20/06/2024
https://www.facebook.com/100064139107431/posts/866825662132063/?app=fbl
ശസ്ത്രക്രിയ കൂടാതെ ബ്രോങ്കോസ്‌കോപിയിലൂടെ ശ്വാസനാളത്തിൻ്റെ ചുരുക്കം മാറ്റി ട്രാവൻകൂർ മെഡിസിറ്റിയിലെ ഡോക്ടർമാർ
മസ്തിഷ്കാഘതത്തെ തുടർന്ന് ഒരു മാസം മുമ്പ് വെൻ്റിലേറ്ററിൽ ആയിരുന്ന 58 വയസ്സുകാരൻ ഡിസ്ചാർജായി വീട്ടിലെത്തിയത്തിനു ശേഷം രണ്ടു ദിവസം മുമ്പ് ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിൽ അഡ്മിറ്റാകുകയും , അവിടെ നടത്തിയ ct സ്കാൻ പരിശോധനയിൽ ശ്വാസനാളത്തിൻ്റെ ചുരുക്കം സ്ഥിരീകരിക്കുകയും ചെയ്തു.
നോൺ ഇൻവെസീവ് വെൻ്റിലേറ്ററിലുള്ള രോഗിയെ തുടർന്നുള്ള ചികിത്സക്കായി മെഡിസിറ്റിയിലേക് റെഫർ ചെയ്തു.
ഇൻറ്ർവെൻഷണൽ പൾമോനോളജിസ്റ്റ് ഡോ. അതുൽ തുളസി നടത്തിയ പരിശോധനയിൽ പ്രധാന ശ്വാസനാളത്തിന് 80 ശതമാനം ചുരുക്കമുണ്ടെന്നു കണ്ടെത്തി.
80 ശതമാനം ചുരുക്കമുള്ളതിനാൽ രോഗിയെ പൂർണമായും മയക്കുന്നത് ശ്വാസനാളത്തിൻ്റെ ചുരുക്കം കൂട്ടുമെന്നതിനാൽ അനസ്തേഷ്യ വിഭാഗത്തിലെ ഡോ ബിജു എം. എൽ , ഡോ സജിൽ എം. എസ് , ഡോ ശർമിള എന്നിവർ ചേർന്ന് ലൈറ്റ് സെഡേഷൻ നൽകുകയും, റിജിഡ് ബ്രോങ്കോസ്‌കോപി, ക്രയോതെറാപ്പി, ഇലക്ട്രോക്കോട്ടറി എന്നീ സങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഡോ. അതുൽ തുളസിയുടെ നേതൃത്വത്തിൽ ശ്വാസനാളത്തിൻ്റെ ചുരുക്കം മാറ്റുകയും അടുത്ത ദിവസം തന്നെ ഡിസ്ചാർജ് ചെയ്യാനും സാധിച്ചു. ഡോ സജിത്ത്, ഡോ അപർണ , ഡോ കൃഷ്ണ, ഡോ നാഷിൻ , സ്‌കോപ്പി ടെക്നീഷ്യൻമാരായ ജേക്കബ് ജോർജ്, കാവ്യ, സിസ്റ്റർ സ്വാതി , സൂഫി സുഭാഷ് എന്നിവർ ചികിൽസയിൽ പങ്കുവഹിച്ചു