26/03/2026
എൻ്റെ കുട്ടി ഒന്നും പഠിക്കുന്നില്ല, ഭയങ്കര മടിയാണെന്നൊക്കെ നമ്മൾ കരുതുന്ന ഓരോ സിറ്റുവേഷൻസിലും അവർ എത്രത്തോളം എഫേർട്ട് എടുക്കുന്നുണ്ടെന്ന് നമ്മൾ കാണാതെ പോകുകയാണ്. ലേണിങ് ഡിസബിലിറ്റി എന്നത് മടിയല്ല, ബുദ്ധിക്കുറവുമല്ല, അത് ബ്രെയിനിൽ ഇൻഫ്ലമേഷൻ സൃഷ്ടിക്കാനും അത് പ്രോസസ് ചെയ്യാനുമുള്ള ബുദ്ധിമുട്ടാണ്. ലേണിങ്ങ് ഡിസബിലിറ്റിയുള്ള കുട്ടികൾക്ക് എഴുത്തിലും വായനയിലും Mathematical Ability യിലുമൊക്കെ ബുദ്ധിമുട്ടുണ്ടാകും. അക്ഷരങ്ങൾ അതിൻ്റെ സൗണ്ട്സ് തമ്മിൽ കൺഫ്യൂഷൻസ് ഉണ്ടാകാം, അതിൽ സ്ഥാനം മാറിപോവാം, സംഖ്യകൾ തമ്മിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാം. എന്നിരുന്നാലും ലേണിങ്ങ് ഡിസബിലിറ്റിയുള്ള കുട്ടികൾ മറ്റ് പല കഴിവുകളിലും മുൻപന്തിയിൽ നിൽക്കുന്നവരാണ്. നിനക്ക് പറ്റില്ല എന്ന് പറയുന്നതിന് പകരം നിനക്ക് വേറൊരു രീതിയിൽ പഠിക്കാം എന്ന് പറയുന്നതാണ് എപ്പോഴും നല്ലത്. ലേണിങ്ങ് ഡിസബിലിറ്റിയുള്ള കുട്ടികൾ പിന്നോട്ട് പോകുന്നവരല്ല, ശരിയായ സപ്പോർട്ട് കിട്ടിയാൽ അവർ അവരുടെ വഴിയിൽ മുന്നോട്ട് പോകാൻ കഴിയുന്നവരാണ്. കുട്ടികളിൽ ഇത്തരം ബുദ്ധിമുട്ട് കാണുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഒരു പ്രൊഫഷണൽ ഹെല്പ് എടുക്കുന്നത് നല്ലതായിരിക്കും.
For more details:
9020123345