
11/11/2024
*Medical camp at Elamplaseri Mamalakandam*
FNHW പ്രോഗ്രാമിന്റെ ഭാഗമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുട്ടമ്പുഴ സി ഡി എസിലെ 10,11 വാർഡിലെ ആളുകൾക്കായി ജൻഡർ വികസന വിഭാഗവും ട്രൈബൽ വിഭാഗവും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി ഷെല്ലി പ്രസാദ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. ഡോക്ടർ അഞ്ചു ഈപ്പൻ നേതൃത്വം നൽകിയ ക്യാമ്പിന് വാർഡ് മെമ്പർ ശ്രീജ ആശംസകൾ അറിയിച്ചു. സ്നേഹിതാ സർവീസ് പ്രോവൈഡർ ജിത്തു ജോർജ് ആർത്തവ ശുചിത്വത്തെ കുറിച്ച് ക്ലാസ്സ് കൈകാര്യം ചെയ്തു. കമ്മ്യൂണിറ്റി കൗൺസിലർ റിനി ബിജു ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന് പിന്തുടരേണ്ട ഭക്ഷണ രീതികളെ കുറിച്ച് സംസാരിച്ചു. സാന്ത്വനം വോളന്റിയർ മാരുടെ നേതൃത്വത്തിൽ ജീവിതശൈലി രോഗനിർണയം നടത്തുന്നതിന് വേണ്ട ബ്ലഡ് ടെസ്റ്റ് നടത്തി. അനിമേറ്റർ മാരായ ശോഭന, സുകുമാരി, ജൻഡർ ആർ പി കൊച്ച് ത്രേസ്യ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു