26/10/2025
പ്രിയസുഹൃത്തുക്കളെ,
കഴിഞ്ഞദിവസം നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന കോൺഗ്രസ് പാർട്ടിയുടെ പ്രതിഷേധ പരിപാടിയിൽ നെല്ലിക്കുഴി മണ്ഡലം കോൺഗ്രസിന്റെ പ്രസിഡന്റ് അലി പടിഞ്ഞാറെ ചാലിൽ നടത്തിയ പ്രസംഗത്തിൽ ഊരംകുഴിയിൽ നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ്സെന്ററിന്റ പേപ്പർ വർക്കുകൾ നടത്തുന്നതിന് പഞ്ചായത്ത് സെക്രട്ടറി 50000, രൂപ കൈക്കൂലി വാങ്ങിയതായി ആരോപിക്കുകയുണ്ടായി. ഇത് തീർത്തും വസ്തുതാ വിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലുമായിട്ടാണ് ഞങ്ങൾക്ക് മനസ്സിലായിട്ടുള്ളത്. ഇത്തരം കാര്യങ്ങൾ ഇതിന്റെ ഉത്തരവാദിത്തപ്പെട്ട ഞങ്ങൾ ആരും ഇത് അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഇതിനെ ഞങ്ങൾ നിഷേധിക്കുകയും ചെയ്യുന്നു.
ചെയർമാൻ ഷമീർ തട്ടുപറമ്പിൽ
സെക്രട്ടറി സലീം പി എ
വൈസ് പ്രസിഡണ്ട് അബൂബക്കർ EA
CEO ഹമീദ് ഹാജി