Prayanamedicalconsortium

Prayanamedicalconsortium At PMC , we cater to all sectors of the various Sector's. Discover more! Our service solutions give

14/04/2025

ആയുര്‍വേദാചാര്യന്മാര്‍ വാതരക്തമെന്ന (അസൃഗ്-വാതം) പേരില്‍ പരിചയപ്പെടുത്തിയ അവസ്ഥയുമായി വളരെയധികം സാമ്യതയുള്ള ഒരു അവസ്ഥാവിശേഷമാണ് ഗൌട്ട് (gout) അഥവാ ഗൌട്ടി അര്‍ത്രൈറ്റിസ് (gouty arthiritis). വാതത്തിന്‍റെ അസന്തുലിതാവസ്ഥ, രക്തം ദുഷിക്കല്‍ എന്നിവ മൂലം സംജാതമാകുന്ന ഒരു അവസ്ഥയാണ് വാതരക്തം. ശരീരദ്രവങ്ങളില്‍ യൂറിക് ആസിഡ് (uric acid) കൂടുന്നതു മൂലം ഈ അവസ്ഥ ഉണ്ടാകാം.
ശരീരത്തില്‍ യൂറിക്ക്‌ ആസിഡിന്‍റെ ആധിക്യം, ഗൌട്ട് എന്നീ രണ്ടു പ്രശ്നങ്ങളിലും ചിറ്റമൃത് നല്ലതാണ്.

ഗുഡുച്യാഃ സ്വരസം ചൂര്‍ണ്ണം കല്‍ക്കം ക്വാഥമേവ വ
പീത്വാ ക്വാഥം അസൃഗ്-വാതം ക്രമാത് സര്‍വ്വാംഗം ജയേത് (ഭൈഷജ്യ രത്നാവലി)

ചിറ്റമൃത് കഷായം വെച്ചു കഴിക്കുന്നത് അതീവ ഫലപ്രദം. കടയില്‍ വാങ്ങാന്‍ കിട്ടുന്ന ഉണങ്ങിയ അമൃത വള്ളിയോ ചൂര്‍ണ്ണമോ പറിച്ചെടുത്ത ചിറ്റമൃതോ ഉപയോഗിക്കാം. 60 ഗ്രാം ചിറ്റമൃത് 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത് ഒന്നര ഗ്ലാസ്സാക്കി വറ്റിച്ച്, തണുത്ത്, പിഴിഞ്ഞരിച്ച്, അര ഗ്ലാസ് വീതം മൂന്നു നേരം കഴിക്കാം. കഷായം ദിവസവും ഉണ്ടാക്കി വേണം ഉപയോഗിക്കേണ്ടത്. ചിറ്റമൃതിന്‍റെ സ്വരസവും (ചതച്ചു പിഴിഞ്ഞെടുത്ത നീര്) ഫലപ്രദമാണ്.

ചിറ്റമൃത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നതിനാല്‍ പ്രമേഹത്തിലും ഗുണം ചെയ്യും. ബ്ലഡ്‌ ഷുഗര്‍ ലെവല്‍ കുറയ്ക്കുമെന്നതിനാല്‍ പ്രമേഹരോഗികള്‍ ചിറ്റമൃത് ഉപയോഗിക്കുന്നത് വൈദ്യനിര്‍ദ്ദേശം അനുസരിച്ചു വേണം.

ചിറ്റമൃത്, ചുക്ക്, യഷ്ടിമധു, കടുകുരോഹിണി ഇവ നാലും നല്ല ശീലപ്പൊടിയായി പൊടിച്ചു വെച്ച്, ആവശ്യാനുസരണം സമയോഗത്തില്‍ കലര്‍ത്തിയെടുത്ത ചൂര്‍ണ്ണം രണ്ടു ഗ്രാം എടുത്ത് ആവശ്യത്തിനു തേന്‍ ചേര്‍ത്ത് ദിവസം രണ്ടു നേരം സേവിച്ചാല്‍ കുറച്ചു നാളുകള്‍ കൊണ്ട് യൂറിക് ആസിഡ്, ഗൌട്ട് എന്നിവ ശമിക്കും. നാലും ചൂര്‍ണ്ണമായി വാങ്ങാനും കിട്ടും.

രക്തത്തിലെ യൂറിക്ക്‌ ആസിഡ് കുറയാനും ഗൌട്ട് മാറാനും പച്ചപപ്പായയുടെ തൊലി ചീന്തിയെടുത്തതിട്ട് വെള്ളം തിളപ്പിച്ചു നിത്യം കുടിച്ചാല്‍ മതിയെന്ന്‌ ഗൃഹവൈദ്യം.

കൊഴിഞ്ഞിലിന്‍റെ നീരും ഗൌട്ടിനു ഫലപ്രദമായ ഒരു ഔഷധമാണ്.

വേദനയോടെ ഗൌട്ട് വീക്കം ഉണ്ടായാല്‍ ദശമൂലം ഇട്ടു വെന്ത പാല്‍ ചെറുചൂടോടെ വീക്കമുള്ള സന്ധികളില്‍ ധാര കോരുന്നത് വേദന ശമിക്കാന്‍ സഹായിക്കും.

രോഗശമനം സാധ്യമാകാന്‍ ഔഷധങ്ങള്‍ കഴിക്കുന്നതോടോപ്പം ആഹാരം അങ്ങേയറ്റം ശ്രദ്ധിക്കണം.

“purines” കൂടുതലായി അടങ്ങിയ മത്സ്യമാംസാദികള്‍, മദ്യം, കൂണ്‍, വറുത്ത പയര്‍ വിത്തുകള്‍, ഉഴുന്ന്, മുള്ളങ്കി, തൈര്, കരിമ്പ് തുടങ്ങിയ ആഹാര സാധനങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കണം. purines ശരീരത്തില്‍ വെച്ച് യൂറിക്ക്‌ ആസിഡ് ആയി മാറ്റപ്പെടുന്നു എന്നതാണ് ഇതിനു കാരണം. പകലുറക്കം, നേരിട്ടുള്ള വെയില്‍ ഇവ കുറയ്ക്കുന്നത് നല്ലതാണ്. അരി, ഗോതമ്പ്, പശു, എരുമ എന്നിവയുടെ പാല്, നെല്ലിക്ക, പാവയ്ക്ക, ലോക്കി, ഉണക്കമുന്തിരിങ്ങ തുടങ്ങിയവ കഴിക്കാം. purines കുറവുള്ള ആഹാര സാധനങ്ങള്‍ കഴിക്കാം.

കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇത്രയുമൊക്കെ ധാരാളം. ബാക്കി കൃതഹസ്തരായ ഭിഷഗ്വരന്‍മാരോടു ചോദിച്ചു മനസ്സിലാക്കുക.

( courtesy: സ്വാമിജി നിർമ്മലാനന്ദഗിരി)

08/12/2024

നമ്മുടെ ആരോഗ്യ പരിപാലനം
ചില പ്രായോഗിക നിര്ദ്ദേശങ്ങള്‍..
• രാത്രി നേരത്തെ കിടന്നുറങ്ങുന്നതും അതിരാവിലെ എഴുന്നേല്ക്കുന്നതും ശീലിക്കുക..

• പല്ലുകള്‍ വൃത്തിയാക്കുക..ഭക്ഷണം കഴിച്ച ശേഷവും രാത്രി കിടക്കുന്നതിനു മുന്പും വായയും പല്ലും വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്..

• ശുദ്ധവായു ശ്വസിക്കുക..

• പരിസരം വൃത്തിയായി സൂക്ഷിക്കുന്നത് സാംക്രമിക രോഗങ്ങളെ തടയാന്‍ സാധിക്കും..

• മലമൂത്ര വിസര്ജ്ജ നത്തിനു സമയക്രമം ശീലിക്കുക..

• ദിവസവും രണ്ടു നേരവും കുളിക്കുക.ഇത് അഴുക്കുകളില്‍ നിന്നും ശരീരത്തെ ശുദ്ധമായി നിര്ത്തും ..

• അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്

• ദിവസേന ഒരു നിശ്ചിത സമയത്ത് വ്യായാമം ചെയുക..ഭക്ഷണം കഴിച്ച ഉടനെ വ്യായാമം ചെയ്യാന്‍ പാടില്ല..

• ആഴ്ചയില്‍ ഒരു ദിവസം ഉപവാസം അനുഷ്ടിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രദാനം ചെയ്യുന്നു..

• ഭക്ഷണത്തില്‍ സമയനിഷ്ട പാലിക്കാന്‍ ശ്രദ്ധിക്കുക..

• ധാന്യങ്ങള്‍ കഴിയുന്നതും തവിട് കളയാതെ ഉപയോഗിക്കുവാന്‍ ശ്രമിക്കുക..

• പച്ചക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്പ്പെദടുത്തുന്നത് മലശോധന നേരെയാക്കാന്‍ സഹായിക്കും..

• തളര്ന്ന് അവശനായിരിക്കുമ്പോള്‍ അല്പം വിശ്രമിച്ചതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക..

• നല്ല വിശപ്പ്‌ ഉള്ളപ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക..

• ഭക്ഷണം കഴിച്ച ഉടനെ കഠിനാധ്വാനത്തില്‍ ഏര്പ്പെഭടരുത്.. അല്പം വിശ്രമിച്ചതിനു ശേഷം മാത്രം ജോലി ചെയുക..

• ഉപ്പ്, പുളി, മുളക് എന്നിവ കഴിയുന്നത്ര ഒഴിവാക്കുകയും ശര്ക്കകര പഞ്ചസാര എന്നിവയുടെ ഉപയോഗം കുറക്കുകയും ചെയ്യുക..

• പച്ചക്കറികള്‍ നന്നായി കഴുകിയ ശേഷമാണ് അരിയേണ്ടത്. അരിഞ്ഞശേഷം കഴുകരുത്‌..

• വില കൂടിയ വസ്തുക്കളില്‍ പോഷകാംശങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നത് മിഥ്യാ ധാരണയാണ്..

• നമ്മുക്ക് സാധാരണയായി ലഭിക്കുന്ന മുരിങ്ങ, നെല്ലിക്ക, പപ്പായ, ചെറു നാരങ്ങ, പഴവര്ഗമങ്ങള്‍ , പച്ചക്കറികള്‍ എന്നിവ ശരീരത്തിന്റെ് നിലനില്പ്പിടനും പോഷണത്തിനും മതിയായവയാണ്..

• മാംസഭോജിയോ , സസ്യാഹാര ഭോജിയോ ആവാതെ രണ്ടും ആവശ്യാനുസരണം ഉപയോഗിക്കുക..

• വയര്‍ നിറയെ ആഹാരം കഴിക്കാന്‍ പാടില്ല.. രണ്ടു ഭാഗം ആഹാരം കൊണ്ടും ഒരു ഭാഗം വെള്ളം കൊണ്ടും നിറച്ച ശേഷം നാലാമത് ഭാഗം ശൂന്യമായി കിടക്കട്ടെ..
• മദ്യം, പുകവലി, മുറുക്ക്, മയക്കുമരുന്ന് എന്നിവ ഉപേക്ഷിക്കുക..

• ബേക്കറി സാധനങ്ങളുടെ ഉപയോഗം തീര്ത്തും കുറയ്ക്കുക..

• രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ നേരം സൂര്യ പ്രകാശമേല്ക്കുന്നത് വളരെ നല്ലതാണ്..

• രാത്രി കിടക്കാന്‍ നേരത്ത് ഒരു ടീസ്പൂണ്‍ ശുദ്ധമായ തേന്‍ കുടിക്കുന്നത് വളരെ നല്ലതാണ്..

• കൈകാലുകള്‍ നന്നായി നിവര്ത്തി വെച്ച് മലര്ന്നു കിടന്നു ഉറങ്ങുക..

• കമിഴ്ന്നു കിടന്നു ഉറങ്ങുന്നത് അത്ര നല്ലതല്ല..

• സ്വാര്ത്ഥത, അസൂയ, പക, അഹങ്കാരം എന്നിവ മനസില്‍ സംഘര്ഷാവസ്ഥ ഉണ്ടാക്കുന്നു.

Prof MS വല്യത്താൻ സാർ.ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിനെ അത്യുന്നതിയിലെത്തിച്ച കാർഡിയാക് സർജൻ.ആധുനിക വൈദ്യത്തോടൊപ്പം ആയുർവ...
18/07/2024

Prof MS വല്യത്താൻ സാർ.
ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിനെ അത്യുന്നതിയിലെത്തിച്ച കാർഡിയാക് സർജൻ.ആധുനിക വൈദ്യത്തോടൊപ്പം ആയുർവേദത്തെപ്പറ്റിയും സാർ ഗവേഷണം നടത്തിയിരുന്നു ആയുർവേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളായ ചരകസംഹിത, സുശ്രുത സംഹിത, അഷ്ടാംഗഹൃദയം എന്നീ ഗ്രന്ഥങ്ങൾ, The legacy of Charaka, The legacy of Susrutha,The legacy of Vagbhata എന്നിങ്ങനെ ബൃഹത് ഗ്രന്ഥങ്ങളായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.
പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.....ഓം ശാന്തി 🥀

Address

Kochi, Ernakulam
Kochi
682018

Alerts

Be the first to know and let us send you an email when Prayanamedicalconsortium posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category