Dr. Hena N N

Dr. Hena N N Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr. Hena N N, Psychologist, Kotamangalam.

Navigating Menopause: Beyond the Individual – A Shared ResponsibilityMenopause is often seen as a deeply personal journe...
23/02/2025

Navigating Menopause: Beyond the Individual – A Shared Responsibility

Menopause is often seen as a deeply personal journey, but the conversations in my recent session on emotional well-being and self-care strategies revealed a much broader reality.

The feedback session was overwhelming, with women courageously sharing how they navigated this transition with patience, hard work, and resilience. One key takeaway? Menopause is not just a women's issue—it’s a family and societal conversation.

Participants strongly voiced that these sessions should extend beyond women over 40 and include spouses, children, and family members, who all play a crucial role in creating a supportive environment. From physical and emotional changes to the challenges of empty nest syndrome, the impact of menopause is far-reaching.

With Kerala’s ageing population and increasing life expectancy, the magnitude of menopause-related challenges is growing at an alarming rate. It’s time to break the silence, foster open discussions, and build a culture of understanding and support.

This session was just the beginning. More conversations, awareness programs, and support systems are needed to empower women through this transition. Let’s make menopause a shared responsibility.

What are your thoughts? How can we create a more supportive environment for women during this phase of life?

20/12/2024
As part of Transgender Remembrance Day on November 20, 2024, I had the honour of leading a session on "Thriving Beyond L...
20/12/2024

As part of Transgender Remembrance Day on November 20, 2024, I had the honour of leading a session on "Thriving Beyond Labels: Mental Health Strategies for Personal and Professional Wellbeing" at Sahayatrika an organization dedicated to promoting LGBTIQA+ rights, with an emphasis on female-assigned communities.

This session was not just a platform to share knowledge but a profound learning experience for me as a psychologist. Hearing the lived experiences of individuals within the q***r community—their pain, resilience, and the mental health challenges they endure—was both humbling and eye-opening.

The discussion touched upon critical issues like anxiety, depression, and the unique stressors faced by LGBTQIA+ individuals, including societal discrimination, identity concealment, and lack of access to affordable q***r-affirmative therapy. We also explored practical strategies for fostering mental well-being, such as creating safe spaces, building peer support networks, and seeking professional help when needed.

The participants’ stories highlighted the urgent need for systemic changes in mental health care and the importance of self-awareness and resilience.

I’m deeply grateful to Sahayathrika especially to for inviting me to be a part of this important dialogue. This experience reaffirmed my commitment to advocating for inclusive mental health services and continuing to educate myself about the challenges faced by the q***r community.

Let’s remember that mental health is a universal right, and it’s our collective responsibility to ensure that no one is left behind.

+ Dr. Hena N N

How Should Parents Address Their Children's Questions About S*xuality?As a parent or teacher, how would you respond to q...
09/12/2024

How Should Parents Address Their Children's Questions About S*xuality?

As a parent or teacher, how would you respond to questions like:

“How does the baby get inside the mommy’s tummy?”
“Why do boys and girls have different private parts?”
“What does ‘s*x’ mean?”

Or, how would you handle situations like a young child accidentally walking in during an intimate moment?

Comprehensive S*xuality Education (CSE) play a vital role in guiding children and young adults. While traditional s*x education focuses on biology and reproduction, CSE takes a broader approach, addressing the emotional, social, cultural, and ethical dimensions of s*xuality.

In today’s age of information overload, it’s essential to provide children and young adults with evidence-based, age-appropriate, and rights-based guidance that promotes gender equality, consent, and respect. This not only answers their questions but empowers them to navigate relationships and s*xuality with confidence.

In this video podcast, Dr. Edwin, Dr. Jayashree, and I, as representatives of the SEK Foundation, explore these important topics. The aSEK Foundation is dedicated to providing CSE for children and young adults. Through a socio-cultural and political lens, we discuss how to address children’s questions and concerns effectively.

The podcast is in Malayalam, but non-Malayalam speakers can use translation tools to join this meaningful conversation. Your thoughts and feedback are always welcome!

https://youtu.be/jk7l008q3h4?si=b8Sb03GxTaf3xt_-

*xualityEducation *xEducation

*xeducation Importance of S*xuality Education | Video Podcast | Social TablePanellists: Dr Edwin PeterFounder SEKS*xuality Healt...

Neurodiversity at Work: Transforming Workplace Culture for Cognitive Differences Neurodiversity challenges us to rethink...
25/10/2024

Neurodiversity at Work: Transforming Workplace Culture for Cognitive Differences

Neurodiversity challenges us to rethink how we understand cognitive differences like autism, ADHD, dyslexia, and others. Rather than viewing these as deficits or disorders, neurodiversity recognizes them as unique ways of thinking and processing information. This term, coined in the 1990s, was created to combat the stigma surrounding these conditions and to promote a more inclusive and understanding society.

Neurodiverse individuals simply think, learn, and process information differently than what we often consider "neurotypical." This concept offers a powerful, brain-based explanation for people’s experiences: "I’m like this because my brain works differently." In today’s world, companies that embrace neurodiversity are transforming workplace culture, valuing the creativity, innovation, and "outside-the-box" thinking that neurodiverse employees bring.

These forward-thinking organizations are leading the way in creating inclusive, adaptive workplaces where cognitive differences are not just accepted but celebrated. This shift is essential in fostering an environment where creativity, innovation, and well-being thrive. Let’s continue the conversation about how we can build workplaces where everyone, regardless of how their brain works, can succeed and contribute their best.

Had the privilege of being the keynote speaker at Chinmaya Vishwavidyapeedam, Deemed-to-be University, during the World Mental Health Day celebrations, where I spoke on the important topic of neurodiversity in the workplace. I also had the honour of releasing the first magazine of the Psychology Department.

A heartfelt thank you to Dr Gurvinder Ahluwalia, HOD, Department of Psychology and the incredible faculty team for their warm welcome and hospitality.

"ടീച്ചർ, മെൻസ്‌ട്രൽ കപ്പ് ഉപയോഗിച്ചാൽ കന്യകാത്വം നഷ്ടപ്പെടും എന്ന് പറയുന്നത് ശരിയാണോ?""മെൻസ്‌ട്രൽ കപ്പ് ആർക്കു വേണമെങ്കി...
25/05/2024

"ടീച്ചർ, മെൻസ്‌ട്രൽ കപ്പ് ഉപയോഗിച്ചാൽ കന്യകാത്വം നഷ്ടപ്പെടും എന്ന് പറയുന്നത് ശരിയാണോ?"

"മെൻസ്‌ട്രൽ കപ്പ് ആർക്കു വേണമെങ്കിലും ഉപയോഗിക്കാമൊ?"

"ഞങ്ങളെ പോലെ ഹോസ്റ്റലിൽ ഒക്കെ താമസിക്കുന്ന ആളുകൾക്ക് എങ്ങനെയാണ് മെൻസ്ട്രൽ കപ്പ് ഒക്കെ അണുവിമുക്തമാക്കി ഉപയോഗിക്കാൻ പറ്റുക?

"വിവാഹശേഷം ഇന്റിമേറ്റ് ആയാൽ ബ്ലഡ്‌ കാണണം എന്ന് പറയുന്നത് എന്താണ്?"

"പീരിയഡ്‌സ് കൃത്യമായി എല്ലാ മാസവും വന്നില്ലെങ്കിൽ പ്രശ്നമാണ് എന്ന് പറയുന്നത് എന്ത് കൊണ്ടാണ്?"

"സ്വയംഭോഗം കൂടുതൽ ചെയ്‌താൽ മെലിയും, ഒരുപാട് മുഖക്കുരു വരും എന്നൊക്കെ പറഞ്ഞു കെട്ടിട്ടുള്ളത് ശരിയാണോ?"

"അമിതമായി സ്വയംഭോഗം ചെയ്താൽ പിന്നീട് പങ്കാളിയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കില്ല എന്ന് പറയുന്നത് ശരിയാണോ?"

"സ്വയംഭോഗം മൂലം ഭാവിയിൽ premature ej*******on, erectile disorder" പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമോ?"

"Periods വരുമ്പോൾ പുതിയ രീതിയിൽ സാനിറ്ററി നപ്കിൻസ്, മെൻസ്‌ട്രുൽ കപ്പ് തുടങ്ങിയവ ഉപയോഗിക്കുന്നത് തുണി ഉപയോഗിക്കുന്നതിനേക്കാൾ ദോഷകരമല്ലേ?"

"Premarital counselling എന്താണ്? അതിന്റെ ആവശ്യകതയെ കുറിച്ച് പറയാമോ?."

"കാഴ്ച സംബന്ധമായ disability ഉള്ളവർ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് അവരുടെ വിവാഹം. നമ്മുടെ സമൂഹത്തെ ഈ വിഷയത്തെ കുറിച്ച് ബോധവൽക്കരിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും?"

"Good touch - Bad touch എന്ന് പറയുന്നതിൽ എന്താണ് കുഴപ്പം? Safe and Unsafe touch എന്നാണ് ഉപയോഗിക്കേണ്ടത് എന്ന് ടീച്ചർ പറഞ്ഞത് എന്ത് കൊണ്ടാണ്? എന്താണ് അതിന്റെ വ്യത്യാസം?"

കാഴ്ച സംബന്ധമായ വെല്ലുവിളികൾ നേരിടുന്ന യുവജനങ്ങൾക്കായി Kerala Federation of the Blind ന്റെ യുവജനവിഭാഗം സംഘടിപ്പിച്ച camp ന്റെ ഭാഗമായി നടത്തിയ "ഡിസബിലിറ്റി സൗഹൃദ ലൈംഗീകത വിദ്യാഭ്യാസം" (Disabilityfriendly s*xuality education) ക്ലാസിൽ പങ്കെടുത്തവർ ചോദിച്ച ചോദ്യങ്ങളാണ് മുകളിൽ കൊടുത്തവയൊക്കെ. Camp ൽ പങ്കെടുത്ത വ്യക്തികളുടെ ലൈംഗീകതാ വിദ്യാഭ്യാസം സംബന്ധിച്ച അടിസ്ഥാന അറിവും ശാസ്ത്രീയമായി കൂടുതൽ അറിയാനുള്ള ആഗ്രഹവും ഇന്നത്തെ ക്ലാസ് അതിമനോഹരമായയി പൂർത്തിയാക്കാൻ സഹായിച്ചു. ഈ വിഷയത്തിലുള്ള camp അംഗങ്ങളുടെ താല്പര്യവും ചോദ്യങ്ങളും മൂലം ആഴത്തിലുള്ള മനോഹരമായ ചർച്ചകൾ സംഭവിച്ചു. ഏറെ സന്തോഷിപ്പിച്ചത് പെൺകുട്ടികൾക്ക് ഇത്തരം വിഷയങ്ങളിലുള്ള അറിവും ചോദ്യങ്ങൾ മടിയില്ലാതെ ചോദിക്കാൻ കാണിച്ച താൽപ്പര്യവുമാണ്.

സുന്ദരമായൊരു ദിനം. ❤️

Thank you team KFB for inviting❤️

*xualityeducation *xualityeducation

കുറച്ചു നാളുകളായി പലവിധ കാരണങ്ങൾ കൊണ്ട് സമൂഹ മാധ്യമങ്ങളിൽ നിന്ന് ഒരൽപ്പം അകലം പാലിച്ചു വരികയായിരുന്നു.പക്ഷെ ഈയിടെ വിവാദമ...
13/01/2024

കുറച്ചു നാളുകളായി പലവിധ കാരണങ്ങൾ കൊണ്ട് സമൂഹ മാധ്യമങ്ങളിൽ നിന്ന് ഒരൽപ്പം അകലം പാലിച്ചു വരികയായിരുന്നു.

പക്ഷെ ഈയിടെ വിവാദമായിരിക്കുന്ന മുതുകാട്, DAC വിഷയത്തിൽ അഭിപ്രായം പറയാതിരിക്കുക എന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ ശരിയല്ല എന്നുള്ള ബോധ്യം ഉള്ളത് കൊണ്ട് ഇടുന്ന കുറിപ്പാണ്. പ്രീതയും സുനിത ദേവദാസും മറ്റു മാതാപിതാക്കളും ഉയർത്തിക്കൊണ്ട് വന്ന ഈ വിഷയത്തിൽ സർക്കാർ അടിയന്തിര ശ്രദ്ധ നൽകേണ്ടതാണ്.

പഠിച്ചത് സൈക്കോളജി ആണെങ്കിലും കഴിഞ്ഞ രണ്ടു ദശാബ്ദകാലമായി പ്രധാന പ്രവർത്തന മേഖല ഡിസബിലിറ്റി ആയി ബന്ധപ്പെട്ട പഠന പരിശീലന ഗവേഷണ പ്രവർത്തനങ്ങളായിരുന്നു. ഇതിനിടയിൽ ഒരു വർഷത്തോളം ഒരു ഏർലി ഇന്റർവെൻഷൻ സെന്ററിന്റെയും സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന്റെയും മാനസീകാരോഗ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുമുണ്ട്. ആ കാലത്ത് ഡിസബിലിറ്റി ഉള്ള കുഞ്ഞുങ്ങളുടെ അമ്മമാരും മറ്റു കുടുംബാംഗങ്ങളുമായി നിരന്തരം സംസാരിക്കുകയും അവർക്ക് വേണ്ട കൗൺസിലിംഗ് സേവനങ്ങൾ നേരിട്ട് നൽകുകയും ചെയ്തിട്ടുണ്ട്. ഞാൻ സേവനമനുഷ്ടിച്ച പീസ് വാലി എന്ന ആ സ്ഥാപനം മാനസീക ആരോഗ്യ പ്രവർത്തനങ്ങൾക്ക് പ്രാഥമീകമായ പരിഗണന നൽകിയിരുന്നു. അവിടത്തെ സേവനഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുക എന്നത് ആ സ്ഥാപനം ഒരു പോളിസി ആയി ഇപ്പോഴും കൊണ്ട് നടക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം. അവിടെ പുതിയതായി ആരംഭിക്കുന്ന ചിൽഡ്രൻസ് വില്ലേജ് (ഡിസബിലിറ്റി ഉള്ള കുട്ടികൾക്കായി ആരംഭിക്കുന്ന മുഴുവൻ സമയ പരിചരണ കേന്ദ്രം) അത്തരത്തിൽ ഡിസബിലിറ്റി ഉള്ള വ്യക്തികളുടെയും സമൂഹത്തിന്റെയും ആവശ്യങ്ങൾ എന്താണ് എന്ന് പഠിക്കുകയും അപ്ഡേറ്റ് ചെയ്യാൻ തയ്യാറാവുകയും ചെയ്യുന്നതിന്റെ പ്രതിഫലനമാണ്‌.

ഇതിവിടെ പ്രത്യേകമായി പറയാൻ കാരണം "Different Art Centre" നും അതിന്റെ നടത്തിപ്പുകാരനായ ഗോപിനാഥ് മുതുകാടിനും എതിരായി ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളെ കുറിച്ചുള്ള ചില നിരീക്ഷണങ്ങളാണ്. ഏറ്റവും പ്രധാനമായ കാര്യം മുതുകാടിനെതിരെ പറയുന്ന മാതാപിതാക്കളോടും അവരെ support ചെയ്യുന്ന മറ്റു മനുഷ്യരോടുമുള്ള അദ്ദേഹത്തിന്റെയും അദ്ദേഹത്തെ support ചെയ്യുന്നവരുടെയും ചില തെറ്റായ നിലപാടുകളും പ്രസ്താവനകളുമാണ്.

സ്വയം അനുഭവങ്ങൾ ഇല്ലാത്ത മനുഷ്യർക്ക് മനസിലാക്കാൻ സാധിക്കുന്നതിനപ്പുറം തീവ്രമായ വെല്ലുവിളികൾ നേരിടുന്ന ഒരു കൂട്ടം മനുഷ്യരാണ് ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന മനുഷ്യരും അവരുടെ കുടുംബാംഗങ്ങളും. എത്ര വലിയ സാമൂഹ്യ പരിവർത്തന പദ്ധതി എന്ന് അവകാശപ്പെട്ടാലും പ്രാഥമീകമായ പരിഗണന അതിന്റെ ഉപയോക്താക്കൾ അതിനെ എങ്ങനെ കാണുന്നു അവരുടെ ആവശ്യങ്ങളെ അത് ഇത് തരത്തിൽ സാധ്യമാക്കുന്നു എന്നതിനാണ്. അവിടെ മറുപടികൾക്കോ വിശദീകരണങ്ങൾക്കോ ഞങ്ങൾ ചെയ്തത് ശരിയാണ് നിയമപരമാണ്‌ എന്ന ന്യായീകരണങ്ങൾക്കോ സ്ഥാനമില്ല. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികളെ സംബന്ധിച്ചിടത്തോളം ഉള്ള ഏറ്റവും വലിയ വെല്ലുവിളി അവരവരുടെ പ്രശ്നങ്ങൾ എന്താണ് എന്ന് സ്വയം മനസിലാക്കാനോ മറ്റുള്ളവരെ മനസിലാക്കി കൊടുക്കാനോ അവർക്ക് സാധിക്കില്ല എന്നതാണ്. ഓട്ടിസം പോലുള്ള അവസ്ഥകൾ ഉള്ള വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും പ്രശ്നങ്ങൾ വിവരിക്കാനാവാത്ത വിധം സങ്കീർണ്ണമാണ്. അത് കൊണ്ട് തന്നെ ആ വ്യക്തികളോട് ഏറ്റവും ചേർന്ന് നിൽക്കുന്ന മാതാപിതാക്കൾ കുടുംബാoഗങ്ങൾ എന്നിവരുടെ വാക്കുകൾക്കും വികാര വിചാരങ്ങൾക്കും മറ്റേതൊരാളുടെയും അറിവുകൾക്കും കരുതലുകൾക്കും മുകളിൽ വിലയുണ്ട്. അത് കൊണ്ട് സംശയ ലേശമന്യേ ഈ വിഷയത്തിൽ എന്ത് തന്നെ ചർച്ചകൾ നടന്നാലും പ്രഥമ പരിഗണന അർഹിക്കുന്നത് സേവന ഉപഭോക്താക്കൾ ആയിട്ടുള്ള വ്യക്തികളുടെയും അവരോട് ചേർന്ന് നിൽക്കുന്ന മനുഷ്യരുടെയും വികാര വിചാരങ്ങൾക്ക് തന്നെയാണ്. ജയമോഹന്റെ "നൂറു സിംഹാസനങ്ങൾ" എന്ന നോവലിലെ പ്രശസ്തമായ കഥാസന്ദർഭം ഇവിടെ പ്രത്യേകമായി പരാമർശിക്കേണ്ടതാണ്. ആത്യന്തീകമായി വിവേചനങ്ങൾ അനുഭവിച്ചു വരുന്ന മനുഷ്യർക്കൊപ്പം തന്നെയാണ് ഒരു പുരോഗമന സമൂഹം നിൽക്കേണ്ടത്. അതിനാൽ തന്നെ ഞങ്ങൾക്ക് നീതി നിഷേധിച്ചു എന്ന് ഒരു കൂട്ടം ആളുകൾ പറയുമ്പോൾ നിരുപാധികം മാപ്പ് പറയുകയും അവർക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനു വേണ്ടിയുള്ള ഇടപെടലുകൾ നടത്തുകയുമാണ് വേണ്ടത്.

എന്റെ അഭിപ്രായത്തിൽ DAC വിഷയത്തിൽ ഇനി മറുപടി പറയേണ്ടത് ഗോപിനാഥ് മുതുകാടല്ല. അദ്ദേഹത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളും ധാരാളം നമ്മൾ കേട്ട് കഴിഞ്ഞു. ഇതിനപ്പുറമൊന്നും കേൾക്കാൻ ഉണ്ടെന്നു തോന്നുന്നില്ല. മാത്രമല്ല കൂടുതൽ വിശദീകരിക്കുംതോറും മുറിവേറ്റ മനുഷ്യർക്ക് കൂടുതൽ മുറിവേൽക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള NGO അല്ലെങ്കിൽ പാരലൽ സംവിധാനങ്ങൾ എന്ത് തന്നെ നിലവിലുണ്ടെങ്കിലും അവ ഈ വിഷയങ്ങളെ അഡ്രസ് ചെയ്യാൻ പര്യാപ്തമാവില്ല. അത് കൊണ്ട് തന്നെ ഇനി ഈ വിഷയം കൈകാര്യം ചെയ്യേണ്ടത് സർക്കാർ സംവിധാനങ്ങളാണ്. ഇത്തരം സ്ഥാപനങ്ങൾ RPwD -2016 ആക്ട്ൽ നിർദ്ദേശിക്കുന്ന നിയമങ്ങളും നമ്മുടെ സംസ്ഥാനത്തിന്റെ ചട്ടങ്ങളും ശക്തമായി നടപ്പിലാക്കുന്നുണ്ട് എന്നുറപ്പു വരുത്തുക നിയമ പ്രകാരം
സർക്കാരിന്റെ ഉത്തരവാദിത്തമാണ്.

ഏത് തരം സേവനങ്ങളുടെയും "Choice based system" ( സേവനങ്ങൾ തിരഞ്ഞെടുക്കാനുള്ള അവകാശം) നടപ്പിൽ വരുത്തുക എന്നത് ഒരു പുരോഗമന സർക്കാർ സംവിധാനത്തിന്റെ ഏറ്റവും പ്രധാന ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്. അല്ലാതെ ആരെങ്കിലും എന്തെങ്കിലും ചെയ്യട്ടെ എന്ന് കരുതി മാറി നിൽക്കുകയല്ല സർക്കാർ ചെയ്യേണ്ടത്.

സർക്കാർ സംവിധാനങ്ങൾ അടിയന്തിരമായി ചെയ്യേണ്ടത് എത്രയും വേഗം ഡിസബിലിറ്റി സംബന്ധമായ വിഷയത്തിൽ ഉപയോക്താക്കളുടെ ശക്തമായ ഒരു കമ്മറ്റി രൂപവൽക്കരിക്കുകയും കഴിയുന്നത്ര സേവന ഉപയോക്താക്കളുടെ ഇടയിൽ (ഡിസബിലിറ്റി ഉള്ള വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും) ഒരു അഭിപ്രായ സർവ്വേ നടത്തുകയും വിവിധ പദ്ധതികൾക്കായി എത്ര ശതമാനം resources നീക്കി വക്കണം എന്ന് തീരുമാനിക്കുകയുമാണ്. അത്തരത്തിൽ ഒന്ന് നിലവിലുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ അതിനെ പുനരുജ്ജീവിപ്പിക്കുകയും ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള വിഷയങ്ങൾ അടിയന്തിരമായി ചർച്ച ചെയ്യുകയുമാണ് വേണ്ടത്. വർഷങ്ങൾക്ക് മുൻപ് M. K ജയരാജ്‌ സർ Jayaraj Manathanath Kolasseri എകാംഗ കമ്മീഷൻ ആയി കേരളത്തിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികളെ കുറിച്ച് ഒരു സമഗ്ര പഠന റിപ്പോർട്ട് ഗവർമെന്റ് ന് സമർപ്പിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് പഠിക്കാൻ വേണ്ടി മാത്രമുള്ളൊരു ഡോക്യുമെന്റ് ആയി നില നിൽക്കുകയാണ് അത് ഇന്നും എന്നാണ് എന്റെ അറിവ്. അവയിലെ പ്രധാന നിർദേശങ്ങൾ നടപ്പിലാക്കിയാൽ തന്നെ കാതലായ പ്രശ്നങ്ങൾക്ക് എല്ലാം പരിഹരമാകും.

ബുദ്ധിപരമായ ഡിസബിലിറ്റി ഉള്ള വ്യക്തികളുടെ അടിസ്ഥാന ആവശ്യങ്ങൾ അഡ്രെസ്സ് ചെയ്യുക എന്നതല്ല DAC യുടെ പ്രവർത്തന മേഖല എന്നതാണ് ഞാൻ മനസ്സിലാക്കുന്നത്. അത്തരം. സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടതാണ് എന്നും അഭിപ്രായമില്ല. അത്തരം സ്ഥാപനങ്ങളും നമ്മുടെ നാട്ടിൽ വേണ്ടതാണ്. മാത്രമല്ല ഇവ ഡിസബിലിറ്റി മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് മുകളിലുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടവയാണ്. ഈ വിഷയങ്ങളിലുള്ള പഠന ഗവേഷണ സ്ഥാപനങ്ങൾ ഒരു സമൂഹത്തിൽ ഉണ്ടാകുക എന്നതും പ്രധാനമാണ്. ഒരു സമൂഹം ഈ വിഷയത്തിൽ ഒരു പടി കൂടി മുന്നേറാൻ തയ്യാറാകുന്നു എന്നത്തിന്റെ സൂചനയാണത്. പക്ഷെ അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി നടപ്പിലാക്കാതെ ഇത്തരം സ്ഥാപങ്ങൾക്ക് മുൻഗണന നൽകുന്നത് ഒരിക്കലും കരണീയമല്ല. കൂടാതെ ഡിസബിലിറ്റി ഉള്ള വ്യക്തികളെ പ്രദർശിപ്പിച്ചു കൊണ്ട് ചാരിറ്റി പ്രവർത്തനം എന്ന പേരിൽ പണം പിരിക്കുന്നുണ്ടെങ്കിൽ അത് പൂർണ്ണമായും നിർത്തലാക്കണം. സർക്കാർ ചെയ്യേണ്ടത് അത്തരം സ്ഥാപനങ്ങൾ കൊണ്ട് ഗുണമുണ്ടാകുന്ന ഉപയോക്താക്കൾ ഉണ്ടെന്നു ബോധ്യമായാൽ വ്യക്തവും സുതാര്യവുമായ റിസോഴ്സ് അലോട്മെന്റ് നടത്തുകയാണ് വേണ്ടത്. പ്രധാനമായും ഇത്തരം കാര്യങ്ങളെല്ലാം സർക്കാരിന്റെ പ്രാഥമിക പദ്ധതികളിൽ ഉൾപ്പെടുത്തുകയാണ് പ്രധാനം. അത്തരം സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന സാമ്പത്തീക സഹായങ്ങൾ ഒരൊറ്റ പൂളിലേക്ക് കൊണ്ട് വരുകയും മുൻഗണന അടിസ്ഥാനത്തിലുള്ള വിവിധ ആവശ്യങ്ങൾക്കായി അവ ചെലവഴിക്കുന്നു എന്നുറപ്പു വരുത്തുകയും ചെയ്യേണ്ടതാണ്.

DAC പോലുള്ള സ്ഥാപനങ്ങൾ നടത്തുന്നതിനായി ഏതെങ്കിലും ഒരു വ്യക്തി കേന്ദ്രീകൃതമായി പോകാതെ ഡിസബിലിറ്റി, മറ്റു വിവിധ കല കായിക മേഖലകളിൽ വൈദഗ്ധ്യമുള്ള ആളുകളും ഉപയോക്താക്കളും ചേർന്ന കൂട്ടായ്മ രൂപീകരിക്കുകയും സർക്കാർ അത് നേരിട്ട് നടപ്പിലാക്കുകയും ആണ് ചെയ്യേണ്ടത്. (NB: DAC യുടെ നിലവിലെ ഭരണ സംവിധാനത്തെ കുറിച്ച് അതിൽ സർക്കാർ പ്രതിനിധികൾ ഉണ്ടോ എന്നതിനെ കുറിച്ച് എനിക്ക് വ്യക്തത ഇല്ല എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ.)

ചുരുക്കത്തിൽ ബിസിനെസ്സ് ൽ പറയുന്ന "Customer is the King" എന്നത് എല്ലായിടത്തും ബാധകമാണ്. സർക്കാർ സേവന സംവിധാനങ്ങളിൽ പ്രത്യേകിച്ചും.

We were celebrating new year 2023 in the lab. Every one was asked to reflect on their previous year. Prof Sujatha Srinin...
30/10/2023

We were celebrating new year 2023 in the lab. Every one was asked to reflect on their previous year. Prof Sujatha Srininvasan was the one who last spoke.

She started "I faced a severe health challenge and I had to take off from my duties, that led to anxieties about my numerous responsibilities, including the activities I was spearheading. However, upon my return to work, I was struck by a powerful revelation – not much had changed. Everything continued, albeit in slightly different ways. It was at that very moment that a crucial realization dawned upon me. We must foster an environment in which I have a lesser role, and the system can operate seamlessly even in my absence. The presence of multiple leaders can significantly simplify our lives, both professionally and personally. In our personal lives, it is vital that everyone is empowered to manage their affairs, ensuring that our absence doesn't disrupt their daily lives."

Here's a precious moment from "Sports 4 All" with me Ishan and Ithal alongside Professor Sujatha Srinivasan, an extraordinary leader who firmly believes that a leader's role is to nurture and empower others to become leaders themselves.
The fantastic team you see in the video is a living testament to the legacy of leaders she has fostered.

Hats off to you, Professor, for "Sports 4 All." Your vision has ignited the potential in these leaders, and they've turned it into reality!

"Inviting registrations from RCI-accredited professionals!" "EMPOWER 2023 is now an RCI-approved Continuing Rehabilitati...
02/09/2023

"Inviting registrations from RCI-accredited professionals!"

"EMPOWER 2023 is now an RCI-approved Continuing Rehabilitation Education (CRE) Programme"

"Be a part of India's foremost Assistive Technology International Conference and expand your understanding of the vast landscape of assistive technology in promoting disability inclusion. Plus, earn CRE credit points for your participation."

https://empower23.respark.iitm.ac.in/

Assistive Technologies Conference for 2023

Join me on Zoom at 7.30 pm IST on 6th April 2022S*x Education KeralaPsychology Circle**************************Warm Gree...
04/04/2022

Join me on Zoom at 7.30 pm IST on 6th April 2022

S*x Education Kerala
Psychology Circle

**************************

Warm Greetings💐💐

In connection with SEK Foundation, Community Circle of Psychology Circle organize a talk on *"Skills for S*xual Health and Wellbeing"* on *6th April 2022*, *Wednesday at 7.30pm*. The session would be conducted online. You can freely register for the event. All are cordially invited to the programme🌸🌸🌸

Resource Person:

*Dr. Hena N N*
Psychologist
Co Founder, S*x Education Kerala
Executive Member, SEK Foundation

For more details and registration Contact:

8281 463 661
8891 362 459

Join the group for the updates

https://chat.whatsapp.com/GeN9qfW2u532iFkc1deUrL

മാനസീകാരോഗ്യ മേഖലയിലെ വിദഗ്ധർ.********************************മനഃശാസ്ത്ര മേഖലയിലെ വിദഗ്ധർ അവരുടെ വിദ്യാഭ്യാസയോഗ്യതകൾ എന്...
27/02/2022

മാനസീകാരോഗ്യ മേഖലയിലെ വിദഗ്ധർ.
********************************
മനഃശാസ്ത്ര മേഖലയിലെ വിദഗ്ധർ അവരുടെ വിദ്യാഭ്യാസയോഗ്യതകൾ എന്നിവ എന്തൊക്കെയാണ്?

1. Psychiatrist
എംബിബിസ് ബിരുദത്തിനു ശേഷം സൈക്യാട്രിയിൽ MD (Post graduate course ) അല്ലെങ്കിൽ DPM (Diploma in Psychiatry)
(മാനസിക രോഗ ചികിത്സയിൽ മരുന്നുകൾ നൽകാൻ യോഗ്യതയുള്ളവർ ഇവർ മാത്രമാണ്.)

2. Psychiatric Mental Health Nurse :
General Nursing and Midwifery (GNM) course ന് ശേഷം psychiatric nursing ലുള്ള ഡിപ്ലോമ.

3. Clinical Psychologists:
രണ്ട് വർഷത്തെ അംഗീകൃത കോളേജ്/ യൂണിവേഴ്സിറ്റി കളിൽ നിന്നുള്ള MA/M. Sc സൈക്കോളജി ബിരുദാനന്ദര ബിരുദത്തിന് ശേഷം RCI (Rehabilitation Council of India ) അംഗീകാരമുള്ള M. Phil.ക്ലിനിക്കൽ സൈക്കോളജി, അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജിയിലെ ഒരു വർഷത്തെ RCI അംഗീകൃത professional ഡിപ്ലോമ (PDCP - Professional Diploma in Clinical Psychology), അല്ലെങ്കിൽ Psy. D in ക്ലിനിക്കൽ സൈക്കോളജി (4 years) എന്നീ യോഗ്യതകൾ ഉള്ളവർ.

4. സൈക്കോളജിസ്റ്റ് / കൗൺസിലിങ് സൈക്കോളജിസ്റ്റ്
അംഗീകൃത കോളേജ് / യൂണിവേഴ്സിറ്റികളിൽ നിന്നും M. A/ M. Sc Psychology/ counselling Psychology
(M. Phil Psychology, Ph. D Psychology എന്നിവ അധിക യോഗ്യതകൾ )

ഇവയിൽ എന്തെങ്കിലുമൊക്കെ യോഗ്യതകൾ ഉണ്ടായാൽ മാത്രം ഒരാൾക്ക് ഈ മേഖലയിൽ തൊഴിൽ ചെയ്യാം. പക്ഷെ ശരിയായ മാനസീകാരോഗ്യപ്രവർത്തകർ പാലിക്കേണ്ടതായ ചില അടിസ്ഥാന നൈതീകതകളുണ്ട്. വേണ്ടതായ ചില ഗുണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം സഹഭാവമാണ് (Empathy). മറ്റൊരാളുടെ പ്രശ്നബാധിതമായ ജീവിതപരിസരത്ത് പ്രവേശിക്കാനും അവർ അനുഭവിക്കുന്ന പ്രശ്നങ്ങളെ ഉൾക്കൊള്ളാനും കഴിയുകയും അവരെ സഹായിക്കാനുള്ള മനസും മാനസീക ആരോഗ്യവും ഉണ്ടായിരിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. പിന്തിരിപ്പൻ ആശയങ്ങളുള്ള ഒരു വ്യക്തിക്ക് ഒരിക്കലും മനസീകാരോഗ്യ പ്രവർത്തകരായിരിക്കാൻ കഴിയില്ല. ശാസ്ത്രീയ അടിത്തറയുള്ള ചികിത്സ രീതികൾ മാത്രമേ മാനസീകാരോഗ്യ പ്രവർത്തകർ തൊഴിൽ രംഗത്ത് പിന്തുടരാൻ പാടുള്ളൂ. അവനവന്റെ രാഷ്ട്രീയം, മതം മറ്റു ആശയങ്ങൾ ഒന്നും തന്നെ തങ്ങളുടെ client ആയുള്ള ബന്ധത്തെ ഒരു വിധത്തിലും സ്വാധീനിക്കാൻ പാടില്ല.

മാനസീകാരോഗ്യരരംഗത്തെ Client - professional ബന്ധങ്ങൾക്ക് കൃത്യമായ നിർവചനങ്ങൾ ഉണ്ട്. തന്റെ മുന്നിലിരിക്കുന്ന വ്യക്തിയുടെയും തദ്വാര സമൂഹത്തിന്റെയും ക്ഷേമമാണ് സൈക്കോളജി വിദഗ്ധരുടെ തൊഴിൽപരമായ ആത്യന്തീകലക്ഷ്യം. അതായത് Client-കൗൺസിലർ ബന്ധത്തിൽ client ആണ് കേന്ദ്രബിന്ദു.

തന്റെ മുന്നിലിരിക്കുന്ന മനുഷ്യൻ അയാൾ ആര് തന്നെ ആയാലും മുൻവിധിയോടെ കാണാതിരിക്കുക എന്നതാണ് ഒന്നാമതായി മനഃശാസ്ത്ര വിദഗ്ധർ ചെയ്യേണ്ടത്. കൗൺസിലിങ് സൈക്കോളജി professional എന്നാൽ ഒരാളുടെ പ്രശ്നങ്ങൾ കേട്ട് / കണ്ടറിഞ്ഞ് ഉപദേശിക്കുന്ന ആളല്ല. അങ്ങനെ ഒരു തെറ്റിദ്ധാരണ professional എന്ന് നടിക്കുന്ന/ആയ ആളുകൾക്കു വരെയുണ്ട്. ഒരാളെ സ്വന്തം ജീവിതത്തിന്റെ തീരുമാനങ്ങൾ സ്വയം എടുക്കാൻ സഹായിക്കുക എന്നത് മാത്രമാണ് പ്രൊഫഷണൽ കൗൺസിലിങ് ലൂടെ ചെയ്യുന്നത്. താൻ കടന്നു പോകേണ്ടി വരുന്ന കൗൺസിലിങ് പ്രക്രിയയേ പറ്റി അറിഞ്ഞിരിക്കാൻ ഒരു client ന് അവകാശമുണ്ട്. കൃത്യമായി നിർവചിക്കപ്പെട്ട കൗൺസിലിങ് ന്റെ ഉദ്ദേശലക്ഷ്യങ്ങൾ പരസ്പരം സംസാരിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. മാനസീകാരോഗ്യ വിദഗ്ധർ അത് കൃത്യമായും സമയബന്ധിതമായും രേഖപ്പെടുത്തുകയും വേണം. ഒരു client നെ സംബന്ധിച്ചുള്ള വിവരങ്ങൾ അയാളുടെ അറിവോ സമ്മതമോ ഇല്ലാതെ പങ്കു വക്കുകയൊ (ചികിത്സാ ആവശ്യങ്ങൾക്കുള്ള അത്യാവശ്യ കാര്യങ്ങളൊഴികെ) മാറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യരുത്.

ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മാർഗ്ഗങ്ങളാണ് മനശാസ്ത്ര ചികിത്സ മേഖലയിൽ മനഃശാസ്ത്ര പ്രവർത്തകർ ഉപയോഗിക്കാൻ പാടുള്ളൂ. അത് മനഃശാസ്ത്ര പ്രവർത്തകരുടെ തൊഴിൽപരമായ ഉത്തരവാദിത്തമാണ്.

ഒരു client ന്റെ മാനസികാരോഗ്യ പ്രശ്നങ്ങളെ കൃത്യമായി നിർണ്ണയിക്കാൻ തന്നെ ഒന്നിലേറെ sessions വേണ്ടി വന്നേക്കാം. ഒരു വ്യക്തിയുടെ അടിസ്ഥാനസ്വഭാവങ്ങൾ, വിശ്വാസങ്ങൾ, കുടുംബ, സാമൂഹീക സാംസ്കാരിക പരിസരങ്ങൾ എന്നിവയെ എല്ലാം അടിസ്ഥാനപ്പെടുത്തിയാണ് അയാളുടെ ചികിത്സ/ കൗൺസിലിങ്ങ് രീതി തീരുമാനിക്കുന്നത്.

മനഃശാസ്ത്രചികിത്സ രംഗത്ത് ഇത്തരത്തിൽ കുറെയേറെ അടിസ്ഥാന വിഷയങ്ങൾ നാമോരോരുത്തരും ചർച്ച ചെയ്യേണ്ടതുണ്ട്. മനസിലാക്കേണ്ടതുണ്ട്.
എന്തയാലും ഒന്ന് പറയാം, മുൻധാരണകളോടെ ഉപദേശങ്ങളുമായി/ തീരുമാനങ്ങളുമായി/ ഉത്തരങ്ങളുമായി മുന്നിലേക്ക് വരുന്ന മനഃശാസ്ത്രപ്രൊഫഷണലുകളെ നമ്മളായിട്ട് തന്നെ ഒഴിവാക്കുന്നതാവും ബുദ്ധി.

Address

Kotamangalam
686691

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Dr. Hena N N posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category