13/03/2026
“I hate my life” എന്നെഴുതി അഭിഗീത് യാത്രയായി.
രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി നിർത്താതെ ഓടുന്ന മാതാപിതാക്കളോട്🙏
മക്കളെ “നിർമിച്ചാൽ” പോരാ. അവർക്കു വേണ്ടത് കൊടുക്കുന്നുണ്ടെന്നു ഉറപ്പ് വരുത്തണം. എന്താ വേണ്ടതെന്നു അറിയാമോ?
“നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നഷ്ടമായാൽ നിനക്കെന്ത് പ്രയോജനം ” ബൈബിലെ ഒരു വാക്യമാണ്.
മക്കൾ ആവിശ്യപെടുന്നതും അവർക്കു വേണ്ടതെന്ന് നമ്മൾ കരുതുന്നതും ഒക്കെ വാങ്ങി നൽകുമ്പോൾ, അവരുടെ കുട്ടിക്കാലത്ത് അവർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് “നമ്മളോടോപ്പമുള്ള സമയമാണെന്ന്” നല്ലൊരു ശതമാനം മാതാപിതാക്കൾ എന്ന് സ്വയം വിശേഷിപ്പിക്കുവർക്ക് അറിയില്ല എന്നതാണ് സത്യം.
എല്ലാ കുഞ്ഞുങ്ങൾക്കും പഠിക്കാനുള്ള കഴിവ് ഉണ്ടാകണമെന്നില്ല. ഓരോരുത്തരും വ്യത്യസ്തരാണ്. നമ്മൾ എല്ലാ മാതാപിതാക്കളും പഠിക്കാൻ മിടുക്കരായിരുന്നോ ⁉️
അവർ കുഞ്ഞുങ്ങളാണ്, എന്നു കരുതി അവർക്കു നാണവും മാനവും ഇല്ലെന്നു കരുതരുത്.
മറ്റുള്ളവരുടെ മുന്നിൽ വെച്ച് തന്റെ കുഞ്ഞിനെ കളിയാക്കുക, ഒന്നിനും കൊള്ളാത്തവനെന്നു / കൊള്ളാത്തവളെന്നു പറയുമ്പോൾ അത് തമാശയ്ക്ക് ആണെങ്കിൽ പോലും ആ കുഞ്ഞിന്റെ മനസ്സ് എന്തു മാത്രം വേദനിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ⁉️
തന്റെ കുഞ്ഞിനെ വായിൽ തോന്നുന്നതെല്ലാം വിളിക്കുമ്പോൾ അവന്റെ മനസ്സിന്റെ മുറിവിന്റെ ആഴം എത്ര ആയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ ⁉️
അവർക്കു അൽപ്പം ശ്വാസം വിടാനുള്ള സമയമെങ്കിലും കൊടുക്കാറുണ്ടോ ⁉️
രാവിലെ ട്യൂഷൻ,
അത് കഴിഞ്ഞു സ്കൂൾ,
അതുകഴിഞ്ഞു ട്യൂഷൻ, അതുകഴിഞ്ഞു ഡാൻസ്, പാട്ട്, തബല, വയലിൻ, spoken english, spoken hindi, abacus, കരാട്ടെ, കളരി, പിന്നെ ജർമൻ, ഫ്രഞ്ച് പിന്നെ തേങ്ങാക്കൊല😡.
നിങ്ങള്ക്ക് അറിയാത്ത ഒരു കാര്യം പറഞ്ഞോട്ടെ. നമ്മുടെ മക്കൾ മനുഷ്യരാണ്, അല്ലാതെ റോബർട്ട് അല്ല.
ചില വീടുകളിൽ കുഞ്ഞുങ്ങൾ ഉണർന്നാൽ ഉറങ്ങുന്നവരെ പറയാൻ ഒന്നേ ഉള്ളു. പഠിക്കു പഠിക്കു പഠിക്കു.
ആദ്യം ഒരു കുഞ്ഞിനെ നോക്കേണ്ടത് എങ്ങനെ ആണെന്ന് പഠിക്കു. എന്നിട്ടു കുഞ്ഞിനെ “നിർമ്മിക്ക് “
GenZ കുട്ടികൾ കേട്ടറിവുപോലുമില്ലാത്ത രീതിയിൽ ചിന്തിക്കുകയും, സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിന്റെ മികച്ച കാരണം മാതാപിതാക്കളുടെ അറിവില്ലായ്മയാണെന്നു നിസംശയം പറയാം.
മക്കളെ “നിർമ്മിക്കുന്ന” രണ്ടു മെഷീൻസ് ആയി പലരും മാറി. നിർമ്മിക്കുക വളർത്താൻ ആരെയെങ്കിലും ഏൽപ്പിക്കുക. മാതാവും പിതാവും പണം സമ്പാദിക്കാൻ ഓട്ടത്തോടെ ഓട്ടം.
മക്കളെ നോക്കാൻ പറ്റില്ലെങ്കിൽ ആ പണിക്കു പോകരുത്. നോക്കാൻ പറ്റുന്ന സമയം ആയി എന്ന് തോന്നുമ്പോൾ ആ “നിർമാണത്തിന് “ മുൻകൈ എടുക്കുക.
മക്കളെ നോക്കേണ്ടത് മാതാപിതാക്കൾ ആണ് അല്ലാതെ മാതാപിതാക്കളുടെ മാതാപിതാക്കൾ അല്ല / അല്ലെങ്കിൽ മാറ്റാരുമല്ല.
മാതാപിതാക്കൾക്ക് പകരം വെയ്ക്കാൻ മറ്റാർക്കുമാകില്ല. ഇത് മനസിലാക്കാത്ത കുറേ പ്രബുധരെന്നു സ്വയം വിശേഷിപ്പിക്കുന്ന മാതാപിതാക്കളാണ് ഈ നാടിന്റെ ശാപം 😡