19/09/2025
ഭൂരിഭാഗം പേരും സാധാരണയായി അനുഭവിക്കുന്ന പ്രശ്നമാണ് നടുവേദന. ഇത് ‘മെക്കാനിക്കൽ ബാക്ക് പെയ്ൻ’ എന്നും അറിയപ്പെടുന്നു. തെറ്റായ body posture ഇതിന് കാരണമാകാം. എന്നാൽ വേദന നടുവിൽ മാത്രം നിന്നുപോകാതെ കാലിലേക്കോ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കോ വ്യാപിക്കുന്നുവെങ്കിൽ അത് അവഗണിക്കരുത്. കാലിൽ ബലഹീനതയോ തരിപ്പോ മരവിപ്പോ തോന്നുന്നത് ഗൗരവമായി കാണേണ്ട ലക്ഷണങ്ങളാണ്.
ഇത്തരം പ്രശ്നങ്ങൾ വന്നാൽ വിശദമായ പരിശോധന ആവശ്യമാണ്. X-Ray വഴി സാധാരണയായി മെക്കാനിക്കൽ ബാക്ക് പെയ്ൻ ആണോ എന്ന് തിരിച്ചറിയാൻ കഴിയും. മെക്കാനിക്കൽ ബാക്ക് പെയ്ൻ ആയാൽ ഫിസിയോതെറാപ്പിയിലൂടെ ചികിത്സിക്കാം. എന്നാൽ ഡിസ്ക് സംബന്ധമായ പ്രശ്നമാണെങ്കിൽ MRI വഴി കൂടുതൽ പരിശോധന നടത്തി, മരുന്നുകളിലൂടെ ചികിത്സിക്കാം. ചില ഗുരുതര സാഹചര്യങ്ങളിൽ ശസ്ത്രക്രിയയും ആവശ്യമായേക്കാം.
For Enquiries and Bookings
☎️ 097784 16824 | 9544 180 444
📍 Hospital Location : Kodungallur - Thrissur