29/03/2025
*പ്രിയ സുഹൃത്തുക്കളേ സഹോദരങ്ങളേ, ബഹുമാന്യരേ*
കോവിഡിന് ശേഷം കഴിഞ്ഞ 3 വർഷങ്ങളായി കൂത്തുപറമ്പ് *മൈൻഡ്സെറ്റ് ട്രെയിനിംഗ് അക്കാദമിയും മൈൻഡ്സെറ്റ് കൗൺസലിംഗ് & സ്പെഷ്യൽ എഡ്യൂക്കേഷൻ സെൻ്ററും* സംയുക്തമായി കെസി സുഷാന്ത് ഹെൽത്ത് & എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന ചിൽഡ്രൻസ് ക്യാമ്പ് *മഴവില്ലഴക് സീസൺ 8* ഈ വർഷവും വേനലവധിക്കാലത്ത് വളരെ വിപുലമായി നടത്തുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.
എന്നാൽ കഴിഞ്ഞ എല്ലാ ക്യാമ്പുകളിൽനിന്നും വിഭിന്നമായി കളിയും വിനോദവും പഠനവും എന്ന വിഷയങ്ങൾക്ക് പുറമേ മികച്ച ജീവിത രീതികളും പരിശീലിപ്പിക്കുന്നു.
*ലഹരി ഉപയോഗം, സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ, അക്രമവാസന* എന്നിവയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള അവബോധം നൽകി ഉത്തമ പൗരൻമാരാക്കാനുള്ള പരിശീലനത്തിനോടൊപ്പം *ആർട്ട്, ക്രാഫ്റ്റ്, ഡ്രോയിംഗ്, പെയിൻ്റിംഗ്, ഭാഷാ നൈപുണ്യം, പ്രസംഗകല, ക്വിസ്, നിയമ ബോധവൽക്കരണം, ട്രാഫിക് നിയമങ്ങൾ, മികച്ച ആരോഗ്യ പരിപാലനം, ആരോഗ്യപ്രദമായ ഭക്ഷണരീതികൾ, കുടുംബ ബജറ്റ്, വരവ് ചിലവ് മാനേജ്മെൻ്റ്, വേസ്റ്റ് മാനേജ്മെൻ്റ്, കുടിവെള്ള ഉപഭോഗം, വീട്ടുജോലികളിലുള്ള കുട്ടികളുടെ സഹകരണം, കുടുംബ ബന്ധങ്ങൾ, അച്ചടക്കം, ബഹുമാനം, പൗരധർമ്മം,* തുടങ്ങിയ ജീവിതഗന്ധിയായ എല്ലാ കാര്യങ്ങളിലും കുട്ടികളെ പരിശീലിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഈ ക്യാമ്പിനുണ്ട്.
വിദഗ്ധരായ *സൈക്കോളജിസ്റ്റുകൾ, സ്പെഷ്യൽ എജുകേറ്റർമാർ, സ്പീച്ച് തെറാപ്പിസ്റ്റുകൾ, മോട്ടിവേഷണൽ ട്രെയിൻർമാർ, പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ, അഡ്വക്കേറ്റ്സ്, ഡോക്ടർമാർ, കലാകാരന്മാർ* തുടങ്ങിയ സമൂഹത്തിലെ വിവിധ മേഖലയിൽപ്പെട്ടവർ ക്ലാസ്സുകളും ട്രെയിനിങ്ങുകളും കളികളും വിനോദവിജ്ഞാന ക്ലാസ്സുകളും കൈകാര്യം ചെയ്യുന്നു. നിങ്ങളുടെ കുട്ടികളെ നിർബന്ധമായും പങ്കെടുപ്പിക്കുക ഒപ്പം സുഹൃത്തുക്കളിലേക്കും കുടുംബവീടുകളിലേക്കും ഈ സന്ദേശം പരമാവധി എത്തിക്കുക.
*LKG മുതൽ 15 വയസ്സ് വരെയുള്ള* കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഒരാഴ്ചയാണ് ഓരോ ക്യാമ്പിൻ്റെയും ദൈർഘ്യം. സൗകര്യപ്രദമായ ദിവസങ്ങൾ തെരഞ്ഞെടുക്കാനും അവസരം.
പങ്കെടുക്കുന്നവർ നിർബന്ധമായും പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും പരിതോഷികവും നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി
*7034300661, 8714310661* എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
എന്ന്
പ്രോഗ്രാം ഡയറക്ടർ