Thressia N John

Thressia N John Underwent Practical Hypnosis and Suggestion Therapy training with Dr. P. K. Narayan.

MSc in Applied Psychology
Holds a Post Graduate Diploma in Counselling & Psychotherapy from the Christain Counselling Center and the Christain Medical College Vellore.

27/05/2022

നല്ല മാനസീകാരോഗ്യമുള്ളൊരാള്‍ക്കെ ജീവിതം ആസ്വദിക്കാനാവൂ.
പഠിക്കുന്നൊരാള്‍ പഠനാനന്തരം ജോലി നേടുമ്പോഴാണ് സന്തോഷമെന്ന് കരുതുന്നു. ജോലി ചെയ്യുന്നൊരാള്‍ ശമ്പളമാണ് സന്തോഷമെന്ന് കരുതുന്നു.

ജീവിതത്തേയും ജീവിതാനന്തര ജീവിതത്തേയും പേടിയോടെ കാണുന്നൊരാള്‍ക്ക് ജീവിതം ആസ്വദിക്കാനാവില്ല. അത്തരക്കാര്‍ മരണാനന്തരമാണ് നല്ല ജീവിതം എന്ന പ്രതീക്ഷയില്‍ നിലവിലുള്ള ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതാക്കും.

അങ്ങനെയാണെങ്കിൽ നമ്മള്‍ സന്തോഷത്തോടെ എപ്പോള്‍ ജീവിക്കും?
ഇപ്പോള്‍ നമുക്ക് സന്തോഷത്തോടെ ജീവിക്കണമെങ്കില്‍ ഈ നിമിഷം നമ്മള്‍ എന്തു ചെയ്യുന്നോ അത് ആസ്വദിക്കുക. ഇഷ്ടത്തോടെ ചെയ്യുക. അങ്ങനെയെങ്കില്‍ ജീവിതം മനോഹരമായിരിക്കും. നമുക്കും, നമ്മുടെ കൂടെയുള്ളവര്‍ക്കും.

I had the opportunity to give an awareness class for parents at a Govt school in Chavara.
26/05/2022

I had the opportunity to give an awareness class for parents at a Govt school in Chavara.

കൊല്ലം, ചവറിയിലെ പുതുക്കാട് ഗവ. യു,പി.എസ് സ്‌കൂളില്‍ നടന്ന ലൈബ്രറി കൗണ്‍സിലിന്റെ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളോട് സംസാ...
16/05/2022

കൊല്ലം, ചവറിയിലെ പുതുക്കാട് ഗവ. യു,പി.എസ് സ്‌കൂളില്‍ നടന്ന ലൈബ്രറി കൗണ്‍സിലിന്റെ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളോട് സംസാരിച്ചത് അവരുടെ ശാസ്ത്രബോധവും യുക്തിചിന്തയും എന്ന വിഷയത്തെക്കുറിച്ചാണ്. പക്ഷെ കുട്ടികള്‍ക്കെല്ലാം ചോദിക്കാനുണ്ടായിരുന്നത്. പേടികളെക്കുറിച്ചായിരുന്നു.

ജന്മനാ ജീവജാലങ്ങള്‍ക്കെല്ലാം ജീവന്‍ നഷ്ടപ്പെടുമോ എന്ന ഭയയുണ്ട്. ആ ഭയമാണ് സുരക്ഷിതമായി ജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.
ഈ അടിസ്ഥാനപരമായ ഭയത്തിന് പുറമേ നമ്മില്‍ മറ്റു പല ഭയവും അറിഞ്ഞോ അറിയാതെയോ കുത്തിവെക്കപ്പെടുന്നു. അങ്ങനെ ഉടലെടുക്കുന്ന ഭയത്തിന് ഒരടിസ്ഥാനമോ യുക്തിയോ കാണുകയില്ല. 'ദിവ്യവേഷ' ധാരികളായവരോ, മന്ത്രവാദികളോ, തങ്ങള്‍ക്ക് അപാരമായ അറിവുണ്ടെന്ന് നടിക്കുന്നവരോ, യുക്തിചിന്തയറ്റ കുടുംബാംഗങ്ങളൊ ഒക്കെ ഇത്തരം ഭീതി ജനിപ്പിക്കാന്‍ കാരണമായേക്കാം. 'മനുഷ്യജീവിതം' നിഗൂഢതകള്‍ നിറഞ്ഞതാണെന്നും പലതിനും (ഏലസ്, ഉറക്ക്, ചരട്, തകിട് ,... ) പലര്‍ക്കും പ്രകൃത്യാതീത കഴിവുകളുണ്ടെന്നും, രാത്രികാലങ്ങളില്‍ ആത്മാവുകള്‍ ഇവിടെല്ലാം അലയുന്നുണ്ടെന്നും തീവ്രമായി വിശ്വസിക്കുന്ന കുഞ്ഞുങ്ങളെ പലരുടേയും വയറ്റിപ്പിഴപ്പിനുള്ള അസംസ്‌കൃതവസ്തുക്കളായി വളര്‍ത്തിയെടുക്കലാണെന്ന് അറിയാതെയുള്ള മസ്തിഷ്‌ക്കപ്രഷാളനത്തിന്റെ ഇരകളാണ് കുട്ടികള്‍. ഇതിന്റെ അനന്തരഫലം ഭീതി കൂടിക്കൂടി അവസാനം മനോരോഗിയായി മാറും എന്നത് മാത്രമാണ്. കുഞ്ഞുങ്ങളെ ധൈര്യശാലികളായി വളര്‍ത്താനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ നാളെ ദുഃഖിക്കേണ്ടിവരും.

10/05/2022

മാനസികമായ ആരോഗ്യം എന്നത് ഏതൊരു സമൂഹത്തിന്റെയും അഭിവാജ്യഘടകമാണ്. ചരിത്രത്തിലൂടെ ഒന്ന് പുറകോട്ടു നോക്കിയാൽ നമുക്ക് കാണാനാകുന്ന ചിന്തനീയമായ ഒരു വിഷയവും, നിരാകരിക്കുവാനാകാത്ത ഒരു സത്യവുമാണ് ''മാനസിക ആരോഗ്യം ''. മാനസിക ആരോഗ്യം ഇല്ലാത്ത ഒരു ജനതയെ സൃഷ്ടിക്കുക, എന്നിട്ടു ആ അടിമത്വത്തിൽ അവരെ തളച്ചിട്ടുകൊണ്ടു രാഷ്ട്രീയം, ഭരണം, മതം എന്നീ വിഷയം കയ്യാളുന്നവർ ഒരു ജനതയെ എങ്ങനെ അവരുടെ താല്പര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കുന്നു എന്നുള്ളതാണ്. ഇവിടെ അവർ അതിനായി പ്രയോജനപ്പെടുത്തുന്ന ഒരു തന്ത്രമാണ് ''MASS HYSTERIA '' അഥവാ ''ജനക്കൂട്ടങ്ങളുടെ കൂട്ട അപസ്മാരബാധ '' .ഇതിന്റെ ഇരകളാണ് ഒട്ടു മിക്ക രാഷ്ട്രങ്ങളിലെയും ജനവിഭാഗങ്ങൾ. ജനത്തെ ഭിന്നിപ്പിച്ചു നിറുത്തിയാൽ മാത്രമേ തങ്ങളുടെ പദ്ധതികൾ നടപ്പിൽ വരൂ എന്നറിയാവുന്ന ഭരണവർഗ്ഗം ഈ പദത്തെ പരമാവധി പ്രയോജനപ്പെടുത്തുന്നു.

സമൂഹത്തിനും, വ്യക്തിക്കും ഏറ്റവും അപകടം ക്ഷണിച്ചു വരുത്തുന്ന ഒരു പ്രക്രിയയാണ് ''MASS HYSTERIA ''മദ്ധ്യ കാലഘട്ടങ്ങളിൽ ഇതിനെ പരമാവധി പ്രയോജനപ്പെടുത്തിയതും, പരീക്ഷിച്ചു വിജയിച്ചതും മതങ്ങളാണ്.1844 ,1784 എന്നീ കാലഘട്ടങ്ങളിൽ ജർമ്മനിയിലെയും , ഫ്രാൻസിലേയും കന്യാസ്ത്രീ മഠങ്ങളിൽ ഇത്തരത്തിലുള്ള പല സംഭവങ്ങളും അവലോകനം ചെയ്തിട്ടുണ്ട്. അതിലൊന്ന് ഫ്രാൻസിലെ ഒരു മഠത്തിലെ ഒരു കന്യാസ്ത്രീ ഒരു സുപ്രഭാതത്തിൽ കർത്താവിന്റെ അരുളിപ്പാടാൽ പൂച്ച കരയുമ്പോലെ ''മ്യാവൂ '' എന്ന് പറയുവാനും , ഇത് കണ്ടു മറ്റു അന്തേവാസികൾ എല്ലാവരും ''മ്യാവൂ '' എന്ന് കേട്ട് പറയുവാനും തുടങ്ങി. ഈ കൂട്ടഭ്രാന്തു 2019 ആഗസ്റ്റ് മാസം മലേഷ്യയിലെ ഒരു സ്കൂളിൽവരെ എത്തിനിൽക്കുന്നു. അവിടെ പഠിക്കുന്ന ഒരു പെൺകുട്ടി ഒരുദിവസം ഭീകരരൂപിയായ ഒരു സത്വത്തെ കാണുകയും, നിലവിളിക്കുകയും ചെയ്തു. അതോടെ ആ സ്കൂളിലെ മറ്റു പെണ്കുട്ടികളെയെല്ലാം ആ ബാധ ബാധിക്കുകയും ആ സ്കൂൾ അടച്ചിടേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു. ഇതുമാത്രമല്ല അവിടെ സംഭവിച്ചത്. സ്കൂൾ അധികൃതർ സ്കൂളിനു ചുറ്റും തണലേകി നിന്നിരുന്ന വൻവൃക്ഷങ്ങളെല്ലാം വെട്ടിമുറിച്ചു കളഞ്ഞു, എന്തെന്നാൽ ആ വൃക്ഷങ്ങളിലാണ് ഭീകര സത്വങ്ങൾ കുടികൊള്ളുന്നത് എന്നുള്ള ധാരണയാൽ .മുകളിൽ സൂചിപ്പിച്ചവയെല്ലാം മതത്തിന്റെ മനഃശാസ്ത്രപരമായ കച്ചവടത്തിന്റെ ഏടുകൾ മാത്രമാണ്. എന്നാൽ മതവും, രാഷ്ട്രീയവും കൂടി കൈകോർക്കുമ്പോൾ ഈ ഭീകരതയുടെ ശക്തി പതിന്മടങ്ങായി മാറും.

അതിന്റെ ഏറ്റവും ഉത്തമോദാഹരണമാണ് കേരളത്തിലെ ''ശബരിമല '' എന്ന വിഷയം. അതിനെ എത്ര മനോഹരമായിട്ടാണ് മത-രാഷ്ട്രീയ ശക്തികൾ ദുരുപയോഗം ചെയ്തത്. ആ വിഷയത്തിലെ കൂട്ട ഭ്രാന്തിന്റെ ഒരു ഇരയായ ചെറുപ്പക്കാരന്റെ അനുഭവത്തിൽകൂടി നമുക്കൊന്ന് കടന്നുപോകാം .''ശശി '' എന്ന് നമുക്കയാളെ വിളിക്കാം. ഒരു ചെറിയ കുടുംബത്തിന്റെ താങ്ങും തണലും ആയിരുന്നു കൂലിപ്പണിക്കാരനായ ശശി.. ദിവസ വേതനക്കാരൻ. അന്നന്ന് കിട്ടുന്ന തുകകൊണ്ട് ജീവിതം സുന്ദരമായി മുന്നോട്ടു കൊണ്ട് പോകുന്നവൻ. ശരിയായ ഒരു ഈശ്വരഭക്തൻ കൂടിയായിരുന്നു ശശി. എന്നാൽ വ്യക്തമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടുകൾ അയാൾക്കില്ലായിരുന്നു. ജോലിസ്ഥലങ്ങളിൽ മറ്റു കൂട്ടുകാരുടെ മാർഗ്ഗദർശി കൂടിയായിരുന്നു ശശി. അങ്ങനെയിരിക്കെയാണ് ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി വരികയും. വിധി തിടുക്കപ്പെട്ടു നടപ്പിലാക്കുവാൻ സർക്കാർ തീരുമാനിക്കുകയും ചെയ്‌തത്‌. ഇതോടെ നാട്ടിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുവാൻ വേണ്ടി കാത്തിരുന്ന ചെന്നായ്ക്കൾ ജനങ്ങളെ തമ്മിലടിപ്പിച്ചു ചോര കുടിക്കുവാനുള്ള ശ്രമം തുടങ്ങി. വ്യക്തമായ രാഷ്ട്രീയ ബോധം ഇല്ലാതിരുന്ന സ്ത്രീകളെയും, യുവാക്കളെയും ലക്ഷ്യമിട്ടുകൊണ്ട് അവർ പദ്ധതികൾ ആസൂത്രണം ചെയ്തു തുടങ്ങി. അതിനായി ''വിശ്വാസത്തെ '' രാഷ്ട്രീയ മേലങ്കി ചാർത്തി ജനത്തിന്റെ മുന്നിൽ അവതരിപ്പിച്ചു. അങ്ങനെ ''വിശ്വാസ രാഷ്ട്രീയം '' എന്ന MASS HYSTERIA എന്ന വിഷം വളരെ വേഗം ഒരു ജനസമൂഹത്തിനിടയിലേക്കു ഒഴുകിയിറങ്ങി.നമ്മുടെ ശശി തന്റെ ജോലിസ്ഥലത്തുനിന്നും ഉരുത്തിരിഞ്ഞുവരുന്ന ചർച്ചയിൽ കേട്ടതെല്ലാം രാത്രികാലങ്ങളിൽ തന്റെ മനസ്സിന്റെ ഉള്ളറകളിൽ നിന്നും പുറത്തെടുത്തു വിശകലനം ചെയ്തു നോക്കി. അതെ താനും സമരമുഖത്തേക്കു പോയേ തീരൂ. തന്റെ ഭഗവാന്റെ ചാരിത്ര്യം നഷ്ടപ്പെടുത്തുവാൻ ഒരു ശക്തിയെയും അനുവദിച്ചുകൂടാ. രാഷ്ട്രീയം ഇല്ലാതിരുന്ന അവന്റെ മനസ്സിൽ മതവും, വിശ്വാസവും കുത്തിവച്ച രാഷ്ട്രീയം പടർന്നുകയറി. അവന്റെ ചിന്തകളും, രക്തധമനികളും ചൂടുപിടിച്ചു. പൊതുവെ ശാന്തനായ ശശി മറ്റൊരാളായി മാറുകയായിരുന്നു. അയാൾ വീടുവിട്ടിറങ്ങിയിട്ടു ദിവസങ്ങൾ കഴിഞ്ഞു. വിശ്വാസവും, കൂട്ട അപസ്മാരവും ശശിയുടെ വീടിനെ പട്ടിണിയിലാക്കി. അയാളുടെ പേരിൽ പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തു. ശശി ജയിലിലായി. അപ്പോഴൊക്കെയും അയാൾ ചിന്തിച്ചത് എല്ലാം ഭഗവാന്റെ ചാരിത്ര്യം സംരക്ഷിക്കുക എന്നുള്ള മഹനീയമായ ഒരു പ്രവൃത്തിക്ക് വേണ്ടി മാത്രമാണാല്ലോ എന്നുള്ളതാണ്. ജയിൽ മോചിതനായി വീട്ടിൽ തിരികെ എത്തിയ ശശിയെ കാത്തിരുന്നത് കോടതി വരാന്തകൾ ആയിരുന്നു. മിക്കവാറും ദിവസങ്ങളിൽ ശശിക്ക് ജോലിക്കു പോകുവാൻ കഴിയാതെയായി. വീട്ടുകാർ അയാളെ ശപിച്ചു തുടങ്ങി. ജോലിസ്ഥലത്തെ കോൺട്രാക്ടർ അയാളെ പറഞ്ഞുവിടുന്ന ഒരവസ്ഥയുംകൂടി സംജാതമായതോടെ എല്ലാം ഒരു പൂർണ്ണതയിൽ എത്തിച്ചേർന്നു. വിശ്വാസം സംരക്ഷിക്കുവാൻ ഇറങ്ങിത്തിരിച്ച ശശിയേയും കുടുംബത്തെയും സംരക്ഷിക്കുവാൻ ഒരു വിശ്വാസത്തിനും,പ്രസ്ഥാനത്തിനും കഴിഞ്ഞില്ല. അതോടെ അയാൾ മാനസിക പിരിമുറുക്കത്തിന് അടിമയായി. എല്ലാത്തിൽനിന്നും ഉൾവലിഞ്ഞു മുറിക്കുള്ളിൽ ഏകാന്തതയെ ശരണം പ്രാപിച്ചു. ഉറക്കം നഷ്ടപ്പെട്ടുതുടങ്ങി. രാത്രികാലങ്ങളിൽ പരസ്പര വിരുദ്ധമായി എന്തൊക്കെയോ പുലമ്പുവാൻ തുടങ്ങി. അത്രമേൽ ആഘാതമായിരുന്നു വിശ്വാസം എന്ന MASS HYSTERIA അയാളിൽ പതിപ്പിച്ചത്. അങ്ങനെയാണ് ശശി എന്റെ മുന്നിൽ എത്തിപ്പെട്ടത്.

ഞാൻ ശശിയെ അയാളുടെ ജീവിതയാത്രയിൽ പഴയ ഏടുകൾ മറിച്ചു നോക്കുവാൻ ആവശ്യപ്പെടുകയും, ആ നല്ല കാലത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. നല്ലൊരു ആത്മാർത്ഥതയും, കഴിവും ഉള്ള ഒരു പണിക്കാരനെയും, അയാളുടെ സ്നേഹമുള്ള കൊച്ചു കുടുംബത്തെയും ഞാൻ അവിടെ അയാൾക്ക്‌ കാട്ടിക്കൊടുത്തു. ദിവസങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കു ഒടുവിൽ അത് താനാണ് എന്ന് ശശി തിരിച്ചറിയുകയും അയാൾ അയാളിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.. രാഷ്ട്രീയവും, മതവും അയാളിൽ ഏൽപ്പിച്ച ബിംബങ്ങളായ കാവിചരടുകൾ അയാൾ സ്വയം വലിച്ചെറിഞ്ഞു അയാൾ തന്നിലേക്ക് തന്റെ കുടുംബത്തോടൊപ്പം മടങ്ങുകയും ചെയ്തു.നമ്മൾ ഇങ്ങനെയാണ് ഇല്ലാത്ത ഒന്നിനെ അല്ലെങ്കിൽ ഒരു സങ്കൽപ്പത്തെ ചൊല്ലി വേവലാതിപ്പെടുകയും, സങ്കൽപ്പങ്ങളുടെ ചാരിത്ര്യത്തെയും , വിശ്വാസത്തെയും സംരക്ഷിക്കുവാൻ തുനിഞ്ഞിറങ്ങുകയും ചെയ്യുന്നു . അവിടെ നമ്മൾ സ്വയം നശിച്ചു വെണ്ണീറാകുകയാണ് ചെയ്യുന്നത് എന്ന് തിരിച്ചറിയുന്നില്ല. അങ്ങനെ നമ്മുടെ ഇടയിൽ ''ശശിമാർ '' ജന്മംകൊള്ളുന്നു. ഇനിയും അങ്ങനെയുള്ളവർ സമൂഹത്തിൽ ജനിച്ചുകൊണ്ടിരിക്കും. അല്ലെങ്കിൽ സൃഷ്ടിക്കപ്പെടും, എന്തെന്നാൽ അവരെ മത-രാഷ്ട്രീയ കക്ഷികൾക്ക് ചാവേറായി വേണം. ആ ഭീകരർ ഉള്ള കാലത്തോളം ശശിമാർക്ക് പഞ്ഞമുണ്ടാകില്ല.

04/05/2022

നമ്മുടെ ഇളം തലമുറയുടെ ''പ്രണയബന്ധങ്ങ''ളുടെ കുഴപ്പം ഇവരില്‍ ഒട്ടുമിക്കവരും പ്രണയത്തിലാവുന്നതല്ല. പകരം ആക്കപ്പെടുന്നതാണ് എന്നതാണ്. ആകാരത്തിലൊ, കഴിവുകളിലൊ, ഇടപെടലുകളിലൊ, പ്രവര്‍ത്തികളിലൊ ആകൃഷ്ടരായി പ്രണയബന്ധത്തിലായവര്‍ തുലോം കുറവാണ്. പകരം സുഹൃത്തുക്കളാലോ സുഹൃത്തുക്കളല്ലാത്തവരാലോ ''സെറ്റ്'' ചെയ്തു കൊടുക്കുന്ന ബന്ധങ്ങള്‍ മറ്റൊരു തരത്തില്‍ Arranged Marriage നെക്കാള്‍ കുഴപ്പങ്ങള്‍ നിറഞ്ഞതാണ്. Arranged Marriage ല്‍ ചുരുങ്ങിയ പക്ഷം മാതാപിതാക്കളോ ബന്ധുജനങ്ങളോ കുറച്ചെങ്കിലും പിന്നാമ്പുറക്കഥകള്‍ തിരക്കിയെന്നിരിക്കും. അല്ലെങ്കില്‍ പ്രൊഫഷണല്‍ കല്ല്യാണം മുടക്കികള്‍ ഉള്ളതും അതിനപ്പുറവും നാട്ടിലും വീട്ടിലും വിതരണം ചെയ്യുകയും ചെയ്യും. തന്റെ വരാനിരിക്കുന്ന ജീവിതപങ്കാളിയെക്കുറിച്ച് ഭാഗ്യമായ ഒരു ചെറുവിവരണമെങ്കിലും കിട്ടിയെന്നിരിക്കും.
സെറ്റ് ചെയ്യപ്പെടുന്ന ബന്ധങ്ങള്‍ക്ക് ഒരു നിബന്ധനയെയുള്ളു. ആരെങ്കിലുമായി Affair ല്‍ ആണോ അല്ലയോ ?. തീരെ ഇളം പ്രായത്തിലുള്ള ഈ കൂട്ടിക്കൊടുപ്പുകാര്‍ക്ക് ഈ നേരമ്പോക്കു സെറ്റ് ചെയ്യല്‍ വഴി എത്ര വലീയ ദുരന്തമാണ് ഒരു വ്യക്തിയുടെ ജീവിതത്തില്‍ വരുത്തിവെക്കുന്നതെന്ന് യാതൊരൂഹവും കാണില്ല. അമൂര്‍ത്ത ചിന്തകള്‍ക്ക് അപക്വമായ മനസ്സുമായി പലപ്പോഴും ഗൗരവമുള്ളവിഷയങ്ങളില്‍ തീരുമാനങ്ങള്‍ വരെ എടുത്തുകളയും ഈ കുട്ടിക്കൂട്ടം. ഒരു ഡോസ് ബ്രൗണ്‍ ഷുഗറോ M**A യോ ഉപയോഗിക്കുന്ന ഫലമാണ് മിക്കവാറും കേസ്സുകളില്‍ ഈ പ്രണയബന്ധത്തിലുമുണ്ടാവുക. കേവലം 8 വയസ്സുകാരിക്ക് തോന്നുന്നത് തനിക്ക് ''ലൈന്‍'' ഇല്ലായെങ്കില്‍ എന്തോ അപാകതയുണ്ടെന്നാണ്.

ലൈന്‍ വീണുകഴിഞ്ഞാല്‍ പിന്നെ .....ആഹാ.... പാറിപ്പറന്നു വരുന്ന ഹൃദയ ഇമോജികള്‍ക്കൊണ്ട് മൂടുകയായി മെസ്സേജുബോക്‌സുകള്‍.... വീട്ടുകാര്‍ക്കറിയാത്ത മെസ്സെന്‍ജര്‍ ആപ്പുകള്‍ വഴി വര്‍ണ്ണശബളമായ Caring, loving, listening partner ന്റെ അടുത്ത് മറയേതുമില്ലാതെ എല്ലാം വെളിപ്പെടുത്തുകയായി. പരീക്ഷണ-നിരീക്ഷണ സാഹസകൃത്യങ്ങള്‍ അരങ്ങേറുകയായി. തലച്ചോറിന്റെ ആകെമൊത്തം ഊര്‍ജ്ജവും ഈ പരീക്ഷണശാലകള്‍ക്കായി മാറ്റിവെക്കപ്പെടും.

കുഞ്ഞു തമാശകള്‍ ഭീകരരൂപികളായിമാറുന്നത് ആളൊഴിഞ്ഞ വീടുകളിലും കാടുകളിലും ചങ്ങാതിക്കൂട്ടങ്ങളോടൊപ്പം പങ്കുവെക്കപ്പെടുമ്പോഴായിരിക്കും. ജീവിതം ഏറ്റവും വര്‍ണ്ണശബളവും മനോഹരമായ ഈ ഇളം പ്രായത്തില്‍ത്തന്നെ ആത്മഹത്യാപരമായ പ്രവര്‍ത്തനങ്ങളിലേക്കാണ് ഓരോ ഇളം തലമുറയും എടുത്തെറിയപ്പെടുന്നത്. നിലതെറ്റി കയത്തില്‍ വീഴുന്ന ഈ കുഞ്ഞുങ്ങളില്‍ ഒട്ടുമിക്കവരും വിഷാദരോഗത്തിനും മാനസിക അനാരോഗ്യത്തിനും അടിമപ്പെടുകയാണ് ചെയ്യുന്നത്. ജീവിതത്തിലുടനീളം മനസില്‍ മായാത്ത കുറ്റബോധവും രോഷവും കൊണ്ട് നിറമറ്റ ജീവിതം നയിക്കേണ്ടി വരുന്നവരുടെ എണ്ണം വളരെ കൂടുതലാണിന്ന്. എല്ലാ അര്‍ത്ഥത്തിലും ആനന്ദപൂര്‍ണ്ണമാക്കേണ്ട കോളേജ് ദിനങ്ങള്‍ ആസ്വദിക്കാന്‍ കഴിയാത്തത് സങ്കടകരമാണ്.

മനസ്സിനെ കുത്തിനോവിക്കുന്ന കഠിനമായ ഹൃദയവ്യഥകളില്‍ നിന്നും സ്വയം കരകയറാന്‍ കഴിയാത്തവര്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടതാണ്.

26/04/2022

വൈകാരികജ്ഞാനം, വ്യക്തിബന്ധങ്ങളുടെയും സാമൂഹികബന്ധങ്ങളുടെയും അടിത്തറയാണ്. ബുദ്ധിശക്തിയേക്കാള്‍ പ്രാധാന്യം വൈകാരികജ്ഞാനത്തിനുണ്ട്. ജന്മസിദ്ധമായ ഈ വൈകാരികജ്ഞാനം ഇളം തലമുറയ്ക്ക് നഷ്ടപ്പെട്ടുപോകുന്നത് എന്തുകൊണ്ടായിരിക്കും എന്നതായിരുന്നു ITI ചന്ദനത്തോപ്പിലെ NSS ക്യാമ്പിലെ കുട്ടികളുടെ ഒരു സംശയം. ' ഞാനല്ല, നീയാണ് മുഖ്യം' എന്ന മുദ്രാവാക്ക്യമാണ് NSS ന്റേത്. പക്ഷെ പ്രായോഗിക ജീവിതത്തില്‍ വരുമ്പോള്‍ ഇതിന് നേരെ വിപരീതമാണ് പ്രവര്‍ത്തികള്‍. എവിടെയും ഞാന്‍. ഞാന്‍ മാത്രം മുഖ്യം. എന്റെ ഇഷ്ടങ്ങള്‍, എന്റെ സൗകര്യം എന്ന് ചിന്തിക്കുന്നവര്‍
ജനിച്ചു കുറച്ചു നാള്‍ കഴിഞ്ഞ് മറ്റൊരു കുഞ്ഞിന്റെ കരച്ചില്‍ കണ്ട് ആ വേദന തനിക്കുമുണ്ടെന്ന് കരുതി കരഞ്ഞവരാണ്. രണ്ടു വയസ്സില്‍ വേറൊരു കുഞ്ഞ് താഴെ വീണപ്പോള്‍ ഓടിപ്പോയി പിടിച്ചുയര്‍ത്താന്‍ സഹായിച്ചതാണ്. പിടിച്ചുപൊക്കാന്‍ കഴിയാതെവന്നപ്പോള്‍ തന്റെ അമ്മയെ വിളിച്ചുകൊണ്ടു വന്നതാണ്. കരച്ചില്‍ നിര്‍ത്താതെയിരിക്കുന്ന കുഞ്ഞിന് തന്റെ പാവക്കുട്ടിയെ വെച്ചുനീട്ടിയതാണ്. സാരമില്ലാട്ടോ എന്ന് പുറത്തുതട്ടി സമാധാനിപ്പച്ചതാണ്. ഈ ജന്മഗുണങ്ങള്‍ എല്ലാ ജീവജാലങ്ങള്‍ക്കുമുള്ളതാണ്. പക്ഷെ ഇത്തരം ചെയ്തികള്‍ തങ്ങള്‍ ചെയ്തിരുന്നുവെന്ന്‌പോലും നമുക്കറിയില്ല. ഇന്ന്, നമുക്ക് മറ്റാരുടേയും പ്രശ്‌നങ്ങള്‍ അറിയേണ്ടതില്ല, കാണേണ്ടതില്ല, സാമൂഹികപ്രശ്‌നങ്ങളോട് പ്രതികരിക്കുന്നത് ഏതെങ്കിലും -മതത്തിന്റെയോ, ജാതിയുടേയോ- മതില്‍ക്കെട്ടിനുള്ളില്‍ നിന്നു മാത്രം.

ITI ചന്ദനത്തോപ്പിലെ NSS ക്യാമ്പിലെ കുട്ടികളുമൊത്ത്
26/04/2022

ITI ചന്ദനത്തോപ്പിലെ NSS ക്യാമ്പിലെ കുട്ടികളുമൊത്ത്


2019 മെയ് -ൽ ചൈത്ര രചന സഹായ സംഘടപ്പിച്ച ചിത്ര രചനാ ക്യാംപിൽ ലളിതകല അക്കാഡമി മുൻ വൈസ് ചെയർമാനും പ്രിയ സുഹൃത്തുമായ എ ബി. എ...
19/04/2022

2019 മെയ് -ൽ ചൈത്ര രചന സഹായ സംഘടപ്പിച്ച ചിത്ര രചനാ ക്യാംപിൽ ലളിതകല അക്കാഡമി മുൻ വൈസ് ചെയർമാനും പ്രിയ സുഹൃത്തുമായ എ ബി. എൻ ജോസഫ്, കൊല്ലം മുൻ മേയറായിരുന്ന ഹണി ബെഞ്ചമിൻ സാറിനോടും, ജോതിലാൽ സാറിനോടുമൊപ്പം.

Gratitude!
18/04/2022

Gratitude!

12/04/2022

എൻറെ മകൻ അല്ലെങ്കിൽ മകൾ മൊബൈൽ ഫോണിന് അഡിക്റ്റ്‌ ആണ് എന്ന ആശങ്ക ഉയർത്തുന്ന മാതാപിതാക്കളുടെ എണ്ണം ഇന്നത്തെ സമൂഹത്തിൽ നന്നേ കൂടുതലാണ്.

അങ്ങനെയിരിക്കെ ഒരു ദിവസം സമയം ഉച്ചയോടെ ആയിക്കാണും ഒരു അമ്മയും മകനും എന്നെ കാണുവാൻ എത്തി.തൻറെ മകന് പണ്ടത്തെപ്പോലെ പഠനത്തിൽ ഉത്സാഹമില്ല എല്ലാവരോടും അവൻ വളരെ ദേഷ്യത്തിലാണ് പെരുമാറുന്നത് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ആണ് അവരെ എൻറെ സമീപത്തെത്തിച്ചത്.

കുട്ടി 12-ാം ക്ലാസ് വിദ്യാർത്ഥിയാണ്. കാഴ്ചയിൽ മിടുക്കൻ പഠനത്തിലും ഒട്ടും തന്നെ പിന്നോട്ടായിരുന്നില്ല. എന്നാൽ ഈ ഇടക്കാലത്ത് വെറുമൊരു കൗതുകത്തിന്റെ പേരിൽ കൂട്ടുക്കാരോടൊത്ത് കളിച്ചു തുടങ്ങിയ വീഡിയോ ഗെയിമുകളാണ് അവന്റെ ജീവിതത്തിലെ വില്ലനായത്.
രാവെന്നോ പകലെന്നോ ഇല്ലാതെ ഊണും ഉറക്കവും ഉപേക്ഷിച്ച് തൻറെ ജീവിതത്തിലെ വിലപ്പെട്ട സമയം അവൻ വീഡിയോ ഗെയിമുകൾക്കായി നഷ്ടമാക്കുകയായിരുന്നു.കുട്ടിയുടെ ഈ ആസക്തി സ്വഭാവം മാതാപിതാക്കളെ വല്ലാതെ പരിഭ്രമിപ്പിച്ചു.
കുട്ടിയുടെ അമ്മയുമായി നടത്തിയ സംഭാഷണം വിലയിരുത്തി അവനോട് ഞാൻ സംസാരിച്ചുതുടങ്ങി. പെട്ടെന്നൊരു പോസ്റ്റീവ് റെസ്പോൺസ് ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല എങ്കിലും എന്നെ അത്ഭുതപ്പെടുത്തിയത് ഞാൻ പറയുന്നതെല്ലാം മുഴുവനായി ഉൾക്കൊള്ളാനും അനുസരിക്കാനും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അവൻ തയ്യാറായി എന്നതാണ്. ആയതിനാൽ എനിക്ക് അധികനാൾ വേണ്ടിവന്നില്ല അവന്റെ പ്രശ്നങ്ങളിൽ നിന്ന് അവനെ കൈപിടിച്ചുയർത്താൻ .
ചെറിയൊരു ഹിപ്നോട്ടിക്ക് സെക്ഷനും കഴിഞ്ഞ് അവനിപ്പോൾ നാലാമത്തെ സിറ്റിങ്ങും പൂർത്തിയാക്കി. തന്റെ മകനെ പഴയതുപോലെ ഉത്സാഹവാനായി തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് അവന്റെ മാതാപിതാക്കൾ . കൂട്ടുകാരോടൊത്ത് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിൽ ആണ് ആ കുഞ്ഞ് . ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും കരുത്തോടെ നേരിടാൻ അവന് കഴിയട്ടെ . ആ മകനെ ജീവിതത്തിൽ എല്ലാ ഭാവുകങ്ങളും ഞാൻ നേരുന്നു.

09/04/2022

കുട്ടിക്കാലത്തെ മാനസിക ആഘാതങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തിലുടനീളം സ്വാധീനം ചെലുത്തും. നമ്മുടെ ജീവിതാനുഭവങ്ങളെക്കുറിച്ച് നമ്മള്‍ പലപ്പോഴും സംസാരിക്കുമെങ്കിലും കുഞ്ഞുങ്ങളിലെ മാനസീകപ്രശ്‌നങ്ങളെക്കുറിച്ചും, ചുറ്റുവട്ടങ്ങളിലെ മാറ്റങ്ങള്‍ അവരുടെ മനസ്സിലുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും നമ്മളില്‍ പലരും ഗൗനിക്കാറില്ല. പല കുട്ടികളും അവരുടെ മനസ്സിന്റെ വിഷമങ്ങള്‍ ആരോടും പറയാതെ മറച്ചുവെക്കുകകൂടി ചെയ്യുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയെന്നിരിക്കും.

കുട്ടികളുടെ മാനസീകാവസ്ഥയെ മോശമായി സ്വാധീനിക്കുന്ന മുഖ്യകാരണങ്ങളില്‍ ചിലത് താഴെ ചേര്‍ക്കുന്നു:

* അച്ഛനമ്മമാരുടെ ഇടയിലെ കലഹങ്ങളും വിവാഹമോചനവും.

* പ്രിയപ്പെട്ടവരുടെ മരണവും ഓമനിച്ചുവളര്‍ത്തിയ മൃഗങ്ങളുടെ വേര്‍പാടും.

* ക്രൂരമായ മാനസീക പീഡനങ്ങളും കളിയാക്കലുകളും.

*രതിവൈകൃതങ്ങള്‍ക്കും ശാരീരികപീഡനങ്ങള്‍ക്കും ഇരയാകേണ്ടിവരുക.

*ക്രൂരമായ പീഡനങ്ങളോ കൊലപാതകത്തിനോ ദൃക്‌സാക്ഷിയാകേണ്ടിവരുക.

*പ്രിയപ്പെട്ടവരേയും കൂട്ടുകാരേയും വിട്ടുപിരിയേണ്ടിവരുക.

*ശരീരത്തിലെ ഹോര്‍മോണുകളില്‍ വ്യതിയാനം സംഭവിക്കുക.

കുഞ്ഞുങ്ങളുടെ വിഷമങ്ങളെ നിസ്സാരമായി തള്ളിക്കളയാതെ വേണ്ട സമയത്ത് സഹായം തേടേണ്ടതാണ്. ഓരോ കുട്ടിയുടേയും കുട്ടിക്കാലം സുന്ദരമായിരിക്കാന്‍ വേണ്ടത് ചെയ്യേണ്ടത് പ്രിയപ്പെട്ടവരുടെ ഉത്തരവാദിത്വമാണ്.

Address

Mulamkadakam
Kollam
691012

Alerts

Be the first to know and let us send you an email when Thressia N John posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Thressia N John:

Share

Category