29/01/2019
രക്തം ഹൃദയത്തില്‍ നിന്നൊരു സമ്മാനം
രക്തദാാനം മഹാദാനം എന്ന സ്നേഹവാക്യം ഉള്‍ക്കൊണ്ടു കൊണ്ട് 2011
സാമൂഹ്യ മാധ്യമങ്ങള്‍ വഴി തുടക്കമിട്ട
ബ്ളഡ് ഡോണേഴ്സ് കേരള എന്ന സ്നേഹകൂട്ടായ്മ വളര്‍ന്നു വലുതായി കേരളത്തിന് അകത്തും പുറത്തും പല ഗള്‍ഫ് രാജ്യങ്ങളിലും നിറഞ്ഞ സേവനവുമായി എത്തി നില്‍ക്കുന്നു.
2014ല്‍ ഈ കൂട്ടായ്മ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത് സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ സുമനസ്സുകളായ അനവധി പേര്‍ ചേര്‍ന്ന് ഒരു കൂട്ടുകുടുംബം പോലെ മുന്നേറുന്നു.
സ്ഥാനമാനങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും പുറകെ പോകാതെ ഒാരോ ബി ഡി കെ
(ബ്ലഡ് ഡോണേഴ്സ് കേരള) അംഗവും ആഗ്രഹിക്കുന്നത് രക്തം ലഭിക്കാതെ ഒരു രോഗി പോലും മരണപ്പെടരുത്, അർഹിക്കുന്ന സഹായം ലഭിക്കാതെ ആരുംതന്നെ ഒറ്റപ്പെടരുത് എന്നു മാത്രമാണ്. രക്തത്തിനു പകരമായി പണമോ പാരിതോഷികമോ ബി ഡി കെ വാങ്ങാറില്ല.
എന്തു നല്‍കിയാലും അത് വാങ്ങുന്നവന്‍റെ ദയനീയത ക്യാമറ കണ്ണുകളില്‍ പകര്‍ത്തരുത് എന്ന സ്നേഹോപദേശം ബി ഡി കെ യുടെ മൂല്യം ഉയര്‍ത്തുന്നു.
ക്യാന്‍സര്‍ ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്തു കൊണ്ട് ബി ഡി കെ സ്നേഹക്കിലുക്കമാകുമ്പോള്‍ എല്ലാ ജൂണ്‍ മാസങ്ങളിലും സ്ക്കൂളിലേയ്ക്കു പോകുന്ന കുട്ടികള്‍ക്കും ബി ഡി കെ സ്നേഹപാഠം എന്നപേരിൽ പഠനോപകരണങ്ങളായി സ്നേഹോപഹാരം പകര്‍ന്നു നല്‍കുന്നു. കേരളത്തിൽ ദിവസവും 300 നു മേല്‍ രക്തദാതാക്കളെ വിവിധ ആശുപത്രികളില്‍ എത്തിച്ച് സാന്ത്വനമായി ബി ഡി കെ മാറുന്നു. ലോകരക്തദാതൃദിനം, ലോകരക്തദാനദിനം , പരസ്ഥിതിദിനം തുടങ്ങിയ വിശേഷ ദിനങ്ങളിൽ നിരവധി രക്തദാന ക്യാമ്പുകളും,
രകതദാന/അവയവദാന ബോധവക്കരണ ക്ളാസുകളും ശില്പശാലകളും, റാലികളും കൂടാതെ തൃശ്ശൂര്‍പൂരം, ആലുവ ശിവരാത്രി, ക്രിസ്തുമസ്, ബക്രീദ്, തുടങ്ങിയ ആഘോഷവേളകൾ എന്നിവിടങ്ങളിൽ ഒത്തുചേരുന്നവരിൽ നിന്ന് ഈ നന്മപ്രവർത്തനങ്ങൾക്ക് വേണ്ട മാതൃകാപരമായ ഡാറ്റാ കളക്ഷന്‍ പോലെയുള്ള കാര്യങ്ങൾ നടത്തി ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ മാത്രം ലക്ഷ്യമിട്ട് നീങ്ങുന്ന ഈ കുടുംബത്തിന് നിരവധി സുമനസ്സുകളുടെ മാനസിക പിന്തുണയും ലഭിക്കുന്നു.ബ്ലഡ് ഡോണേഴ്സ് കേരളയുടെ നന്‍മവഴിയിലൂടെ തണൽ ചാരിറ്റബിൾ ട്രസ്റ്റ്, കളേഴ്സ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിങ്ങനെ സമാനമായ നിരവധി കൂട്ടായ്മകള്‍ രൂപം കൊണ്ടു എന്നതും ശ്രദ്ധേയമാണ്.
രക്തദാനത്തിനും പുറമേ ഏറ്റവും അര്‍ഹിക്കുന്നവര്‍ക്ക് ചെറിയ സാമ്പത്തിക പിന്തുണയും ചില അവസരങ്ങളില്‍ നല്‍കാന്‍ സാധിക്കുന്നതും ബി ഡി കെ യുടെ വിജയം.
സമൂഹത്തിന്‍റെ നാനാതുറകളില്‍ പ്രവര്‍ത്തിച്ചു വരുന്നവരാണ് ഈ സംഘടനയിലെ വോളന്‍റിയര്‍മാര്‍.ഇവരില്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വരെയുള്ള ആളുകള്‍ സജീവമാണ്.
സാമൂഹ്യസേവനത്തില്‍ തല്‍പരരായ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജാതി-മത-പ്രായ-ലിംഗ ഭേദമന്യേ ബി ഡി കെയില്‍ അംഗമാകാം.
#പ്രവര്ത്തനങ്ങള്‍
•രക്തദാന ക്യാമ്പുകള്‍
•അവയവദാന ക്യാമ്പുകള്‍
•ബോധവല്‍ക്കരണ ക്ലാസ്സുകള്‍/സെമിനാറുകള്‍
•കൗണ്‍സിലിംഗ്
•രക്തദാന ക്യാമ്പയിനുകള്‍
•സ്റ്റെംസെല്‍ ദാന ക്യാമ്പുകള്‍
എന്നിവ ബി ഡി കെ യുടെ മുഖ്യ പ്രവര്‍ത്തനങ്ങളാണ്.
ആളുകള്‍ക്ക് രക്ത/അവയവ ദാനത്തിന്‍റെ ആവശ്യകതയെ ബോധ്യപ്പെടുത്തി,അവരുടെ ആശങ്കകളെയും ഭയത്തെയും ഇല്ലാതാക്കി ഒരു പുണ്യ പ്രവര്‍ത്തിയുടെ ഭാഗമാക്കുക എന്നതാണ് ബി ഡി കെ യുടെ ലക്ഷ്യം.
2011ല്‍ `തണല്‍' എന്ന പേരില്‍ പുതിയൊരാശയം ബി ഡി കെ മുന്നോട്ടു വച്ചു.നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം,വീല്‍ചെയര്‍ വിതരണം, ഭക്ഷണ വിതരണം എന്നിവയാണ് തണലിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സല്‍പ്രവര്‍ത്തികള്‍.
കൂടാതെ ബി ഡി കെ യുടെ മറ്റു ചില വേറിട്ട ആശയങ്ങളാണ്
*സ്നേഹസദ്യ*
തെരുവില്‍ കഴിയുന്ന നിര്‍ദ്ധനര്‍ക്ക് എല്ലാ ദിവസവും ആഹാരം എത്തിക്കുന്നു. ആശുപത്രിയില്‍ കിടക്കുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും,ആര്‍ സി സി യിലും അനാഥാലയങ്ങളിലും എല്ലാ ഞായറാഴ്ച്ചകളിലും ഭക്ഷണം നല്‍കുന്നു.
*സ്നേഹപ്പുതപ്പ്*
ആശുപത്രികളിലും തെരുവുകളിലും അനാഥ മന്ദിരങ്ങളിലും കഴിയുന്ന ആളുകള്‍ക്ക് പുതപ്പും വസ്ത്രവും നല്‍കുന്നു.ആദിവാസികള്‍ക്കും ഈ സേവനം ലഭ്യമാക്കുന്നു.
*സ്നേഹക്കിലുക്കം*
ക്യാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ ശേഖരിച്ച് നല്‍കുന്നു.
*സ്നേഹപാഠം*
നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികള്‍ ശേഖരിച്ചു നല്‍കുന്നു.വികലാംഗരുടെമക്കള്‍ക്കും ആദിവാസികള്‍ക്കും ഈ സേവനം ലഭ്യമാക്കുന്നു.
സമാന സ്വഭാവമുള്ള സാമൂഹ്യസേവനം ലക്ഷ്യമാക്കിയുള്ള വിവിധ സംഘടനകളുമായി ചേര്‍ന്നും ബി ഡി കെ പ്രവര്‍ത്തിച്ചു വരുന്നു.സ്റ്റെംസെല്‍ ദാന സംഘടനയായ `ധാത്രി' ഇതിലൊന്നാണ്.എല്ലാ മാസവും ബി ഡി കെ യുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പുകള്‍ നടത്തി വരുന്നു.മിഡില്‍ ഈസ്റ്റിലെ മലയാളി അസോസിയേഷനുമായി ചേര്‍ന്ന് ബി ഡി കെ പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും വേരു പടര്‍ത്തിയിരിക്കുന്നു.ഒരു ദിവസം ചുരുങ്ങിയത് 100 പേര്‍ക്കാണ് ബി ഡി കെ രക്തം എത്തിച്ചു കൊടുക്കുന്നത്.ഹര്‍ത്താല്‍ ദിനങ്ങളിലും അവധി ദിവസങ്ങളിലും പോലും കാര്യക്ഷമമായി പ്രവര്‍ത്തിച്ച് ഇതിനോടകം ബി ഡി കെ സമൂഹശ്രദ്ധ നേടിക്കഴിഞ്ഞു.