
24/03/2019
വർക്കല അയിരൂർ സ്ഥിതിചെയ്യുന്ന കുന്നുംപുറം ദേവിക്ഷേത്രം പുളിമൂട്ടിൽകാരുടെ കുടുംബക്ഷേത്രമാണ് .
പ്രസ്തുത ക്ഷേത്രത്തിൽ പുനരുദ്ധാരണത്തിൽ വന്ന പിഴവുമൂലം കഴിഞ്ഞ ഒൻപത് വർഷമായി പൂജാദികർമ്മങ്ങൾ മുടങ്ങികിടക്കുകയായിരുന്നു . തുടർന്ന് കുടുംബാംഗങ്ങൾക്ക് ഉണ്ടായ കഷ്ടപാടുകളും ദുരിതങ്ങളും ഏറെയാണ് . ഇപ്പോൾ ഏതാനം കുടുംബാംഗങ്ങൾ ചേർന്നു ക്ഷേത്രംപണി പുനഃരാരംഭിച്ചിരിക്കുന്നു . ഒരു വർഷമായി നിത്യവും വൈകുന്നേരം പൂജാദികർമ്മങ്ങൾ നടത്തിവരുന്നു. ഇപ്പോൾ ക്ഷേത്രത്തിൻറെ പണി ആരംഭഘട്ടത്തിലാണ്. ആയതു എത്രയും പെട്ടെന്നു പൂർത്തീകരിക്കുന്നതിന് എല്ലാ കുടുംബാംഗങ്ങളുടേയും നിസീമമായ സഹായസഹകരണം പ്രതീക്ഷിക്കുന്നു
എല്ലാ കുടുംബാംഗങ്ങൾക്കും ആയുരാരോഗ്യ സൗഖ്യo നേർന്നുകൊണ്ട് ക്ഷേതനിർമ്മിതി എത്രയും പെട്ടെന്നു പൂർത്തിയാക്കാൻ സഹായസഹകരണം ഉണ്ടാകണമെന്നു ദേവീനാമത്തിൽ അപേക്ഷിച്ചുകൊള്ളുന്നു .
അമ്മേ ശരണം ! ദേവി ശരണം !