Navakeralam Karma Padhathi Kollam

Navakeralam Karma Padhathi Kollam Welcome to the official page of The Nava Keralam Karma Padhathi Kollam district.

14/12/2024

കാഴ്ച ആസ്വാദ്യമാക്കാൻ ഹരിതചട്ടം പാലിക്കാം...

മാലിന്യമുക്തമാക്കാം കാഴ്ചകളുടെ മാമാങ്കം....

IIFK 2024 ഡിസംബർ 13 മുതൽ 24 വരെ ...

14/12/2024

ജലസ്രോതസ്സുകളുടെയും നീര്‍ച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ ജനകീയ ക്യാമ്പയിന്‍ മൂന്നാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം 3 മണിയ്ക്ക് പാലക്കാട് തൃത്താല മണ്ഡലത്തിലെ കണ്ണനൂരില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിക്കും.

കണ്ണനൂര്‍ തോട് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ തൃത്താല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി.പി. റജീന അധ്യക്ഷയാകും. ശ്രീ. എം.പി. അബ്ദു സമദ് സമദാനി എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ ഇനി ഞാനൊഴുകട്ടെ ക്യാമ്പയിന്‍ വിശദീകരണം നടത്തും. ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര ഐ.എ.എസ് വിശിഷ്ടാതിഥിയാകും. എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. മിഷന്‍ ഡയറക്ടര്‍ എ. നിസാമുദ്ദീന്‍ ഐ.എ.എസ്. ബ്രോഷര്‍ പ്രകാശനം നിര്‍വഹിക്കും. നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പി. സെയ്തലവി മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തദ്ദേശ സ്ഥാപനതല ജനപ്രതിനിധികള്‍, സാമൂഹിക സാസ്കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജലസംരക്ഷണം, ജല സുരക്ഷ എന്നീ മേഖലകളില്‍ സംസ്ഥാനത്ത് കാതലായ നേട്ടം കൈവരിച്ച ജനകീയ ക്യാമ്പയിനാണ് ഇനി ഞാനൊഴുകട്ടെ. രണ്ട് ഘട്ടങ്ങളിലായി ക്യാമ്പയിനിലൂടെ 24741 നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിച്ചു. 82352 കി.മീ. ദൂരം നീര്‍ച്ചാലുകള്‍ ശുചീകരിച്ച് സുഗമമായ നീരൊഴുക്ക് സാധ്യമാക്കി. 422 കിലോമീറ്റര്‍ ദൂരം പുഴകള്‍ ശുചീകരിച്ചു. ജല സംഭരണത്തിനായി 698 സ്ഥിരം തടയണകളും 67770 താല്‍ക്കാലിക തടയണകളും നിര്‍മ്മിച്ചു. 28914 കുളങ്ങള്‍ പുനരുജ്ജീവിപ്പിച്ചു. 24164 കുളങ്ങള്‍ നിര്‍മ്മിച്ചു.

കേരളത്തെ സമ്പൂര്‍ണ്ണ ശുചിത്വ സംസ്ഥാനമാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനില്‍ സംസ്ഥാനത്തെ മുഴുവന്‍ നീര്‍ച്ചാലുകളും ജലസ്രോതസ്സുകളും ശുചീകരിച്ച് വീണ്ടെടുക്കുന്ന പ്രവര്‍ത്തനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ലക്ഷ്യം നേടാനാണ് ഇനി ഞാനൊഴുകട്ടെ ക്യാമ്പയിന്‍ മൂന്നാംഘട്ടം ആരംഭിക്കുന്നതെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണുമായ ഡോ. ടി.എന്‍. സീമ അറിയിച്ചു.

15/11/2024

ഖനനം നടന്ന 30 ഏക്കർ സ്ഥലത്ത്
പുനര്‍ജ്ജനി പച്ചത്തുരുത്ത്
------------------------------------------

പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങളിൽ കേരളത്തിന്റെ ശ്രദ്ധേയമായ ഉദ്യമമാണ് പച്ചത്തുരുത്ത് പദ്ധതി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങളെ പ്രതിരോധിക്കാനും പാരിസ്ഥിതിക ആരോഗ്യം വീണ്ടെടുക്കാനുമുള്ള ക്രിയാത്മകമായ ഈ പ്രവർത്തനം കൊല്ലം ചവറ KMML Ltd. ൽ ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ നടപ്പാക്കുകയാണ്. ഇവിടെ ഖനനം നടന്ന 30 ഏക്കർ സ്ഥലത്ത് പച്ചത്തുരുത്ത് ഒരുക്കുകയാണ്. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഖനനം നടന്നശേഷം ഉപയോഗിക്കാതെ കിടന്ന സ്ഥലത്ത് പച്ചത്തുരുത്ത് തീർക്കുന്നത്.

പാലോട് JNTBGRI ലെ വിദഗ്ധർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അനുയോജ്യമായ തൈ ഇനങ്ങൾ തിരഞ്ഞെടുത്തത്. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളാണ് ഇതിലേറെയും. ഇതിനുപുറമെ സംസ്ഥാന കശുവണ്ടി വികസന ഏജൻസസി നിർദ്ദേശിച്ച പ്രദേശത്തിനിണങ്ങിയ കശുമാവിൻ തൈകൾ, കൂടാതെ വിവിധയിനം നാട്ടുമരങ്ങളുടെ തൈകൾ തുടങ്ങിയവയും ഇവിടെ വച്ചുപിടിപ്പിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉത്പാദിപ്പിക്കുന്ന ജൈവവളം ഇവിടെ പ്രയോജനപ്പെടുത്തും.

ഖനനം നടന്ന ശേഷം ഉപയോഗിക്കാതെ കിടന്ന സ്ഥലത്ത് പുതുജീവനായി വളരുന്ന പുനർജ്ജനി പച്ചത്തുരുത്ത് ബഹു. സംസ്ഥാന നിയമ, വ്യവസായ, കയര്‍ വികസന വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് 2024 നവംബർ 16 ന് വൈകുന്നേരം 6 മണിക്ക് ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങിലേക്ക് എല്ലാവർക്കും സ്വാഗതം....

14/11/2024
13/11/2024

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ, ശിശുദിനത്തിൽ (നവംബർ 14 ന്) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കുട്ടികളുടെ ഹരിതസഭ

മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ ശിശുദിനത്തിൽ ഹരിതസഭ സംഘടിപ്പിക്കും. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹരിതസഭയിൽ രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.

#കുട്ടികളുടെ_ഹരിതസഭ

11/11/2024

68 ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു

നിങ്ങളുടെ വീടിനടുത്തുള്ള അല്ലെങ്കിൽ പോയിട്ടുള്ള ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതുമായ മികച്ച ടൂറിസം കേന്ദ്രങ്ങളുടെ വിശേഷങ്ങളും ഫോട്ടോസും കമന്റ് ചെയ്യൂ...

കമന്റായി ലഭിക്കുന്ന മികച്ച കുറിപ്പുകൾ ഹരിതകേരളം മിഷൻ പേജിൽ പങ്കുവയ്ക്കുന്നതാണ്.

◖മാലിന്യമുക്ത നവകേരളത്തിനായി ജനകീയ കാമ്പയിൻ◗

Address

Kollam
691013

Alerts

Be the first to know and let us send you an email when Navakeralam Karma Padhathi Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Navakeralam Karma Padhathi Kollam:

Share