03/03/2024
ഇന്ത്യൻ ടെലികോം സെക്ടറിൽ BPL മൊബൈൽ ആദ്യമായി വരുന്നത് 1994ലാണ്. ഇന്ന് നമ്മളെല്ലാം ഉപയോഗിക്കുന്ന മൊബൈൽ ഫോണിൻ്റെ ആദ്യകാല അടിത്തറയാണ് BPL മൊബൈൽ ഫോണുകൾ. BPL മൊബൈൽ ഫോണിൻ്റെ ഫൗണ്ടർ ആരാണെന്ന് അറിയാമോ?
രാജീവ് ചന്ദ്ര ശേഖർ !!!
എന്ന് മാത്രമല്ല, ഒന്നോ രണ്ടോ മാർക്കറ്റുകളിൽ മാത്രം നിലനിന്ന സെല്ലുലാർ നെറ്റ്‌വർക്കിനെ മുംബൈ, ഗോവ, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ വ്യാപിച്ച് മാർക്കറ്റ് വലുതാക്കിയതും അദേഹം തന്നെയാണ്. സെല്ലുലാർ നെറ്റ്‌വർക്ക് ഇത്രയും വ്യാപകമായി വളർത്തിയെടുത്ത ആദ്യത്തെ വ്യക്തിയും അദേഹം തന്നെയാണ്. ഗോവയും തമിഴ്നാടും മാത്രമല്ല കേട്ടോ, കേരളത്തിലും അദേഹം ഈ നെറ്റ്‌വർക്ക് അന്ന് വ്യാപിപ്പിച്ചിട്ടുണ്ട്...
ഇന്ന് നമുക്കെല്ലാം സുപരിചിതമായ TRAI യുടെ നയരൂപീകരണത്തിലും സുപ്രധാനമായ പങ്ക് വഹിച്ച, കാലത്തിനും മുന്നേ നടന്ന വ്യക്തിത്വമാണ് അദേഹം. അങ്ങനെ ഇന്ത്യയുടെ ഏറ്റവും സുപ്രധാനമായ മാറ്റത്തിന് അടിത്തറ പാകിയ, നടന്ന് തുടങ്ങിയ മനുഷ്യനാണ് ഇത്തവണ തിരുവനന്തപുരത്ത് നിന്നും ജനവിധി തേടുന്നത്....
രാജീവ് ചന്ദ്രശേഖറും ഹാർവാർഡ് യൂണിവേഴ്സിറ്റി, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസ യോഗ്യതയുള്ള ജനസേവകനാണ്.. പക്ഷേ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പറയുന്നതിലല്ല, ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന സുപ്രധാന നയങ്ങൾ, പദ്ധതികൾ കൊണ്ട് വരുന്നതിലാണ് ജനസേവകൻ്റെ പ്രസക്തി എന്ന് വിശ്വസിക്കുന്ന ഒരാളാണ് അദ്ദേഹം.....
ഇടതുകാലിലെ മന്ത് കാലങ്ങളായി വലത് കാലിൽ മാറ്റി കളിക്കുന്ന തിരുവനന്തപുരത്തിൻ്റെ ഈ നാറാണത്ത് ഭ്രാന്തൻ കളി അവസാനിപ്പിക്കാൻ ഇതാ ഒരു സുവർണ്ണാവസരം എത്തിയിരിക്കുകയാണ്...
ശക്തമായ ആരോഗ്യപൂർണമായ ചുവടുകൾ മുന്നോട്ട് വയ്ക്കുവാൻ രണ്ട് മുന്നണികൾ ഒരുമിച്ച് ചക്രശ്വാസം വലിപ്പിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ ഇത്തവണ താമര വിരിയണം!