ ഡിസ്ക് എംആർഐ സ്കാനിംഗിൽ കണ്ടതിനാൽ ഡിസ്ക് തള്ളി പോകില്ല എന്ന വസ്തുതയും സത്യവും രോഗികൾ വിശ്വസിക്കുന്നില്ല. ശാസ്ത്ര വിശ്വാസത്തിനു പകരം അന്ധവിശ്വാസം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു.
രോഗികളെ തെറ്റിദ്ധരിപ്പിച്ച് ചൂഷണം ചെയ്യാനാണ് സ്കാനിങ്ങിൽ തള്ളിയ ഡിസ്ക് കാണിക്കുന്നത്.
എം.ആർ.ഐ സ്കാനിങ്ങ് നടുവേദനയ്ക്കും , കഴുത്തുവേദനക്കും ആധികാരികമായ പരിശോധനയാണ് എന്ന് പറയുന്നുണ്ടോ?
ഇന്ന് ചികിത്സാരംഗത്ത് നടുവേദനയ്ക്കും , കഴുത്തുവേദനക്കും ഏറ്റവും ആധികാരികമായി ചെയ്യുന്ന പരിശോധനയാണ് എം.ആർ.ഐ സ്കാനിങ്ങ്. തുടർന്നുള്ള ചികിത്സകളെല്ലാം ഈ സ്കാനിങ്ങ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ്.
1. എം.ആർ.ഐ സ്കാൻ റിപ്പോർട്ടിൽ യാതൊരുവിധ ഉറപ്പുമില്ലാത്ത വാക്കുകളാണ് ഉപയോഗിക്കുന്നത്.
സ്കാൻ റിപ്പോർട്ടിൽ “ഇതൊരു രോഗനിർണ്ണയ രീതിയല്ല” അഥവാ It is not a diagnosis, “ഇത് പൂർണ്ണമോ കൃത്യമോ അല്ല” അഥവാ It is not complete or accurate; “തോന്നുന്നത്” അഥവാ Impression , നിരീക്ഷണം അഥവാ Observation, “തൊഴിൽ പരമായ അഭിപ്രായം” അഥവാ professional opinion, “ഇതര രോഗ ലക്ഷണവുമായി ബന്ധപ്പെടുത്തുക” അഥവാ Correlate clinically എന്നീ വാക്കുകളാണ് എഴുതുന്നത് . സ്കാൻ ചെയ്യുന്നതിനു മുമ്പ് ഒരു രോഗിയോടും എം.ആർ.ഐ സ്കാനിങ്ങ് രോഗം നിർണ്ണയിക്കുന്ന പരിശോധനയല്ലെന്ന് പറയുന്നില്ല. മറിച്ച് രോഗം കൃത്യമായി കണ്ടെത്താൻ എം.ആർ.ഐ സ്കാനിങ്ങ് ചെയ്യണമെന്ന് പറയുകയും ചെയ്യുന്നു.
3.1. ഇതൊരു രോഗനിർണ്ണയ രീതിയല്ല അഥവാ It is not a diagnosis
സ്കാൻ റിപ്പോർട്ടിൽ രോഗ നിർണ്ണയ രീതി അഥവാ diagnosis എന്ന വാക്ക് ഉപയോഗിക്കുന്നില്ല. പിന്നെ നിങ്ങളെന്തിനാണ് ഇതൊരു രോഗനിർണ്ണയ രീതിയായി കാണുന്നത്?
സ്കാൻ ചെയ്യുന്നതിനു മുമ്പ് ഒരു രോഗിയോടും ഇത് രോഗം നിർണ്ണയിക്കുന്ന പരിശോധനയല്ലെന്ന് പറയുന്നില്ല. മറിച്ച് രോഗം കൃത്യമായി കണ്ടെത്താൻ എം.ആർ.ഐ സ്കാനിങ്ങ് ചെയ്യണമെന്ന് പറയുകയും ചെയ്യുന്നു. പൈസ വാങ്ങിയതിന് ശേഷം സ്കാൻ റിപ്പോർട്ടിലാണ് ഇങ്ങിനെ എഴുതുന്നത്. എം.ആർ.ഐ സ്കാൻ രോഗം നിർണ്ണയിക്കുന്ന പരിശോധനയല്ലെന്ന് സ്ഥാപനത്തിൽ പ്രദർശിപ്പിക്കാത്തത് വഞ്ചനയാണ്.
2. “ഇത് പൂർണ്ണമോ കൃത്യമോ അല്ല” This is neither complete nor accurate
ഇത് വെച്ച് ഏത് ശാസ്ത്രമനുസരിച്ച് രോഗം തീരുമാനിക്കും? എങ്ങിനെ ഓപ്പറേഷൻ ചെയ്യും?
എം. ആർ. ഐ സ്കാൻ റിപ്പോർട്ടിൽ പറയുന്നത് നോക്കുക
The science of radiology is based upon interpretation of shadows of normal and abnormal tissue. This is neither complete nor accurate; hence, findings should always be interpreted in to the light of clinico- pathological correlation. This is a professional opinion, not a diagnosis. Not meant for medico legal purposes.റേഡിയോളജി ശാസ്ത്രം സാധാരണവും അസാധാരണവുമായ ടിഷ്യുവിൻ്റെ നിഴലുകളുടെ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് പൂർണ്ണമോ കൃത്യമോ അല്ല; അതിനാൽ, കണ്ടെത്തലുകൾ എല്ലായ്പ്പോഴും ക്ലിനിക്കൽ-പാത്തോളജിക്കൽ പരസ്പര ബന്ധത്തിൻ്റെ വെളിച്ചത്തിൽ വ്യാഖ്യാനിക്കണം. ഇതൊരു പ്രൊഫഷണൽ അഭിപ്രായമാണ്, രോഗനിർണയമല്ല. മെഡിക്കോ നിയമപരമായ ആവശ്യങ്ങൾക്ക് വേണ്ടിയല്ല.
ഇനി വേറൊരു എം. ആർ. ഐ സ്കാൻ റിപ്പോർട്ടിൽ എഴുതിയത് നോക്കാം
“ഈ റിപ്പോർട്ട് തൊഴിപരമായ അഭിപ്രായം മാത്രമാണ്. അവസാന രോഗനിർണ്ണയ രീതിയല്ല. പ്രശസ്തമായ മറ്റ് അന്വേഷണത്തിലും ക്ലിനിക്കിലായ പാശ്ചാത്തലത്തിലും വേണം ഇത് വ്യാഖ്യാനിക്കേണ്ടത്. കശേരുകളുടെ നില, സ്ഥാനം, മറ്റുരോഗങ്ങളെകൊണ്ട് കശേരുക്കൾക്കുണ്ടായ വൈകല്യം, രക്തക്കുഴലുകളുടെ ഘടന തുടങ്ങിയവ ഓപ്പറേഷനു മുമ്പ് വീണ്ടും ഉറപ്പാക്കണം” (ചിത്രം 31 ).
“ഈ റിപ്പോർട്ട് പടത്തിൽ കണ്ടത് പ്രകാരമുള്ള തൊഴിപരമായ ഒരു അഭിപ്രായം മാത്രം. ഇത് സ്വയം ഒരു രോഗനിർണ്ണയ രീതിയല്ല. രോഗലക്ഷണവുമായി ബന്ധപ്പെടുത്തിയും മറ്റ് അന്വേഷണത്തിലും വേണം ഇത് വ്യാഖ്യാനിക്കേണ്ടത്” (ചിത്രം 32 ).
നിരവധി രോഗങ്ങൾക്ക് സ്കാൻ ചെയ്യുന്നുണ്ട്. അതിൽ നട്ടെല്ലിന്റെ കാര്യം മാത്രം തിരഞ്ഞെടുത്ത് അത് ആധികാരികമല്ല എന്നെഴുതുന്നുണ്ട്.
3. തൊഴിൽ പരമായ അഭിപ്രായം അഥവാ professional opinion.
സ്കാൻ റിപ്പോർട്ടിൽ ഇതൊരു തൊഴിൽ പരമായ അഭിപ്രായം അഥവാ professional opinion എന്ന് പറയുന്നുണ്ട് ഇത് ശരിയല്ല. സാങ്കേതീക പരമായ വിദഗ്ധ അഭിപ്രായം അഥവാ Techenical Expert opinion എന്ന് പറയുന്നതാണ് അല്പം കൂടി ശരി. വിദഗ്ധ അഭിപ്രായം പോലും വെറും അഭിപ്രായം മാത്രമാണ് , ശാസ്ത്ര സത്യങ്ങളല്ല. അപ്പോൾ പ്രൊഫഷണൽ അഭിപ്രായമോ? പ്രൊഫഷണൽ എന്ന വാക്കിന് വയറ്റിപ്പിഴപ്പിനുള്ള തൊഴിൽ എന്നും അർത്ഥമുണ്ട്.
4. തോന്നുന്നത് അഥവാ Impression ആസൂത്രിതമായ തട്ടിപ്പ്
എം.ആർ.ഐ സ്കാൻ റിപ്പോർട്ടിൽ തോന്നുന്നത് അഥവാ Impression എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ഉറപ്പ് അഥവാ Confirmation എന്ന വാക്ക് ഉപയോഗിക്കുന്നില്ല. സ്കാൻ യന്ത്രത്തിന് തോന്നലില്ല. റേഡിയോളജിസ്റ്റിനാണ് തോന്നൽ. സ്കാൻ യന്ത്രത്തിൽ ഡിസ്ക്കിന്റെ നടുഭാഗം കീറിയതും, കഷ്ണങ്ങളായതും, അതിന്റെ ചുറ്റിലുള്ള തരുണാസ്ഥിയും സ്നായുക്കളും പൊട്ടിയതും, സുഷുമ്നയിൽ അമർന്നതും റേഡിയോളജിസ്റ്റ് കണ്ടതാണ്. ആ ശരീരഭാഗങ്ങളുടെ ഫോട്ടോ എടുത്ത് അതുനോക്കിയാണ് റിപ്പോർട്ട് എഴുതുന്നത്. ന്യൂക്ലിയസ് പൾപ്പോസസിന്റെ ഒരു ഭാഗം തള്ളിയതായി കാണുന്നത് അത് തന്നെയാണോ യഥാർത്ഥ കാരണമെന്ന് ഉറപ്പില്ലാത്തതിനാലാണ് തോന്നുന്നത് എന്ന വാക്ക് ഉപയോഗിക്കുന്നത്.
രക്ത സമ്മർദ്ദത്തിന്റെയോ, പനിയുടെയോ അളവ് നാം മീറ്ററിൽ കാണുന്നു ണ്ടല്ലോ. ഒരേ സമയം ആരു നോക്കിയാലും ഒരേ അളവ് കാണാം. കണ്ടത് ഉറപ്പ് ആണ്, തോന്നലല്ല. ഇത്രയും ചിലവേറിയ പരിശോധനയ്ക്ക് രോഗി പോകുന്നത് അസുഖം കൃത്യമായിട്ടറിയുന്നതിനു വേണ്ടിയാണ്, തോന്നൽ അറിയുന്നതിന് വേണ്ടിയല്ല. തോന്നിയതുപോലും ശരിയാകണമെന്നില്ല എന്നു പറയുന്നതിന് വേണ്ടിയല്ല. അറിയാവുന്നതും പഠിച്ചതുമായ കാര്യങ്ങൾ നേരിട്ട് കണ്ടത് തോന്നലായി പറയുന്നവൻ മാനസിക രോഗിയാണ്. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന പഴമൊഴി മാറ്റി മനസ്സിൽ തോന്നുന്നത് റേഡിയോളജിസ്റ്റിന് പാട്ട് എന്നാക്കാം.
മൂന്ന് കൂട്ടുകാർ ഒരിടത്ത് ഇരിക്കുമ്പോൾ അവർക്ക് പരിചയമില്ലാത്ത ഒരു പെണ്ണും ആണും കൂടി അവർക്ക് മുന്നിലൂടെ പോയി. ആദ്യത്തെയാൾ അത് ഭാര്യയും ഭർത്താവുമാണെന്നും, രണ്ടാമത്തെയാൾ കാമുകീ കാമുകൻ മാരാണെന്നും, മൂന്നാമത്തെയാൾ ആ ആണും പെണ്ണും വെറും സുഹൃത്തു ക്കളാണെന്നും അഭിപ്രായപ്പെട്ടു. അഭിപ്രായം മൂത്ത് തർക്കമായപ്പോൾ അവർ മൂന്ന് പേരും ആ സ്ത്രീയെയും പുരുഷനെയും നേരിട്ടറിയാവുന്ന ഒരാളെ കണ്ടെത്തി അന്വേഷിച്ചപ്പോൾ ആങ്ങളയും പെങ്ങളുമാണെന്ന് ഉറപ്പിച്ച് പറഞ്ഞു.
ഒരു കാര്യത്തെക്കുറിച്ച് പല വ്യക്തികൾക്കും പല അഭിപ്രായങ്ങളും, അഭിപ്രായ വൈരുദ്ധ്യങ്ങളുമായിരിക്കും. അഭിപ്രായങ്ങളോ, അഭിപ്രായ വ്യത്യാസങ്ങളോ ശാസ്ത്ര സത്യങ്ങളല്ല. ഒരു വ്യക്തിയുടെ തന്നെ പല സ്കാൻ റിപ്പോർട്ടിലും പല അഭിപ്രായമായിരിക്കും.
5. നിരീക്ഷണം അഥവാ Observation എന്ന വാക്ക് വേറൊരു ആസൂത്രിതമായ തട്ടിപ്പ്
ഗ്രന്ഥകാരനെപ്പോലെയുള്ളവർ സ്കാൻ റിപ്പോർട്ടിൽ എഴുതുന്ന വാക്കുകളുടെ അപാകത ചൂണ്ടിക്കാണിച്ചതിനുശേഷം ഇപ്പോൾ റിപ്പോർട്ടിൽ എഴുതുന്ന പലവാക്കുകൾക്കും മാറ്റം വരുത്തിയിട്ടുണ്ട്. ഇങ്ങിനെ മാറ്റിയ വാക്കുകളെല്ലാം രോഗിക്ക് ദോഷമുണ്ടാക്കുന്നവയാണ്. തോന്നലിന് പകരം നിരീക്ഷണം എന്നും, കണ്ടത് എന്നും ആക്കിയിട്ടുണ്ട്.
6. മറ്റ് രോഗ ലക്ഷണവുമായി ബന്ധപ്പെടുത്തുക അഥവാ Correlate clinically or Suggest Clinical Correlation മറ്റൊരു തട്ടിപ്പ്
എം.ആർ.ഐ സ്കാനിങ്ങിൽ ഡിസ്ക് തള്ളിയതായി കണ്ടാൽ ഡിസ്ക് ആണ് കുഴപ്പമെങ്കിൽ മറ്റ് രോഗ ലക്ഷണങ്ങൾ നോക്കേണ്ട കാര്യമില്ല. കാരണം ന്യൂക്ലിയസ് പൾപ്പോസസിന്റെ ഒരു ഭാഗം അമരുന്നത് മൂലമാണ് വേദനയെന്ന് അലോപ്പതി ചികിത്സാരീതിയിൽ പറയുന്നു. ഈ വാക്കിൽ നിന്നും ന്യൂക്ലിയസ് പൾപ്പോസസിന്റെ ഒരു ഭാഗം അമരുന്നതായി കണ്ടാലും വേദനയുണ്ടാകില്ലെന്ന് പരോക്ഷമായി സമ്മതിക്കുന്നു.
ഇന്ന് ലോകത്തുള്ള യുദ്ധവിമാനങ്ങളും റഡാറുകളും മറ്റ് ആധുനിക ഉപകരണങ്ങളും പ്രവർത്തിക്കുന്നത് സോഫ്റ്റ് വെയറുകളെ അടിസ്ഥാ നപ്പെടുത്തിയുള്ള കംപ്യൂട്ടർ മുഖേനയാണ്. അനുഭവത്തിൽ 99.9 ശതമാനം കൃത്യതയുള്ളതുകൊണ്ടാണ് അവയെ ആശ്രയിക്കുന്നത്. ഇത്തരത്തിലുള്ള കംപ്യൂട്ടറിനെ അടിസ്ഥാനമാക്കിയുള്ള ഒരു റിപ്പോർട്ടിലും തോന്നുന്നതാണെന്നോ, നിർണ്ണയ രീതിയല്ലെന്നോ, “ഇത് പൂർണ്ണമോ കൃത്യമോ അല്ലെന്നോ, ”തൊഴിൽപരമായ അഭിപ്രായമാണെന്നോ പറയില്ല. അങ്ങിനെ പറഞ്ഞാൽ ആ യന്ത്രം പിന്നെ ആരും ഉപയോഗിക്കില്ല.
എം.ആർ.ഐ സ്കാനിങ്ങിൽ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകൾ അടിസ്ഥാനപരമായി തെറ്റുകൾ നിറഞ്ഞതാണെന്ന് ബോദ്ധ്യമുള്ളതുകൊണ്ടാണ് മറ്റൊരു കംപ്യൂട്ടർ സോഫ്റ്റ് വെയറിലും ഉപയോഗിക്കാത്ത വാക്കുകൾ ഇവിടെ ഉപയോഗിക്കുന്നത്.
മേൽപ്പറഞ്ഞ വാക്പ്രയോഗങ്ങൾ എല്ലാം ഒരു മുൻകൂർ ജാമ്യമെടുക്കലും ആസൂത്രിതമായ പദപ്രയോഗവുമാണ്.
പല ശരീരഭാഗങ്ങളും കണ്ടത് അത് തന്നെയല്ലേ എന്ന് സംശയമുള്ളതു കൊണ്ട് ചോദ്യചിഹ്നം(?) ഇടുന്നു. അതായത് റേഡിയോളജിസ്റ്റിന്റെ ജോലി കഴിഞ്ഞു. ബാക്കി ചികിത്സകനാണ് തീരുമാനിക്കേണ്ടത് എന്നർത്ഥം.